- — with Kicu Leena.
ഇടുക്കിയിലെ ഒരു ദാരിദ്ര്യ കുടുംബത്തിലായിരുന്നു അവളുടെ ജനനം.ഹൃദ്രോഗിയായ അമ്മയും ചെറുപ്പത്തില്‍ പനി വന്നത് മൂലം അന്ധത ബാദിച്ച അനിയനും പിന്നെ മുഴു കുടിയനായ അച്ഛനും ഇവരായിരുന്നു അവളുടെ കുടുംബത്തിലെ മറ്റു അംഗങ്ങള്‍..ചോര്‍ന്നൊലിക്കുന്ന കൂരക്കുള്ളില്‍ മാറാല കെട്ടിയ അടുക്കളയില്‍ പട്ടിണിയോടും പ്രാരാബ്ദങ്ങളോടും പട വെട്ടി അവള്‍ വളര്‍ന്നു..വിശപ്പെന്ന വികാരത്തെയും ഉറക്കം തൂങ്ങുന്ന കണ്ണുകളെയും ചെറുത് തോല്പ്പിച്ചു അവള്‍ ക്ലാസ്സില്‍ ശ്രദ്ദിച്ചു.. ... നന്നായി പഠിച്ചു.. നല്ല മാര്‍ക്കോടെ പാസ്സായി ഒരു ജോലി നേടിയിട്ടു തന്റെ കുടുംബത്തെ രക്ഷിക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം.
എന്നാല്‍ വിധി അവളെ വീണ്ടും പരാജയപ്പെടുത്തി.കുടുംബത്തിന്റെ അത്താണിയായ അച്ഛന്‍ വീണു പോയതോടെ പത്താം ക്ലാസ്സില്‍ വെച്ച് പഠനം ഉപേക്ഷിച്ചു അവള്‍ക്കു കൂപ്പില്‍ പണിക്കു ഇറങ്ങേണ്ടി വന്നു.. ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ആ പതിനഞ്ചുകാരിയുടെ ചുമലിലായി..കൂടെ പഠിച്ചവര്‍ ബാഗും തൂക്കി കോളെജിലേക്ക് പോവുമ്പോള്‍ കയ്യില്‍ വെട്ടരിവാളും പിടിച്ചു അവള്‍ നിര്‍വികാരതയോടെ നോക്കി നില്‍ക്കും..മനസ്സില്‍ കരിഞ്ഞു കനലായി മാറിയ മോഹങ്ങള്‍ നിരാശയായി മാറുമ്പോള്‍ തനിയെ ഇരുന്നു കരയും..വൈകുന്നേരം വരെ കൂലി വേല ചെയ്തു കിട്ടുന്ന തുച്ചമായ് കാശില്‍ നിന്നും അച്ഛനുള്ള കോട്ടറും,അമ്മക്കുള്ള മരുന്നും വാങ്ങിയാല്‍ മിച്ചം വെക്കാന്‍ ഒന്നുമുണ്ടാവില്ല..
വര്‍ഷങ്ങള്‍ കടന്നു പോയതോടെ തലയും മുലയും വളര്‍ന്നു അവള്‍ കാണാന്‍ അഴകുള്ള പെണ്ണായി മാറി..കഴുകന്‍ കണ്ണുകള്‍ അവള്‍ക്കു ചുറ്റും വട്ടമിട്ടു പറന്നു..ഒരു ദിവസം കൂപ്പു മുതലാളി തന്നെ അവളെ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ക്കു എതിര്‍ക്കേണ്ടി വന്നു.അതോടെ ആ ജോലിയും അവസാനിപ്പിക്കേണ്ടി വന്നു.
