നേരം.9.20PM പെരിന്തല്‍മണ്ണ ടൌണ്‍ .ആ വലിയ കെട്ടിടത്തിന്റെ ഗേറ്റിനു മുന്നില്‍ ബീഡിയും വലിച്ചു ഇരിക്കുകയാണ് സെക്യൂരിറ്റി രാജന്‍.പെട്ടെന്ന് അയാളുടെ മൊബൈല്‍ ഒന്ന് ശബ്ദിച്ചു.അറ്റന്‍ഡ് ചെയ്തപ്പോള്‍ ഭാര്യയാണ്.. "എന്താടീ ഈ സമയത്ത്??? "അതേയ് നമ്മുടെ മോള്‍ക്ക് ഒരു നൂറു രൂപ വേണം എന്ന് പറഞ്ഞിരുന്നു ..ഇല്ലെങ്കില്‍ അവള്‍ നാളെ സ്കൂളില്‍ പോവില്ല എന്ന് പറഞ്ഞു.. "എന്നിട്ട് ഈ നേരത്താണോ നീ പറയുന്നത്.. ഇപ്പൊ ഞാന്‍ എവിടന്നു ഉണ്ടാക്കാനാ..എന്റെ കയ്യില്‍ കാശൊന്നും ഇല്ല... "" അയ്യോ അവള്‍ ഉച്ചക്ക് പറഞ്ഞതാ ഞാന്‍ പറയാന്‍ മറന്നു പോയതാ.. അവള് വാശിയിലാ കാശ് കിട്ടിയില്ലെങ്കില്‍ അവള്‍ സ്കൂളില്‍ പോവില്ല."" എനിക്ക് വയ്യ ഈ സമയത്ത് ഇനി ആരോടും കടം മേടിക്കാന്‍.. നാളെ തരാം എന്ന് പറ അവളോട്..."" നാശം പിടിക്കാന്‍ അയാള്‍ ഫോണ്‍ കട്ട് ചെയ്തു.. കുറ്റിയായ മുറി ബീഡി അയാള്‍ തറയിലെറിഞ്ഞു...
നേരം 9.30PM. കോടശ്ശേരി.. ഷട്ടര്‍ അടച്ച കടക്കു മുന്നില്‍ നിരാശരായിരിക്കുകയാണ് നാല് ചെറുപ്പക്കാര്‍..മുന്നില്‍ നിര്‍ത്തിയിട്ട അവരുടെ ബൈക്കുകള്‍.. ""അളിയാ ഒന്നും നടന്നില്ല.. സമയം ഒരു പാടായി..ഇനി എന്ത് ചെയ്യും... കൂട്ടത്തില്‍ ഒരുത്തന്‍ വാച്ചിലേക്ക് നോക്കി.. ഇനിയും നമുക്ക് മുന്നില്‍ അര മണിക്കൂര്‍ ഉണ്ട്.. ടൌണിലേക്ക്20കിലോമീറ്റര്‍..എന്റെ വണ്ടിയെ എനിക്ക് വിശ്വാസമുണ്ട്... ഒരാള്‍ വന്നു എന്റെ പുറകെ കയറ്..
ബൈക്ക് അതി വേഗതയില്‍ ഓടിക്കുകയാണ് ആ ചെറുപ്പക്കാരന്‍..പുറകില്‍ അവന്റെ സുഹൃത്തും... ""ഡാ ഈ പോക്ക് വേരുതെയാവും എന്നാ തോന്നുന്നത്..നേരം ഒരു പാടായി "' നിന്റെ കരി നാക്ക് വളച്ചു ഒന്നും പറയാതെ..അയാള്‍ ഗിയര്‍ ചേഞ്ച് ചെയ്തു.. ആക്കപ്പരമ്പും,കമാനവും കഴിഞ്ഞു ബൈക്ക് മുന്നോട്ടു കുതിച്ചു..
