1. ശരഫിയയിലെക്കുള്ള യാത്ര മദ്ധ്യേ ഞാന്‍ അവനെ കുറിച്ച് ചിന്തിക്കുകയായിരുന്നു.പത്തു വര്‍ഷത്തിനു ശേഷം ആദ്യമായാണ്‌ വീണ്ടും അവനെ കാണാന്‍ പോവുന്നത്.രണ്ടു വര്‍ഷത്തോളം ഇണ പിരിയാത്ത കൂട്ടുകാര്‍ ആയിരുന്നിട്ടും ജീവിത യാത്ര മദ്ധ്യേ അവനെ എനിക്ക് നഷ്ടമായി.

    ശരഫിയയിലെ സം സം ബൂഫിയക്ക്‌ മുന്നിലെ ക്ലാവ് പിടിച്ച സിമന്റ് ബഞ്ചിലിരുന്നു ചുടു ചായ മൊത്തിക്കുടിക്കുമ്പോള്‍ അവന്‍റെ മുഖവും മനസ്സിലേക്ക് ഓടിയെത്തി.

    അന്ന് ഞാന്‍ പ്ലുസ്റ്റ് ടു വിനു പഠിക്കുന്ന കാലം.സ്ക്കൂളിനു മുന്നില്‍ ചെറിയ ഒരു പെട്ടിക്കട നടത്തുകയായിരുന്നു നമ്മുടെ ഈ സുഹൃത്ത് .തല്‍കാലം നമുക്ക് ഇവനെ മുനീര്‍ എന്ന് വിളിക്കാം.ഉപ്പു തൊട്ടു കര്‍പ്പൂരം വരെ അവന്‍റെ കടയില്‍ കിട്ടും.ഐസ്,ഐസ് ക്രീം,നോട്ട് ബുക്ക്‌,മിട്ടായികള്‍ ,തുടങ്ങി മാങ്ങാ തൊട്ടു ചക്ക വരെ ഉപ്പിലിട്ടത്‌ അവന്‍റെ കടയില്‍ കിട്ടും.

    അവനെ പ്രശസ്തനാക്കിയത് അതൊന്നുമല്ല,,അവന്‍റെ മരപ്പലകയിട്ട കടക്കു പിന്നില്‍ ചാക്ക് കൊണ്ട് മറച്ച പുറത്ത് നിന്നു നോക്കിയാല്‍ കാണാത്ത സ്ഥലം ഉണ്ട്...പ്രണയം മൂത്ത കമിതാക്കള്‍ ഇതിനകത്ത് നിന്നാണ് ഗാഡമായി പ്രണയം പങ്കു വെക്കുന്നത്.പത്തു രൂപയുടെ ഒരു ഐസ്ക്രീം വാങ്ങിയാല്‍ മുനീറും ഹപ്പിയാവും.

    ഇന്റര്‍നെറ്റ്‌ ഫൈസ്ബൂകിനെ പ്രസവിക്കാത്ത ആ കാലത്തില്‍ മൊബൈലും പ്രചാരത്തിലില്ല.പ്രണയം കൈമാറുന്നത് പ്രണയ ലേഖനത്തിലൂടെ ആണ്.

    ഏകദേശം പതിനായിരത്തിന് മുകളില്‍ ലവ് ലെറ്റര്‍ എഴുതിയിട്ടുണ്ടാവും ഞാന്‍.എനിക്ക് വേണ്ടി എഴുതിയത് അപൂരവമാവും.എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി.ഒരു ഹാഫ് ബ്രോസ്ട്ടും ,സിനിമാ ടിക്കെറ്റും ആണ് പ്രതിഫലം .
    മുനീറിന്റെ കടയിലെ പ്രണയ മുക്ക് തേടി വരുന്നവര്‍ മിക്കവാറും നമ്മുടെ കസ്ടമേഴ്സ് ആയിരിക്കും.അങ്ങനെയാണ് ഞാനും അവനും കമ്പനി ആവുന്നത്.
    അവന്‍ സുന്ദരനാണെന്ന് പറഞ്ഞാല്‍ അവനെ നേരില്‍ കണ്ടവര്‍ എന്നെ തല്ലിക്കൊല്ലും .അത് കൊണ്ട് തന്നെ തൊലി വെളുപ്പാണ് സൌന്ദര്യം എന്ന് വിശ്വസിക്കുന്നവര്‍ക്ക് അവന്‍ ഒരു വിരൂപനാ എട്ടു വര്‍ഷമായി അവിടെ കട നടത്തുന്ന അവനെ കൊണ്ട് ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടായിരുന്നില്ല.

