1. നഗരത്തിലെ പ്രശസ്തമായ ഒരു കൂള്‍ ആന്‍ഡ്‌ കോഫീ ഹൌസില്‍ ഒരു കാപ്പി കുടിക്കാന്‍ കയറിയതായിരുന്നു ഞാന്‍.കൈ കഴുകി തിരിച്ചു വന്നപ്പോള്‍ ഒരു യുവതി എന്നെ തന്നെ ഉറ്റു നോക്കുന്നു.. ഞാന്‍ പിറകിലേക്ക് നോക്കി എന്നെ തന്നെ എന്ന് ഉറപ്പു വരുത്തി.അവള്‍ എന്റെ അടുത്തേക്ക് വന്നു "" ഷാഹുലല്ലേ.... അതെ എന്ന് ഞാന്‍ തലയാട്ടി... "എന്നെ മനസ്സിലായോ??? ഇല്ല ഓര്‍മ്മയിലേക്ക് ഇങ്ങനെ ഒരുമുഖം വരുന്നില്ല... ""സോറിഎനിക്ക് മനസ്സിലായില്ല ആരാ???

    നീ ആള് ഒരുപാട് മാറിട്ടോ..തടിയൊക്കെ കൂടി,ഉയരവും കൂടി... ഉം ..ആ കണ്ണുകള്‍ ഇപ്പോഴും പഴയ പോലെ തന്നെ ... എന്റെ ജിജ്ഞാസ വര്‍ധിച്ചു.. നിങ്ങള്‍ ആരാണെന്ന് മനസ്സിലായില്ല""

    ഞാന്‍ റസിയ..പഴയ നിങ്ങളുടെ ഐസ് ക്രീം ...
    ദൈവമേ ഐസ് ക്രീമോ?? ഞാന്‍ അല്ല മാറിയത് റസിയാ.. നീയാ മാറിയത്..പഴയ ഞങ്ങളുടെ ഐസ് ക്രീമിനെ കണ്ടു പിടിക്കാനുള്ള ഒരു അടയാളം പോലും ഇല്ലാത്ത രീതിയില്‍... സന്തോഷം കൊണ്ട് ഞാന്‍ ആകെ പരവശനായിരുന്നു.. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവളെ ഞാന്‍ കാണുന്നത്... അപ്പോഴാണ്‌ ഞാന്‍ അവളെ സൂക്ഷിച്ചു നോക്കിയത്.. എളിയില്‍ ഒരു ചെറിയ കുഞ്ഞും സാരിയില്‍ തൂങ്ങി മറ്റൊരു കുഞ്ഞും... ഹഹ ഇത് രണ്ടും നിന്റെ സമ്പാദ്യമാനോടീ???
    അതെ രണ്ടും എന്റേതാണ്...ഭര്‍ത്താവ് ഇവിടെ KSEB യില്‍ ജോലി ചെയ്യുന്നു. ആട്ടെ നിനക്ക് എത്ര കുട്ടികളാ?? എന്റെ ചുണ്ടിലെ ചിരി മാഞ്ഞു . ഞാന്‍ ഇല്ലെന്ന അര്‍ത്ഥത്തില്‍ തലയാട്ടി.. അത് അവള്‍ക്കു വിഷമമായി ..ഒരു കാര്യം ചെയ്യൂ.. എന്റെ പരിചയത്തില്‍ നല്ല ഒരു ഡോക്ടര്‍ ഉണ്ട്..നീയും ഭാര്യയും കൂടി അവളെ പോയി ഒന്ന് കാണ്..സത്യത്തില്‍ ആര്‍ക്കാ കുഴപ്പം നിനക്കോ അതോ അവള്‍ക്കോ??? ഒരു ചെറിയ ചിരിയോടെ ഞാന്‍ പറഞ്ഞു.. ""എനിക്കാ...കല്യാണം കഴിഞ്ഞിട്ടില്ല"" എന്റെ മറുപടി കേട്ടതോടെ അവള്‍ പരിസരം മറന്നു പൊട്ടിച്ചിരിച്ചു.. ഈ ചിരിക്കു മാത്രം ഒരു മാറ്റവും വന്നിട്ടില്ല.. ഒരു സ്കൂളിലെ മുഴുവന്‍ ആണ്‍കുട്ടികളെയും മുള്‍മുനയില്‍ നിര്‍ത്തിയ അതെ ചിരി..

