ഡോക്റ്റര്‍ എന്ന് അലറി വിളിച്ചു അവര്‍ പുറത്തേക്കോടി..അവരുടെ നിലവിളി ശബ്ദം കേട്ട് ഡോക്റ്ററും നേഴ്സുമാരും ഓടി വന്നു.. ആ ഉമ്മയെ പുറത്താക്കി അവര്‍ വാതിലടച്ചു. അല്‍പ്പ സമയം കഴിഞ്ഞു ഡോക്റ്റര്‍ പുറത്തിറങ്ങി, ഡോക്റ്റര്‍ സാറേ എന്റെ മോന്‍??? """വരൂ ഞാന്‍ പറയാം.
പറയ്ന്നത് കൊണ്ട് ഒന്നും തോന്നരുത്.ഇനി മോനെ ഇവിടന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതാവും നല്ലത്..now he is coma stage .ഹൃദയം പമ്പ് ചെയ്യുന്നതിന്റെ ശക്തി പകുതിയായി കുറഞ്ഞു.. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം... ഇത് കേട്ടതും ആ പാവം വൃദ്ദയുടെ മുഖം വിവര്ന്നമായി . സാറേ എന്റെ മോനെ രക്ഷിക്കാന്‍ കഴിയില്ലേ?? """ഞാന്‍ പറഞ്ഞില്ലേ ഒരേ ഒരു ചാന്‍സ് ഉണ്ടായിരുന്നു.. ഹാര്‍ട്ട് പ്ലാന്റെഷന്‍.. ബട്ട് ഹൃദയം ലഭിക്കാത്തത് കൊണ്ട് നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല... എല്ലാം വിധി എന്ന് കരുതി സമാധാനിക്കൂ ഉമ്മാ.... ആ സാധു സ്ത്രീ കണ്ണീര്‍ തുടച്ചു.. "" ആരുടെ ഹൃദയവും പറ്റുമോ സാര്‍?? """ വര്‍കിംഗ് കണ്ടീഷന്‍ ഉള്ള ആരുടെ ഹൃദയവും പറ്റും,ബട്ട് ബ്ലഡ് ഗ്രൂപ്പ് മാച്ച് ആയിരിക്കണം എന്ന് മാത്രം... ഉമ്മ പതിയെ കസേരയില്‍ നിന്നും എണീറ്റ്.. പിന്നെ ഉറച്ച സ്വരത്തില്‍ പറഞ്ഞു.. "" ഡോക്റ്റര്‍ എന്റെ ഹൃദയം എടുത്തേക്ക്"" ഡോക്റ്റര്‍ ഒന്ന് ഞെട്ടി... നിങ്ങള്‍ എന്ത് മണ്ടത്തരമാണ് പറയുന്നത്... ജീവിച്ചിരിക്കുന്ന ഒരാളുടെ ഹൃദയം എടുക്കാനോ... ഇറ്റ്സ് ഇമ്പോസ്സിബിള്‍.. "" സാറേ എനിക്കിനി ജീവിക്കണ്ട എന്റെ ഈ ഹൃദയം എടുത്തു അവനു വച്ചേക്കു ..എന്നിട്ട് എന്റെ മോന്റെ ജീവന്‍ രക്ഷിക്കു സാറേ.. ഞാന്‍ വേണേല്‍ സാറിന്റെ കാലു പിടിക്കാം..അവര്‍ ഡോക്റ്ററുടെ കാലിലേക്ക് വീണു... ഏയ് നിങ്ങള്‍ എന്ത് പ്രാന്താണ് ഈ കാണിക്കുന്നത്...എഴുന്നേല്‍ക്ക്..അയാള്‍ അവരെ പിടിചെനീല്‍പ്പിച്ചു.. ""ഉമ്മാ നിങ്ങള്‍ പറയുന്ന കാര്യം മെഡിക്കല്‍ എത്തിക്സിനു എതിരാണ്..ഞാന്‍ അങ്ങനെ ചെയ്‌താല്‍ അതൊരു കൊലപാതകമാണ്.. നോക്കൂ ഉമ്മാ ഒരു ഡോക്റ്റര്‍ക്ക് ഒരാളുടെ ജീവന്‍ രക്ഷിക്കാനെ അധികാരമുള്ളൂ..ജീവന്‍ എടുക്കാന്‍ അധികാരമില്ല...
