- എന്റെ മനസിനെ തുലിക കൊണ്ട് നിറപ്പിച്ച എഴുത്തും,അതിലെ വരികൾ കണ്ണിനെയും,നനയിപ്പിച്ച ഷഹുൽ മലയിൽന്റെ Shahul Malayilപോസ്റ്റ് ആണ് ഇത്..
************************************************************ *
ആദ്യമായി ഗള്ഫിലേക്ക് വരുന്നവര് ഇത്
തീര്ച്ചയായും വായിക്കുക.
________________________________________________________
സൂര്യ പ്രകാശം കടന്നു വരാത്ത ആ ജയിലിന്റെ ഇരുണ്ട
ഇടനാഴിയില് നിന്ന് അയാള് ഒന്ന് നെടുവീര്പ്പെട്ടു....
നീണ്ട എട്ടു മാസങ്ങള് എത്ര പെട്ടെന്നാണ് കടന്നു
പോയത്.ഇനി ജീവിതത്തിനും മരണത്തിനും ഇടയ്ക്കു
ഇരുപത്തിനാല് മണിക്കൂര് മാത്രം.
എന്റെ നാസിക
തുംബുകള്ക്ക് പ്രാണ വായു വലിച്ചെടുക്കുവാനുള്ള
സമയം...
എവിടെയാണ് തനിക്കു പിഴച്ചത്..
അയാളു
ടെ ഓര്മ്മകള് കാലങ്ങള് പിറകിലേക്ക് സഞ്ചരിച്ചു.
ബാപ്പാക്കും ഉമ്മക്കും ഏക
മകനായി ..
അവരുടെ സ്നേഹ വാല്സല്യങ്ങലോടെയാണ്
ഞാനും വളര്ന്നത്..
എട്ടാം ക്ലാസ്സില് പഠിക്കുമ്പോള്
ബാപ്പ നെഞ്ച് പൊത്തി തല
കറങ്ങി വീണതോടെ പഠനം നിന്നു.ബപ്പാക്
പകരം പാറ കോറിയില് നിന്നും ചിതറി തെറിക്കുന്ന
കരിങ്കല്ല് കഷണങ്ങള് വണ്ടിയിലേക്ക് കയറ്റുന്ന
ജോലി എനിക്കായി..
പൊരി വെയിലത്ത്
ശരീരം തളരുമ്പോഴും ഞാന് കഷ്ട്ടപ്പെടുന്നത്
എന്റെ കുടുംബത്തിനു ആണെന്ന് കരുതി സമാദാനിച്ചു..
തന്റെ ഭാര്യയായി റജീന ജീവിതത്തിലേക്ക് കടന്നു
വന്നതോടെ ജീവിതത്തിനു അര്ഥം വച്ചു.സന്തോഷകരമായ നാളുകള്..
എന്നാല് ബാപ്പ
ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടു ഹോസ്പിറ്റലില്
എത്തിച്ചപ്പോള് ഡോക്ടര് പറഞ്ഞത് കേട്ട് താന്
നടുങ്ങി...
ബാപ്പയുടെ ജീവന് രക്ഷിക്കാന് ശസ്ത്രക്രിയ
നടത്തണമെന്ന് ...
ഭാരിച്ച തുക
എങ്ങനെ ഉണ്ടാക്കും എന്നറിയാതെ താന് കുഴങ്ങി..
ഒടുവില് ഭാര്യയുടെ കെട്ടു താലി വരെ വിറ്റ് ഒരു വിസ
സംഘടിപ്പിച്ചു.ഏതൊരു പ്രവാസിയുടെയും ഇട നെഞ്ച്
തകരുന്ന ആ നിമിഷം ...
പൂര്ണ ഗര്ഭിണിയായ ഭാര്യയോടും..
മാതാ പിതാക്കളോടും യാത്ര
പറയുമ്പോള് മനസ്സ് തേങ്ങുകയായിരുന്നു.വാതില് മറവില്
നിന്ന് നിറ വയറും താങ്ങി ചോര്ന്നൊലിക്കുന്ന
മിഴികളുമായി പ്രതീക്ഷാ നിര്ഭരമായ
കണ്ണുകളോടെ തന്നെ നോക്കി നില്ക്കുന്ന ഭാര്യ...