ഇനി എന്ത് എന്ന് ആലോചിച്ചു നില്‍ക്കുമ്പോഴാണ് അവളുടെ കൂട്ടുകാരി രക്ഷക്കെത്തിയത്.. കൂട്ടുകാരിയുടെ സഹായത്തോടെ കോട്ടയത്തുള്ള ഒരു ഏജന്‍സി വഴി മംഗലാപുരത്ത് ഒരു വീട്ടില്‍ ഹോം നഴ്സ് ആയി അവള്‍ക്കു ജോലി കിട്ടി.ഭാര്യയും ഭര്‍ത്താവും ഒരു മോനുമുള്ള വീട്ടില്‍ തളരവാദം പിടിച്ചു കിടക്കുന്ന വല്ല്യമ്മയുടെ ശുശ്രൂശയായിരുന്നു അവളുടെ ഡ്യൂട്ടി.അനങ്ങാനാവാതെ കിടക്കുന്ന ആ വൃദ്ധയുടെ മുഴുവന്‍ പരിചരണവും അവള്‍ സന്തോഷത്തോടെ ഏറ്റെടുത്തു..കാലത്ത് എണീറ്റ് വീട്ടിലെ മുഴുവന്‍ ജോലിയും ചെയ്യണം.കൂടെ വല്ല്യമ്മയെ നോക്കുകയും വേണം..മിക്ക ദിവസവും ജോലി അവസാനിച്ചു കട്ടിലിലേക്ക് ചായുമ്പോള്‍ രാത്രി പകുതി ആവാറുണ്ട്.കത്തി ജ്വലിക്കുന്ന സൂര്യന് കീഴെ കൂപ്പിലെ മരങ്ങളോടും,പ്രതികൂല കാലാവസ്ഥയോടും പടവെട്ടി വളര്‍ന്ന അവള്‍ക്കു അത് ഒരു ഭാരമായി തോന്നിയില്ല..എല്ലാം തന്യ്റെ കുടുംബത്തിനു വേണ്ടിയാണല്ലോ എന്ന് കരുതി അവള്‍ സമധാനിച്ചു.
മാന്ഗ്ലൂര്‍ ടൌണിലെ ആ വലിയ ഫ്ലാറ്റിലെ നാല് ചുമരുകള്‍ക്കിടയില്‍ അവളുടെ ജീവിതം എരിഞ്ഞു തീരുകയായിരുന്നു..കൂടെ പടിച്ചവരുടെയെല്ലാം കല്യാണം കഴിഞ്ഞു..സ്വപ്‌നങ്ങള്‍ മരവിച്ച അവള്‍ തന്റെ എല്ലാ സങ്കടങ്ങളും യേശുവിന്റെ ക്രൂശിത രൂപത്തിന് മുന്നില്‍ ഇറക്കി വച്ചു.. കല്യാണം കഴിഞ്ഞില്ലേ ?? എന്തെ ?? എന്ന് മറ്റുള്ളവര്‍ ചോദികുമ്പോള്‍ എന്ത് മറുപടി പറയണം എന്ന് അവള്‍ക്കു അറിയില്ലായിരുന്നു.. അവള്‍ അവളോട് തന്നെ ഒരു പാട് തവണ ചോദിച്ചിട്ടുണ്ട് ആ ചോദ്യം.. കുടുംബത്തിനു വേണ്ടി ജീവിച്ച അവള്‍ സ്വയം ജീവിക്കാന്‍ മറക്കുകയായിരുന്നു..
അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ അവള്‍ക്കു അമ്മ വിളിച്ചത്.. നാട്ടിലെ ക്ലബ് നടത്തിയ സൌജന്യ നേത്ര പരിശോദനയില്‍ അമ്മ അനിയനെയും കൊണ്ട് പോയിരുന്നുവത്രെ.. അവന്റെ കണ്ണ് പരിശോധിച്ച ഡോക്റ്റര്‍ പറഞ്ഞത് ഒരു ഓപ്പറേഷന്‍ കൊണ്ട് കാഴ്ച ശക്തി പഴയ പോലെ തിരിച്ചു കിട്ടും എന്നാണത്രേ..പക്ഷെ ഓപ്പറേഷന് ഒരു ലക്ഷം രൂപ ചെലവു വരും.. എന്താ മോളെ ചെയ്യേണ്ടത്?? അവള്‍ക്കു മറുപടി ഇല്ലായിരുന്നു.. എവിടെ നിന്ന് അത്രയും പണം ഉണ്ടാക്കും എന്ന് അവള്‍ക്കു അറിയില്ലായിരുന്നു.
