1. അന്നൊരു തിരക്കൊഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു.പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തതിനാല്‍ ഉച്ച ഭക്ഷണം കഴിഞ്ഞ ഉടനെ ഞാന്‍ ചാനലില്‍ നിന്നും ഇറങ്ങി.പുറത്തിറങ്ങി ബൈക്കെടുതപ്പോള്‍ വെറുതെ ആകാശത്തേക്ക് നോക്കിയതാണ്.. സൂര്യന്റെ പ്രഭ ദുര്ബ്ബലമായിരിക്കുന്നു..മഴ മേഖങ്ങള്‍ നീലിമയില്‍ ഓടിക്കളിക്കുന്നു.ആകാശം കരുത്തിരുണ്ടിരിക്കുന്നു.. മഴ പെയ്യുമോ????

    ബൈക്കോടിച്ചു പകുതി എത്തിയപ്പോഴേക്കും മഴ പെയ്തു .തുള്ളിക്കൊരു കുടം കണക്കെ ..വരണ്ടു കിടക്കുന്ന ഭൂമിയുടെ ആത്മാവിലേക്ക് നീലിമയുടെ മിഴിനീര്തുള്ളികള്‍ ഒലിച്ചിറങ്ങി...കയ്യില്‍ പുതിയ പ്രോഗ്രാമ്മിനുള്ള സ്ക്രിപ്റ്റ് ഉണ്ടായിരുന്നതിനാല്‍ മഴ നനയാതിരിക്കാന്‍ ബൈക്ക് നിര്‍ത്തി ഞാന്‍ അടുത്തുള്ള പീടിക കോലായില്‍ കയറി നിന്ന്.. പുതുമഴയും മണ്ണും സമ്മേളിക്കുമ്പോള്‍ ഉണ്ടാവുന്ന ആ അനിര്‍വചനീയമായ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി..മഴ കനക്കുകയാണ്..തൊട്ടടുത്ത ഓടയിലൂടെ വെള്ളം കുത്തിയൊലിച്ചു പോവുന്നു..സര്‍ക്കാര്‍ ഉണ്ടാക്കിയ തോട്ടില്‍ സോറി റോട്ടിലെ കുഴികളില്‍ വെള്ളം നിറഞ്ഞിരിക്കുന്നു..വാഹനങ്ങള്‍ വേഗതയില്‍ കടന്നു പോവുമ്പോള്‍ കുഴിയില്‍ നിന്നും വെള്ളം ഇരു വശങ്ങളിലേക്കും തെറിക്കുന്നു...മീനച്ചൂടില്‍ ഒരുകി ഒലിക്കുന്ന പ്രകൃതിക്ക് വലിയൊരു ആശ്വാസമായിരുന്നു ആ വേനല്‍ മഴ... മഴയ്ക്ക് അനുഭാവം പ്രകടിപ്പിച്ചു വീശിയടുത്ത ഇളം മാരുതന്റെ കുസൃതിയില്‍ ഞാനും പാതി നനഞ്ഞു... പെട്ടെന്നാണ് ഞാനത് കണ്ടത്!!!!!!!