    ഒരു ദിവസം അവന്‍റെ കടയില്‍ ചെന്നപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു,,അവനു ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് ...മാഷാ അല്ലഹ്...നിനക്കും പ്രേമമോ...പഴ്ങ്കഞ്ഞിയിലും ആവിയോ.......

    ആട്ടെ ഏതാടാ പെണ്ണ്.....അവള്‍ ആരായാലും ഞാനും ഉണ്ട് നിന്റെ കൂടെ .....

    അവള്‍ടെ പേര് പറഞ്ഞപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്.

    സലീന........ആ സ്ക്കൂളിലെ എല്ലാവര്ക്കും അവളെ അറിയാം ...സ്ക്കൂള്‍ ലീഡര്‍ ആണ്.പടിപ്പിസ്ട്ടാണ്.....അതിലുപരി അവളുടെ ഒരു തല്ലു കൊള്ളി ചേട്ടന്‍ അടുത്തുള്ള ബയ്സ് കോള്ളജിലും പഠിക്കുന്നുണ്ട്......

    ഇത് നടക്കില്ല മുനീറെ.....ഒരിക്കലും നടക്കില്ല...ഞാന്‍ അതിനു നിന്റെ കൂടെ നില്‍ക്കുകയും ഇല്ല.ഒരിക്കല്‍ എന്‍റെ കൂട്ടത്തില്‍ നിന്നു ആരോ അവളെ വിസിലടിച്ചതിനു ആളുമാറി എന്‍റെ നെഞ്ചത്ത് അവള്‍ തിരുവാതിര കളിച്ചത് ഞാന്‍ മറന്നിട്ടില്ല.,,,

    അന്ന് ആദ്യമായ്അവനോടു എതിര് പറയേണ്ടി വന്നു.ഇത്ര വര്‍ഷവും ആരോടും തോന്നാത്ത ഒരു മോഹബത് അവളോട്‌....അത് നടക്കില്ലെന്നു എനിക്ക് നന്നായിട്ട് അറിയാം,

    പിറ്റേന്ന് എല്സാമ്മ ടീച്ചറുടെ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ പുറത്ത് നിന്നും ഒരു പേപ്പര്‍ റോക്കറ്റ് പാറിവന്നു....മുനീറിനെ ആരൊക്കെയോ തല്ലുന്നു..വേഗം വാ എന്നായിരുന്നു അതിനകത് എഴുതിയിരുന്നത്...അപ്പോള്‍ തന്നെ ടീച്ചര്‍ കാണാതെ ബാക്കിലെ ജനാല വഴി പുറത്ത് ചാടി..

    മുനീറിന്റെ കടയില്‍ എത്തിയപ്പോള്‍ അടികിട്ടി അവന്‍ ആകെ അവശന്‍ ആയിരുന്നു.കാര്യങ്ങളുടെ കിടപ്പ് എനിക്ക് മനസ്സിലായി...കാലത്ത് ഐസ് ക്രീം വാങ്ങാന്‍ വന്ന സലീനയോടു അവന്‍ ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നു.കുട്ടികളുടെ ഇടയില്‍ വച്ച് അവന്‍ അത് പറഞ്ഞപ്പോള്‍ എല്ലാവരും അവളെ കളിയാക്കി ചിരിച്ചുവത്രേ .അതില്‍ പ്രകോപിതയായ അവള്‍ ചേട്ടനോട് ചെന്ന് പറഞ്ഞതാനത്രേ.

    എങ്കിലും അവന്‍ പറഞ്ഞ വാക്കുകള്‍ എന്നെ അതിശയപ്പെടുത്തി..എന്നെ തല്ലിക്കൊന്നാലും അവളെ എനിക്ക് മറക്കാന്‍ കഴിയില്ല ശാഹുലെ....അവന്‍ കരഞ്ഞു കൊണ്ട് അത്രയും പറഞ്ഞപ്പോള്‍ എനിക്കും വാശിയായി.

