- അയ്യപ്പനും ഞാനും 2
വൈകി വായിക്കുന്നവര്‍ക്കായി---...സര്‍ക്കാര്‍ ഉദ്യോഖസ്തനായ വേലായുധന് രണ്ടു മക്കള്‍ ..ശിവനും,അയ്യപ്പനും. ശിവന്‍ പ്രീ ഡിഗ്രി ക്ക് പഠിക്കുന്നു.ഇളയവന്‍ അയ്യപ്പന്‍ എന്‍റെ കൂടെയും,,തൊട്ടടുത്തുള്ള തിയേറ്ററില്‍ കളിക്കുന്ന കിന്നാരത്തുമ്പികള്‍ കാണാന്‍ ഞാനും അയ്യപ്പനും പല വഴിയിലൂടെ പണമുണ്ടാക്കാന്‍ ശ്രമിക്കുന്നു.
തുടര്‍ന്ന് വായിക്കുക..........ഞാനും അയ്യപ്പനും പുതിയ പ്ലാനുമായി ഗ്രൗണ്ടില്‍ ഇരിക്കുകയാണ്.അപ്പോഴാണ് കഥയില്‍ ട്വിസ്റ്റ് ഉണ്ടാക്കി ചുക്ക് എന്നാ ലുക്മാന്‍ കടന്നു വരുന്നത്.ചുക്ക് ഞങ്ങളുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആണ്. അവന്‍ വന്ന പാടെ ഞങ്ങളോട് രണ്ടു രൂപ പിരിവാണ് ചോദിച്ചത്.പന്ത്രണ്ടു രൂപ ഉണ്ടാക്കാന്‍ വഴിയില്ലാതെ ഇരിക്കുന്ന ഞങ്ങളോടാണ് രണ്ടു രൂപ പിരിവു ചോദിക്കുന്നത്.തെറി പറയാന്‍ വാ പൊളിച്ച അയ്യപ്പന്‍റെ വാ ഞാന്‍ പൊത്തി..ചുക്കിനോട് പിരിവു എന്തിനാണെന്ന് ചോദിച്ചു.....സംഭവം നല്ല കാര്യത്തിനാണ്.കളിക്കാനുള്ള റബ്ബര്‍ പന്ത് പൊട്ടി.പുതിയ ഒരെണ്ണം വാങ്ങണം.പിരിച്ചിട്ടു പന്ത്രണ്ടു രൂപ കിട്ടി.പന്തിനു പതിനാലു രൂപ വേണം.ബാകി രണ്ടു രൂപയാണ് ഞങ്ങളോട് ചോദിച്ചത്....
എന്‍റെ തലയില്‍ അഞ്ഞൂറിന്റെ ബള്‍ബ് കത്തി...ചുക്കിന്റെ കയ്യില്‍ നിന്നും ആ പന്ത്രണ്ടു രൂപ ഞാന്‍ വാങ്ങി പന്ത് വാങ്ങി വരാം എന്ന് പറഞ്ഞു.അയ്യപ്പന് എന്‍റെ ഈ കളി മനസ്സിലായില്ല .ഡാ പിള്ളേര് എല്ലാം കൂടി നമ്മളെ പഞ്ഞിക്കിടും കേട്ടോ....പന്ത് വാങ്ങി കൊടുത്തില്ലെങ്കില്‍.
