1. ഏറെ കോളിളക്കം സൃഷ്ട്ടിച്ച പ്രമീളാ വാസുദേവന്‍ പീഡന കേസിലെ വാദപ്രതിവാദമാണ് കോടതിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. കോടതിക്കുള്‍ വശം ജനനിബിഡമാണ്.പുറത്തു പത്രക്കാരും ചാനലുകാരും കാത്തു നില്‍ക്കുന്നു.CSI കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പ്രമീളയെ കോളേജുമേട്ടും സീനിയറുംസര്‍വോപരി കോടീശ്വരനായ ജഗന്നാഥവര്‍മയുടെ മകനുമായ രാകേഷ് വര്‍മ ലൈബ്രരിക്കുള്ളില്‍ വച്ച് ക്രൂരമായി മാനഭംഗപ്പെടുത്തി എന്നതാണ് കേസ്..
    ......
    പ്രതിക്കൂട്ടില്‍ രാകേഷ് വര്‍മയും, എതിര്‍ വശത്ത് പീഡനത്തിനിരയായ പ്രമീളയും ഉണ്ട്.. അണിഞ്ഞ കോട്ട് ഒന്ന് ശരിയാക്കി വാദി ഭാഗം വക്കീല്‍ മണി ശര്‍മ്മ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. അയാള്‍ പതിയെ ആ പെണ്‍കുട്ടിക്കടുത്തെക്ക് നടന്നടുത്തു. പേര്??? ""പ്രമീള വാസുദേവന്‍"""
    വീട്ടില്‍ ആരൊക്കെ ഉണ്ട്??? "" ചേട്ടന്‍ മാത്രമേ ഉള്ളൂ..""" ഈ നില്‍ക്കുന്ന രാകേഷ് വര്‍മ തന്നെയാണോ നിങ്ങളെ പീഡിപ്പിച്ചത്.??? അവളുടെ മിഴികള്‍ നിറഞ്ഞു.. അവള്‍ കാണികളുടെ ഇടയില്‍ ഇരിക്കുന്ന ചേട്ടനെ നോക്കി.അയാള്‍ തലയാട്ടി അവള്‍ക്ക് ധൈര്യം നല്‍കി. """അതെ """ ഉറപ്പാണല്ലോ ???? "" ഉം "" ഒന്ന് വിശദീകരിക്കാമോ??? അത്..അത് അവള്‍ ഒന്ന്വി ക്കി... ധൈര്യമായി പറഞ്ഞോളൂ....

    അന്ന് ഉച്ചക്ക് ശേഷം എല്ലാവരും കോളേജു ഡേക്കുള്ള പ്രോഗ്രാമുകളുടെ രിഹേര്സളില്‍ ആയിരുന്നു. മറന്നു വച്ച മൊബൈല്‍ എടുക്കാന്‍ വേണ്ടി ലൈബ്രറിയില്‍ പോയതായിരുന്നു ഞാന്‍..അപ്പോള്‍ ഇയാള്‍ പുറകെ വന്നു... എന്നെ... അവള്‍ക്കു വാക്കുകള്‍ മുഴുമിക്കാന്‍ കഴിഞ്ഞില്ല..

    അപ്പോള്‍ നിങ്ങള്‍ ലൈബ്രറിയില്‍ തനിച്ചായിരുന്നോ??? "" അതെ വേറെ ആരും ഉണ്ടായിരുന്നില്ല.. അവള്‍ കണ്ണീര്‍ തുടച്ചു കൊണ്ട് പറഞ്ഞു..

    അയാള്‍ രാകേഷിനു നേരെ തിരിഞ്ഞു.. താങ്കള്‍ എന്ത് പറയുന്നു..?? """ഞാന്‍ ഒന്നും ചെയ്തിട്ടില്ല.. ഞാന്‍ നിരപരാധിയാണ്..."" ഓഹോ അപ്പോള്‍ നിങ്ങള്‍ എന്തിനു ഈ കുട്ടി ലൈബ്രറിയില്‍ പോയ സമയം തന്നെ നോക്കി അവിടെ പോയി... "" അത്... ഇവള്‍ വിളിച്ചിട്ടാണ് പോയത്..."" "" എന്തിനാ ഈ കുട്ടി താങ്കളെ വിളിച്ചത്..ഒന്ന് പീഡിപ്പിച്ചു തരുമോ എന്ന് ചോദിക്കാനോ??? അത്.. അത്... രകെഷിനു ഉത്തരം മുട്ടി...