    പിറ്റേന്ന് അവളെ കണ്ടപ്പോള്‍ ഞാന്‍ പൊട്ടിത്തെറിച്ചു......അവന്‍ എന്ത് തെറ്റ് ചെയ്തിട്ടാടീ നീ അവനെ ചേട്ടനെ കൊണ്ട് തല്ലിച്ചത്.കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ ആര്‍ക്കും ഇഷ്ടം തോന്നും.നിനക്ക് അവനെ ഇഷ്ടമില്ലെങ്കില്‍ നിനക്കതു തുറന്നു പറഞ്ഞൂടെ ..അവന്‍റെ മനസ്സ് മനസിലാക്കാനുള്ള കഴിവൊന്നും നിനക്കില്ല.ആ പാവത്തിനെ പട്ടിയെ തല്ലുന്ന പോലെയാ തച്ചത്.....തിരിച്ചു തല്ലാന്‍ അറിയാഞ്ഞിട്ടല്ല ,അവന്‍ പറഞ്ഞത് കൊണ്ടാ...ഇനിയും പ്രശ്നമുണ്ടായാല്‍ നിനക്ക് ചീത്തപ്പേര് ഉണ്ടാവും എന്ന് കരുതിയിട്ട..അതാണെടീ സ്നേഹം.....കുറെ പഠിച്ചത് കൊണ്ട് മറ്റുള്ളവരെ മനസ്സിലാക്കാന്‍ കഴിയില്ല.....അവനെ മനസ്സിലാക്കണമെങ്കില്‍ നീ ഇനിയും ഒരു നൂറു ജന്മം ജനിക്കണം..അവന്‍റെ തൊലിപ്പുറത്തെ കറുപ്പേ നീ കണ്ടുള്ളൂ അതിനുള്ളിലെ ഹൃദയം നീ കണ്ടില്ല.....,,,,,,എല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞപ്പോള്‍ അവള്‍ തല കുനിച്ചു നിന്നു.

    പിറ്റേന്ന് അവളുടെ കൂട്ടുകാരി വന്നു അവനോടു സോറി പറഞ്ഞു.അത് അവനു വലിയൊരു പ്രതീക്ഷയാണ് നല്‍കിയത്.പെണ്‍കുട്ടികള്‍ക്ക് ആണ്കുട്ടികളോട് പ്രണയം തോന്നാന്‍ പലകാരണങ്ങള്‍ ആണ് ഉള്ളത്. ഒന്ന് അവന്‍റെ ജന്മസിദ്ധമായ കഴിവ് ,,പാട്ടിലോ,പ്രസംഗത്തിലോ,മിമിക്രിയിലോ,തമാശ പറയുന്നതിലോ ഉള്ള കഴിവ് പെന്കുട്ടികളെ ആകര്‍ഷിചെക്കാം ,,,,അല്ലെങ്കില്‍ അവന്‍റെ സൌന്തര്യം,അവന്‍റെ സ്വഭാവം,അങ്ങനെയെന്തെങ്കിലും.ഈ പറഞ്ഞതൊന്നും അവനില്ല.....
    പിന്നെ പറയ്യാന്‍ ബാക്കി സിമ്പതി മാത്രം ..ഇനി അതില്‍ പിടിച്ചു തൂങ്ങാം.

    അന്ന് രാത്രി ഞാന്‍ ഒരു കത്തെഴുതി മുനീറിന് വേണ്ടി ..അവള്‍ക്കു....എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയ ലേഖനം.

