- കൂടെ കിടക്കുന്നവന് പരോള് കിട്ടി.. നീണ്ട രണ്ടര വര്‍ഷത്തെ ഏകാന്തത നിറഞ്ഞ പ്രവാസ ജീവിതത്തിനു ആറു മാസത്തേക്ക് താല്‍കാലിക വിട.. വല്ലതും കൊണ്ട് പോണോ എന്ന് അവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ വീട്ടിലേക്കു ഒന്നുവിളിച്ചു. ഉപ്പാക്ക് ഒരു സ്വെറ്റര്‍ വേണം..അനിയന് ഒരു ലാപ്പിന്റെ ബാറ്ററിയും,ഒരു നല്ല ഹെഡ്ഫോണും, ഉമ്മയോട് ചോദിച്ചപ്പോള്‍ പഴയ മറുപടി തന്നെ.എനിക്കൊന്നും വേണ്ട നീയൊന്നു വേഗം വന്നാല്‍ മതി. ഈ സ്നേഹത്തിനു മുന്നിലാണ് ഞാന്‍ തോറ്റ് പോവാരുള്ളത്.
അന്ന് രാത്രി തന്നെ ഞാന്‍ ശരഫിയയിലേക്ക് പോയി സാധനങ്ങളെല്ലാം മേടിച്ചു തിരിച്ചു പോരാന്‍ ഒരുങ്ങുമ്പോഴാണ് പെങ്ങളുടെ കാര്യം ഓര്‍ത്തത്.ഉടനെ തന്നെ അവള്‍ക്കു ഫോണ്‍ ചെയ്തു. അവളുടെ മറുപടി കേട്ട് ഞാന്‍ അന്തം വിട്ട് നിന്ന്. സാരിയാണത്രെ അവള്‍ക്കു വേണ്ടത്.കല്യാണം കഴിഞ്ഞു പത്തു വര്‍ഷത്തോളം ആയിട്ടും അവള്‍ സാരി ഉടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.പിന്നെ ഇപ്പൊ എന്താണ് ഒരു സാരി പ്രേമം.. പെട്ടെന്ന് മനസ്സിലേക്ക് സരിതാ ദേവിയുടെ മുഖം ഓര്‍മ്മ വന്നു.. ഓരോ തവണ കോടതിയില്‍ പോവുമ്പോഴും വില കൂടിയ സാരി ഉടുത്തു വരുന്ന സരിതയെ വാര്‍ത്തയില്‍ കണ്ടു ഇവര്‍ക്കും സാരിയോട് ഭ്രമം തോന്നിയിരിക്കാം. മനസ്സില്‍ സരിതയെ പ്രാകി കൊണ്ട് ഞാന്‍ അടുത്തുള്ള ഒരു സാരി ക്കടയില്‍ കയറി.സാരി വേണം എന്ന് പറഞ്ഞ എന്റെ മുന്നിലേക്ക് സാരിയുടെ ഒരു ലോകം തന്നെ വലിച്ചിട്ടു തന്നു സൈല്‍സ് മാന്‍.പണ്ട് പൂ ആവശ്യപ്പെട്ട ആള്‍ക്ക് പൂന്തോട്ടം കൊടുത്ത പോലെ... ഷെല്‍ഫിലും,റാക്കിലും മുന്നിലെ ടേബിളിലും നിറയെ സാരികള്‍..പലനിറത്തില്‍,പല തരത്തില്‍.. 50 റിയാല്‍ മുതല്‍ 5000റിയാല്‍ വരെ.കോട്ടന്‍ സാരികള്‍,ഷിഫോണ്‍ സാരികള്‍,വെദ്ദിംഗ് സാരികള്‍...മുന്നില്‍ നിരന്നു കിടക്കുന്ന സാരികളില്‍ നോക്കി ഞാന്‍ സാരി ഗമ പാടി.
വുമന്‍സ് കോളേജ് വിടുന്ന സമയത്ത് വഴിയില്‍ കുടുങ്ങിയ ചെറുപ്പക്കാരന്റെ അവസ്ഥയായി എനിക്ക്..ഏതെടുക്കണമെന്നറിയാതെ ഒരു നിമിഷം ഞാന്‍ ഇതികര്തവ്യാമൂഡനായി നിന്നു .വിലകൂടിയ ഒരു സാരി കൊടുത്തയച്ചാല്‍ അവള്‍ ഇങ്ങനെ പറയും ""ഓ നീ ഒരു സാരി കൊടുതയച്ചതാണല്ലോ ഇത്..അതും ലോകത്തില്‍ എവിടെയും ഇല്ലാത്ത ഒരു വിലക്ക്... എനിക്ക് വേണ്ട ഇത്.."" ഇനി വില കുറഞ്ഞ സാരി കൊടുത്തയചാലോ?? അവള്‍ അത് അയല്‍വാസികള്‍ക്ക് കാണിച്ചു കൊടുക്കും ഞാന്‍ അയച്ചതാനെന്നും പറഞ്ഞു... അത് കാണുന്ന അവര്‍ പറയും.. ഓ ഇതാണോ നിന്റെ ആങ്ങള ഗള്‍ഫില്‍ നിന്നും കൊടുത്തയച്ചത്.ഇത് നമ്മുടെ മഞ്ചേരി അങ്ങാടിയില്‍ ഫൂട്ട്പാത്തില്‍ നൂറു രൂപയ്ക്കു കിട്ടും... ഇതാണ് കോലം.