""ചേച്ചി എനിക്ക് പഴയ പോലെ ചേച്ചിയെ കാണണം .. ഈ ലോകം കാണണം... ഈ ഇരുട്ടില്‍ നിന്നും എനിക്കൊരു മോചനം വേണം..വെളിച്ചം കാണാന്‍ കൊതിയായി ചേച്ചി... അനിയന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ നയനങ്ങള്‍ ഈറനണിഞ്ഞു...
അന്‍പതിനായിരം രൂപ ഞാന്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാം ..ബാക്കി നീ എങ്ങനെയെങ്കിലും ഉണ്ടാക്കുമോ?? അമ്മയുടെ ചോദ്യത്തിന് അവള്‍ അതെ എന്ന് ഉത്തരം മൂളി....
അന്ന് വൈകുന്നേരം ഗ്രിഹനാഥനെ തനിച്ചു കിട്ടിയപ്പോള്‍ അവള്‍ പണത്തിന്റെ അത്യാവശ്യം പറഞ്ഞു..പണം തരാം എന്ന് സമ്മതിച്ചെങ്കിലും അയാള്‍ ആവശ്യപ്പെട്ട പ്രത്യുപകാരം കേട്ട് അവള്‍ നടുങ്ങി... അയാള്‍ക്കും വേണ്ടത് അവളുടെ ശരീരമാണ്....
വിശന്നു വലഞ്ഞിട്ടുണ്ട്..പട്ടിണി കിടന്നിട്ടുണ്ട് ..പക്ഷെ ഇത് വരെ മാനം വിട്ടിട്ടില്ല..സമ്പത്ത് ഇല്ല ...പക്ഷെ അഭിമാനം പണയപ്പെടുത്തിയിട്ടില്ല....എന്നാല്‍ ഇപ്പോള്‍.....
ആന്നു രാത്രി അനിയന്‍ വിളിച്ചു.. പണം കിട്ടില്ല എന്നറിഞ്ഞപ്പോള്‍ അവന്‍ അവളെ സമാധാനിപ്പിച്ചു..വേണ്ട ചേച്ചി... ഞാന്‍ ഈ ഇരുട്ടില്‍ തന്നെ ജീവിച്ചോളാം ..ചേച്ചി ബുദ്ടിമുട്ടണ്ട... അല്ലെങ്കില്‍ തന്നെ ചേച്ചി ഒരു പാട് കഷ്ട്ടപ്പെടുന്നുന്ദ് ഞങ്ങള്‍ക്ക് വേണ്ടി...ഇനി ഇതും കൂടി..എനിക്ക് വിധിയില്ല എന്ന് കരുതി ഞാന്‍ സമാധാനിക്കാം ... ഫോനിലൂടെയാനെന്ക്കിലും അവന്റെ നിശബ്ദമായ തേങ്ങല്‍ അവള്‍ അറിയുന്നുണ്ടായിരുന്നു...
ഒടുവില്‍അവള്‍ അയാള്‍ക്ക് വഴങ്ങാന്‍ തന്നെ തീരുമാനിച്ചു... കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതം ത്യജിച്ചവള്‍ അനിയന് വേണ്ടി ചാരിത്ര്യവും വില്‍ക്കാന്‍ തയ്യാറായി..
വീട്ടില്‍ ആളൊഴിഞ്ഞ ദിവസം അയാളുടെ പട്ടു മെത്തയില്‍ അവളുടെ കരിവളകള്‍ ഉടഞ്ഞപ്പോള്‍ വര്‍ഷങ്ങളായി അവള്‍ കാത്തു സൂക്ഷിച്ച അവളുടെ അവസാന സമ്പാദ്യവും നഷ്ട്ടമാവുകയായിരുന്നു.അയാളുടെ ആവേശം അവളുടെ ശരീരത്തില്‍ പോറലുകള്‍ സ്രിഷ്ടിച്ചപ്പോഴും അവളുടെ മനസ്സില്‍ അനിയന്റെ വാക്കുകള്‍ ആയിരുന്നു.. എനിക്ക് എന്റെ ചേച്ചിയെ കാണണം..