""എന്നാല്‍ എന്റെ മോന്റെ ജീവന്‍ രക്ഷിക്കു സാറേ.. അയാളുടെ തല കുനിഞ്ഞു.. എന്തേ കഴിയില്ല അല്ലെ.. ഈ ലോകത്ത് ആര്‍ക്കും ആരുടേയും ജീവനെടുക്കാന്‍ അധികാരമില്ല..എന്നിട്ടും കോടതി ശിക്ഷ വിധിക്കുന്ന എത്ര പ്രതികളെ ആരാച്ചാര്‍ തൂക്കി കൊല്ലുന്നു..കുറ്റവാളികളെ പോലിസ് വെടി വച്ച് കൊല്ലുന്നു..എന്തെ അത് കൊലപാതകമല്ലേ .. അതിനു ന്യായമായ കാരണം ഉണ്ട്.. ഇതും അത് പോലെയല്ലേ ഡോക്റ്ററെ ഇവിടെയും ന്യായമായ കാരനമില്ലേ.. സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ രക്ഷിക്കാന്‍ ഒരു ഉമ്മാക്ക് അവകാശമില്ലേ.... അവര്‍ പൊട്ടി കരഞ്ഞു...
നിങ്ങളുടെ വികാരം എനിക്ക് മനസ്സിലാകും..പക്ഷെ നിങ്ങള്‍ ഒന്നോര്‍ക്കണം ..നിങ്ങളുടെ മക്കനെ രക്ഷിക്കാന്‍ നിങ്ങള്‍ പകരം കൊടുക്കേണ്ടി വരുന്നത് നിങ്ങളുടെ ജീവനാണ്..
""ഡോക്റ്റര്‍ സാറേ ചോരയും നീരും ഉള്ള പ്രായത്തില്‍ മരിച്ചതാ എന്‍റെ ഭര്‍ത്താവ്..ഞാന്‍ മറ്റൊരാളെ കല്യാണം പോലും കഴിക്കാത്തത് അവനെ നോക്കാന്‍ വേണ്ടിയാണ്..എന്റെ പകുതിയിലതികം ആയുസ്സും ഞാന്‍ പിന്നിട്ടു കഴിഞ്ഞു.. മരിക്കും നേരത്ത് അവന്റെ ബാപ്പ എന്നോട് ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ..അവനെ നന്നായി നോക്കണമെന്ന്..എനിക്ക് വേണ്ടത് അവന്റെ സന്തോഷമാണ്.. അതിനു വേണ്ടി എന്റെ ജീവന്‍ തരാനും ഞാന്‍ തയ്യാറാണ്...
നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും എനിക്കതിനു സാധിക്കില്ല.ജീവിച്ചിരിക്കുന്ന ഒരാളുടെ ഹൃദയം മാറ്റിവെക്കാന്‍ എനിക്ക് കഴിയില്ല...
""അപ്പൊ ഞാന്‍ മരിച്ചാലോ..ഡോക്റ്റര്‍ക്ക് എന്റെ ഹൃദയം അവനു കൊടുക്കാന്‍ കഴിയുമോ??? അവരുടെ മാനസികാവസ്ഥ ഡോക്റ്ററെ ഭയപ്പെടുത്തി.. അയാള്‍ എന്തെങ്കിലും പറയും മുമ്പ് ആ വൃദ്ധ ഡോക്റ്ററുടെ ടേബിളില്‍ ഉണ്ടായിരുന്ന ചെറിയ കത്തിയെടുത്തു സ്വന്തം കഴുതോട് ചേര്‍ത്തു.. "" ഇതങ്ങു മുറിക്കട്ടെ സാറേ... എനിക്ക് ജീവനുല്ലതല്ലേ കുഴപ്പം..മരിച്ച ശരീരത്തില്‍ നിന്നും ഡോക്റ്റര്‍ക്ക് ഹൃദയം എടുക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ..