ഇത്
വരെ മകനെ പിരിഞ്ഞിരിക്കാത്ത ഉമ്മ മുഷിഞ്ഞ
തട്ടം കൊണ്ട് കണ്ണ് നീര് തുടക്കുന്നു...
ചുമച്ചു തളര്ന്ന
ബാപ്പ താന് കാരണമാണല്ലോ മകന് ഗള്ഫില്
പോവേണ്ടി വന്നത് എന്നോര്ത് കുറ്റബോധത്തോടെ തല
താഴ്ത്തി നില്ക്കുന്നു...
ഗള്ഫുകാരനാവാന് പോവുന്ന
തന്നെ വേലിക്കരികില് കൂടിയ അയല്വാസികള്
അസൂയയോടെ നോക്കി നില്ക്കുന്നു...
ഉമ്മറത്ത്
നിന്നും ജീപ്പിലേക്കു എത്തും വരെ എത്ര തവണ
തിരിഞ്ഞു നോക്കി എന്നറിയില്ല...
ജീപ്പില് എത്തിയതും പൊട്ടി കരഞ്ഞു താന്...
മുന്നോട്ടു
പോവുന്ന വാഹനത്തിന്റെ വേഗതക്ക് അനുസരിച്ച്
എല്ലാം പിന്നിലേക്ക് നീങ്ങുകയാണ്...
താന്
ചാടിതിമിര്ത്ത പുഴയും..
ദിവസവും ഞാന് മനസ്സ് കൊണ്ട്
പ്രാര്തിച്ചിരുന്ന മഖാമും...
നമസ്കാര
പള്ളിയും..ഓടി ക്കളിച്ച പാടവും...കൊല്ലാ
കൊല്ലം പൂരം നടക്കുന്ന അമ്പലവും എല്ലാം തനിക്കു
അന്യമാവുകയാണ്..ഇനി നീണ്ട രണ്ടു വര്ഷങ്ങള്
മരുഭൂമിയില്.....
എയര്പോര്ടട്ടില്
ആരുമില്ലാതെ വിഷണ്ണനായി നില്ക്കുമ്പോഴാണ്
തന്റെ വിധി നിര്ണ്ണയിച്ച ചീട്ടുമായി അയാള്
വന്നത്...
കൂനിക്കൂടി ഊന്നു വടിയുടെ സഹായത്തോടെ വന്ന
ഒരു വൃദ്ധന്.ജിദ്ധയിലേക്ക് ആണെന്നറിഞ്ഞപ്പോള്
തന്റെ മകന് അപസ്മാരകത്തിനു ഉള്ള ഗുളികകള് ആണ് ഒന്ന്
അവനു കൊടുക്കുമോ...
അവന് എയര് പോര്ട്ടില് വരും എന്ന്
ദയനീയമായി അയാള് പറഞ്ഞപ്പോള് നിഷേധിക്കാന്
കഴിഞ്ഞില്ല...ആ പൊതി വാങ്ങി ഹാന്ഡ് ബാഗില്
ഇട്ടു....
ഫ്ലൈറ്റ് ഇറങ്ങി ഇവിടെ കാലു കുതിയപ്പോഴേക്കും ഓടിയെത്തിയ പോലീസുകാര് തന്നെ ഈ
ജയിലിനുള്ളില് എത്തിച്ചു..
പിന്നീടാണ് താന്
അറിഞ്ഞത്...ആ വൃദ്ധന് ചതിക്കുകയായിരുന്നു
എന്ന്...അയാള് തന്ന പൊതിയില് ബ്രൌണ് ഷുഗര്
ആയിരുന്നു എന്ന്...പിന്നീട്
കോടതിയും ..വിസ്താരവും...അളവില് കൂടിയ മയക്കു
മരുന്ന് കൊണ്ട് വരാന് ശ്രമിച്ചതിനു കിട്ടിയത് മരണ
ശിക്ഷ...തല വെട്ടല്.....