    വനജ,ശൈലജ,ശ്യാമ... ഗുമസ്തന്‍ പേര് വിളിച്ചപ്പോള്‍ മൂന്ന് പെണ്‍കുട്ടികള്‍ സാക്ഷിക്കൂട്ടില്‍ കയറി.. വക്കീല്‍ തുടര്‍ന്ന്.. നിങ്ങള്‍ ഈ കുട്ടിയെ അറിയുമോ...?? അറിയാം പ്രമീള ഞങ്ങളുടെ ക്ലാസ്സ്മേറ്റ് ആണ്... "" അന്ന് എന്താണ് സംഭവിച്ചത് എന്ന് പറയാമോ??? പറയാം സാര്‍...

    അന്ന് ഞങ്ങള്‍ കോളേജ് ഡേയ്ക്ക് അവതരിപ്പിക്കാനുള്ള തിരുവാതിരയുടെ റിഹേര്‍സല്‍ നടത്തുകയായിരുന്നു.. അതിനിടക്കാണ് ലൈബ്രറിയില്‍ മൊബൈല്‍ മറന്നു വച്ച് എന്ന് പറഞ്ഞു പ്രമീള ലൈബ്രറിയിലേക്ക് പോയത്..
    കുറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ ഞങ്ങള്‍ മൂന്നു പേരും അവളെ തിരക്കിയിറങ്ങി ..അപ്പോഴാണ്‌ ലൈബ്രറിയില്‍ നിന്നും നിലവിളി ശബ്ദം കേട്ടത്.. ഞങ്ങള്‍ ഓടി ചെന്നപ്പോള്‍ കണ്ടത്...കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി തളര്‍ന്നു കിടക്കുന്ന പ്രമിയെയാണ്,,.. ഇയാള്‍ അവിടെ നിന്നും ഇറങ്ങി വരുന്നതും കണ്ടു.. "" നിങ്ങള്‍ പറഞ്ഞത് മുഴുവന്‍ സത്യം തന്നെയല്ലേ... ആരെങ്കിലും നിര്‍ബന്ധിച്ചിട്ടു പറയുന്നതാണോ...'' അയ്യോ അല്ല സാര്‍ ...ഞങ്ങള്‍ കണ്ണ് കൊണ്ട് കണ്ടതാണ്... "" ഇട്സ് ഓക്കേ ..

    ദാട്സ് ഓള്‍ യുവര്‍ ഓണര്‍...വിദ്യ അഭ്യസിപ്പിക്കുന്ന പരിപാവനമായ സ്ഥലമായ കോളേജില്‍ പോലും കാമം നിറഞ്ഞ കഴുക കണ്ണുകളുമായി വന്നു കൂടെ പഠിക്കുന്ന ഒരു പാവം പെണ്ണിന്റെ ചാരിത്ര്യം നശിപ്പിച്ചവനാണ് ഈ നില്‍ക്കുന്ന പ്രതി... എന്റെ കക്ഷിയെ പ്രതി ക്രൂരമായി ലൈംഗിക പീഡനതിനു ഇരയാക്കുകയായിരുന്നു എന്ന് സാക്ഷി മൊഴികളില്‍ നിന്നും ,ബലാല്‍ക്കാരം നടന്നു എന്ന്ഡോക്റ്ററുടെ സര്‍ട്ടിഫിക്കറ്റില്‍ നിന്നും വ്യക്തമാണ്...ആയതിനാല്‍ തന്നെ പ്രതിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുകയാണ്..

    വാദി വിസ്താരം കേട്ട ന്യായാധിപന്‍ തനിക്കു മുന്നിലെ നിയമ പുസ്തകങ്ങളില്‍ എന്തൊക്കെയോ കുത്തി കുറിച്ചു..