    റോഡിന്റെ അന്ത്യത്തില്‍ നിന്നും ഒരു ചുവന്ന കുടയും ചൂടി ഒരു സുന്ദരി നടന്നു വരുന്നു.. കോരിചോരിഴുന്ന മഴയത് അവളുടെ മുഖം വ്യക്തമല്ല.. എങ്കിലും അവള്‍ ചൂടിയ ആ ചുവന്ന കുട എനിക്ക് വ്യക്തമായി കാണാമായിരുന്നു.എന്റെ കണ്ണുകള്‍ വിടര്‍ന്നു...അവള്‍ അടുത്തടുത്ത്‌ വരുമ്പോള്‍ എന്റെ ഹൃദയമിടിപ്പും ഉയര്‍ന്നു ഉയര്‍ന്നു വന്നു.ശക്തമായ മഴയെ പ്രതിരോധിക്കാനുള്ള ശക്തി അവളുടെ ആ ചുവന്ന കുടക്ക്‌ ഇല്ലായിരുന്നു..അത് കൊണ്ട് തന്നെ അവള്‍ മഴയത്ത് നനഞ്ഞൊട്ടിയിരുന്നു.. അടുത്തുള്ള കട മുറിക്കു മുന്നില്‍ കൂടി നിന്നവരുടെ കഴുകന്‍ കണ്ണുകളില്‍ നിന്നും രക്ഷ നേടാനെന്നവണ്ണം അവള്‍ കുട പരമാവധി താഴ്ത്തി മുഖം മറച്ചിരുന്നു..ചെവിയിലേക്ക് തൂങ്ങിയ നനഞ്ഞ മുടിഴിയകല്‍ക്കിടയിലൂടെ തൂങ്ങി കിടക്കുന്ന അവളുടെ കമ്മല്‍...തുടുത്ത കവിളത്ത് മുഴച്ചു നില്‍ക്കുന്ന നുണക്കുഴികള്‍...പുറത്തേക്കു തള്ളിയ കുടക്കമ്പിയില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന മഴത്തുള്ളികള്‍ക്കിടയിലൂടെ ഞാന്‍ കണ്ട അവളുടെ ചുവന്നു തുടുത്ത അധരം....വസ്ത്രം നനയാതിര്‍ക്കാന്‍ ഒരു കൈകൊണ്ടു പൊക്കി പിടിച്ച പാന്റിനടിയില്‍ വെളിപ്പെട്ട വെളുത്തു തുടുത്ത നഗ്നമായ കാലിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ അവളുടെ സ്വര്‍ണ്ണ കൊലുസിനെ ഉമ്മ വച്ച് താഴെക്കടര്‍ന്നു വീഴ്ന്നു...അവളുടെ വടിവൊത്ത ശരീരത്തില്‍ ഒട്ടിക്കിടക്കുന്ന നനഞ്ഞ വസ്ത്രതിനുള്ളിലെ കൊതിപ്പിക്കുന്ന സൌന്ദര്യം.... ഹാ.... പുറത്തു പെയ്യുന്ന മഴയെക്കാള്‍ ശക്തിയായി എന്റെ മനസ്സില്‍ അനുരാഗ മഴ പെയ്തു...

    അവളുടെ മുഖം ഒന്ന് കാണാന്‍ ഞാന്‍ കൊതിച്ചു.. അവള്‍ എന്റെ തൊട്ടടുത്തെത്തി..പക്ഷെ അവളുടെ മുഖം ഒരു നോക്ക് കാണാന്‍ എനിക്ക് കഴിഞ്ഞില്ല..നാശം പിടിച്ച ആ ചുവന്ന കുട... ദൈവമേ ഒരൊറ്റ തവണ ആ മുഖമൊന്നു കാണാന്‍ കഴിഞ്ഞെങ്കില്‍.... ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു.. ഞാന്‍ അവളെ തന്നെ ഉറ്റു നോക്കി ..പെട്ടെന്ന്.... ശക്തിയായി വീശിയ കാറ്റില്‍ അവളുടെ കുട ഒന്ന് മലക്കം മറിഞ്ഞു... ആ മുഖം ഞാന്‍ കണ്ടു..എന്റെ കണ്ണുകള്‍ വിടര്‍ന്നു...ശ്വാസം വിടാന്‍ പോലും ഞാന്‍ മറന്നു.. ഒരു നിമിഷം അവളും എന്നെയൊന്നു നോക്കി... ഞാന്‍ ചൂളി പോയി... ഹോ അവളുടെ ആ നോട്ടം.....ഒരു നിമിഷം .. അവള്‍ കുട ശരിയാക്കി.. എന്നെ കടന്നു പോയി... ഞാന്‍ അവളെ തന്നെ നോക്കി നിന്നു.. കണ്ണില്‍ നിന്നും മറയുവോളം... അവളുടെ സൌന്ദര്യത്തില്‍ മയങ്ങിയ ഞാന്‍ സ്വയം മറന്നു മഴയിലേക്കിറങ്ങി.....

    അന്ന് വൈകുന്നേരം പുഴക്കരയില്‍ ക്രിക്കെറ്റ് കളിച്ചപ്പോള്‍ പൂജ്യം റണ്‍സെടുത്തു ഞാന്‍ പുറത്തായി..സാധാരണ ഗതിയില്‍ മുപ്പതു റണ്‍സിനു മുകളില്‍ സ്കോര്‍ ചെയ്യുന്ന ഞാന്‍ പൂജ്യത്തി നു പുറത്തായപ്പോള്‍ കൂട്ടുകാര്‍ എന്നോട് ചോദിച്ചു എന്ത് പറ്റിയെടാ നിനക്ക്???