ഇരുമ്പ് വാതില് തുറക്കുന്ന ശബ്ദം..ബൂട്ട്സിട്ട കാലുകള്
തറയില് ഉറയുന്ന ശബ്ദം അടുത്തടുത്ത് വരുന്നു....കയ്യില്
വെട്ടവുമായി ഒരു പോലീസുകാരന്..കൂടെ ഒരു
ഡോക്ടറും....ഡോക്ടര് നാടി മിടിപ്പ് നോക്കി...രക്ത
സമ്മര്ദവും,ഹൃദയമിടിപ്പും...കണ്ണ് തുറന്നു ടോര്ച്ചടിച്ചു
നോക്കി....
പാതി ചത്ത,മുഴുവന് ചാവാന് പോവുന്ന ഈ
ശരീരത്തിന് എന്തിനാനിനി മെഡിക്കല്
ഫിറ്റ്...എല്ലാം ഓക്കേ എന്ന് വിധിയെഴുതി തോളത്
ഒരു തട്ട്
തട്ടി ഡോക്ടറും കൂടെ പോലീസുകാരനും പോയി..ഇരുമ്പ്
വാതില് അടയുന്ന ശബ്ദം....
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു...തന്
റെ വിധി നിര്ണ്ണയ ദിവസം....നാല്
പോലീസുകാരനും ഒരു മലയാളിയും ജയിലിനകതെക്ക്
വന്നു.പോലീസുകാരന് എന്തോ അറബിയില്
പറഞ്ഞു..മലയാളി അത് പരിഭാഷപ്പെടുത്തി...''അവസാനമായിവല്ല ആഗ്രഹവുമുണ്ടോ..???
ഉണ്ട് ഒരു പാട്.....
എന്റെ രക്തത്തില് പിറന്ന
കുഞ്ഞിനെ എനിക്ക് ഒരു നോക്ക്
കാണണം..
എന്റെ വിളിയും കാത്തു നില്ക്കുന്ന
എന്റെ ജീവന്റെ പാതിയായ റെജീനയെ മാറോടു
ചേര്ത് ഒന്ന് പൊട്ടി കരയണം..പെറ്റുമ്മയോട് യാത്ര
പറയണം..ആ നെറുകയില് ഒന്ന് ചുംബിക്കണം.....
അങ്ങനെ നിങ്ങളെ കൊണ്ട്സാ ധിക്കാത്ത ഒരു പാട്
ആഗ്രഹങ്ങള്..അയാള് പൊട്ടി കരഞ്ഞു....ഒരു
പോലീസുകാരന് അയാള്ക്ക് നേരെ ഫോണ്
നീട്ടി....അയാള്‍ അത് വാങ്ങി വീട്ടിലേക്കു കാള്
ചെയ്തു...
ഭാര്യക്ക് അയാളുടെ ശബ്ദം കേട്ടപ്പോള്
വിശ്വസിക്കാന് കഴിഞ്ഞില്ല.....അവള്ക്കു
ചോദിക്കാന് ഒരു പാട് കാര്യങ്ങള് ഉണ്ടായിരുന്നു..
.എങ്കിലും അവള് അത് മറച്ചു വച്ച്...'''''''നമ്മുടെ കുഞ്ഞു
മോനാ ..ഇക്ക പറഞ്ഞ പോലെ...ഇക്കയെ മുറിച്ചു വച്ച
പോലുണ്ട് ..ആ കണ്ണും ആ മൂക്കും എല്ലാം...ഭയങ്കര
കുസൃതിയാ......അയാളുടെ നെഞ്ച് ഒന്ന് പിടഞ്ഞു.....ഫോണിലൂടെ തന്റെ മോന്റെ ചിരി കേട്ടപ്പോള്...
