1. നൂറാമത്തെ ലൈക്‌ ................ എഫ് ബി യില്‍ അവന്‍ ആരുമായിരുന്നില്ല.അതായിരുന്നു അവന്റെ ഏറ്റവും വലിയ സങ്കടം .സുഹൃത്തുക്കളുടെ ഫോട്ടോയും സ്റ്റാടസും ഒരുപാട് ലൈകും ഷെയറും നേടുമ്പോള്‍ അവന്റെ വില കുറഞ്ഞ നോക്കിയ ഫോണിന്റെ നിറം മങ്ങിയ കാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ ആരും മൈന്‍ഡ്ചെയ്യാറില്ലായിരുന്നു.തന്റെ പ്രൊഫൈല്‍ ചിത്രത്തിന് ഒരു ലൈക്‌ കിട്ടാന്‍ സുഹ്ര്‍ത്തുക്കളുടെ ഇന്ബോക്സിലേക്ക് ഒരു പാട് മെസ്സേജ് അയച്ചു.please like ma profile pic...ബസ്‌ സ്റ്റാന്റില്‍ ഒരു നേരത്തെ ആഹാരത്തിന് തെണ്ടുന്നവനെക്കള്‍ ദയനീയമായിരുന്നു ഒരു ലൈകിനു വേണ്ടി തെണ്ടുന്ന അവന്റെ അവസ്ഥ

    .എന്നാല്‍ ഇത് 2 വര്ഷം മുമ്പുള്ള അവന്റെ കഥ. ഇപ്പോള്‍ അവന്‍ എഫ് ബ്യില്‍ ശരിക്കും ഒരു ഹീറോ ആണ്.വിപണിയിലെ ഏറ്റവും വില കൂടിയ ഗെലക്സി മൊബൈല്‍ ആണ് അവന്റെ കയ്യില്‍.അവനിടുന്ന പോസ്റ്റുകള്‍ക്ക് നിമിഷ നേരം കൊണ്ട് ലൈകുകള്‍ വന്നു നിറയുമായിരുന്നു .ഒരു ദിവസം വീടിലെ പൂവാലി പശു വിഷം തീണ്ടി ചത്തപ്പോള്‍ അതിന്റെ തലയില്‍ കൈ വച്ച് കരയുന്ന അവന്റെ ചിത്രം അവന്‍ തന്നെയാണ് എഫ് ബി യില്‍ കയറ്റിയത്.ആ ഒരൊറ്റ ചിത്രം എഫ് ബി യില്‍ അവന്റെ ജാതകം തിരുത്തി.ആയിരത്തിലേറെ ഷെയറുകള്‍ ആണ് ആ ഒരൊറ്റ ച്ത്രതിനു അവനു കിട്ടിയത്.അതോടെ അവനു ഒരു കാര്യം മനസ്സിലായി .കണ്ണീര്‍ ഫ് ബ്യില്‍ വലിയ വിലയാണെന്ന്..

    റോഡിലെ ഇലക്ട്രിക്‌ പോസ്റ്റിനു താഴെ ഷോക്കടിച്ചു ചത്ത 2 കുരുവികളെ ചുണ്ടോടു ചുണ്ട് ചേര്‍ത് വച്ച അവന്‍ ഫോട്ടോയെടുത്തു എഫ് ബി യില്‍ കയറ്റി.മനുഷ്യന്റെ ക്രൂര കൃത്യം എന്നാ അടിക്കുറിപ്പും നല്‍കി .ഇവന്റെ ഫോടോകല്‍ക്കെല്ലാം നല്ല അഭിപ്രായവും ഉണ്ടായിരുന്നു'.ഫ്രണ്ട് ലിസ്റ്റ് 500 ല്‍ നിന്നും 3000 ലേക്ക് കടന്നു.ഫോളോവേര്സിന്റെ എണ്ണവും 500നു മുകളിലായി. അതോടെ അവനിലെ മനുഷ്യത്വവും മരിച്ചു.വീട്ടില്‍ വളര്‍ത്തുന്ന പൂച്ചക്കുട്ടിയുടെ 2 കയ്യും കെട്ടി മുറ്റത്തെ കുളത്തിലേക്ക് ഇട്ടവന്‍ അത് vedioയില്‍ പകര്‍ത്തി .കുളത്തിലേക്ക്‌ താഴ്ന്നു പോവുന്ന ആ മിണ്ടാപ്രാണിയുടെ ധീനരോധനം എഫ് ബി യില്‍ അവനെ വീണ്ടും ഹീറോ ആക്കി മാറ്റി .

