- ഉപദേശം ...അത് നേരിട്ട് ആയാലും,ഫൈസ്ബുകിലൂടെ ആയാലും ആര്‍ക്കും ഇഷ്ടപ്പെടില്ല.ഉപദേശിക്കാന്‍ ഞാന്‍ ഒരു ഉപദേശിയും അല്ല.എങ്കിലും ഞാന്‍ പറയുന്നു.
കുറച്ചു കാലം മുമ്പ് വരെ പ്രവാസികള്‍ നാടുകാരുമായി ബന്ധപ്പെട്ടിരുന്നത് ഹുണ്ടി അഥവാ കുഴല്‍ ഫോണ്‍ വഴി ആയിരുന്നു.നാട്ടിലുള്ള ഇടനിലക്കാരന്‍ നമുക്ക് ആവശ്യമുള്ള നമ്പരിലേക്ക് കാള്‍ കണക്ട് ചെയ്യുക ആയിരുന്നു പതിവ്.. സൌദിയില്‍ നിന്നു ഒരു കാള്‍ ഉണ്ട് കട്ട് ചെയ്യല്ലേ...ദുബൈയില്‍ നിന്നു ഒരു കാള്‍ ഉണ്ട് കട്ട് ചെയ്യല്ലേ ...എന്നൊക്കെ നാം എത്ര പ്രാവശ്യം കേട്ടിരിക്കുന്നു.
എന്നാല്‍ പ്രവാസികളുടെ ജീവിതത്തിനു പുത്തന്‍ നിറം പകര്‍ന്നു ഇന്റര്‍നെറ്റ് വൈപ് കാളുകള്‍ കടന്നു വന്നതോടെ കുഴല്‍ ഫോണുകള്‍ നാമാവശേഷമായി.25, 30, 35 40 റിയാല്‍ മുടക്കിയാല്‍ 600 മിനിറ്റ് മുതല്‍ 1500 മിനിറ്റ് വരെ സംസാരിക്കാം എന്നത് പ്രവാസികളെ സംബന്ദിച്ചു വലിയൊരു ആശ്വാസവുമായിരുന്നു.
ആദ്യമൊക്കെ അഞ്ചു മിനിറ്റ് സംസാരിച്ചു കാര്യങ്ങള്‍ മാത്രം പറഞ്ഞിരുന്നവര്‍ വൈപ് കാളുകളുടെ വരവോടു കൂടി സമയ ദൈര്‍ഖ്യം മണിക്കൂറുകളായി ഉയര്‍ത്തി..ആദ്യമൊക്കെ രസകരമായിരുന്നെങ്കിലും ദിവസവുമുള്ള മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളി വീട്ടുകാരെ പോലും വിഷമതിലാക്കി.പല സുഹൃത്തുക്കളും നെറ്റ് കാള്‍ കണ്ടാല്‍ എടുക്കതെയായി..
എന്‍റെ സുഹൃത്തിന്റെ റൂമില്‍ ഒരുത്തന്‍ ഉണ്ട്..പേര് ഞാന്‍ പറയുന്നില്ല.ഒരു പാലക്കാട്ടുകാരന്‍.അവന്‍റെ പ്രധാന വിനോദം നാട്ടിലുള്ള സ്ത്രീകളെ വിളിച്ചു ശല്യം ചെയ്യുക എന്നതാണ്.ജോലികഴിഞ്ഞ് റൂമില്‍ എത്തിയാല്‍ അവന്‍റെ കലാ പരിപാടികള്‍ തുടങ്ങും.പരിചയപ്പെടുന്ന പെണ്ണുങ്ങളോട് അശ്ലീലം സംസാരിക്കുക....തന്റെ ഇന്ഗിതത്തിനു വഴങ്ങാത്തവരെ തെറി പറയുക...ഇവന്റെയൊക്കെ ശല്യം കാരണം എത്രയോ സ്ത്രീകള്‍ നമ്പര്‍ മാറ്റിയിരിക്കുന്നു.കയ്യിലുള്ള നമ്പര്‍ തീര്‍ന്നപ്പോള്‍ ഇഷ്ടമുള്ള പത്തു നമ്പര്‍ കറക്കി കുത്താന്‍ തുടങ്ങി...എടുക്കുന്നത് പെണ്ണാണെങ്കില്‍ പിന്നെ പറയുകയും വേണ്ട....