"" ഏയ് നിങ്ങള്‍ മണ്ടത്തരം കാണിക്കരുത്... നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് അയാളുടെ ബ്ലഡ് ഗ്രൂപുമായി മാച്ച് ആവുമെങ്കിലെ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ...
എന്നാല്‍ ഡോക്റ്റര്‍ സത്യം ചെയ്യ്.. ശരിയാവുകയാനെങ്കില്‍ ഒപെരേശന്‍ ചെയ്യാം എന്ന്.. അയാള്‍ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്ന്.. സാറേ സമയമില്ല പറ ..അവര്‍ കത്തി ഒന്ന് കൂടി കഴുത്തില്‍ അമര്‍ത്തി.. തൊലി ചെറുതായി മുറിഞ്ഞു രക്തം പൊടിഞ്ഞു... "" ഹേയ് no please dont do like that..ഓക്കേ ഞാന്‍ സമ്മതിച്ചു... സമ്മതിച്ചു...സിസ്റ്റര്‍... അയാള്‍ നഴ്സിനെ വിളിച്ചു ..ഇവരുടെ രക്തം ഒന്ന് ചെക്ക് ചെയ്യൂ.. വരൂ ഉമ്മാ... അവര്‍ രണ്ടു പേരും അകത്തേക്ക് പോയി..
ഡോക്റ്റര്‍ its miracle രണ്ടു പേരുടെയും രക്തം ഒരേ ഗ്രൂപ്പാണ്... ആ ഉമ്മയുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു... ഡോക്റ്ററുടെ നെറ്റിത്തടത്തില്‍ വിയര്‍പ്പു പൊടിഞ്ഞു.. അയാള്‍ കുറച്ചു കടലാസുകള്‍ അവര്‍ക്ക് മുന്നിലേക്ക് നീട്ടി.. അവര്‍ അതില്‍ സന്തോഷത്തോടെ ഒപ്പ് വെക്കുന്നത് അയാള്‍ അത്ഭുതത്തോടെ നോക്കി.. ആ ഉമ്മയുടെ പുത്രാ വാത്സല്യത്തിന് മുന്നില്‍ അയാള്‍ നിയമങ്ങള്‍ മറക്കുകയായിരുന്നു.
ഓപ്പറേഷന്‍ തീയേറ്ററില്‍ ലൈറ്റുകള്‍ തെളിഞ്ഞു.. ഉമ്മയും മോനെയും അടുത്തടുത്ത ടേബിളുകളില്‍ കിടത്തി.. തല ചെരിച്ചു ആ ഉമ്മ മകനെ ഒന്ന് നോക്കി.. ശോഷിച്ച കൈകള്‍ കൊണ്ട് അവന്റെ മുടിയിഴകളില്‍ പതിയെ തഴുകി.. സ്നേഹിച്ചു കൊതി തീരാത്ത ആ മാതൃ ഹൃദയം ഒന്ന് വിങ്ങി..പിന്നെ അവന്റെ നെറ്റിയില്‍ മൃദുവായി ഉമ്മ വച്ച്.. ചുണ്ടുകള്‍ പതിയെ അവന്റെ ചെവിയോടു ചേര്‍ത്ത് വച്ചു.. " ന്‍റെ മോനെ നിക്ക് സ്നേഹിച്ചു കൊതി തീര്‍ന്ന്നിട്ടില്ല.. ഈ ഓപ്പറേഷന്‍ കഴിഞ്ഞു മോന്‍ കണ്ണ് തുറക്കുമ്പോഴേക്കും ഈ ഉമ്മ കണ്ണടചിട്ടുണ്ടാവും.ഇനി എന്‍റെ മോന് ശകാരിക്കാനും ദേഷ്യം വരുമ്പോള്‍ തൊഴിക്കാനും ഈ ഹത ഭാഗ്യായായ ഉമ്മ..... വാക്കുകള്‍ അവരുടെ തൊണ്ടയില്‍ കുരുങ്ങി..