- ജോലി തിരക്കിനിടയില്‍ ഒരു ഫോണ്‍ കാള്‍. നോക്കിയപ്പോള്‍ തീര്‍ത്തും അപരിചിതമായ നമ്പര്‍. hello ഷാഹുല്‍ മലയില്‍ അല്ലെ..'' '' അതെ ആരാണ്??? '' ഞാന്‍ താങ്കളുടെ എഫ് ബി സുഹൃത്ത് ആണ്. താങ്കള്‍ ആ അഫ്ഗാന്‍ ബാലനെ കുറിച്ച് എഴുതിയത് മുഴുവന്‍ സത്യമാണോ?? അതോ ലൈക് മേടിക്കാന്‍ വേണ്ടി പുളു അടിച്ചതാണോ??? ദേഷ്യം വന്നെങ്കിലും കടിച്ചമര്‍ത്തി... '' താങ്കള്‍ക്കു അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ എന്റെ റൂമിലേക്ക് വരൂ ,അവനെ കണ്ട സ്ഥലം ഞാന്‍ പറഞ്ഞു തരാം ...എന്നിട്ട് താങ്കള്‍ തന്നെ നേരിട്ട് ചോദിച്ചോളൂ എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു...— with Hamza Kodakkallan and Faisal Kodakkallan.
എന്നാല്‍ എന്നെ അമ്പരപ്പിച്ചു കൊണ്ട് രാത്രി അയാള്‍ വീണ്ടും വിളിച്ചു.. താങ്കളുടെ റൂം എവിടെയാണ് എന്ന് ചോദിച്ചു കൊണ്ട്..ഞാന്‍ വഴി പറഞ്ഞു കൊടുത്തു.. അവര്‍ രണ്ടു പേര്‍ ഉണ്ടായിരുന്നു.. വേങ്ങര സ്വദേശികള്‍ ആയ Hamza യും അയാളുടെ സുഹൃത്ത് Faisalഉം... ഞങ്ങള്‍ മൂന്ന് പേരും കൂടി ആ പയ്യനെ തപ്പി ഇറങ്ങി. സത്യത്തില്‍ ആ ബാലന്റെ നിഷ്കളങ്കമായ മുഖം എന്റെ മനസ്സില്‍ നിന്നും മാഞ്ഞിട്ടുണ്ടായിരുന്നില്ല.അവനെ ഒരിക്കല്‍ കൂടി കാണാന്‍ ഞാനും കൊതിച്ചിരുന്നു. ഭാഗ്യത്തിന് പഴയ സ്ഥലത്ത് തന്നെ അവന്‍ ഉണ്ടായിരുന്നു.ഞങ്ങള്‍ കുറച്ചു നേരം അവനെ തന്നെ നോക്കി നിന്നു.അവന്റെ പ്രായത്തില്‍ കവിഞ്ഞ പക്വതയും,ചുറു ചുറുക്കും,.......
എന്നെ കണ്ട അവന്‍ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു... ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നു തലയാട്ടി, പിന്നെ ആ ഹോട്ടലില്‍ കയറി അവനു വേണ്ടതെല്ലാം അവര്‍ വാങ്ങിച്ചു കൊടുത്തു..അവന്‍ ഭക്ഷണം ആര്‍ത്തിയോടെ കഴിക്കുന്നത് കണ്ടപ്പോള്‍ അറിയാതെ ഞാന്‍ എന്റെ അനിയനെ ഓര്‍ത്തു പോയി..മനസ്സൊന്നു പിടച്ചു.....
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ അവനു ഐസ്ക്രീം വേണം എന്ന് പറഞ്ഞു.. അപ്പോള്‍ തന്നെ അവര്‍ അപ്പുറത്തെ ബഗാലയില്‍ നിന്നും ഐസ്ക്രീമും കുറച്ചു ചോക്ലേറ്റും അവനു മേടിച്ചു കൊടുത്തു... കൂട്ടത്തില്‍ അവന്‍റെ കുഞ്ഞു പെങ്ങള്‍ക്ക് കുറച്ചു മാലയും വളയും,റിങ്ങും മറ്റും... അതും കൂടി കണ്ടതോടെ അവന്റെ മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുത്തു... അവന്റെ കുഞ്ഞിളം ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു... പ്രവാസ ജീവിതം ആരംഭിച്ചതിനു ശേഷം കാര്യമായ ആഘോഷങ്ങള്‍ ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല.... എന്നാല്‍ ഇത്തവണത്തെ ക്രിസ്തുമസ് ആ ബാലന്‍റെ കൂടെ ഞങ്ങള്‍ ശരിക്കും ആഘോഷിച്ചു..... ക്രിസ്തുമസ് രാത്രികള്‍ക്ക് പോലിവേകാന്‍ വീട്ടുമുറ്റത്ത് കത്തിച്ചു വച്ച നക്ഷത്ര ദീപങ്ങളെക്കാള്‍ തിളക്കമുണ്ടായിരുന്നു അവന്റെ നിഷ്കളങ്കമായ പുഞ്ചിരിക്കു...ഏതാനും മണിക്കൂറുകള്‍ മാത്രമേ അവന്റെ കൂടെ ചിലവഴിച്ചുവെങ്കിലും വല്ലാത്ത ഒരു ആത്മ ബന്ധം തോന്നി എനിക്ക് അവനോടു... അവനെ കൊണ്ട് പോവാന്‍ വരുന്ന ആളോട് സത്യങ്ങള്‍ ചോദിച്ചറിയുവാന്‍ വേണ്ടി കുറച്ചു നേരം കൂടി അവിടെ നിന്നെങ്കിലും രാത്രി ഏറെ വൈകിയതിനാല്‍ ഞങ്ങള്‍ക്ക് മടങ്ങേണ്ടി വന്നു..
അവനോടു യാത്ര പറഞ്ഞു തിരിച്ചു ടാക്സിയില്‍ കയറുമ്പോള്‍ ഒന്ന് കൂടി അവനെ ഞാന്‍ തിരിഞ്ഞു നോക്കി.. അവന്റെ മിഴികള്‍ നിറഞ്ഞിരുന്നു... തെരുവില്‍ എരിഞ്ഞടങ്ങാന്‍ പോവുന്ന ആ ബാല്യത്തിനു നേരെ ഞാന്‍ സങ്കടത്തോടെ കൈ വീശി ... വീണ്ടും കാണാമെന്ന പ്രതീക്ഷയില്‍....
എന്‍റെ സ്ട്ടാടസ് വായിക്കുകയും,എന്റെ വാക്കുകളെ വിശ്വസിക്കുകയും ചെയ്തു കിലോമീട്ടെരുകള്‍ താണ്ടി ആ ബാലനെ കാണാന്‍ വരുകയും,ഒരു നേരമെങ്കിലും അവനെ സന്തോഷിപ്പിക്കാനുള്ള വലിയ മനസ്സ് കാണിക്കുകയും ചെയ്ത ആ വേങ്ങര സ്വദേശികളുടെ നന്മക്കു മുന്നില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നു...
മനുഷ്യ സ്നേഹം ഇതള്‍ വിരിയേണ്ടത് എഫ്ബി യില്‍ കുറിച്ചിടുന്ന കണ്ണീര്‍ കഥകളിലൂടെയല്ല മറിച്ചു നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ പകര്തിയാവട്ടെ.....
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍...
Monday, 3 February 2014
Subscribe to:
Post Comments (Atom)

No comments:
Post a Comment