എന്‍റെ തല പോയത് മറ്റൊരു വഴിക്കാണ്.അയ്യപ്പന്‍റെ വീട്ടുകാര്‍ സാധനങ്ങള്‍ വാങ്ങാറുള്ളത് അസൈനാരുടെ പലച്ഛരക്ക് കടയില്‍ നിന്നാണ്.കടമാണ് അവര്‍ വാങ്ങാറുള്ളത്.നീല ചട്ടയുള്ള ഒരു ചെറിയ പറ്റു പുസ്തകത്തില്‍ എല്ലാം കുറിച്ച് വെക്കും...മാസാവസാനം ശമ്പളം കിട്ടുന്ന നല്ലവനായ വേലായുധന്‍ കൃത്യമായി എല്ല മാസവും പറ്റു തീര്‍ക്കും.ഞാന്‍ അയ്യപ്പനോട് വീട്ടില്‍ നിന്നും പറ്റു പുസ്തകം അടിച്ചു മാറ്റാന്‍ പറഞ്ഞു.കേട്ട പാതി കേള്‍ക്കാത്ത പാതി അവന്‍ വീട്ടിലേക്കോടി.എന്നാല്‍ വീട് മുഴുവന്‍ മഷിയിട്ടു നോക്കിയിട്ടും അവനു പറ്റു പുസ്തകം കണ്ടെത്താന്‍ കഴിഞ്ഞില്ല...അവന്‍ മനസ്സുരുകി സാക്ഷാല്‍ അയ്യപ്പനെ വിളിച്ചു..അയ്യപ്പന്‍ വിളി കേട്ടെന്നു തോന്നുന്നു.
അവന്‍റെ മനസ്സിലും ഒരു തട്ട് ലഡ്ഡു ഒന്നിച്ചു പൊട്ടി. എന്നും സാദനം വാങ്ങാറുള്ളത് അയ്യപ്പന്‍ തന്നെയാണ്..പറ്റു പുസ്തകത്തിന് എന്നും ഒരു കടുകിന്റെ മണമാണ്.അതിനര്‍ത്ഥം അമ്മ കടുക് പാത്രതിലായിരിക്കും ഒളിപ്പിച്ചു വച്ചത്.അമ്മ പുറത്തു പോയ തക്കം നോക്കി അവന്‍ ആ കൊച്ച് പറ്റു പുസ്തകം അടിച്ചു മാറ്റി.
പിന്നെ ഞാന്‍ ഒരുക്കിയ തിരക്കഥയില്‍ അയ്യപ്പന്‍ തകര്തഭിനയിച്ചു...അസൈനാരോട് അമ്മാവന്റെ മക്കള്‍ വന്നിട്ടുണ്ട് കളിക്കാന്‍ ഒരു സ്ടംബ്ലാര്‍ റബ്ബര്‍ ബോള്‍ തരാന്‍ പറഞ്ഞു വിട്ടതാ അമ്മ എന്ന് പറഞ്ഞപ്പോള്‍..ആദ്യം ഒന്ന് സംശയിച്ചെങ്കിലും പറ്റു പുസ്തകം കണ്ടപ്പോള്‍ പന്ത് കൊടുത്തു പുള്ളിക്കാരന്‍.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.പന്ത് ചുക്കിനെ ഏല്‍പ്പിച്ചു പന്ത്രണ്ടു രൂപ പോക്കെറ്റില്‍ ഇട്ടു.വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചെന്നു വരുത്തി ഞങ്ങള്‍ നടന്നു തിയേറ്റര്‍ ലക്ഷ്യമാക്കി.പൊരി വെയിലത്ത് ദാഹം ഞങ്ങളെ തളര്തിയെങ്കിലും മനസ്സിന്റെ ദാഹം ഞങ്ങളെ മുന്നോട്ടു നയിചു .
മുകാമിലെ വളവു പിന്നിട്ടു ..പാലം കഴിഞ്ഞു വലത്തോട്ടുള യതീം ഖാന റോട്ടില്‍ കുറച്ചു മുന്നോട്ടു നടന്നു പിന്നെ ഇടത്തേക്ക് തിരിഞ്ഞു ,വളിപ്പയുടെ വീടിനു മുന്നിലൂടെ, അലവി ഹാജിയുടെ തെങ്ങിന്‍ തോപ്പും കഴിഞ്ഞു ഞങ്ങള്‍ തിയേറ്ററില്‍ എത്തി.