    എല്ലാം കേട്ട് നിശബ്ദമായിരിക്കുകയായിരുന്ന പ്രതി ഭാഗം വക്കീല്‍ ശിവരാമകൃഷ്ണന്‍ പതിയെ എഴുന്നേറ്റു.. അഡ്വക്കേറ്റ് ശിവരാമകൃഷ്ണന്‍ പ്രശസ്തനാണ്.. മിനിട്ടുകള്‍ക്ക് വരെ ലക്ഷങ്ങള്‍ വിലയുള്ള സുപ്രീം കോര്‍ട്ട് വക്കീല്‍..ഏതു കൊലപാതകിയെയും തന്റെ വാക്ക് സാമര്‍ത്ഥ്യം കൊണ്ട് രക്ഷിക്കാന്‍ മിടുക്കന്‍.. അയാള്‍ പതിയെ ആ പെണ്‍കുട്ടിയെ സമീപിച്ചു... ""പ്രമീള വാസുദേവന്‍ പേര് പോലെ തന്നെ കാണാനും സുന്തരിയാനല്ലോ??? ഇയാള്‍ തന്നെയാണോ കുട്ടിയെ പീഡിപ്പിച്ചത്??? അതെ സാര്‍... ""കുട്ടിക്ക് ഇയാളോട് പ്രണയം ഉണ്ടായിരുന്നോ... "ഇല്ല """" ഓക്കേ മറ്റാരോടെങ്കിലും??? ""എനിക്കാരോടും പ്രേമം ഉണ്ടായിരുന്നില്ല... അയാള്‍ ഒന്ന് ചിരിച്ച് കയ്യില്‍ നിന്നും മൊബൈല്‍ എടുത്തു...അതില്‍ ഒരു ഫോട്ടോ എടുത്തു അവളെ കാണിച്ചു.. ഇയാളുടെ കൂടെ നില്‍ക്കുന്നത് കുട്ടി തന്നെയല്ലേ???? അവള്‍ ആ ഫോട്ടോയിലേക്ക്‌ സൂക്ഷിച്ചു നോക്കി ""അതെ"" ആരാണിയാള്‍??? എന്റെ ക്ലാസ്മേറ്റ് അനീഷ്‌ ആണ്"" ഓക്കേ ഇയാളോട് കുട്ടിക്ക് പ്രേമം ഉണ്ടായിരുന്നോ??? ഇല്ല സാര്‍ ഇയാള്‍ എന്റെ സുഹൃത്ത്‌ മാത്രമാണ് ....

    മേലേതില്‍ ചന്ദ്രന്‍ നായര്‍ മകന്‍ അനീഷ്‌... ഗുമസ്തന്‍ നീട്ടി വിളിച്ചു.. അനീഷ്‌ കൂട്ടില്‍ കയറി... മിസ്റ്റര്‍ അനീഷ്‌ നിങ്ങള്‍ ഈ കുട്ടിയെ അറിയുമോ?? അറിയാം സാര്‍ ""എങ്ങനെ അറിയാം ?? എന്റെ ക്ലാസ്മേറ്റ് ആണ് ക്ലാസ്മേറ്റ് മാത്രം ആയിരുന്നോ അനീഷ്‌.... ""അത് അത്.. അവന്‍ ഒന്ന്പ രുങ്ങി... തുറന്നു പറയൂ അനീഷ്‌ .. """" അല്ല സാര്‍ ഞങ്ങള്‍ തമ്മില്‍ ഇഷ്ട്ടതിലായിരുന്നു ... ജഡ്ജി ഒന്ന് തലയുയര്‍ത്തി.. ആ പെണ്‍കുട്ടി നിറ കണ്ണുകളോടെ അവനെ നോക്കി.. ആ നോട്ടം താങ്ങാന്‍ കരുത്തില്ലാതെ അവന്‍ തല താഴ്ത്തി.. ഒന്ന് വിശദീകരിക്കാമോ അനീഷ്‌....

    ഞങ്ങള്‍ തമ്മില്‍ ഏകദേശം ആറു മാസത്തോളം പ്രണയിച്ചു.. പിന്നെ വേര്‍പിരിഞ്ഞു.. എന്തായിരുന്നു വേര്‍പിരിയാന്‍ കാരണം??? "" അവന്‍ അവളെ ഒന്ന് നോക്കി... അത് അവള്‍ക്കു പല പുരുഷന്മാരുമായും ബന്ധമുണ്ടായിരുന്നു.. നോ...നോ... ആ പെണ്‍കുട്ടി അലറി വിളിച്ചു..ഇയാള്‍ പറയുന്നത് പച്ചക്കള്ളമാണ് സാര്‍... മിസ്സ്‌ പ്രമീള കോടതിക്ക് വേണ്ടത് വികാര പ്രകടനങ്ങളല്ല ...തെളിവുകളാണ്... അവള്‍ തല താഴ്ത്തി നിസ്സഹായയായി കരഞ്ഞു...