ഉയര്‍ന്നു പൊങ്ങിയ ശ്വാസോച്ച്വാസത്തിനോടുവില്‍ ഒരു നെടുവീര്‍പ്പ് മാത്രം ബാക്കിയായാക്കി അവളുടെ അരികില്‍ അയാള്‍ തളര്‍ന്നു കിടന്നു.വസ്ത്രങ്ങള്‍ വാരിച്ചുറ്റി എണീറ്റപ്പോള്‍ അവള്‍ക്കു നേരെ അയാള്‍ പണം നീട്ടി.. തന്റെ മാനത്തിന്റെ വില.. വിയര്തോലിച്ചു തളര്‍ന്നു കിടക്കുന്ന അയാളുടെ കണ്ണുകളില്‍ ലവലേശം പോലും കുറ്റ ബോധം ഉണ്ടായിരുന്നില്ല.
ആ ഓപ്പറേഷനോട് കൂടി അനിയന്റെ കാഴ്ച തിരിച്ചു കിട്ടി..അത് അവളെ സംബന്ധിച്ച് വലിയ ഒരാശ്വാസമായിരുന്നു.. കാരണം അവനും ജോലിക്ക് പോയി തുടങ്ങി.. ജീവിത ഭാരം പാതി കുറഞ്ഞു...ഒന്നു നഷ്ട്ടപ്പെടുമ്പോഴേ മറ്റൊന്ന് തിരിച്ചു കിട്ടൂ എന്ന് അവള്‍ മനസ്സിലാക്കുകയായിരുന്നു.
മാസങ്ങള്‍ കടന്നു പോയി..ചെയ്ത തെറ്റിന്റെ പരിണിത ഫലം അവളുടെ അടിവയറ്റില്‍ ഉറഞ്ഞു കൂടി.. പൊങ്ങി പൊങ്ങി വരുന്ന വയറിന്റെ വളര്‍ച്ച കൂടുതല്‍ കാലം മറ്റുള്ളവരില്‍ നിന്നും മറക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല.. ഒടുവില്‍ അയാള്‍ ചെയ്ത തെറ്റിന്റെ ബലിയാടായി അവള്‍ക്കു ആ വീടിന്റെ പടിയിറങ്ങേണ്ടി വന്നു....
അന്നൊരു ക്രിസ്തുമസ് ദിനമായിരുന്നു.മാലോകരെല്ലാവരും സന്തോഷത്തോടെ ക്രിസ്തുമസിനെ വരവേല്‍ക്കുന്നു... ഹൈറേഞ്ചിലേക്കുള്ള ബസ്സിലിരുന്നു അവള്‍ ശബ്ദമില്ലാതെ കരയുകയായിരുന്നു.. വീട്ടിലുള്ളവര്‍ തന്നെ എങ്ങനെ സ്വീകരിക്കും എന്നായിരുന്നു അവളുടെ ആശങ്ക.. എങ്കിലും തനിക്കു തുണയായി തന്റെ അനിയന്‍ ഉണ്ടാവും എന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു...
സന്ധ്യാ സമയത്ത് പതിവില്ലാതെ [പടി കടന്നെത്തുന്ന അതിഥിയെ അമ്മ ഒന്ന് സൂക്ഷിച്ചു നോക്കി.അവളെ കണ്ടു അമ്മ സന്തോഷത്തോടെ ഓടി വന്നു കെട്ടിപ്പിടിച്ചു.. അപ്പൊഴാണ് അവര്‍ അവളുടെ നിറവയര്‍ അവര്‍ കണ്ടത്.. ""ചതിച്ചല്ലോടീ നീ.. കുടുംബത്തിന്റെ മാനം കളയാന്‍ പിരന്നവളെ.... മോനെ ഒന്ന് വേഗം വാടാ ..ദേ നിന്റെ ചേച്ചി കുരുത കെടും ഒപ്പിച്ചു വന്നേക്കുന്നു...അവര്‍ നെഞ്ഞതടിച്ചു നിലവിളിച്ചു.. ശബ്ദം കേട്ട് അയല്‍വാസികള്‍ വേലിക്കരികില്‍ വന്നു അടക്കം പറഞ്ഞു തുടങ്ങി...