.ദൈവമേ സ്വന്ത മോന്റെ മുഖം പോലും ഒന്ന് കാണാന്
കഴിയാത്ത ഹത ഭാഗ്യനായല്ലോ ഞാന്....അയാളുട
െ സ്വരം ഇടറി...കണ്ണുകള്‍ നിറഞ്ഞൊഴുകി....'''''എത്ര
കഷ്ട്ടപ്പെട്ടായാലും നമ്മുടെ മോനെ നീ വളര്ത്തണം ..അവന്
വലുതാവുമ്പോള് അവനോടു.....പറയണം ...അവന്റെ ബാപ്പ
ഒരു പാവം ആയിരുന്നു എന്ന്...അവനെ ഒരു പാട്
സ്നേഹിചിരുന്നുവെന്നു.........എന്റെ പൊന്നു
മോനെ കാണാന് ഒരു പാട് കൊതിയുണ്ടായിരുന്നു
എന്ന്....വാക്കുകള് അയാളുടെ തൊണ്ടക്കുഴിയില്
കുത്തി നിന്നു......കണ്ണുനീര വീണു കവിള്നനഞ്ഞു....ഞാന്
യാത്ര പറയുകയാണ് റജീന .....ഇനി നമുക്ക് കാണാന്
കഴിയില്ല...നീ ഉമ്മാക്ക് കൊടുക്ക്.....
എന്ത് പറ്റി മോനെ നിനക്ക്....ആ മാതൃ ഹൃദയം ഒന്ന്
വിങ്ങി...ഉമ്മാ ഒരു ഉറുംബിനെ പോലും ഞാന്
നോവിച്ചിട്ടില്ല.....എന്നിട്ടുംഎനിക്ക് അവര്
എന്തിനു ഈ ശിക്ഷ തന്നു ഉമ്മാ......എനിക്ക്
ജീവിക്കണം.....ജീവിച്ചു കൊതി തീര്ന്നില്ല
ഉമ്മാ എനിക്ക്...അയാള്‍ പൊട്ടിക്കരഞ്ഞു.....എനിക്ക്
ജീവിച്ചു കൊതി തീര്ന്നില്ല....എനിക്ക്
എന്റെ ഉമ്മയെ കാണണം...എനിക്ക്
എന്റെ മോനെ കാണണം....മരിക്കാന് പേടിയാണ്
എനിക്ക് ഉമ്മാ......
അയാള് കണ്ണ് നീര് തുടച്ചു....എന്റെ ഉമ്മാ ഞാന്
പോവുകയാണ്.....ഇനി നാം കാണില്ല....ഇതെന്റെ അവസാന വിളിയാണ്....
പോലീസുകാരന് ഫോണ് വാങ്ങി....തലയില് ഒരു കറുത്ത
തുണിയിട്ട് മുഖം മൂടി...തന്നെ എങ്ങോട്ടോ കൊണ്ട്
പോവുന്നു.....വിധി നടപ്പിലാക്കുവാന്....
പള്ളി മുറ്റത്തെ മൈതാന മധ്യത്തില് ആണ് ആ യാത്ര
അവസാനിച്ചത്...
ജുമുആ കഴിഞ്ഞു ആളുകള് വട്ടമിട്ടു
നില്ക്കുന്നു...
ചിലര് മൊബൈല് ക്യാമറ ഓണ്
ആകി തയ്യാറായി നില്ക്കുന്നു.....അയാളെ മുട്ട് കാലില്
ഇരുത്തി..കൈകള് പിറകിലേക്ക് കെട്ടി...തലയില്
നിന്നും കറുത്ത തുണി മാറ്റി..നീണ്ട നരച്ച താടി വച്ച
ഒരാള് വാളുമായി വന്നു....അന്തരീക്ഷത്തില് തക്ബീര്
ധ്വനികള് മുഴങ്ങി....മനസിലേക്ക്
ഉമ്മയുടെ മുഖം കയറി വന്നു....ആദ്യമായി ഇഞ്ചക്ഷന്
എടുത്തപ്പോള് ഉമ്മ പറഞു..വേദനിക്കില്ല
മൊനെ ഇപ്പൊ തീരും..കണ്ണടച്ചോ ട്ടോ.....അയാള്
കണ്ണുകള് ഇറുക്കി അടച്ചു....തന്റെ നെഞ്ചത്ത് തല വച്ച്
അവള് പറഞ്ഞത് അയാള് ഓര്ത്തു...എന്നും എനിക്കിങ്ങനെ കിടക്കണം ..മരിക്കുവോളം..