കിന്നാരതുമ്പികളുടെ ഒരാള്‍ ഉയരമുള്ള വലിയ പോസ്ടര്‍ ....ഷക്കീലയുടെ നഗ്നമായ മാറിടം...കൂടെ പതിനാറുകാരന്‍ പയ്യനും..ആവേശം വാനോളമായി..സമയം ഒരു മണി ആവുന്നേയുള്ളൂ...ആളുകള്‍ എത്തി തുടങ്ങിയിട്ടില്ല..ഇനിയാണ് രണ്ടു പ്രശ്നങ്ങള്‍.....
ഒന്ന് ടിക്കറ്റ് കിട്ടണം...കിട്ടിയാലും ആരും കാണാതെ ഉള്ളില്‍ കയറണം ,,,,
ആറു രൂപയുടെ സെക്കന്റ് ക്ലാസ്,പത്തു രൂപയുടെ ഫസ്റ്റ് ക്ലാസ്,പിന്നെ 15 രൂപയുടെ ബാല്കണി..ഇങ്ങനെയാണ് തിയേറ്റര്‍ സെറ്റപ്പ്.
ആളുകള്‍ ഒറ്റക്കും തെറ്റക്കും വറാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ കാന്റീന്റെ പിന്നില്‍ മറഞ്ഞിരുന്നു.
ആരാടാ അത് ......??????????
പേടിച്ചു ഞങ്ങള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കാന്റീന്‍ നടത്തുന്ന ആളാണ്.എനിക്ക് പരിജയമില്ല.അയാളെ ഞങ്ങള്‍ ദയനീയമായി നോക്കി. ചേട്ടാ കുടുങ്ങിയിട്ടാണ് ഇവിടെ ഇരിക്കുന്നത്...അയാള്‍ക്ക് ഞങ്ങളെ കണ്ടപ്പോള്‍ സഹതാപം തോന്നി. ഞങ്ങളുടെ മനസ്സില്‍ സന്തോഷ പൂത്തിരി കത്തിച്ചു അയാള്‍ ഞങ്ങളുടെ കയ്യില്‍ നിന്നു പൈസ വാങ്ങി സെക്കന്റ് ക്ലാസ്സിന്റെ ഡോര്‍ തുറന്നു ഞങ്ങളെ ഉള്ളില്‍ ഇരുത്തി.ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട സാക്ഷാല്‍ അയ്യപന്‍ ആയിരുന്നു അത്.ടിക്കറ്റ് കിട്ടാത്ത പ്രശ്നവും,ആരെങ്കിലും കാണും എന്നാ പ്രശ്നവും ഒരുമിച്ചു സോള്‍വ് ആയി,
സമയം നീങ്ങിത്തുടങ്ങി..ഞങ്ങളുടെ കാതുകളെ കുളിരണിയിച്ചു കൊണ്ട് ടിക്കറ്റ് കൊടുക്കാനുള്ള ബെല്‍ മുഴങ്ങി.ഉള്ളില്‍ ലൈറ്റ് തെളിഞ്ഞു.പാട്ടും........ടിക്കറ്റ് എടുത്ത ആളുകള്‍ ഉള്ളിലേക്ക് കയറിത്തുടങ്ങി.ഞങ്ങള്‍ തല താഴ്ത്തി ഇരുന്നു.
അല്‍പ സമയത്തിനകം പടം തുടങ്ങി....ഷക്കീല സ്ക്രീനില്‍ എത്തി...തിയേറ്ററില്‍ കയ്യടി..റൂമില്‍ ബീഡി വല്ലിച്ചു ഇരിക്കുന്ന സാലു കൂറ്റനാടിന്റെ അടുത്തേക്ക് ഇറക്കി വെട്ടിയ ബ്ലൌസും,കള്ളി മുണ്ടും ഉടുത്തു ഷക്കീല കാതരയായി വന്നു...മനസ്സില്‍ വെള്ളിടി വെട്ടി....അയ്യപ്പന്‍ കണ്ണ് തള്ളി ഇരിക്കുകയാണ്..അയാള്‍ ഷക്കീലയെ കെട്ടിപ്പിടിച്ചു...ഇരുവരും കിടക്കയിലോട്ട് ചാഞ്ഞു...അയ്യപന്‍ ഒന്ന് മൊടയിരക്കി..ശക്കുവിന്റെ തോളിലെ മുണ്ട് താഴോട്ടു ഊര്‍ന്നു വീണു...എന്‍റെ ദൈവമേ....വികാരം വേലിയേട്ടമായി...