    അനീഷ്‌ നിങ്ങള്‍ക്കും ഈ കുട്ടിയുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ ???? "" സാര്‍ ഞാന്‍ കുടുങ്ങിയിട്ടു പോയതാ ..ഇവളുടെ വീട്ടില്‍ ചെട്ടനില്ലാത്ത ദിവസം അങ്ങോട്ട്‌ ചെല്ലാന്‍ നിര്‍ബന്ധിക്കും..പലപ്പോഴും ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യലാണ്..ഒരു ദിവസം ചെന്നിലെങ്കില്‍ ജീവനൊടുക്കും എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പോയിട്ടുണ്ട് ഒരു തവണ മാത്രം... ഓക്കേ താങ്ക് യു മിസ്റ്റെര്‍ അനീഷ്‌ ..

    പുത്തന്‍പുരക്കല്‍ ചന്ദ്രശേഖരന്‍...ചന്ദ്രശേഖരന്‍....

    സാക്ഷിക്കൂട്ടില്‍ ചന്ദ്രശേഖരന്‍ കയറി.. താങ്കള്‍ക്കു എന്താണ് ജോലി... "" സാര്‍ ഞാന്‍ ഈ പ്രമീള കൊച്ചിന്റെ വീട്ടിലെ സെക്യൂരിറ്റി ആണ്... എത്ര വര്‍ഷമായി താങ്കള്‍ അവിടെ ജോലി തുടങ്ങിയിട്ട്??? "" ഏകദേശം ആറു വര്‍ഷതോളം ആയി സാര്‍ "" ഈ നില്‍ക്കുന്ന അനീഷ്‌ എന്നാ ചെറുപ്പക്കാരനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ??? അയാള്‍ അവനെ ഒന്ന് നോക്കി ..പിന്നെ ആ പെണ്‍കുട്ടിയെയും.. അയാള്‍ തല താഴ്ത്തി... സാര്‍ ഒരിക്കല്‍ രാത്രി ഇയാള്‍ വീട്ടില്‍ വന്നിരുന്നു... ഞാന്‍ അകത്തേക്ക് കയറ്റി വിട്ടില്ല.. അപ്പോള്‍ പ്രമീള കൊച്ചാ ഫോണ്‍ ചെയ്തു അകത്തേക്ക് വിടാന്‍ പറഞ്ഞത്... "" എപ്പോഴാ പിന്നെ ഇവന്‍ പോയത്... അത് പുലര്‍ച്ചെ ആറു മണി ആയിക്കാണും ... ഓക്കേ വേറെ ആരെങ്കിലും വരാറുണ്ടോ രാത്രി വീട്ടില്‍ ... അത്..അത്... അയാള്‍ ഒന്ന് കൂടി ആ പെണ്‍കുട്ടിയെ നോക്കി..അവള്‍ ശബ്ദമില്ലാതെ കരയുകയാണ്. അയാള്‍ തല താഴ്ത്തി തുടര്‍ന്ന്.. കൊച്ചിന്റെ ചേട്ടന്‍ ഇല്ലാത്ത ദിവസങ്ങളില്‍ പലരും വരാറുണ്ട്.. ആരോടും പറയരുത് എന്ന് പറഞ്ഞു എനിക്ക് പണവും തരാറുണ്ട് പ്രമീള കൊച്ച്.. ആരോടെങ്കിലും പറഞ്ഞാല്‍ എന്നെ ജോലിയില്‍ നിന്നും ഒഴിവാക്കും എന്ന് ഭീഷനിപ്പെടുതിയിട്ടുമുണ്ട്... ഓക്കേ താങ്ക്സ് ചന്ദ്ര ശേഖരന്‍...

    കുന്നുംപുറത്ത് നാരായണന്‍ പിള്ള ...നാരായണന്‍ പിള്ള....

