- ഡിഗ്രി രണ്ടാം വര്‍ഷത്തിനു പഠിക്കുന്ന കാലം.കോളേജ് അടച്ച സീസണ്‍.ക്രിക്കറ്റ് കളി തന്നെയായിരുന്നു മുഖ്യ വിനോദം.നല്ലൊരു ബാറ്റ്സ്മാനും ഒന്നാന്തരം ബൌളറും ആയിരുന്നു ഞാന്‍
മിക്ക ദിവസങ്ങളിലും കളി ഉണ്ടാവും.....മീന ചൂടില്‍ പൊരിയുന്ന സൂര്യന്റെ കീഴെ വിയര്‍ത്തൊലിച്ചു കളിച്ച ദിവസങ്ങള്‍...സാമാന്യം വെളുത്തിരുന്ന ഞാന്‍ എണ്ണയില്‍ വറുത്ത വരാല് പോലെ കരിഞ്ഞു പോയി.
കോളേജ് തുറക്കനായപ്പോള്‍ സങ്കടം തോന്നി,,കറുത്തിരുണ്ട ഈ മുഖവും വച്ച എങ്ങനെ കോളേജില്‍ പോവും .....
തുടുത്ത മുഖവും,സല്‍മാന്‍ ഖാന്റെമസിലുമായി വരുന്ന അനീഷും ,റിയാസുമൊക്കെ എന്റെ ഈ കോലം കണ്ടാല്‍ ചിരിച്ചു ചാവും
അന്ന് രാത്രി ബാര്‍ബര്‍ ഷാപ്പില്‍ ഇരിക്കുമ്പോള്‍ ബാര്‍ബര്‍ ബാബുവാണ് പറഞ്ഞത് ടൌണില്‍ പുതിയ ഒരു ബ്യൂടി പാര്‍ലര്‍ തുറന്ന കാര്യം....ഹെന്ന.കളര്‍ ഡൈ ,ബ്ലീച്ചിംഗ് ,സ്ട്രെയിടിംഗ് ,ഓയില്‍ മസ്സാജിംഗ് തുടങ്ങി പലജാതി സംഭവങ്ങള്‍ ഉണ്ടെന്നു.
വെളുപ്പിക്കാനുള്ള ബ്യൂടി പാകെജിനു 1600 രൂപ മാത്രമേ ഉള്ളത്രെ.സംഗതി കൊള്ളാം ..മുഖത്തെ ഈ കരുവാളിപ്പൊക്കെ മാറിക്കിട്ടും ....പക്ഷെ രൂപ മോളെ എവിടെ നിന്ന് സങ്കടപ്പിക്കും.....
വീട്ടീന്ന് ഒരു ചില്ലി കാശു കിട്ടില്ല.കാരണം ,എന്‍റെ ഈ കിറുക്കന്‍ കളി പിതാജിക്ക് തീരെ പിടിക്കില്ല ....അത് കൊണ്ട് തന്നെ അങ്ങോട്ട് ചിന്ദിക്കണ്ട.
ഒടുവില്‍ മാതാജിയുടെ കാലു പിടിച്ചു കാശ് ഒപ്പിച്ചു.ടൌണിലേക്ക് ബസ് കയറുമ്പോഴും മനസ്സില്‍ എന്‍റെ വെളുത് തുടുത്ത മുഖമായിരുന്നു.
ബസിറങ്ങി രണ്ടു ചാല്‍ നടന്നു ബ്യൂടി പാര്‍ലറിന് മുന്നിലെത്തിയപ്പോഴാണ് ഞാന്‍ ആ ഭിക്ഷക്കാരനെ കണ്ടത്. മുന്നില്‍ മുണ്ട് വിരിച്ചു അതിലേക്കു വീഴുന്ന ചില്ലറ തുട്ടുകള്‍ നോക്കി സന്തോഷിക്കുന്ന ഒരു വൃദ്ദന്‍.
മുഖം മുഴുവന്‍ പൊള്ളി വിരൂപമായിരിക്കുന്നു.കണ്ണിന്റെ സ്ഥാനത് വെറും ദ്വാരം മാത്രം.മുഖത്തെ മാംസ പേശികള്‍ ഉരുകി ഒട്ടിപ്പിടിച്ചിരിക്കുന്നു.മാംസം നഷ്ടപ്പെട്ട താടിയെല്ല് പുറത്തേക്കു തള്ളി നില്‍ക്കുന്നു. ഒറ്റ തവണ മാത്രമേ ഞാന്‍ നോക്കിയുള്ളൂ. ഭയന്നു പോയി ഞാന്‍.......
പാരലറില്‍ കയറിയ ഞാന്‍ അറിയാതെ കണ്ണാടിയിലേക്ക് നോക്കി. പിന്നെ ആ വൃദ്ദന്റെ മുഖത്തേക്കും ........ഇച്ചിരി നിറം മങ്ങിയതാനെങ്കിലും എത്ര സുന്തരമായ മുഖം ദൈവം എനിക്ക് തന്നു.....അവിടെ ഇരുന്ന ഇരുപ്പില്‍ ഒരു പാട് ചിന്ദകള്‍ മനസ്സിലേക്ക് കടന്നു വന്നു.
പിന്നെ എനിക്ക് അവിടെ ഇരിക്കാന്‍ കഴിഞ്ഞില്ല .അവിടെ നിന്നിറങ്ങി ആ വൃദ്ദനു അമ്പത് രൂപയും കൊടുത്തു തിരിച്ചു വീട്ടിലേക്കു ബസ് കയറുമ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു പോയി..........അല്ഹമ്ദുലില്ലഹ് ...........
താഴേക്കു നോക്കുമ്പോഴാണ് നാം എത്ര ഭാഗ്യവാന്മാര്‍ എന്ന് മനസ്സിലാവുന്നത് —
feeling depressed
Monday, 4 November 2013
ദൈവം വലിയവനാണ്
Subscribe to:
Post Comments (Atom)

No comments:
Post a Comment