..അയാലക്ക് സങ്കടം സഹിക്കാന് കഴിഞ്ഞില്ല.വാള്
പിടിച്ചയാള് നടന്നടുക്കുകയാണ്..മരണത്തിന്റെ കാലൊച്ച...........അടുത്ത് അടുത്ത്
വരുന്നു....അയാള് ശഹാദത് കലിമ ചൊല്ലി.....തന്റ
െ തലയ്ക്കു മുകളിലേക്ക് വാള് ഉയരുന്നത് അയാള്
അറിഞ്ഞു..അല്ലാഹു അക്ബര് .....ആ വാള് ഒന്ന് ഉയര്ന്നു
താണു.....അയാളുടെ തലയോടൊപ്പം തെറിച്ചത് ഒരു
കുടുംബത്തിന്റെ സ്വപ്നങ്ങളും കൂടി ആയിരുന്നു......
കടപ്പാട്: Shahul Malayil
കട കട ശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന AC ക്ക് എതിരെ ഉള്ള മൂന്നു തട്ടുള്ള കട്ടിലില്‍ മൂട്ട കടി കൊണ്ട് ഉറക്കം വരാതെ അയാള്‍തിരിഞ്ഞും മറിഞ്ഞും കിടന്നു...ചുട്ടു പോള്ളുന്നോരീ പാഴ് മരുഭൂവില്‍ ജീവിതം ബലി അര്‍പ്പിച്ചിട്ടു മൂന്നു വര്ഷം തികയുന്നു..ഭാര്യയും മാതാപിതാക്കളും,മക്കളുമില്ലാതെ ....മൌനം തളം കെട്ടിയ ഈ നാല് ചുമരുകള്‍ക്കുള്ളില്‍ നീണ്ട മൂന്നു വര്ഷം.
മന്ധിക്കടയിലേക്ക് ഒരു വിസ ഉണ്ടെന്നും, പണമൊന്നും വേണ്ട എന്നും പറഞ്ഞു സുഹൃത്ത് തന്നെ സമീപിച്ചപ്പോള്‍ ജോലിയുടെ മഹത്വമൊന്നും നോക്കാതെ സമ്മതിച്ചത് വീട്ടിലെ കഷ്ട്ടപ്പാട് ഓര്‍ത്തിട്ടു മാത്രമായിരുന്നു..മന്ദിക്കട എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ ഇവിടെ വന്നപ്പോഴാണ് ശരിക്കും മന്തി എന്താണ് എന്ന് മനസ്സിലായത്..ദിവസവും 1000നു മുകളില്‍ കോഴിയും,150നു മുകളില്‍ ആടും വില്‍ക്കുന്ന ഒരു തിരക്കുള്ള അറേബ്യന്‍ ഹോട്ടെല്‍. കാലത്ത് ആറു മണിക്ക് തുടങ്ങുന്ന പണി തീരുന്നത് രാത്രി 12 മണിയോട് കൂടി. ഇടയില്‍ കിട്ടുന്ന രണ്ടു മണിക്കൂര്‍ റസ്റ്റ് ടൈം,അലക്കാനും,കുളിക്കാനും,വീട്ടിലേക്കു ഫോണ്‍ ചെയ്യാനും തികയില്ല...ഒരു ദിവസം പോലും ലീവ് ഇല്ലാതെ അടിമകളെ പോലെ.....കാലത്ത് ആറു മണിക്ക് പണിക്കിറങ്ങണമെങ്കില്‍ അഞ്ചു മണിക്കേ ബാത്ത്രൂമിന് മുന്നില്‍ വരി നില്‍ക്കണം.. അറുപതോളം പണിക്കാര്‍ക്ക് ആകെ ഉള്ളത് അഞ്ചു ബാത്രൂം മാത്രം... ഇറങ്ങുന്നിടത്തും,പണിയെടുക്കുന്നിടത്തും അടക്കം സകല സ്ഥലത്തും സ്ഥാപിച്ച cc ക്യാമറകള്‍...കറുത്ത ഹൃദയം മറക്കാന്‍ വെളുത്ത തോപ്പിട്ട് ഓഫീസിലിരുന്നു ക്യാമറകള്‍ വാച്ച് ചെയ്യുന്ന യെമനി മുദീര്‍... ഒരു അഞ്ചു മിനിറ്റ് വൈകിയാല്‍ 50 റിയാലോളം ഫൈന്‍ എഴുതും..