    മിസ്റ്റെര്‍ നാരായണന്‍പിള്ള താങ്കളല്ലേ ഈ കോളേജിലെപ്രിന്‍സിപ്പാള്‍... അതെ .. ഈ നില്‍ക്കുന്ന പ്രമീള വാസുദേവ് എന്നെ കുട്ടി ഇതിനു മുംബ് രാകേഷ് വര്മ്മക്കെതിരെ നിങ്ങള്ക്ക് പരാതി നല്‍കിയിട്ടില്ലേ... "" ഉവ്വ് രണ്ടു പ്രാവശ്യം..."" എന്തായിരുന്നു പരാതി """ ഒരു തവണ എലെക്ഷന്‍ സംബന്ധമായ പ്രശ്നം ആയിരുന്നു... അന്ന് ഞാന്‍ രാകെഷിനെതിരെ ആക്ഷന്‍ എടുത്തിരുന്നു... പിന്നീട് ഒരു തവണ ഇത് പോലെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു.. എന്നിട്ട് അന്ന് വ്യക്തമായ തെളിവുകള്‍ ഇല്ലാത്ത കാരണത്താല്‍ ഞങ്ങള്‍ ആക്ഷന്‍ എടുത്തില്ല... "" ഇവര്‍ കോളേജില്‍ ശത്രുക്കള്‍ ആയിരുന്നു അല്ലെ.... "" അങ്ങനെ ചോദിച്ചാല്‍.... "" അങ്ങനെ ചോദിച്ചാല്‍ ആണ് എന്നര്‍ത്ഥം... ഓക്കേ താങ്ക് യു മിസ്റ്റെര്‍ നാരായണന്‍ പിള്ള...

    സാക്ഷിക്കൂടിലേക്ക് ഒരിക്കല്‍ കൂടി സംഭവത്തിന്‌ ദ്രിക്സാക്ഷികള്‍ ആയ പെണ്‍കുട്ടികള്‍ കയറി... നിങ്ങളാണോ സംഭവം നേരില്‍ കണ്ടത്.. അതെ സാര്‍ ... ഒന്ന് വിശദീകരിക്കാമോ???? അന്ന് ഞങ്ങള്‍ കോളേജ് ഡേയ്ക്ക് അവതരിപ്പിക്കാനുള്ള തിരുവാതിരയുടെ റിഹേര്‍സല്‍ നടത്തുകയായിരുന്നു.. അതിനിടക്കാണ് ലൈബ്രറിയില്‍ മൊബൈല്‍ മറന്നു വച്ച് എന്ന് പറഞ്ഞു പ്രമീള ലൈബ്രറിയിലേക്ക് പോയത്..
    കുറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ ഞങ്ങള്‍ മൂന്നു പേരും അവളെ തിരക്കിയിറങ്ങി ..അപ്പോഴാണ്‌ ലൈബ്രറിയില്‍ നിന്നും നിലവിളി ശബ്ദം കേട്ടത്.. ഞങ്ങള്‍ ഓടി ചെന്നപ്പോള്‍ കണ്ടത്...കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി തളര്‍ന്നു കിടക്കുന്ന പ്രമിയെയാണ്,,.. ഇയാള്‍ അവിടെ നിന്നും ഇറങ്ങി വരുന്നതും കണ്ടു..

    അപ്പോള്‍ നിങ്ങള്‍ കണ്ടത് കീറി പറിഞ്ഞ വസ്ത്രങ്ങളുമായി തളര്‍ന്നു കിടക്കുന്ന പ്രമീളയെയും.. ലൈബ്രറിയില്‍ നിന്നും ഇറങ്ങി വരുന്ന രാകേഷിനെയുമാണ്.... അതിനിടയില്‍ എന്ത് നടന്നു എന്ന് നിങ്ങള്‍ക്കറിയില്ല... അപ്പോള്‍ നിങ്ങള്‍ എങ്ങനെ സാക്ഷികലാവും... പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നത് നിങ്ങള്‍ നാല് പേരും ചേര്‍ന്ന് ഉണ്ടാക്കിയ നാടകം ആണെന്ന് പറഞ്ഞാല്‍... അയ്യോ അല്ല സര്‍... പിന്നെ നിങ്ങള്‍ പീഡിപ്പിക്കുന്നത് കണ്ടോ..... അത്..അത്.. ഇല്ല ...നിങ്ങള്‍ കണ്ടത് ലൈബ്രറിയില്‍ നിന്നും ഇറങ്ങി വരുന്ന രാകേഷിനെ മാത്രമാണ് ബാകി നിങ്ങളുടെ ഊഹം മാത്രമാണ്.. അവര്‍ മൂന്നു പേരും നിശബ്ദരായി/....

