- ഉമ്മറ കോലായില്‍ വച്ച ബാപ്പയുടെ നിശ്ചലമായ മൃത ശരീരത്തില്‍ തല വച്ച് ആ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു.കണ്ടു നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.ഇന്നലെ വരെ ആഘോഷത്തില്‍ മുങ്ങിയ ആ വീട് ഇന്നൊരു മരണ വീടാണ്.
എന്ത് പറ്റിയതാ........കൂട്ടത്തില്‍ ആരോ ചോദിക്കുന്നത് ആ പെണ്‍കുട്ടി കേട്ടു.
അവളോര്‍ത്തു എല്ലാം കീഴ് മേല്‍ മറിഞ്ഞത് എത്ര പെട്ടെന്നാ.
പ്രസവത്തോടെ ഉമ്മ മരിച്ച തന്നെ ബാപ്പ പൊന്നു പോലെയാണ് നോക്കിയത്.രണ്ടാമതൊരു വിവാഹം പോലും കഴിക്കാതിരുന്നത് എന്നോടുള്ള സ്നേഹം കുറയുമോ എന്ന് പേടിച്ചായിരുന്നു.എന്റെ മാതാവും പിതാവും എന്റെ ബാപ്പയായിരുന്നു.
10 ക്ലാസ്സ് ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായ ദിവസം ആ മുഖത്തു വിരിഞ്ഞ സന്തോഷം തന്‍ കണ്ടതാണ്.പ്ലസ് 2 വിനു കമ്പ്യൂട്ടര്‍ സൈന്‍സ് എടുത്തതും തന്റെ ആഗ്രഹ പ്രകാരം തന്നെയായിരുന്നു.
ബാപ്പയുടെ ഒരു ആഗ്രഹവും തന്റെ മേല്‍ അടിച്ചേല്പ്പിചിരുന്നില്ല.
ആദ്യമായി ഹൃദയ താളം പിഴച്ചു താഴെ വീണപ്പോള്‍ അയല്‍പക്കക്കാര്‍ തക്ക സമയത്ത് ഹോസ്പിറ്റലില്‍ എത്തിച്ചത് കൊണ്ട് ജീവന്‍ രക്ഷിക്കാനായി.ആ ആശുപത്രി കിടക്കയില്‍ കിടന്നു അദ്ദേഹം ചിന്തിച്ചു കാണണം.തനിക്കു ശേഷം തന്റെ മോള്‍ക്ക് ആരുണ്ട്.
അന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞത് ബാപ്പക്ക് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യരുത് എന്നാണ്.
അത് കൊണ്ട് തന്നെയാണ് അന്ന് ബാപ്പ കല്യാണ കാര്യം പറഞ്ഞപ്പോള്‍ തുടര്‍ന്നും പഠിക്കണം എന്നാ കണ്ടീഷനോടെ ഞാന്‍ സമ്മതിച്ചത്.
പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്നെ ചെക്കനോട് ഞാന്‍ കാര്യം പറഞ്ഞിരുന്നു.കല്യാണം കഴിഞ്ഞും എനിക്ക് പഠിക്കണം എന്ന്.അയാള്‍ക്ക് പൂര്‍ണ സമ്മതമായിരുന്നു.അതിലുപരി അയ്യാളുടെ തുറന്ന സംസാരവും നല്ല പെരുമാറ്റവും അയാളിലേക്ക് എന്നെ ആകര്‍ഷിച്ചു.എന്റെ പൂര്‍ണ സമ്മതതോടെയായിരുന്നു വിവാഹ തീയതി നിശ്ചയിച്ചതും.
ഏക മകളുടെ കല്യാണമായത് കൊണ്ട് തന്നെ നാടൊട്ടുക്കും ബാപ്പ വിവാഹത്തിന് ക്ഷണിച്ചു .ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു പിന്നീട്..........
ഇന്നലെയായിരുന്നു വിവാഹം .........ആളുകള്‍ എല്ലാം എത്തിത്തുടങ്ങി.സദ്യ വട്ടങ്ങലെല്ലാം തയ്യാറായി.വിവാഹ വസ്ത്രങ്ങളണിഞ്ഞ താന്‍ അതീവ സുന്തരിയായിരുന്നു.പള്ളിയില്‍ നിന്ന് ഖാളിയാര്‍ വന്നു.ആഘോഷാരവങ്ങളോടെ ചെക്കനും കൂട്ടരും എത്തി.
ഖാളിയാര്‍ നികാഹ് നടത്താനിരിക്കുമ്പോഴാണ് ക്ഷണിക്കപ്പെടാതെ കുറച്ച അതിഥികള്‍ എത്തിയത്.കാക്കിയണിഞ്ഞ അവര്‍ തന്റെ ജനന സര്ടിഫികറ്റ് നോക്കുന്നതും ബാപ്പയെയും ചെക്കനേയും കൊണ്ട് പോവുന്നതും താന്‍ കണ്ടു.
പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കല്യാണം കഴിപ്പിക്കുന്നു എന്നാ പരാതിയില്‍ ബാപ്പയെയും കല്യാണ ചെറുക്കനേയും അറസ്റ്റ് ചെയ്തതാണ്.....കവിളിലൂടെ ഒലിച്ചിറങ്ങുന്ന കന്നുന്നീരിനിടയിലും ബാപ്പ നെഞ്ച് പൊത്തി ആ പന്തലില്‍ വീഴുന്നത് തന്‍ കണ്ടു ...
ക്ഷണിക്കപ്പെട്ട നാട്ടുകാര്‍ക്കിടയിലൂടെ തല താഴ്ത്തി ഒരു കുറ്റവാളിയെ പോലെ പോവേണ്ടി വന്നത് ......മകളുടെ കല്യാണം മുടങ്ങിയത്.....ഇത് രണ്ടും ആ ഹൃദയം താങ്ങിയിട്ടുണ്ടാവില്ല......
ഇന്ന് താന്‍ ഏകയാണ് ...ആരാണ് കാരണം,എന്റെ പൂര്‍ണ്ണ സമ്മതത്തോടെ എന്റെ ബാപ്പ നടത്തിയ കല്യാണം ....എനിക്ക് 16 വയസ്സയതാണോ കുഴപ്പം.....ഈ 16 വയസ്സില്‍ പൂര്‍ണ്ണ സമ്മതത്തോടെ ഒരാള്‍ക്ക് കിടന്നു കൊടുത്താല്‍ കുഴപ്പമില്ല........
എന്നോടെന്തിണിത് ചെയ്തു....ഞാനെന്തു പിഴച്ചു......പറയൂ .............
അവള്‍ വിലപിച്ചു കൊണ്ടിരുന്നു......
ഈ വിലാപവും ഈ പാവം മനുഷ്യന്റെ മൃത ശരീരവും നിങ്ങളുടെ മുന്നിലേക്ക് ഞാന്‍ വക്കുന്നു ....പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍....................
Monday, 4 November 2013
പതിനാറിലെ കല്യാണം
Subscribe to:
Post Comments (Atom)

No comments:
Post a Comment