    രാത്രി ഉമ്മ വിളമ്പിയ അത്താഴത്തിനു മുന്നില്‍ ചിന്തിച്ചിരുന്നപ്പോള്‍ ഉമ്മയും ചോദിച്ചു എന്ത് പറ്റിയെടാ നിനക്ക്???? സത്യത്തില്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കുകയായിരുന്നു എന്ത് പറ്റി എനിക്ക്???
    എത്രയോ പെണ്‍കുട്ടികള്‍ എന്റെ ജീവിതത്തിലൂടെ കടന്നു പോയിരിക്കുന്നു..അവര്‍ക്കൊന്നും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത അവള്‍ക്കില്ലേ???

    രാത്രിയേറെ വൈകിയിട്ടും നിദ്രയെതാത്ത മിഴികളും തുറന്ന്നിരിക്കുമ്പോള്‍ ഒരു ചുവന്ന കുടയും ചൂടി അവള്‍ കടന്നു വരാറുണ്ട് എന്റെ കിനാവിലേക്ക്.. പിന്നീട് എത്രയോ രാത്രികളില്‍ ഞാന്‍ ഞെട്ടി ഉണര്ന്നിട്ടുന്ദ് ആ ചുവന്ന കുടക്കുള്ളിലെ തുളക്കുന്ന നോട്ടം കണ്ട്.....

    പിന്നീടു പല തവണ അവളെ കുറിച്ച് ഞാന്‍ അന്വേഷിച്ചു..അവളെ കണ്ട സ്ഥലത്തും പരിസരത്തും..പക്ഷെ നിരാശയായിരുന്നു ഫലം.. പെഴ്തോഴിഞ്ഞ മഴയോട് കൂടി അവളും അപ്രത്യക്ഷമായി..

    മാസങ്ങള്‍ ഒരുപാട് കടന്നു പോയി..പക്ഷെ അവളുടെ ഓര്‍മ്മകള്‍ മാത്രം മാഞ്ഞില്ല... ഒരു ദിവസം വീട്ടിലേക്കു ബൈക്കില്‍ വരുമ്പോള്‍ വീണ്ടു മഴയെത്തി.. ശക്തമായ മഴ.. ഒപ്പം ഇടിയും മിന്നലും,ശക്തമായ കാറ്റും..മുന്നോട്ടുള്ള യാത്ര അപകടമാണെന്ന് മനസിലാക്കിയ ഞാന്‍ ബൈക്ക് അടുത്തുള്ള കൊമ്ബ്ലകസിലേക്ക് കയറ്റി... മഴയത് ഞാന്‍ ആകെ നനഞ്ഞൊട്ടിയിരുന്നു.. അപ്പോഴാണ്‌ ഞാന്‍ ചുറ്റിനും ശ്രട്ടിച്ചത്.. ധാരാളം സുന്ദരികള്‍പാറി പറന്നു നടക്കുന്നു... വീണ്ടും മഴ.. വീണ്ടും സുന്ദരികള്‍... അവര്‍ക്കിടയില്‍ വെള്ളത്തില്‍ വീണ കോഴിക്കുഞ്ഞിനെ പോലെ ഞാന്‍ ... ധാരാളം ആളുകള്‍ കൂടിയിരിക്കുന്നു.. വൈകിയാണ് എനിക്ക് മനസിലായത് അതൊരു കല്യാണ മണ്ഡപം ആയിരുന്നു എന്ന്... മുന്നോട്ടു നടന്ന ഞാന്‍ പതിയെ വാതിലിലൂടെ അകത്തേക്ക് നോക്കി... ഒരു മാത്രയെ ഞാന്‍ നോക്കിയുള്ളൂ.. എനിക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. പുറത്തു ശക്തമായോരിടി വെട്ടി... കല്യാണ പെണ്ണിന്റെ സ്ഥാനത് പുടവയനിഞ്ഞു അവളിരിക്കുന്നു.. അന്ന് ഞാന്‍ ആ മഴയത് കണ്ട സുന്ദരി.. അവളുടെ വിവാഹമായിരുന്നു അന്ന്... തരിച്ചു നിന്ന ഞാന്‍ മഴയിലേക്കിറങ്ങി.. ചോര്‍ന്നൊലിക്കുന്ന എന്റെ കണ്ണുകള്‍ ആരും കാണാതിരിക്കാന്‍... ഒരു മഴയത് എന്റെ മനസ്സിലേക്ക് ഓടിക്കയരിയവള്‍ മറ്റൊരു മഴയത്ത് ഒലിച്ചു പോവുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ....

    NB:വഴിയിലൂടെ പോവുന്ന പെണ്ണുങ്ങളെ ആവശ്യമില്ലാതെ മനസിലേക്ക് കയറ്റരുത്... ദുഖിക്കേണ്ടി വരും....