    ഓരോ ദിവസവും അവന്‍ കിടക്കുന്നത് പിറ്റേന്ന് പകര്ത്തേണ്ട ചിത്രങ്ങളെ കുറിചോര്താണ്. ഭക്ഷണം കിട്ടിയില്ലെങ്കിലും ലൈക് കിട്ടിയാല്‍ മതി എന്നാ അവസ്ഥ. 14 കുട്ടികളുടെ മരണത്തിനിടയാകിയ ബസ്‌ അപകടം നടന്നത് അവന്‍ അറിയുന്നത് വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ടിവി ന്യൂസിലൂടെ ആണ്..ഭക്ഷണം മതിയാക്കി ബൈക്കെടുത്ത് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും എല്ലാവരെയും ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു.മലയാളികളും നന്നായോ എന്ന് മനസ്സില്‍ പ്രാകി കൊണ്ട് അവന്‍ അവിടെ കൂടിയിട്ട മരിച്ചവരുടെ ചെരുപ്പുകളും തളം കെട്ടി നില്‍ക്കുന്ന ചോരയും fb യില്‍ കയറ്റി സായൂജ്യമടഞ്ഞു. കഴിഞ്ഞ ഒരു ആഴ്ച ആയി പുതിയ ഫോട്ടോസ് ഒന്നും കിട്ടാത്ത സംഘടതിലായിരുന്നു അവന്‍.....ദൈവമേ നാളെ നല്ല ഒരു ഫോടോക്കുള്ള സ്കോപ് ഉണ്ടാക്കണേ എന്ന് പ്രാര്‍ത്ഥിച്ചു അവന്‍ കിടന്നു....

    മമ്മുട്ടിയുടെ ഓണപ്പടം മാറിനി കഴിഞ്ഞു സംഗീത തിയേറ്ററില്‍ നിന്നും വരുമ്പോഴാണ് റോഡ്‌ സൈഡില്‍ ആള്‍കൂട്ടം അവന്‍ കണ്ടത് . ഈശ്വരാ ആക്സിടന്റ്റ് ആവണേ ആള് അവിടെ തന്നെ കാനനേ എന്നും പ്രാര്‍ഥിച്ചു അവന്‍ മൊബൈലെടുത്ത് ആളുകളെ വകഞ്ഞു മാറ്റി ഉള്ളിലേക്ക് കയറി .ഭാഗ്യം ആള്‍ വടിയായിട്ടില്ല.ആരും ഹോസ്പിറ്റലില്‍ എതിചിട്ടുമില്ല .രക്തം തളം കെട്ടി ചെഞ്ചായം പൂശിയ റോഡ്‌ അരികില്‍ നിന്ന് ലോ അങ്ങിളില്‍ ആ വൃദ്ദന്റെ ചിത്രമെടുത്തു അവന്‍........ഒരു ചെറു പുഞ്ചിരിയോടെ കമിഴ്ന്നു കിടക്കുന്ന അയാളെ ഒന്ന് കൂടി നോക്കി അവന്‍ ചൂടോടെ ആ ഫോട്ടോ എഫ് ബി യില്‍ പോസ്റ്റ്‌ ചെയ്തു...

    വീടിനു മുന്നില്‍ എത്താന്‍ ആയപ്പോള്‍ അവന്‍ മൊബൈല്‍ തുറന്നു നോക്കി......അവനു സന്തോഷമായി 99 like.ഒരു ലൈക്‌ കൂടി കിട്ടിയാല്‍ നൂറാവും. വീടിനു മുന്നില്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ അവനു പന്തികേട്‌ തോന്നി.പതിവില്ലാത്ത ഒരാള്‍ക്കൂട്ടം ....താര്‍പായ പുറത്തേക്കു വലിച്ചു കെട്ടിയിരിക്കുന്നു.ഒരു സംശയത്തോടെ അവന്‍ മുന്നിലേക്ക്‌ നടന്നു. അവന്റെ അമ്മ നെഞ്ചത്തടിച്ചു കരയുന്നു.പെങ്ങള്‍ വാവിട്ടു നിലവിളിക്കുന്നു ...താഴെ ഉമ്മറത്തിണ്ണയില്‍ കത്തിച്ചു വച്ച നിലവിളക്കിനു മുന്നില്‍ അച്ഛന്റെ തുന്നിക്കെട്ടിയ മൃത ശരീരം.........കൂട്ടത്തില്‍ ആരോ പറയുന്നത് കേട്ടു...തക്ക സമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാത്തത് കൊണ്ടാ ...അര മണിക്കൂര്‍ മുമ്പെങ്കിലും എതിചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു ..സംഗീത തിയേറ്ററിനടുത്ത് വച്ചാ അപകടം.........ഇത് കൂടി കേട്ടതോടെ അവന്‍ തളര്‍ന്നു താഴെ വീണ് ....അപ്പോള്‍ അവന്റെ മൊബൈല്‍ ഒന്ന് ചിലച്ചു

    ........അത് അവന്‍ കിട്ടിയ നൂറാമത്തെ ലൈക്‌ ആയിരുന്നു.