കണ്ണീര്‍ ചാലിട്ടൊഴുകി..ന്റെ മോന്റെ കല്യാണം കൂടാനും മോന്റെ കുഞ്ഞിനെ താലോലിക്കാനും ഒത്തിരി കൊതിയുണ്ടായിരുന്നു..പക്ഷെ..പക്ഷെ...അവരുടെ ചുണ്ടുകള്‍ വിറച്ചു.. കവിളുകള്‍ നനഞ്ഞു കുതിര്‍ന്നു..ന്നാലും ന്‍റെ മോന്‍ ഭാഗ്യവാനാ എല്ലാ മക്കള്‍ക്കും പറയാനേ കഴിയൂ എന്റെ ഉമ്മയെ നെഞ്ജിലേട്ടിയാ നടക്കുന്നതെന്ന്..പക്ഷെ ന്റെ മോന് ശരിക്കും ഈ ഉമ്മയെ നെഞ്ജിലേറ്റി നടക്കാം..മരിക്കും വരെ...എല്ലാം കഴിഞ്ഞു ഈ ഉമ്മയുടെ കബറിന് മുകളിലേക്ക് ഒരു പിടി മണ്ണ് വാരിയിടുംബോഴെങ്കിലും ന്റെ മോന്‍ മനസ്സിലാക്കണം... ഈ പാവം ഉമ്മ നിന്നെ ഒത്തിരി ഒത്തിരി സ്നേഹിചിരുന്നുവെന്നു... ഒത്തിരി ഒത്തിരി ഇഷ്ടായിരുന്നുവെന്നു.. അവസാനമായി ഞാന്‍ വിളിക്കുവാ നിന്നെ ന്റെ പോന്നു മോനെ........ അവര്‍ നിയന്ത്രണം വിട്ട് അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു......
ഡോക്റ്റര്‍മാര്‍ തൊപ്പിയും മാസ്കും അണിഞ്ഞു വന്നു.. ഇരുവരുടെയും വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി..ശരീരത്തിലെ രോമങ്ങള്‍ വടിച്ചു കളഞ്ഞു...രണ്ടു പേര്‍ക്കും അനസ്തേഷ്യ കൊടുത്തു.. ശരീരം മയങ്ങുന്നതിനിടയിലും ആ ഉമ്മ മകനെ ഒന്ന് നോക്കി.. കണ്ണ് നീര്‍ വീണു കാഴ്ച മങ്ങിയെങ്കിലും അവസാനമായി ഒരിക്കല്‍ കൂടി അവര്‍ മകനെ കണ്ണ് നിറച്ചു കണ്ടു... വിറയ്ക്കുന്ന ചുണ്ടുകള്‍ ഒന്ന് കൂടി മൊഴിഞ്ഞു.. ന്‍റെ പോന്നു മോനെ.. ജീവിതത്തിനും മരണത്തിനുമിടയിലുള്ള മണിക്കൂറുകള്‍...മരണപ്പെടാന്‍ പോവുകയാണെന്ന് അറിഞ്ഞയാളുടെ വെപ്രാളം... ഓപ്പറേഷന്‍ തീയേറ്ററിന്റെ വാതിലുകള്‍ അടഞ്ഞു...
നിമിഷങ്ങള്‍ക്ക് തീ പിടിച്ചു..മണിക്കൂറുകള്‍ കൊഴിഞ്ഞു വീണു..അവസാനം ഓപ്പറേഷന്‍ തീയേറ്ററിന്റെ വാതിലുകള്‍ തുറന്നു.. പുറത്തു കാത്തു നില്‍ക്കുന്നവരോട് ഡോക്റ്റര്‍ പതിയെ പറഞ്ഞു ..സക്സസ്.... പക്ഷെ ഒരു വലിയ ഓപ്പറേഷന്‍ വിജയിച്ചതിന്റെ സന്തോഷമൊന്നും അയാളുടെ മുഖത്ത് ഉണ്ടായിരുന്നില്ല..തല താഴ്ത്തി അയാള്‍ നടന്നു പോയി...