9.45PM പട്ടിക്കാട് റെയില്‍ വെ ഗെറ്റ് കഴിഞ്ഞു ടൌണിലേക്ക് കടക്കുമ്പോഴാണ് അവര്‍ ആ കാഴ്ച കണ്ടത്.. പോലിസ് ചെക്കിംഗ്.. ആ ചെറുപ്പക്കാരന്‍ ബൈക്ക് പതിയെ ഓരം ചേര്‍ത്ത് നിര്‍ത്തി.. "" നശിച്ചവന്മാര്‍ ഇവന്മാര്‍ക്കൊന്നും ഉറക്കവുമില്ലേ?? നട്ട പാതിരാക്കും ചെക്കിംഗ് എന്നും പറഞ്ഞു ഇറങ്ങി കൊള്ളും,മനുഷ്യനെ മെനക്കെടുത്താന്‍... "" ഡാ ഇത് പുതിയ എസ് ഐ ആണ്.. മണല്‍ വണ്ടി പിടിക്കാന്‍ നില്‍ക്കുവാനെന്നാ തോന്നുന്നത്.. കൈ കാണിച്ചാല്‍ നമ്മളും കുടുങ്ങും..ഹെല്‍മറ്റും,ലൈസന്‍സും ഇല്ലല്ലോ....""" ഛെ ആദ്യമേ സമയം ഇല്ല അതിനിടക്ക് കാക്കിയിട്ട് ഇറങ്ങിക്കോളും ഓരോരുത്തന്മാര്‍.. ഇനി എന്ത് ചെയ്യും????
ഡാ അനീഷേ ഒരു നൂറു രൂപ എടുക്കാനുണ്ടോടാ... "" അയ്യോ രാജേട്ടാ കയ്യില്‍ കാശൊന്നും ഇല്ലല്ലോ?? ഇനി ബൈക്കില്‍ പെട്രോള്‍ അടിക്കാനുള്ള കാശെ ഉള്ളൂ.. .എന്താ നൂറു രൂപയ്ക്കു ഇത്ര അത്യാവശ്യം?? "" ഒന്നും പറയണ്ട മോള്‍ക്ക് നാളെ സ്കൂളില്‍ എന്തോ ആവശ്യം ഉണ്ടത്രേ ...പണം കിട്ടിയില്ലെങ്കില്‍ അവള്‍ ക്ലാസ്സില്‍ പോവില്ലാന്നാ പറയുന്നത്. "" ആ രാജേട്ടാ ഒരു കാര്യം ചെയ്യ്... അകത്തു ഓഫീസില്‍ മനു ഉണ്ടാവും അവന്റെ കയ്യില്‍ നിന്നും മേടിചെക്ക്..."" ശരി മോനെ . അയാള്‍ ഓഫീസിലേക്ക് നടന്നു..
9.50 PM . ഡാ അവര്‍ ഇപ്പോഴൊന്നും പോവുമെന്ന് തോന്നുന്നില്ല.. ടൌണിലേക്ക് വേറെ വഴി വല്ലതും ഉണ്ടോ?? ""ഒരു വഴി ഉണ്ട് റെയില്‍വേ ഗേറ്റിനു പിറകിലെ ഇടതു വശത്തെ റോട്ടിലൂടെ പോയാല്‍ വലംബൂര്‍ വഴി അങ്ങാടിപ്പുറം എത്താം ..പക്ഷെ മോശം റോഡും നാല് കിലോ മീറ്റര്‍ അധിക ദൂരവും.. സമയം ഇനി പത്തു മിനിട്ട് മാത്രമേ ബാക്കിയുള്ളൂ...""നിനക്ക് ധൈര്യമില്ലേ.. എന്നെ മുറുക്കെ പിടിച്ചിരുന്നോ... 10 മിനിട്ട് കൊണ്ട് 10 കിലോമീറ്റര്‍ ... അവന്റെ കൈകള്‍ ആക്സിലേറ്ററില്‍ അമര്‍ന്നു..
ഇരു വശവും വളര്‍ന്നു നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ മാത്രം..ജനവാസം നന്നേ കുറവ്.. ഇരുട്ടിനു കൂട്ടായി കനത്ത നിശബ്ദതയും...പരിചയമില്ലാത്ത വഴിയിലൂടെ അവന്‍ വേഗതയില്‍ ബൈക്കൊടിക്കുകയാണ്...കുണ്ടും കുഴികളും നിറഞ്ഞ റോഡ്..ഒപ്പം ഇറക്കവും കയറ്റവും... അവസാനം റോഡ് രണ്ടായി പിരിയുന്നു .. "" ഡാ ലെഫ്റ്റ് ഓര്‍ റൈറ്റ്... അത്..കൂട്ടുകാരന്‍ തല ചൊരിഞ്ഞു.. എനിക്കും വല്യ നിശ്ചയം ഇല്ല.. എങ്കിലും വലത്തേക്കു ആണെന്നാ തോന്നുന്നത്.. അവന്‍ പതിയെ ചെവി വട്ടം പിടിച്ചു.. വാഹനങ്ങളുടെ ശബ്ദം ചെറുതായി കേള്‍ക്കുന്നു.. ഒന്ന് കൂടി അവന്‍ ശ്രദ്ദിച്ചു.. പിന്നെ അവന്‍ ബൈക്ക് ഇടതു വശത്തേക്ക് തിരിച്ചു...