പെട്ടെന്നാണ് കരണ്ട് പോയത്......അത്തഹിയാതില്‍ മറ്റേതു ഇട്ട പോലായി. ആവേശം കയറിയ ഞങ്ങള്‍ മറ്റൊന്നും ആലോചിച്ചില്ല......ഡാ പട്ടീ പടം ഇടടാ...ജെനെരറ്റര്‍ ഓണാക്കടാ ചെറ്റേ...ആവേശം മൂത്ത ഞങ്ങള്‍ വിളിച്ചു പറഞ്ഞു.
പെട്ടെന്നാണ് അയ്യപ്പനെ ആരോ കോളറിനു പിടിച്ചത്...അയാളുടെ മുഖം കണ്ടു ഞാന്‍ ഞെട്ടി...........ശിവന്‍.....അയ്യപ്പന്‍റെ ചേട്ടന്‍.അവന്‍ ഫസ്റ്റ് ക്ലാസ്സില്‍ പത്തിന്റെ ടിക്കറ്റ് എടുത്തു ഇരിപ്പുണ്ടായിരുന്നു,...എന്തിനേ റെ പറയുന്നു ഇരുവരും തമ്മില്‍ മുട്ടന്‍ വഴക്ക്....പരസ്പരം തെറി വിളി ..കയ്യാങ്കളിയുടെ വക്ക് വരെ എത്തി.....മുട്ടേന്നു വിരിഞ്ഞിട്ടില്ല അതിനു മുമ്പ് നിനക്ക് ഷക്കീല പടം കാണണം അല്ലേടാ..........ഓ പിന്നെ ചേട്ടനും ഇത് കാണാന്‍ തന്നെയല്ലേ വന്നത്......അയ്യപ്പനും വിട്ടില്ല...
ആളുകള്‍ ശ്രദ്ദിക്കാന്‍ തുടങ്ങി...പെട്ടെന്നാണ് ഒരു ശബ്ദം അവിടെ മുഴങ്ങിയത്........
നിര്‍ത്തെടാ പട്ടികളെ.......
നല്ല പരിചയമുള്ള ശബ്ദം....നിന്നെകൊണ്ടോന്നും, വീട്ടിലും സ്വൈര്യമില്ല ഇവിടേം സ്വൈര്യം തരില്ലെടാ .....
ഞാന്‍ തിരിഞ്ഞു ബാല്കനിയിലേക്ക് നോക്കി അയാളെ കണ്ടു ഞാന്‍ ഒന്ന് കൂടി ഞെട്ടി.
അയ്യപ്പന്റെയും ,ശിവന്റെയും അച്ഛന്‍ '''വേലായുധന്‍ ''''ആയിരുന്നു അത്....
ബാക്കി ഞാന്‍ പറയേണ്ടല്ലോ ..അന്ന് തിയേറ്ററില്‍ നിന്നുംതലയും താഴ്ത്തി പുറത്തേക്കു നടക്കുമ്പോള്‍ പടം ഓടി തുടങ്ങിയിരുന്നു...മനസ്സില്‍ കുളിര്‍ കോരിയിട്ടു ''''ആ ഓ ഊ '''ശബ്ദവും....
വാല്‍കഷ്ണം...വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ തിയേറ്ററില്‍ അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നടന്ന മാര്‍ച്ചില്‍ ഞാനും മുന്‍ നിരയില്‍ ഉണ്ടായിരുന്നു...വിരോധഭാസം അല്ലാനെന്തു പറയാന്‍
Monday, 4 November 2013
അയ്യപ്പനും njaanum 2
Subscribe to:
Post Comments (Atom)

No comments:
Post a Comment