    thats all യുവര്‍ ഓണര്‍ ... പ്രമീള വാസുദേവ് എന്ന ഈ പെണ്‍കുട്ടി.. തന്നിഷ്ട്ടക്കാരിയും വഴി പിഴച്ച ജീവിതം നയിക്കുന്നവളുമാനെന്നു അനീഷിന്റെയും സെകുരിടിയുടെയും മൊഴികളില്‍ നിന്നും വ്യക്തമാണ്.പല അന്യ പുരുഷന്മാരുമായും ഈ കുട്ടിക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു. കോളേജില്‍ തന്റെ ശത്രുവായ എന്റെ കക്ഷിയെ അപമാനിക്കാന്‍ മനപ്പൂര്‍വം തയ്യാറാക്കിയ ഒരു തിരനാടകം മാത്രമാണിത്.എന്റെ കക്ഷിയെ ഇതിനു മുമ്പും ഈ കുട്ടി അപമാനിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് പ്രിന്‍സിപ്പാളിന്റെ മൊഴികളില്‍ നിന്നും വ്യക്തമാണ്...നാടകത്തിന്റെ റിഹേര്‍സല്‍ നടക്കുന്ന സമയത്ത് എന്റെ കക്ഷിയെ ലൈബ്രറിയിലേക്ക് വിളിച്ചു വരുത്തി സ്വയം വസ്ത്രങ്ങള്‍ കീറി തലമുടി അഴിച്ചിട്ടു നിലവിളിക്കുകയായിരുന്നു... ദൃക്സാക്ഷികള്‍ എന്ന് പറയുന്ന കുട്ടികള്‍ കണ്ടത്.. കീറിപ്പറിഞ്ഞ വസ്ത്രങ്ങലുമായി നില്‍ക്കുന്ന പ്രമീളയെയും ഇറങ്ങി പോവുന്ന എന്റെ കക്ഷിയെയും മാത്രമാണ്.. പീഡനം നടന്നു എന്ന് തെളിയിക്കുന്ന ഒരു കള്ള സര്‍ട്ടിഫിക്കറ്റിന്റെ പിന്ബലത്തില്‍ മാത്രമാണ് ഈ നാടകം മുന്നോട്ടു പോയത്.. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ സ്വന്തം മാനം നഷ്ടപ്പെട്ടു എന്ന് കള്ളം പറയുന്ന രീതിയിലേക്ക് വരെ തരാം താഴ്ന്നിരിക്കുന്നു ഈ പെണ്‍കുട്ടി.. സല്സ്വാഭിയും സമൂഹത്തില്‍ മാന്യനുമായ എന്റെ കക്ഷിയെ വെറുതെ വിടണമെന്ന് താഴ്മയോടെ ബഹുമാനപ്പെട്ട ഈ കോടതിയോട് ഞാന്‍ അപേക്ഷിക്കുകയാണ്.....

    കോടതി മൂകമായി... ന്യായാധിപന്‍ വിധി പ്രഖ്യാപിച്ചു.. പ്രമീള വാസുദേവ് പീഡന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് വാദി ഭാഗത്തിന് സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ രാകേഷ് വര്‍മയെ നിരുപാധികം വിട്ടയകാന്‍ ഈ കോടതി ഉത്തരവിടുന്നു....

    ലക്ഷങ്ങള്‍ മുടക്കിയിരക്കിയ വക്കീലിന്റെ വാക്സാമര്ത്യവും,വക്കീല്‍ പഠിപ്പിച്ച പോലെ പറഞ്ഞ കള്ള സാക്ഷികളും കൂടി ചേര്‍ന്നപ്പോള്‍ ഒരു കുറ്റവാളി കൂടി രക്ഷപ്പെടുകയായിരുന്നു..