പെട്ടെന്ന് തലക്കു മുകളില്‍ ഒരു CFL ബള്‍ബ്കത്തി.ഞാന്‍ മൊബൈല്‍ എടുത്തു skype ഓണാക്കി.ഭാഗ്യത്തിന് അളിയന്‍ ഒന്ലൈനിലുന്ദ്. പെങ്ങള്‍ക്ക് കൊടുക്കാന്‍ പറഞ്ഞ്ഞാ ന്‍ ക്യാമറ സാരിയിലേക്ക് തിരിച്ചു.അവള്‍ അവള്‍ക്കിഷ്ട്ടപ്പെട്ട രണ്ടു സാരി സെലക്ട് ചെയ്തു...അവളും ഹാപ്പി തല വേദന ഒഴിഞ്ഞ ഞാനും ഹാപ്പി.
എല്ലാം കവറിലാക്കി അവിടെ നിന്നിറങ്ങുമ്പോള്‍ ഞാന്‍ എന്റെ കുട്ടി കാലത്തെ കുറിച്ചോര്‍ത്തു. മാസത്തിലൊരിക്കല്‍ വരുന്ന ഉപ്പയുടെ കത്തും കാത്തു വഴിയില്‍ കണ്ണും നട്ടിരുന്ന ഞാന്‍.ഒരു പെരുന്നാളിന് ഉപ്പ കൊടുത്തയച്ച ജീന്‍സ് പാന്റ് വലിപ്പം കൂടിയതിന്റെ പേരില്‍ ഉടുക്കനാവാതെ പൊട്ടിക്കരഞ്ഞത്.. ഇന്ന് ലോകം ഒരുപാട് വികസിച്ചു..സാങ്കേതിക വിദ്യയും,..എന്തായാലും അതിന്റെ ഗുണഫലങ്ങള്‍ ആശ്വാസമാവുന്നത് ഞങ്ങള്‍ ന്യൂ ജെനെരേശന്‍ പ്രവാസികള്‍ക്ക് തന്നെയാണ്.
തിരിച്ചു റ്റാക്സിയില്‍ കയറുമ്പോള്‍ ഞാന്‍ ഓര്‍ത്തു... ജീവിതം എന്ന ബിഗ്‌ബജെറ്റ് മൂവിയില്‍ ദൈവം ഒരുക്കുന്ന തിരക്കഥക്കനുസരിച്ച് അവരവരുടെ റോളുകള്‍ അഭിനയിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ നാം.. ഞാന്‍ നായകനായ ചിത്രത്തിന്റെ ഇന്റെര്‍വല്‍ കഴിഞ്ഞു.. ആദ്യ പകുതി നന്നായി അഭിനയിച്ചു..മാതാപിതാക്കളുടെ സ്നേഹമുള്ള മകനായി,പെങ്ങളുടെ ,അനിയന്മാരുടെ സ്നേഹമുള്ള ചേട്ടനായി,കാമുകിയുടെ ആത്മാര്‍ത്ഥ കാമുകനായി.. അങ്ങനെ ഒത്തിരി വേഷങ്ങള്‍... ഇനിയും ഒരു പകുതി ബാക്കി ..ക്ലൈമാക്സ് എത്തുന്നതിനു മുമ്പ് ആടി തീര്‍ക്കാന്‍ ഒരു പിടി വേഷങ്ങളും... അഭിനയം മോശമായാലും ചിത്രം നൂറു ദിവസം ഓടട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.. ജന്മം കൊണ്ടല്ലലോ കര്‍മ്മം കൊണ്ടല്ലേ മനുഷ്യന്‍ മനുഷ്യനാവുന്നത്????
പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍ ..അത് പോലെ സ്ട്ടടസ് ഇടാനും കവര്‍ ഫോട്ടോ മാറ്റാനും
Monday, 3 February 2014
ഷോപ്പിംഗ്
Subscribe to:
Post Comments (Atom)

No comments:
Post a Comment