9.56 കുറച്ചു ദൂരം കൂടി മുന്നോട്ടു പോയപ്പോള്‍ ആ വഴി മെയിന്‍ റോട്ടില്‍ എത്തിച്ചേര്‍ന്നു.. ഹൈ വെയില്‍ കയറിയ അവര്‍ തിരുമാന്ടാം കുന്നുക്ഷേത്രം കഴിഞ്ഞപ്പോള്‍ വാഹനങ്ങളുടെ നീണ്ട നിര.. എന്താ സംഭവം ചേട്ടാ ??? ഓട്ടോയില്‍ നിന്നും തല പുറത്തേക്കിട്ട് ഒരാള്‍ പറഞ്ഞു.. "" മോനെ ഗൈറ്റ് അടച്ചതാ ഇനി ട്രെയിന്‍ പോയിട്ടേ തുറക്കൂ.. എന്നും 9.30 നു പണ്ടാരമടങ്ങുന്ന ട്രെയിനാ..ഇന്നു ലേറ്റാനെന്നാ തോന്നുന്നത്.. നമ്മുടെ കെട്ട നേരം അല്ലാതെന്തു പറയാന്‍..""
""ഡാ ഇനി ഗേറ്റ് തുറന്നാലും രക്ഷയില്ല.. സമയം കഴിഞ്ഞു..2 മിനിട്ട് കൂടിയേ ഉള്ളൂ... ഛെ ഇനിയെന്ത് ചെയ്യും..
9 .58 സെക്യുരിറ്റി രാജന്‍ ഓഫീസിനു മുന്നില്‍ ഒന്ന് ശങ്കിച്ച് നിന്ന്.. പിന്നെ അകത്തേക്ക് കയറി.. """മനുവേ ഒരു നൂറു രൂപ വേണമായിരുന്നു.. മനു തല ഉയര്‍ത്തി നോക്കി.. അയ്യോ രാജേട്ടാ ഞാന്‍ ക്ലോസ് ചെയ്തല്ലോ.. ഇനി ഒരു കാര്യം ചെയ്യൂ,, കാലത്ത് വീട്ടില്‍ പോവുമ്പോള്‍ എഴുതി വാങ്ങിചെക്ക്.. "" ശരി മോനെ.. പുറത്തിറങ്ങിയ അയാളുടെ മുഖത്തു നിരാശയായിരുന്നു.. ഛെ ഇനിയെന്ത് ചെയ്യും???
10.10റെയില്‍വേ ഗേറ്റ് തുറന്നു..വാഹനങ്ങള്‍ നിര നിരയായി നീങ്ങുന്നു.. അതിനിടയിലൂടെ ഒരു അഭ്യാസിയെ പോലെ ആ ചെറുപ്പക്കാരന്‍ ബൈക്കോടിച്ചു.. ഒടുവില്‍ ഗവന്മേന്റ്റ് ഹോസ്പിറ്റലും കഴിഞ്ഞു ആ വലിയ കെട്ടിടത്തിനു മുന്നില്‍ അവന്‍ ബൈക്ക് നിര്‍ത്തി .. "" ഹോട്ടല്‍ റോസ് ബാര്‍ അറ്റാച്ട്""" ഡാ ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ ബാര്‍ അടച്ചിരിക്കും എന്ന് ..നോക്കിയേ ഇപ്പൊ എന്തായി.. രണ്ടു പേരും ബൈക്കില്‍ നിന്നിറങ്ങി ബാറിന്റെ അടച്ചിട്ട ഗേറ്റിനു മുന്നില്‍ മൂകരായി നിന്ന്..
ആരാ ....ബാര്‍ അടച്ചു മക്കളെ പോയിട്ട് നാളെ വാ... സെക്യൂരിറ്റി ആണ്.. """ചേട്ടാ... ഞങ്ങള്‍ ഒത്തിരി ദൂരേന്നു വരികയാ.. ഒത്തിരി കഷ്ട്ടപ്പെട്ടു ഇവിടെ എത്താന്‍.. എങ്ങനെയെങ്കിലും ഒപ്പിച്ചു തരാമോ??? "" മക്കളെ ഈ ബാര്‍ കാലത്ത് തുറന്നതാ ഇപ്പോഴാ അടച്ചത്..മക്കള്‍ ഇത്ര നേരം എവിടെയാര്‍ന്നു.. ഇവിടെ നിന്ന് ബഹളം വച്ചിട്ട് കാര്യമില്ല.. കൌണ്ടര്‍ ക്ലോസ് ചെയ്തു മക്കള്‍ വിട്ടോ...