    പ്രിയപ്പെട്ട സലീനക്ക്....ഒരു സോറി പറയാന്‍ വേണ്ടിയാണ് ഞാന്‍ ഇതെഴുതുന്നത്...ഞാന്‍ ചെയ്തത് തെറ്റാണ്.നിന്നെ പ്രണയിക്കാനുള്ള യോഗ്യതകളൊന്നും എനിക്കില്ല..എങ്കിലും ഞാന്‍ അറിയാതെ സ്നേഹിച്ചു പോയി......... എന്‍റെ മനസ്സിന്റെ മണ്ടത്തരം....നീ കണ്ടത് കറുത്ത് കരുവാളിച്ച എന്‍റെ തൊലി മാത്രമാണ് ..അതിനകത് നിന്നെ മാത്രം ഓര്‍ത്തു കേഴുന്ന ഒരു ഹൃദയമുണ്ട്.......ഇത് വെറുമൊരു പ്രണയ ലേഖനമല്ല മരിച്ചു വിരഹാഗ്നിയില്‍ വെന്തുരുകുന്ന മനസ്സില്‍ നിന്നു അറിയാതെ ഇറ്റിറ്റ് വീഴുന്ന നിണകണങ്ങളില്‍ തൂലിക ചാലിച്ച് അകമെരിയുന്ന ഹൃതടങ്ങള്‍ കടലാസ് കഷ്ണങ്ങളാക്കി ഞാന്‍ എഴുതുകയാണ്....ഈ കത്ത് വായിച്ചു നീ നിന്റെ മനസ്സാക്ഷിയോട്‌ തന്നെ ഒന്ന് ചോദിച്ചു നോക്ക് എന്നോടുള്ള ഇഷ്ടം നിന്റെ മനസ്സിന്റെ ഏതെങ്കിലും ഒരു അനുമണി കൊനിലെങ്കിലും ഉണ്ടോ എന്ന് .....ഇല്ല എന്നാണു ഉത്തരമെങ്കില്‍ നീ ഈ കത്ത് ചീന്തിയിടണം...ചീന്തിയിടുമ്പോള്‍ ശ്രദ്ദിക്കണം രക്തം വന്നേക്കാം ....കാരണം നീ ചീന്തുന്നത് വെറുമൊരു കത്തല്ല എന്‍റെ ഹൃദയമാണ്;;;;;എന്‍റെ ഹൃദയം പുറത്തെടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാന്‍ അത് പുറത്തെടുത്തു കാണിച്ചു തരുമായിരുന്നു....ചോര കിനിയുന്ന ആ ഹൃദയവും,നിശ്ചലമായ എന്‍റെ ശരീരവും കാണുമ്പോഴെങ്കിലും നിനക്ക് മനസ്സിലാവുമായിരുന്നു ഞാന്‍ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നെന്നു. ......നിനക്ക് എന്നോട് വെറുപ്പാണെന്നു അറിയാം ...എങ്കിലും ഞാന്‍ ഭാഗ്യവാനാണ്..നീ അങ്ങനെയെങ്കില്ലും എന്നെ ഓര്‍ക്കുമല്ലോ....നിന്റെ ചേട്ടന്‍ എന്നെ അടിച്ചപ്പോള്‍ എന്‍റെ ശരീരത്തിനല്ല വേദനിച്ചത്‌ ..എന്‍റെ മനസ്സിനാണ്‌...എട്ടു വര്‍ഷമായി ഇവിടെ കച്ചവടം നടത്തുന്ന എനിക്ക് നിന്നോട് ഇഷ്ടം തോന്നിയെങ്കില്‍ ആ എട്ടു വര്ഷം ഞാന്‍ കണ്ട കുട്ടികള്‍ക്ക് ഇല്ലാത്ത എന്തോ പ്രത്യേകത നിനക്കുണ്ട്.....ഒരു വര്ഷം കൂടി കഴിഞ്ഞാല്‍ നീ ഇവിടം വിട്ടു പോവും....ഞാനും പോവും ..നീയില്ലാത്ത ഈ സ്ക്കൂളില്‍ നിന്റെ ഓര്‍മകളുമായി കഴിയാന്‍ എനിക്ക് വയ്യ....മറക്കാന്‍ വയ്യ സലീന...........മറക്കാന്‍ വയ്യ........എനിക്കൊരു പ്രാര്‍ഥനയെ ഉള്ളൂ ഇനിയൊരു ജന്മമുണ്ടെങ്കില്‍ നിനക്ക് ഇഷ്ടപ്പെടാന്‍ കഴിയുന്നഒരാളായി പിരവിയെടുക്കണേ എന്ന്.........ഒരു വിളിപ്പാടകലെ നനഞ്ഞ മണ്ണിന്റെ ഗന്തവുമേറ്റ് ഒരിക്കലും ഉണരാത്ത മയക്കത്തിലേക്കു വഴുതി വീഴും വരെ നീയുണ്ടായിരിക്കും നീ മാത്രമായിരിക്കും എന്‍റെ മ്മനസു നിറയെ..........

    ഇത്രയൊന്നും അല്ല ഓര്‍മയില്‍ ഉള്ളത് എഴുതി എന്ന് മാത്രം........ചുരുക്കി പറഞ്ഞാല്‍ സംഭവം ഏറ്റു...അവളുടെ ചേട്ടന്റെ അടിയും കത്തും...ഒക്കെയായി മുനീറിന്റെ ജീവിതത്തിലേക്ക് സലീന കടന്നു വന്നു....