ഒരു ദിവസത്തെ പണിക്കൂലി!!! കോഴി വെന്തില്ലെങ്കിലും,മസാല തേച്ചത് ശരിയായില്ലെങ്കിലും അതെ അവസ്ഥ... ഫൈന്‍...ആദ്യമായി മന്ദി കുഴി കണ്ടപ്പോള്‍ അവനു ശരിക്കും തല കറങ്ങിപ്പോയിട്ടുന്ദ്...നാട്ടിലെ റിംഗ്കിണര്‍ പോലെ വട്ടത്തില്‍ ഇഷ്ട്ടിക കൊണ്ട് പടുത്ത രണ്ടാള്‍ക്ക് ഉയരമുള്ള 12 കുഴികള്‍... ഈ 12 കുഴിയിലും വിറകിട്ടു ആളി കത്തിച്ചു അതിനു നടുവില്‍ നിന്ന് ആദ്യമായി പണിയെടുത്തപ്പോള്‍ ഭൂമിയിലെ നരകം ഇത് തന്നെയാനെന്നവന്‍ വിശ്വസിച്ചു പോയി...പുറത്തെ ചൂടും അകത്തെ ചൂടും.... കുഴിയിലിറക്കിയ മന്ദിക്കോഴികളെ പോലെ അവന്‍ ഉരുകിയൊലി
ക്കുകയായിരുന്നു... ഒരു ദിവസം അവന്‍ വിയര്‍ക്കുന്ന വിയര്‍പ്പു കൊണ്ട് അവന്റെ വീട്ടുകാര്‍ക്ക് ഭംഗിയായി അലക്കി കുളിക്കാമായിരുന്നു എന്ന് അവന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്... ആളി കത്തി കനലായി മാറിയ കുഴിയിലേക്ക് മസാല തേച്ച ആടും,കോഴിയും കുനിഞ്ഞു നിന്ന് ഇറക്കുമ്പോള്‍ പലപ്പോഴും അവന്റെ പുരികം പോലും കരിഞ്ഞു പോയിട്ടുണ്ട്..... കനലില്‍ എരിയുന്ന മന്ദിക്കോഴികളെ പോലെ എരിഞ്ഞു തീരുകയായിരുന്നു അവന്‍റെ ജീവിതവും...
ചെറിയ തെറ്റുകള്‍ക്ക് പോലും അസഭ്യം പറയുന്ന യെമനിയായ മുദീര്‍.... ഹയവാന്‍,കല്‍ബ്,ഹിമാര്‍ തുടങ്ങിയ വാക്കുകളൊക്കെ ചിര
പരിചിതമായി.. പക്ഷെ പലപ്പോഴും വീട്ടില്‍ കിടക്കുന്ന ഉമ്മയെയും,ഉപ്പയെയും,ചേര്‍ത് അസഭ്യം പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോവാറുണ്ട്...പക്ഷെ ഉരുകി ഒലിക്കുന്ന ആ ചൂടത് അവന്റെ കണ്ണീര്‍ ആര് കാണാന്‍..???
ജോലിക്കൂടുതലും,ഉറക്ക് കുറവും കാരണം അവന്‍ നന്നേ ശോഷിച്ചു... കണ്ണുകള്‍ക്ക് പകരം രണ്ടു കുഴികള്‍ മാത്രമായി അവന്റെ മുഖത്ത്....ഭക്ഷണ രീതി മാറിയതോടെ രോഗങ്ങളും ശരീരത്തില്‍ ചേക്കേറി തുടങ്ങി... പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ സന്തികളും വേദനിക്കുന്ന യുരിക് ആസിഡ് എന്ന വില്ലനും...
ഒരു വിധം പണിയെല്ലാം തീര്‍ത്തു റൂമില്‍ എത്തിയാല്‍ മനം ചത്ത് പോവും... വൃത്തിയില്ലാത്ത യെമനികളും,ബംഗാളികളും. സിഗേരട്ടു വലിയും,ഹാന്‍സ് വെക്കലും തുപ്പലും എല്ലാം അതിനകത്ത് തന്നെ...കൂട്ടത്തില്‍ മൂട്ടയും.... എല്ലാം അവന്‍ സഹിച്ചു തന്റെ കുടുംബത്തിനു വേണ്ടി.....