യോ അങ്ങനെ പറയല്ലേ ചേട്ടാ എന്ത് വേണമെങ്കിലും തരാം .. സ്ക്യുരിടിയുടെ മുഖത്ത് ഒരു ചിരി വിടര്‍ന്നു.. ""എനിക്ക് ഒരു നൂറു രൂപ തരാമോ???? "" തരാം ചേട്ടാ പക്ഷെ ഞങ്ങള്‍ക്ക് സാധനം കിട്ടണം...
"എങ്കില്‍ പണം താ ഞാന്‍ സാധനം ക്കൊണ്ട് വരാം...
കുറച്ചു സമയത്തിനുള്ളില്‍ അയാള്‍ രണ്ടു ഫുള്‍ ബോട്ടില്‍ മദ്യവുമായി വന്നു.. ബാക്കി ഉണ്ടായിരുന 120 രൂപ അവര്‍ സെക്യുരിറ്റിയോട് തന്നെ എടുക്കാന്‍ പറഞ്ഞു...
അയാള്‍ ഉടനെ ഭാര്യക്ക് ഫോണ്‍ ചെയ്തു.. "" ഡീ പണം കിട്ടി അവളോട് നാളെ ക്ലാസ്സില്‍ പോവുമ്പോള്‍ ഇത് വഴി വരാന്‍ പറ ഞാന്‍ കൊടുത്തേക്കാം.. "" എവിടെന്നാ നിങ്ങള്‍ ഒപ്പിച്ചത് "" "" എല്ലാം നമ്മുടെ നല്ല നേരം.. അയാള്‍ ഒരു പുഞ്ചിരിയോടെ ഫോണ്‍ കട്ട് ചെയ്തു.
മദ്യ കുപ്പികള്‍ ബൈക്കിന്റെ ഹാന്‍ഡ് കവറില്‍ തിരുകി വച്ചിരിക്കുകയാണ്.. വളരെ സന്തോഷത്തിലാണ് ആ ചെറുപ്പക്കാര്‍... ഡാ ഇത്താ പറഞ്ഞത് ഒരു മനുഷ്യന് നല്ല നേരവും കെട്ട നേരവും ഉണ്ട്..ഇപ്പൊ നമ്മുടെ നല്ല നേരമാ.. കാരണം പോലിസ് ചെക്കിങ്ങും,ഗേറ്റ് അടക്കളും എല്ലാം താണ്ടി നമ്മള്‍ സാധനം ഒപ്പിച്ചു ..നേരം നല്ലതാണെങ്കില്‍ ദൈവവും തോറ്റ് പോവും ഹഹഹ ..രണ്ടു പേരും ചിരിച്ചു,...
പെട്ടെന്ന് ബൈക്ക് ഒന്ന്‍ വെട്ടി ..നിയന്ത്രണം നഷ്ട്ടപ്പെട്ട ബൈക്ക് അടുത്തുള്ള പാടത്തേക്കു മറിഞ്ഞു..ഒരാര്‍ത്തനാദ ത്തോടെ രണ്ടു പേരും ബൈക്കില്‍ നിന്നും തെറിച്ചു വീണു.. കുറച്ചു സമയത്തിന് ശേഷം രണ്ടു പേരും പതിയെ എണീറ്റ്.. "നിനക്ക് വല്ലതും പറ്റിയോടാ.....""ഇല്ല "" നിനക്കോ ""ഇച്ചിരി കമ്പനി പെയിന്റ് പോയി എന്ന് മാത്രം... രണ്ടു പേരും കൂടി ചേര്‍ന്ന് ബൈക്ക് ഉയര്‍ത്തി... നാശം പിടിക്കാന്‍ ടയര്‍ പഞ്ചരായതാണ്.. പെട്ടെന്നാണ് അവര്‍ ആ കാഴ്ച കണ്ടത്.. കഷ്ട്ടപ്പെട്ടു വാങ്ങിയ രണ്ടു കുപ്പികളും പൊട്ടി മദ്യം ഭൂമിയിലെക്കിറങ്ങുന്നു... ഇരുവരും തലയില്‍ കൈ വച്ചിരുന്നു....
ശരിയാണ് ഒരു മനുഷ്യന് നല്ല നേരവും കേട്ട നേരവും ഉണ്ട്.. പക്ഷെ അത് തീരുമാനിക്കുന്നത് മുകളില്‍ ഇരിക്കുന്നവന്‍ ആണെന്ന് മാത്രം.......
Monday, 3 February 2014
നേരം
Subscribe to:
Post Comments (Atom)
No comments:
Post a Comment