ആയാസപ്പെട്ട് അവന്‍ കണ്ണുകള്‍ തുറന്നു.. ഉമ്മയുടെ മിടിക്കുന്ന ഹൃദയം കൊണ്ട് അവന്‍ പുതു ലോകം കാണുകയായിരുന്നു.. അവന്‍റെ ചുറ്റിനും കൂട്ടുകാര്‍ എല്ലാവരും ഉണ്ട്.. അവന്‍ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. എന്താടാ എല്ലാവരും സങ്കടത്തോടെ??? ചത്ത് പോയെന്നു വിചാരിച്ചോ... ഹഹഹ അത്ര പെട്ടെന്നൊന്നും ദൈവത്തിനു എന്നെ അങ്ങോട്ട് വിളിക്കാന്‍ കഴിയില്ല..ഡാ ജോക്കര്‍ മണി കാവിലെ പൂരം അടുത്ത ആഴ്ച അല്ലെ.. അടിച്ചു പൊളിക്കണം നമുക്ക്..ഒരു ബീവരെജ് തന്നെ വിലക്ക് വാങ്ങാം.. കുടിച്ചു മരിക്കണം.. പക്ഷെ അവന്റെ വാക്കുകള്‍ കൂട്ടുകാരെ സന്തോഷിപ്പിച്ചില്ല... "" ഡാ പണം എങ്ങനെ ഉണ്ടാക്കും എന്നോരതാണോ വിഷമം.. ഡേയ് ആ തള്ളയുടെ മാല എന്റെ കയ്യിലുണ്ട്.. അത് വിറ്റ് നമുക്ക് അടിച്ചു പൊളിക്കാം...
പെട്ടെന്ന് ഡോക്റ്റര്‍ അകത്തേക്ക് വന്നു..കൂട്ടുകാര്‍ പുറത്തേക്കു പോയി.. അയാള്‍ അവന്റെ അടുത്തിരുന്നു.. ""ഇപ്പോള്‍ എങ്ങനെയുണ്ട്??? ""എനിക്ക് കൊഴപ്പമോന്നും ഇല്ല ഡോക്റ്റര്‍ എന്നെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യണം... "" നിന്റെ ഉമ്മ എവിടെ എന്നറിയാമോ നിനക്ക്.."" ""ഓ ഞാന്‍ ചത്തെന്നു വിചാരിച്ചു തള്ള സന്തോഷിക്കുന്നുണ്ടാവും...ആ മാല എടുത്തു പോന്നപ്പോള്‍ പ്രാകുന്നത് ഞാന്‍ കേട്ടത്... അയാളുടെ വാക്കുകള്‍ കേട്ടതോടെ ഡോക്റ്ററുടെ മുഖം ചുവന്നു തുടുത്.....
ഡാ നിന്റെയാ വിഷം തുപ്പുന്ന നാവ് കൊണ്ട് ഇനിയാ പാവത്തെ കുറിച്ച് മിണ്ടരുത്.... തള്ളയാണത്രേ...നിന്റെയീ ഒടിഞ്ഞു തൂങ്ങി കംബിയിട്ട വാരിയെല്ലിനുള്ളില്‍ തുടിക്കുന്നത് ആ പാവത്തിന്റെ ഹൃദയമാ.. മന്ത്രിമാരുടെതടക്കം ആയിരക്കണക്കിന് ശസ്ത്രക്രിയ ഞാന്‍ നടത്തിയിട്ടുണ്ട്..എന്റെ കൈ വിറചിട്ടില്ല...പക്ഷെ ഇന്നലെ ആ പാവത്തിന്റെ ജീവനുള്ള ശരീരത്തില്‍ നിന്നും തുടിക്കുന്ന ഹൃദയം പുറത്തെടുത്തപ്പോള്‍ ജീവിതത്തില്‍ ആദ്യമായി എന്റെ കൈ വിറച്ചു... അവസാന ശ്വാസം വലിച്ചപ്പോള്‍ പോലും അ പാവം നിന്നെയാ ഓര്‍ത്തത്..