    പിന്നീട് കുറെ നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു.. പഴയ പല കാര്യങ്ങളും അയവിറക്കി.. ഒടുവില്‍ കുട്ടികള്‍ക്ക് ഓരോ ഐസ്ക്രീമും വാങ്ങി അവള്‍ എന്നോട് യാത്ര പറഞ്ഞു...

    ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് പാഞ്ഞു.. "റസിയ" മറ്റെന്തിനേക്കാളും ഐസ്ക്രീമിനെ സ്നേഹിച്ചവള്‍..ഞാന്‍ കാണുമ്പോഴെല്ലാം അവളുടെ കയ്യില്‍ ഐസ്ക്രീം ഉണ്ടാവും..ഐസ്ക്രീമിനോടുള്ള ഈ പ്രേമം തന്നെയാണ് അവള്‍ക്കു ഐസ്ക്രീം എന്നാ ഇരട്ട പേര് വീഴാന്‍ കാരണവും.പേര്‍ഷ്യയില്‍ നിന്നും അവളുടെ ഉപ്പ കൊണ്ട് വരുന്ന പുത്തന്‍ വസ്ത്രങ്ങളണിഞ്ഞു ,വില കൂടിയ അത്തര്‍ പൂശി..സദാ സമയവും പുഞ്ചിരിച്ചു ഞങ്ങളുടെ സ്കൂള്‍ വരാന്തയിലൂടെ പാറി പറന്ന മാലാഖ. നന്നായി പഠിച്ചിരുന്ന ആവശ്യത്തില്‍ കൂടുതല്‍ സൌന്ദര്യം ഉണ്ടായിരുന്ന അവളുടെ കൂട്ടുകാരി ആവാന്‍ പെണ്‍കുട്ടികള്‍ പോലം മത്സരിച്ചു.പല ആണ്‍കുട്ടികളും അവളെ രഹസ്യമായി പ്രണയിച്ചു.. പരസ്യമായി പ്രണയം തുറന്നു പറഞ്ഞ പലരും അവളുടെ കയ്യിന്റെ ചൂടറിഞ്ഞ്..ആരെയും കൂസാത്ത ചങ്കൂറ്റക്കാരിയായി റസിയ എന്നും മറ്റു പെണ്‍കുട്ടികളില്‍ നിന്നും, വ്യത്യസ്തയായി നിന്നു.

    അങ്ങനെയിരിക്കെ ഞങ്ങളുടെ ക്ലാസ്സിലെ കുള്ളന്‍ സുഭാഷിന് അവളോട്‌ മുടിഞ്ഞ പ്രേമം..കാര്യം അറിഞ്ഞ ഞങ്ങള്‍ അവനെ അതില്‍ നിന്നും വിലക്കി..കാരണം റസിയയോട് ഇഷ്ട്ടമാനെന്നു പറഞ്ഞവരുടെ മുന്‍കാല അനുഭവം തന്നെ...എന്നാല്‍ ഞങ്ങളുടെ വാക്കുകള്‍ അവന്‍ ചെവിക്കൊണ്ടില്ല. അന്ന് ഇന്റെര്‍വല്‍ സമയത്ത് കൂട്ടുകാരികലോടോത്തു ഐസ്ക്രീമും നുണഞ്ഞു വരുന്ന റസിയയോട് അവന്‍ തന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞു.. പുറത്തു ഐസ്ക്രീമുകാരന്‍ അടിക്കുന്ന കിണികിണി ശബ്ദത്തില്‍ ഞങ്ങള്‍ ഒന്നും കേട്ടില്ല.. എങ്കിലും തിരിച്ചു വന്ന അവന്റെ മുഖത്ത് അവള്‍ സ്നേഹത്തോടെ കൈ വച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നു...