അപ്പോഴാണ് അവള്‍ അവനെ കണ്ടത്.. തന്റെ അനിയന്‍ ... അവന്റെ തിളങ്ങുന്ന കണ്ണുകള്‍... അവള്‍ പതിയെ അവനടുതെതി അവന്റെ തലയില്‍ തലോടി... ""തൊട്ടു പോവരുത് എന്നെ... എന്റെ ചേച്ചി മരിച്ചു പോയി.. കുട്ടി കാലത്ത് കാഴ്ച ഉണ്ടായിരുന്ന സമയത്ത് കണ്ട ഒരു ചേച്ചിയുടെ മുഖം എന്റെ മനസ്സില്‍ ഉണ്ട്... എനിക്കത് മതി.. കാഴ്ച കിട്ടിയപ്പോള്‍ ഞാന്‍ ആദ്യം കാണാന്‍ ആഗ്രഹിച്ചത് നിങ്ങളുടെ മുഖമാണ്..പക്ഷെ അത് ഇങ്ങനെ ആയിപ്പോയല്ലോ....ഇപ്പൊ നിങ്ങളെ കാണുന്നത് പോലും എനിക്ക് അറപ്പാണ്.. അവന്റെ വാക്കുകള്‍ കേട്ട് അവളുടെ മനസ്സ് ഒന്ന് പിടഞ്ഞു...
കുടുംബത്തിനു വേണ്ടി കഷ്ട്ടപ്പെടുകയാണ് എന്ന് ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു..അന്യ നാട്ടില്‍ പോയി സുഖിച്ചു കഴിയുകയായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തില്ല.. ഇവിടെ പണത്തിനു മാത്രമേ കുറവുള്ളൂ..പക്ഷെ അഭിമാനം ഞങ്ങള്‍ പണയം വച്ചിട്ടില്ല...ഞങ്ങളെ നാണം കെടുതാനാണോ ഇപ്പൊ ഈ വയറും താങ്ങി പിടിച്ചു വന്നത്..ഓപ്പറേഷന് തന്ന പണം ഒരു മാസത്തിനുള്ളില്‍ ഞാന്‍ തിരിച്ചു തന്നേക്കാം ..എവിടെക്കാണ് അയക്കേണ്ടത് എന്ന് പറഞ്ഞാല്‍ മാത്രം മതി.. അതിനു വേണ്ടി ഒരിക്കല്‍ കൂടി ഈ പടി ചവിട്ടരുത്...അച്ഛനെയും അമ്മയെയും നോക്കാന്‍ ഇപ്പോള്‍ ഞാനുണ്ട് ..ഒരു വേശ്യയുടെ പണം ഞങ്ങള്‍ക്ക് ആവശ്യമില്ല....
അതും കൂടി കേട്ടതോടെ അവള്‍ക്കു നിയന്ത്രണം നഷ്ട്ടപ്പെട്ടു..അവള്‍ ഒരലര്‍ച്ചയോടെ അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചു.. നീ എന്താടാ പറഞ്ഞത്... അവന്‍ അവളെ ആഞ്ഞു തള്ളി.. തൊട്ടപ്പുറത്ത് ഒരുക്കി വച്ച പുല്‍ക്കൂടിനടുതെക്ക് അവള്‍ തെറിച്ചു വീണു... നിറഞ്ഞ മിഴിയോടെ അവള്‍ ആ പുല്‍ക്കൂടിനകത്തെക്ക്നോക്കി... ഉണ്ണിയേശുവിനെ നോക്കി പുഞ്ചിരിക്കുന്ന കന്യാ മറിയത്തെ കണ്ടപ്പോള്‍ അവളുടെ മിഴികള്‍ നിറഞ്ഞു...