വില കുറഞ്ഞ വൈപ് കാളുകള്‍ പ്രവാസികള്‍ക്ക് നല്‍കിയത് ചില്ലറ ആശ്വാസമോന്നുമല്ല.എന്നാല്‍ ഇവനെ പോലെയുള്ള ചിലര്‍ അത് ദുരുപയോഗം ചെയ്യുന്നു. ഒരിക്കല്‍ ഞാന്‍ അവനോടു പറഞ്ഞു ..വൈകാതെ നീ പോലിസ് പിടിയിലാവും എന്ന്..അന്ന് അവന്‍ മറുപടി പറഞ്ഞത് ...കേരള പോലീസിനു തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല എന്നതാണ്. സത്യം പറഞ്ഞാല്‍ ഞാനും അങ്ങനെ തന്നെയാണ് വിശ്വസിച്ചിരുന്നത് അവനെ പിടികൂടും വരെ ..നാല് മാസത്തെ ലീവിന് നാട്ടില്‍ പോയ അവനെ കാത്തിരുന്നത് ..ഒരു പുല്ലും ചെയ്യാന്‍ കഴിയില്ലെന്ന് അവന്‍ വിശ്വസിച്ച കേരള പോലീസിന്റെ കൈ വിലങ്ങു ആയിരുന്നു.ചിറ്റൂരില്‍ ഉള്ള ഒരു പെണ്‍കുട്ടിയുടെ പരാതി പ്രകാരം പോലിസ് അവനെ അറസ്റ്റ് ചെയ്തു.ഈ കേസ് കാരണം അവന്റെ വിസ പോലും കാന്‍സെല്‍ ആയി.
നാട്ടില്‍ ഇപ്പോള്‍ സൈബര്‍ സെല്‍ വളരെ ആക്റ്റീവ് ആണ്.മുകളില്‍ പറഞ്ഞ സുഹൃത്തിനെ പോലെ ചിലരുണ്ട് ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളെ പോലെ വിഡ്ഢികളുടെ സ്വഗത്തില്‍ ജീവിച്ചിരുന്നവര്‍ ..തങ്ങളെ ആര്‍ക്കും പിടികൂടാന്‍ സാധിക്കില്ല എന്ന് വിജാരിക്കുന്നവര്‍. അത് പോലെ തന്നെയാണ് സെലെബ്രിട്ടികളുടെയും ,സിനിമ താരങ്ങളുടെയും,രാഷ്ട്രീയക്കാരുടെയും പോസ്റ്റിനു താഴെ മോശം കമന്ടിടുന്നവര്‍,അവരെ അപകീര്‍തിപ്പെടുതുന്ന രാതിയില്‍ സ്റ്റാറ്റസ് ഇടുന്നവര്‍ തുടങ്ങിയവരും സൈബര്‍ സെല്ലിന്റെ നിരീക്ഷണ വലയത്തിലാണ്.
ഇന്റര്‍നെറ്റ് കാള്‍ അല്ലെ ഞങ്ങളെ ട്രൈസ് ചെയ്യാന്‍ സാധിക്കില്ല എന്ന് വിചാരിക്കരുത്.നെറ്റ് കാളുകള്‍ ട്രൈസ് ചെയ്യാനും ,അവരുടെ ഐഡന്റിറ്റി കിട്ടാനുമായി പതിനാലോളം വഴികള്‍ ഉണ്ട് സൈബര്‍ സെല്ലില്‍.
ഇനി നാട്ടില്‍ ഉള്ളവരോട്...വിദേശത്ത് നിന്നു ആരെങ്കിലും നെറ്റ് കാള്‍ വിളിച്ചു തുടര്‍ച്ചയായി ശല്യം ചെയ്യുകയാണെങ്കില്‍ സിം കാര്‍ഡ് മാറ്റുന്നതിനും,സ്വിച്ച് ഓഫ് ചെയ്യുന്നതിനും മുമ്പായി പോലീസില്‍ ഒരു റിട്ടന്‍ കംപ്ലൈന്റ്റ് കൊടുക്കുകയോ ,താഴെ കാണുന്ന tall free നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം..ഇച്ചിരി വൈകിയാണെങ്കിലും നടപടി ഉറപ്പ്.കാരണം നാട്ടില്‍ നിന്നും പോന്നവര്‍ക്ക് അവിടെ തന്നെ തിരിച്ചും കാലു കുത്തണമല്ലോ....
അന്തിക്കൂട്ടിനു ആളിലാതെ വരുമ്പോള്‍ നാട്ടില്‍ സമാധാനമായി ജീവിക്കുന്ന സ്ത്രീകള്‍ക്ക് ഫോണ്‍ ചെയ്തു കാമം കരഞ്ഞു തീര്‍ക്കുന്ന ഞരമ്പ് രോഗികളോട്....രണ്ടു മൂന്നും വര്‍ഷത്തെ ദുരിതം നിറഞ്ഞ പ്രവാസ ജീവിതത്തിനു ഇടവേള നല്‍കി ഉറ്റവരെ കാണാനുള്ള വെപ്രാളത്തോടെ എയര്‍പോര്‍ട്ടില്‍ കാലുകുതുമ്പോള്‍ നിങ്ങളെ കാത്തിരിക്കുന്നത് പോലീസുകാര്‍ ആയിരിക്കും...
ഇടവേളകള്‍ ആനന്ദകരമാക്കാന്‍ സ്ത്രീകളെ ശല്യം ചെയ്യുമ്പോള്‍ ശ്രദ്ദിക്കുക തടവറകള്‍ നിങ്ങളെ കാത്തിരിക്കുന്നു .......
Monday, 4 November 2013
Subscribe to:
Post Comments (Atom)

No comments:
Post a Comment