ഒരു ദിവസം അവന്റെ കൂട്ടുകാരന്‍ ഫോണ്‍ ചെയ്തു... ഇതേ വിസക്ക് ഇ ഹോട്ടലിലേക്ക് ജോലിക് വരുകയാണ് എന്ന് പറഞ്ഞപ്പോള്‍ അവന്‍ വിലക്കി.. ഇവിടത്തെ അവസ്ഥയെ കുറിച്ച് അവനോടു ശരിക്ക് പറഞ്ഞു മനസ്സിലാക്കി...പക്ഷെ കൂട്ടുകാരന്റെ മറുപടി അവനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു...'' ഞാന്‍ നന്നാവുന്നതില്‍ തനിക്കു അസൂയ ആണല്ലേ.... ഇത്രയ്ക്കു കഷ്ട്ടപ്പാദ് ആണെങ്കില്‍ താന്‍ എങ്ങനെ മൂന്ന് വര്ഷം അവിടെ പിടിച്ചു നിന്ന്... നീ മാസാ മാസം പണം അയക്കുന്നുണ്ടല്ലോ... ഞാന്‍ നന്നാവുന്നത് തനിക്കു ഇഷ്ടമില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി....'' ദൈവമേ കബരിലെ അവസ്ഥയും ,ഗള്‍ഫിലെ അവസ്ഥയും അനുഭവിക്കാതവരോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കും??? അവസാനം ഇവിടെ എത്തിയപ്പോള്‍ ആ സുഹൃത്തിനും മനസ്സിലായി അയാള്‍ പറഞ്ഞതിന്റെ പൊരുള്‍...
ഇന്നും കണ്ണീരുമായി അവന്റെ തൊട്ടു ബെഡ്ഡില്‍ ആ സുഹൃത്തുണ്ട്.....
ചിന്തകളെ മേയാന്‍ വിട്ട് അയാള്‍ കിടന്നു...ഉറങ്ങി കൊതി തീരും മുമ്പേ അലറി വിളിക്കുന്ന അലാറത്തിന്റെ ബെല്ലും കാത്ത്.....
കുഷ്യനിട്ട ജലസാത്തില്‍ മന്ധിയും തിന്നു ഏമ്പക്കവും വിട്ട് ഇരിക്കുന്നവര്‍ക്കറിയാമോ ഇതുണ്ടാക്കുന്നവന്റെ വേദന.. ഒരു പക്ഷെ മന്ധിക്ക് ഇത്ര രുചി കൂടിയത് ഇത് ഉണ്ടാക്കുന്നവന്റെ കണ്ണുനീര്‍ കൂടി ചേര്‍ന്നിട്ടാവും...
NB:എന്റെ ഒരു എഫ് ബി സുഹൃത്ത് പറഞ്ഞ അയാളുടെ യഥാര്‍ത്ഥ കഥയാണിത്...ഇന്ന് സ്കയ്പ്പില്‍ വിളിച്ചു അയാളുടെ ദയനീയാവസ്ഥ വിവരിച്ചു പറഞ്ഞ് ഇതൊന്നു എഴുതണം എന്ന് പറഞ്ഞപ്പോള്‍ നിരസിക്കാന്‍ കഴിഞ്ഞില്ല.... ഒപ്പം ഒരു ഉപദേശവും... മന്ദി കടയിലേക്ക് വിസയുന്ദ്... ഫ്രീ ആണ്.. റൂമും ചെലവും ഉണ്ട്.. എന്നാ മോഹന വാഗ്ദാനങ്ങള്‍ കേട്ട് അടുത്ത എയര്‍ ഇന്ത്യ ഫ്ലൈറ്റിനു കൈ കാണിച്ച് ചാടി കയറുന്നതിനു മുമ്പ് അവിടത്തെ അവസ്ഥയെ കുറിച്ച് ഒന്ന് അന്വേഷിക്കുക... സൂക്ഷിച്ചാല്‍ ദൂഖിക്കേണ്ട......