വല്ലവന്റെയും കൂടെ കിടന്നു വയറും വീര്‍പ്പിച്ചു വന്ന നിങ്ങളെ വേശ്യ എന്നല്ലാതെ പിന്നെന്താ വിളികുക.. വിശുദ്ധ ഗര്‍ഭം ധരിക്കാന്‍ നിങ്ങള്‍ കന്യാ മറിയം ഒന്നുമല്ലലോ...മേലില്‍ ഈ പടി കടന്നു ഇങ്ങോട്ട് വരരുത്.. കടന്നു പോ എന്റെ വീട്ടീന്ന്... അവന്‍ പുറത്തേക്കു വിരല്‍ ചൂണ്ടി...
ആയാസപ്പെട്ട് അവള്‍ എണീറ്റ്... ഒരിക്കല്‍ കൂടി അവനെ നോക്കി അവള്‍ തിരിഞ്ഞു നടന്നു.. പരിഹസിച്ചു ചിരിക്കുന്ന നാട്ടുകാര്‍ക്കിടയിലൂടെ...ഉമ്മറത്ത് തൂക്കിയ നക്ഷത്രത്തില്‍ നിന്നുയര്‍ന്ന വെളിച്ചത്തില്‍ അവളുടെ മിഴി നീര്‍ തിളങ്ങി... "" ഓ ഇവള്‍ ഇവിടെ ഉണ്ടായിരുന്നപ്പോള്‍ ഞാനൊന്ന് മുട്ടി നോക്കിയതാ. അപ്പൊ അവള്‍ക്കു വല്യ ജാഡ ..ഇപ്പൊ കണ്ടില്ലേ ആരോ നല്ല പണി കൊടുത്താ...അനുഭവിക്കട്ടെ... ആരോ അടക്കം പറയുന്നത് അവള്‍ കേട്ട്...
അപ്പുറത്ത് നിന്നും എവിടെ നിന്നോ കരോള്‍ ഗാനം ഉയര്‍ന്നു കേള്‍ക്കുന്നു... എന്നാല്‍ ബധിരത ബാധിച്ച അവളുടെ കര്‍ണ്ണങ്ങള്‍ അത് കേട്ടില്ല.. ചോര്‍ന്നൊലിക്കുന്ന മിഴികളും നിറവയറുമായി അവള്‍ നടന്നു.. എങ്ങോട്ടെന്നില്ലാതെ......
പലപ്പോഴും ഹോം നഴ്സ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് മോശം വാര്തകലാണ്.. വീട്ടുകാരെ പറ്റിച്ചു പണവുമായി മുങ്ങുന്നവര്‍.. പണത്തിനു വേണ്ടി ശരീരം വില്‍ക്കുന്നവര്‍..അങ്ങനെ പലതു.. പക്ഷെ കുറച്ചു പേര്‍ ചെയ്യുന്ന തെറ്റിന് മുഴുവന്‍ പേരും പഴി കേള്‍ക്കേണ്ട അവസ്ഥയാണ്.. പലപ്പോഴും വീട്ടിലെ ദയനീയ അവസ്ഥ തന്നെയാണ് പെണ്‍കുട്ടികളെ ഹോം നഴ്സ് ആവാന്‍ പ്രേരിപ്പിക്കുന്നത്... സ്വന്തം കുടുംബം പുലര്‍ത്താന്‍ വേണ്ടി മറ്റുള്ളവരുടെ വീട്ടില്‍ വന്നു കഷ്ട്ടപ്പെടുന്നവരെ നാം മറ്റൊരു കണ്ണ്കൊണ്ടാണ് കാണുന്നത് എന്നതാണ് ഖേദകരം.. രോഗിയെ ശുശ്ര്രൂഷിക്കുന്നവര്‍ ആരായാലും അവര്‍ മാലാഖമാര്‍ തന്നെയാണ്.. വഴി പിഴപ്പിക്കാതിരിക്കാന്‍ നമുക്കവരെ...
Monday, 3 February 2014
വഴി തെറ്റിയ മാലാഖ
Subscribe to:
Post Comments (Atom)

No comments:
Post a Comment