    പ്ലസ്‌ ടു കഴിയും വരെ അവരുടെ പ്രണയം ആത്മാര്‍ഥമായി തന്നെ ഉണ്ടായിരുന്നു....പിന്നെ ഞാന്‍ അവനെ കുറിച്ച് അന്വേഷിച്ചിട്ടില്ല...ഇപ്പൊ വീണ്ടും പത്തു വര്‍ഷത്തിനു ശേഷം അവനെ കാണാന്‍ പോവുന്നു......

    ഒഴിഞ്ഞ കാലി ഗ്ലാസ്‌ കുമാമിലേക്ക് ഇട്ടു ഒരു സിഗേരട്ടിനു തീ കൊളുതുംപോഴേക്കും അവനെത്തി.....

    അവന്‍റെ കാറില്‍ കയറി അവന്‍റെ റൂമിലേക്ക് പോവുമ്പോള്‍ അവന്‍ സംസാരിച്ചത് മുഴുവന്‍ അവന്‍റെ ബിസിനസ്സിനെ കുറിച്ചാണ്....ശരഫിയയില്‍ അവനു സ്വന്തമായി രണ്ടു ചോക്ക്ലറ്റ് കടകള്‍ ഉണ്ട്....പുതുതായി തുറക്കുന്ന ഹോടലിലേക്ക് വിസയുന്ദ്..ആളുകളെ വേണം.............അങ്ങനെ പലതും.......അവന്‍റെ ആ പഴയ പ്രണയത്തെ കുറിച്ച് ചോദിക്കാന്‍ ഞാന്‍ മടിച്ചു....അവനാണെങ്കില്‍ അത് പറഞ്ഞതും ഇല്ല......

    അവന്‍റെ റൂമില്‍ രണ്ടു ഉണ്ടക്കുട്ടികള്‍ ഉണ്ടായിരുന്നു.അവനെ മുറിച്ചു വച്ച പോലെ....ഷാഹുലെ രണ്ടും നമ്മുടെ പിള്ളേരാ.........

    നീ ഫാമിലി ആയാണോ ഇവിടെ താമസിക്കുന്നത്

    അതെ എന്തെ

    ഏയ്‌ ഒന്നുമില്ല......

    പെട്ടെന്ന് അടുക്കള വാതില്‍ തുറന്നു അവന്‍റെ ഭാര്യ അകത്തേക്ക് വന്നു.ഞാനവളെ സൂക്ഷിച്ചു നോക്കി ..എവിടെയോ കണ്ടു മറന്ന മുഖം......

    സലീന ###########

    ശാഹുല്‍ക്കാക്ക് എന്നെ മനസ്സിലായോ.........

    നിനക്ക് ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചാ ഞാന്‍ പറയാതിരുന്നത് ശാഹുലെ.......ഇവളെ ഞാനങ്ങ് കെട്ടി...ആദ്യമൊക്കെ ഇവളുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു...ഇപ്പൊ എല്ലാം ശരിയായി.....നിന്നെ ഞാന്‍ ഒരു പാട് തപ്പി കല്യാണം ക്ഷണിക്കാന്‍.അപ്പോനീ ത്രിശൂര്‍ ആയിരുന്നു എന്ന് അറിഞ്ഞു........

    ഇക്കാക്ക് ഇത് ഓര്‍മ്മയുണ്ടോ.....സലീന ഒരു പഴകി ദ്രവിച്ച കടലാസ് കഷ്ണം എന്‍റെ നേര്‍ക്ക്‌ നീട്ടി.......ഞാന്‍ എഴുതി കൊടുത്ത ആ പ്രണയ ലേഖനം.......എന്‍റെ കണ്ണുകള്‍ നിറഞ്ഞു.......

    അവന്‍റെ സല്കാരവും കഴിഞ്ഞു ടാക്സിയില്‍ എന്‍റെ റൂമിലേക്ക്‌ തിരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു........

    രണ്ടു രൂപയുടെ ഒരു പേനയും അമ്പത് പൈസയുടെ കടലാസും എഴുതാന്‍ അറിയുന്ന രണ്ടു വിരലുകളും ഉണ്ടെങ്കില്‍ ചിലപ്പോള്‍ ജീവിതം തന്നെ മാറി മറിഞ്ഞെക്കാം........