    പണ്ട് ഒരു ചൊല്ലുണ്ടായിരുന്നു...മള്ളൂരും ആയിരം രൂപയും ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാം എന്ന്... ഇന്നും ചൊല്ലുണ്ട് ... പക്ഷെ മള്ളൂരിന്റെ സ്ഥാനത് വേറെ പല കൊടി കെട്ടിയ വക്കീലന്മാരും ആയിരം രൂപയ്ക്കു പകരം ലക്ഷങ്ങളും ആയി എന്ന് മാത്രം . സത്യം മാത്രമേ പറയൂ ധര്‍മ്മം മാത്രമേ പ്രവര്‍ത്തിക്കൂ എന്ന പ്രതിന്ജയെ കാറ്റില്‍ പറത്തി കള്ളപണക്കാരുടെ പുത്തന്‍പണം വന്നു മടിശീല നിറയുമ്പോള്‍ കറുത്ത് കരുവാളിച്ചു പോയ മനസ്സിന് പുറത്തു കറുത്ത കോട്ടുമണിഞ്ഞു പരിശുദ്ധമായ കോടതി മുറിയില്‍ കണ്ണ് മൂടിക്കെട്ടിയ നീതി ദേവതക്കു മുന്നില്‍ ചില ക്രിമിനല്‍ വക്കീലന്മാര്‍ നാവു കൊണ്ട് നിയമത്തെ വ്യഭിചരിക്കുമ്പോള്‍ തൂക്കു മരത്തില്‍ തൂങ്ങേണ്ടവര്‍ പോലും പുറത്തിറങ്ങി നടക്കുന്നു.. കൈ നിറയെ പണവും വാദിക്കാന്‍ അറിയുന്ന ഒരു വക്കീലുമുണ്ടെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാം എന്ന അവസ്തയിലേക്ക് നമ്മുടെ നാട് കൂപ്പു കുത്തിയിരിക്കുന്നു.സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതി മുറിയില്‍ പോലും നീതിയും ന്യായവും വില്‍പ്പന ചരക്കാവുന്നു.

    50 കോടി അഴിമതി നടത്തിയ ചൈനീസ് മന്ത്രിയെയും,120 കോടി അഴിമതി നടത്തിയ സ്വിസ് മന്ത്രിയെയും അവരവരുടെ കോടതികള്‍ തൂക്കിലേറ്റിയപ്പോള്‍ 5 കോടി കൈക്കൂലി വാങ്ങിയ ഒരു അമേരിക്കന്‍ ഗവര്‍ണറെ 350 വര്‍ഷത്തേക്കാണ് അവരുടെ കോടതി ശിക്ഷിച്ചത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ആയിരം കോടി കട്ടവനും,വര്‍ഗീയതയുടെ പേരില്‍ ആയിരം പേരെ കൊല്ലിച്ചവനും ഇന്നും സമൂഹത്തില്‍ ഉന്നതരായി ജീവിക്കുന്നു..ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ എന്ന നമ്മുടെ നിയമം എത്ര ശതമാനം പാലിക്കപ്പെടുന്നു... ചെയ്ത തെറ്റെന്ത് എന്നറിയാതെ,വിചാരണയില്ലാതെ,ശിക്ഷ വിധിക്കാതെ ഒരായുസ്സ് മുഴുവന്‍ ജയിലഴികളില്‍ ഹോമിക്കേണ്ടി വന്ന മദനിയെ പോലെ എത്ര പേര്‍????

    ശിക്ഷ വിധിക്കുന്നതിലെ കാലതാമസം,പിടിക്കപ്പെട്ടാലും ഊരിപ്പോരാന്‍ കഴിയും എന്നാ ശുഭാപ്തി വിശ്വാസം,ലഭിക്കുന്ന ശിക്ഷയുടെ കാഠിന്യ കുറവ്..ചാനലുകളും മറ്റു മാധ്യമങ്ങളും നല്‍കുന്ന പ്രീ പബ്ലിസിറ്റി ഇതൊക്കെയല്ലേ കുറ്റവാളികളെ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്....

    പണ്ടെങ്ങോ പുസ്തക താളുകളില്‍ തങ്ക ലിപികളാല്‍ കുറിച്ചിട്ട നിയമങ്ങള്‍ക്കും നിയമ സംഹിതകള്‍ക്കും ചിതലരിച്ചു തുടങ്ങിയിരിക്കുന്നു.... മാറേണ്ടിയിരിക്കുന്നു...നിയമങ്ങളും,നിയമതോടുള്ള നമ്മുടെ മനോഭാവവും.....