    ഞങ്ങള്‍ എല്ലാവരും അവനെ കളിയാക്കി.. പക്ഷെ അവനെ കൂടുതല്‍ മുറിവേല്‍പ്പിച്ചത് എന്റെ വാക്കുകളാണ്.. "" എടാ ആണാണോടാ നീ ഒരു ചീള് പെണ്ണിന്റെ കയ്യില്‍ നിന്നും തല്ലും വാങ്ങി വന്നിരിക്കുന്നു..നാണമില്ലല്ലോടാ "" അത് അവനു ഇഷ്ട്ടപ്പെട്ടില്ല.. "" നീ ആണാണെങ്കില്‍ അവളെ വളക്കെടാ..എന്നിട്ട് ആണ്‍കുട്ടി ആണെന്ന് തെളിയിക്കു "" ഒരു നിമിഷം ആരും മിണ്ടിയില്ല.. പിന്നെ എല്ലാവരും അത് ഏറ്റുപിടിച്ചു... അവന്‍ പറഞ്ഞത് ശരിയാ നിനക്ക് കഴിയുമോ അവളെ വളക്കാന്‍??? ഞാന്‍ ഒന്നും മിണ്ടിയില്ല.. സുഭാഷിന്റെ മുഖത്തെ പാടുകളിലേക്ക് ഞാന്‍ ഒന്ന് നോക്കി.. ശരീരമാസകലം ഒന്ന് വിറച്ചു.... """നിനക്ക് കഴിയില്ല ..പേടിയാ.. പിന്നെ ചുമ്മാ ചൊരിയുന്ന വര്‍ത്തമാനം പറയാന്‍വരരുത്.. മൂന്നു ദിവസത്തിനുള്ളില്‍ നീ അവളെ വളച്ചാല്‍ നിനക്ക് റിലീസ് സിനിമയുടെ ടിക്കെട്ടും ശാലിമാരില്‍ നിന്നും ഒരു ചിക്കെന്‍ ബിരിയാണിയും എന്റെ വക... എന്റെ മൌനം അവരുടെ ഇടയില്‍ എന്നെ വലിയ ഒരു ഭീരുവാക്കി മാറ്റി... ഒടുവില്‍ എല്ലാവരുടെയും നിര്‍ബന്ധത്തിനു വഴങ്ങി മനസ്സില്ലാ മനസ്സോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു...

    അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല... ഒരു ആവേശത്തിന് സമ്മതിച്ചതാണ്... മൂന്നു ദിവസമല്ല മുന്നൂറു ദിവസം എടുത്താലും എന്നെ പോലെ ഒരാളെ അവള്‍ക്കു ഇഷ്ട്ടപ്പെടാന കഴിയില്ല..അവളെ വളക്കാന്‍ എനിക്കും...ഒന്ന് മയങ്ങുമ്പോഴേക്കും പേടിച്ചു ഞെട്ടി ഉണരും..പിന്നെ ഞാന്‍ പതിയെ മുഖത്ത് തടവും... എങ്ങനെയൊക്കെയോ അന്ന്ഞാന്‍ നേരം വെളുപ്പിച്ചു...

    പിറ്റേന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു കിണറ്റിന്‍ കരയില്‍ നിന്നും പാത്രം കഴുകി വരികയായിരുന്ന റസിയയെ ഞാന്‍ തടഞ്ഞു നിര്‍ത്തി..."" ""റസിയാ എനിക്കൊരു കാര്യം പറയാനുണ്ട്.."" അവള്‍ കൂട്ടുകാരികളോട് കണ്ണ് കൊണ്ട് അന്ഗ്യം കാണിച്ചു.. അവര്‍ ചിരിച്ചു കൊണ്ട് നടന്നു പോയി... അവള്‍ യാതൊരു ഭാവ ഭേദവും ഇല്ലാതെ എന്നെ നോക്കി... ഞാനൊന്ന് വിറച്ചു.. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി... എന്റെ കൂട്ടുകാര്‍ അടുത്തുള്ള മരത്തിന്റെ മറവില്‍ നിന്നും എന്നെ നോക്കുകയാണ്... "" റസിയാ നീ സുന്തരിയാണ്..ആര് കണ്ടാലും മോഹിച്ചു പോവും.. ഈ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും നിന്നെ ഇഷ്ട്ടമാണ് .. അവള്‍ നിര്‍വികാരതയോടെ കേട്ട് നില്‍ക്കുകയാണ്..എത്രയോ തവണ പലരില്‍ നിന്നും ഈ ഡയലോഗ്കേട്ടിരിക്കുന്നു.. ""പക്ഷെ എനിക്ക് നിന്നോട് പ്രേമമോ സ്നേഹമോ ഒന്നുമില്ല.. എന്റെ സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടി അത്രമാത്രം..അവള്‍ പുരികം ചുളിച്ചു എന്നെ ഒന്ന് നോക്കി.. പക്ഷെ ഇപ്പോള്‍ ഞാന്‍ കുടുങ്ങിയിരിക്കുകയാണ് ..റസിയക്കെ എന്നെ രക്ഷിക്കാന്‍ കഴിയൂ.. ഞാന്‍ നടന്ന കാര്യങ്ങള്‍ മുഴുവന്‍ അവളോട്‌ പറഞ്ഞു.... എല്ലാം കേട്ട് കഴിഞ്ഞ അവള്‍ ഒരു നിമിഷം ഒന്ന് മിണ്ടാതെ നിന്ന്.. എന്റെ നിഷ്കളങ്കമായ തുറന്നുള്ള സംസാരം അവളെ ആകര്ഷിചെന്നു തോന്നുന്നു.സഹായിക്കാം പക്ഷെ എനിക്കൊരു ഫാമിലി പാക്ക് ബട്ടര്‍ സ്കോച് ഐസ്ക്രീം വാങ്ങി തരുമോ??? "" പിന്നെന്താ എന്ത് വേണമെങ്കിലും വാങ്ങിച്ചു തരാം..."" ഓക്കേ അപ്പൊ സ്കൂള്‍ വിടുമ്പോള്‍ കാണാം...

