1. ങ്ങിയിട്ടില്ല നിന്നെ പിരിഞ്ഞതിനു ശേഷം...ചിരിക്കാനുമെനിക്കായിട്ടില്ല...
    പ്രാരാബ്ധങ്ങളുടെ പെരുമഴയില്‍ പ്രതീക്ഷയുടെ കുട ചൂടി, നിന്നോട് വിട ചൊല്ലി ...കടല്‍ കടന്നതിനു ശേഷം ഏകാന്തതയില്‍ വിരുന്നെത്തുന്ന നിന്റെ ഓര്‍മ്മകളില്‍ വിതുംബുകയാണ് ഞാന്‍...

    ഒരിക്കല്‍ നീ തല വച്ച് കിടന്ന എന്‍റെ നെഞ്ചകം ഇന്ന് ശൂന്യമാണ്..ജോലി കഴിഞ്ഞു തളര്‍ന്നു കിടക്കുന്ന നിശീഥിനിയുടെ അന്ത്യ യാമങ്ങളില്‍ നിദ്രയെത്താതെ മിഴികള്‍ തുറന്നിരിക്കുമ്പോള്‍ നിന്നെ കുറിച്ചോര്‍ത്തു കേഴുന്ന മനസ്സില്‍ നിന്നറിയാതെ ഉയരുന്ന തേങ്ങല്‍ കേള്‍ക്കുന്നുവോ നീ...

    ഇന്നെനിക്കു കൂട്ട് നിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ മാത്രം...

    വിരഹത്തില്‍ നീറുന്ന എന്‍റെ ഹൃദയത്തില്‍ ജനിച്ചു ,കണ്ണുകളില്‍ ജീവിച്ചു,കവിളുകളില്‍ വീണു മരിക്കുന്ന മിഴിനീര്‍ തുള്ളികള്‍ക്ക് പോലും നിന്റെ രൂപമാണ്....

    കണ്ണീരു വീണു നനഞ്ഞ കടലാസ് തുണ്ടില്‍...വിറയ്ക്കുന്ന തൂലികയില്‍ വിരലമര്‍ത്തി ഞാന്‍ എഴുതുകയാണ്....അസ്ഥപ്രജ്ഞനായി.......പ്രതീക്ഷാ നിര്‍ഭരമായ മനസ്സോടെ.............................................ശുഭ രാത്രി