മോനെ എന്ന് വിളിച്ചു ഒരു പിടച്ചിലോടെ ആ ശരീരം നിശ്ചലമായപ്പോള്‍ ഞാന്‍ കരഞ്ഞു പോയി... തളര്‍ന്നു പോയി.. സ്വന്തം ജീവിതം കൊടുത്തു മക്കളുടെ ജീവന്‍ രക്ഷിച്ച കഥ ഞാന്‍ പുരാണങ്ങളില്‍ വായിച്ചിട്ടുണ്ട്.. പക്ഷെ ജീവിതത്തില്‍ ആദ്യമാ... മനുഷ്യ ജന്മം ധരിച്ച ഒരു മാലഖയാനവര്‍.. ഒരായിരം കൊല്ലം തപസ്സിരുന്നാലും നിനക്ക് ഇത് പോലെ ഒരു ഉമ്മയെ കിട്ടില്ല...ഒരായിരം കൊല്ലം നീ പ്രാര്തിചാലും നീ ചെയ്ത പാപങ്ങള്‍ പൊരുക്കക്കപ്പെടില്ല...അമ്മയെന്ന വാക്കിന്റെ വിശുദ്ദിയും,പെറ്റുമ്മയുടെ സ്നേഹവും തിരിച്ചറിയാതെ പോയ വിഡ്ഢിയാണ് നീ... നിന്റെ സിരകളില്‍ ഒഴുകിയിരുന്ന മദ്യ ലഹരിയില്‍ നീ നിന്റെ ഉമ്മയെ മറന്നു...പുത്ര ധര്‍മ്മം മറന്നു...സ്വന്തം ഉമ്മയോട് മാതൃത്വം തെളിയിക്കാന്‍ പറഞ്ഞ ദ്രോഹിയാണ് നീ..ഏതു ഗംഗയില്‍ മുങ്ങിയാലും നീ ചെയ്ത പാപം തീരില്ല.... ലഹരി മരവിപ്പിച്ച നിന്റെയാ തലച്ചോറ് വച്ച് നീയൊന്നു ചിന്തിക്കു.....
അവന്റെ ഹൃദയം ഒന്ന് വിങ്ങി.. നിറമിഴികളോടെ അവന്‍ തന്റെ നെഞ്ചില്‍ പതിയെ കൈ വച്ച്... ഉമ്മയുടെ മുഖം അവന്റെ ,മനസ്സില്‍ തെളിഞ്ഞു...ജീവിതത്തില്‍ ആദ്യമായി അവന്‍ മാതൃ വാത്സല്യം അനുഭവിച്ചറിയുകയായിരുന്നു.. തള്ളെ എന്ന് മാത്രം വിളിച്ചു ശീലിച്ച നാവു കൊണ്ട് അവന്‍ പതിയെ വിളിച്ചു ഉമ്മാ....ആ മാതൃ ഹൃദയം ദ്രുധഗതിയില്‍ മിടിച്ചു.... അവനു സങ്കടം അടക്കാന്‍ കഴിഞ്ഞില്ല... ഒരു പ്രാന്തനെ പോലെ അവന്‍ അലറി കരഞ്ഞു..... ഉമ്മാ......................................................
നൊന്തു പ്രസവിച്ചു പൊന്നു പോലെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ വാര്‍ധക്യം ബാധിക്കുമ്പോള്‍,യാതൊരു ദാക്ഷിണ്യവും കൂടാതെ തെരുവിലിറക്കുന്ന,വൃദ്ധ സദനങ്ങളിലാക്കുന്ന... നരാധമാന്മാരായ മക്കള്‍ക്ക് മുന്നില്‍ ഞാന്‍ ഇത് സമര്‍പ്പിക്കുന്നു... പെറ്റുമ്മയുടെ സ്നേഹത്തെക്കാള്‍ വലുതായി ഈ ലോകത്ത് ഒന്നും തന്നെയില്ല... ഉമ്മമാരെ വിഷമിപ്പിക്കാതിരിക്കുക... ഈ ഉമ്മയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഒരിറ്റു കണ്ണുനീര്‍ ബാക്കിയാക്കി ഞാന്‍ നിര്ത്തുന്നു..
Monday, 3 February 2014
മാതൃ ഹൃദയം 2
Subscribe to:
Post Comments (Atom)
No comments:
Post a Comment