    അന്ന് സ്കൂള്‍ വിട്ട സമയത്ത് അവള്‍ വന്നു നാണത്തോടെ എനിക്ക് നേരെ ഒരു കടലാസ് കഷണം നീട്ടി ..പിന്നെ ഒരു ചിരിയോടെ ഓടി മറഞ്ഞു.. ഞാന്‍ തുറക്കും മുമ്പേ കൂട്ടുകാര്‍ അത് തട്ടിപ്പറിച്ചു വാങ്ങി.. ""എനിക്കും ഇഷ്ട്ടമാണ്..."" രണ്ടേ രണ്ടു വരി മാത്രം ... അത് തന്നെ ധാരാളമായിരുന്നു.. സ്കൂളില്‍ മുഴുവന്‍ കാട്ടുതീ പോലെ ആ വാര്‍ത്ത‍ പരന്നു... ഒറ്റ ദിവസം കൊണ്ട് ഞാന്‍ ഹീറോ ആയി മാറി..പലരും എന്നെ അസൂയയോടെ നോക്കി.. സുഭാഷിന്റെ വക അങ്ങാടിപ്പുറം ചിത്രാലയയില്‍ നിന്നും അനിയത്തി പ്രാവ് സിനിമയും ,ശാലിമാരില്‍ നിന്നും ചിക്കെന്‍ ബിരിയാണിയും...

    ശരിക്കും ഞാന്‍ അവളോട്‌ പറഞ്ഞത് സത്യം തന്നെയായിരുന്നു..എനിക്ക് അവളോട്‌ പ്രേമം തോന്നിയിരുന്നില്ല.. ഒരു കാശുകാരി പെണ്ണിനോട് തോന്നുന്ന അസൂയ കൊണ്ടാവാം..അല്ലെങ്കില്‍ എന്നെക്കാള്‍ സൌന്ദര്യം കൂടിയവല്‍ എന്ന കുശുമ്പ് കൊണ്ടാവാം.. പക്ഷെ ഇത് ഒരു നാടകമാണെന്ന് സുഭാഷും ടീമും അറിഞ്ഞാല്‍ അവന്‍ വാങ്ങിച്ചു തന്ന ബിരിയാണി മാത്രമല്ല ചെറുപ്പത്തില്‍ കുടിച്ച മുലപ്പാല് വരെ ഞാന്‍ കപ്പെണ്ടി വരും...അത് കൊണ്ട് തന്നെ മിക്ക സമയത്തും ഞാന്‍ അവളോട്‌ കൂടെ നില്‍ക്കാന്‍ ശ്രമിച്ചു.. ഞങ്ങള്‍ക്കിടയില്‍ പതിയെ സൌഹൃദം വളരുകയായിരുന്നു..

    ഒരു ദിവസം ഞാന്‍ അവളെ തിരഞ്ഞു ചെന്നപ്പോള്‍ സ്കൂളിലെ പാല മരത്തിന്റെ ചുവട്ടിലിരുന്നു അവള്‍ കരയുകയാണ്... കാര്യം അന്വേഷിച്ചപ്പോഴാണ് ഞാന്‍ ശരിക്കും നടുങ്ങിയത്‌.. അവളുടെ ഉപ്പ വര്‍ഷങ്ങള്‍ക്കു മുമ്പ് അവളുടെ ഉമ്മയെ കൂടാതെ മറ്റൊരു കല്യാണം കഴിച്ചിരുന്നു.. അതിന്റെ പേരില്‍ ഉപ്പ ഫോണ്‍ വിളിക്കുമ്പോള്‍ മുഴുവന്‍ ഉമ്മ വഴക്കിടുമായിരുന്നു..രണ്ടു ദിവസം മുമ്പ് അവളുടെ ഉപ്പ ഗള്‍ഫില്‍ നിനും വന്നു.. ഇന്നലെ രാത്രിയും ഉപ്പയും ഉമ്മയും വഴക്കിട്ടു.. ഒടുവില്‍ അവളുടെ ഉമ്മ പിണങ്ങി ഉമ്മയുടെ വീട്ടില്‍ പോയത്രേ...

    അന്നാണ് ഞാന്‍ ശരിക്കും റസിയയെ മനസ്സിലാക്കിയത്.. മനസ്സില്‍ കത്തിയെരിയുന്ന സങ്കടങ്ങളെ കുറച്ചെങ്കിലും തണുപ്പിക്കാനായിരിക്കണം അവള്‍ ഐസ്ക്രീമിനെ സ്നേഹിച്ചത് എന്ന് തോന്നിയിട്ടുണ്ട്.. ഇത്രയധികം സങ്കടങ്ങള്‍ ഉള്ളില്‍ ഉണ്ടായിട്ടും ഒന്നും പുറത്തു കാണിക്കാതെ ചിരിച്ചു നടന്നിരുന്ന അവളുടെ ആ നല്ല മനസ്സിനോട് എനിക്ക് ബഹുമാനം തോന്നി തുടങ്ങി..പതിയെ ഇഷ്ട്ടവും...

    സൌഹൃധത്തില്‍ നിന്നും പ്രണയത്തിലേക്ക് അതികം ദൂരമില്ലെന്നു എനിക്ക് മനസിലാവുകയായിരുന്നു...പക്ഷെ അവളോട്‌ തുറന്നു പറയാന്‍ എനിക്ക് പേടിയായിരുന്നു.. പലപ്പോഴും അവള്‍ എന്നോട് കാണിക്കുന്ന അമിത സ്വാതന്ത്ര്യം കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട്.. അവള്‍ക്കു എന്നെയും ഇഷ്ട്ടമാണെന്ന്.. പക്ഷെ സൌഹൃദം എന്നാ ശക്തമായ ബന്ധത്തെ i love you എന്ന മൂന്നക്ഷരം കൊണ്ട് തകര്‍ക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെട്ടില്ല..പിന്നീടു ഒന്നര വര്ഷം കൂടി അവള്‍ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവളോടുള്ള ഇഷ്ട്ടം തുറന്നു പറയാതെ ആ ഇഷ്ട്ടം എന്റെ മനസ്സില്‍ തന്നെ ഞാന്‍ കുഴിച്ചു മൂടി...

    വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു നിയോഗം പോലെ അവള്‍ .....ഇനിയൊരു തവണ കൂടി ആ കുട്ടി കാലം തിരിച്ചു വന്നാല്‍ എനിക്ക് അവളോട്‌ ഇഷ്ട്ടം തുറന്നു പറയാന്‍ സാധിക്കുമോ????

    സാര്‍ ... ഓര്‍ഡര്‍ പ്ലീസ്... ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു ..മുന്നില്‍ മെനു കാര്‍ഡുമായി സപ്പ്ലയര്‍... ഒരു ചെറുപുഞ്ചിരിയോടെ ഞാന്‍ അവനോടു പറഞ്ഞു.. "" ഒരു ഐസ്ക്രീം ബട്ടര്‍.....

    തണുത്തുറഞ്ഞ ഐസ്ക്രീമും നുണഞ്ഞു മധുരമുള്ള പഴയ ഓര്‍മ്മകളും അയവിറക്കി ഞാന്‍ പുറത്തേക്കു നടന്നു.....
    4Like ·  · Promote ·