- ഇത് ഒരു ഭീകരമായ പ്രേത കഥയാണ്.ഗര്‍ഭിണികളും,കുട്ടികളും
,ഒരു തവണ അറ്റാക്ക് വന്നവരും ഇത് വായിക്കരുത്.
വര്‍ഷം 2011;;;;;;പുരുഷ സൌന്ദര്യം മസിലുകളിലാന്നെന്ന് വിശ്വസിച്ചിരുന്ന കാലം.ഒരാഴ്ച ജിമ്മിനു പോയപ്പോഴേക്കും കക്ഷത്തില്‍ ഇഷ്ടിക വച്ച പോലായി നടപ്പ്.കുഞ്ചാക്കോ ബോബന്റെ ചിത്രത്തിന് പകരം ഹൃതിക് റോഷന്റെയും സല്‍മാന്‍ ഖാന്റെയും ചിത്രങ്ങളായി ചുമരില്‍.ഒപ്പം പഠിച്ച കുട്ടിയോട് ഉമ്മ ചോദിച്ചതിന്റെ പേരില്‍ ഉമ്മയെ കൂട്ടി വന്നു ക്ലാസ്സില്‍ കയറിയ ആ കാലം.കാലനില്ലെന്നു വിശ്വസിച്ച കലികാലം.
രാവിലെ ഒടാനിറങ്ങിയാല്‍ മസില് കൂടുമെന്നും ,കൊഴുപ്പ് കുറയുമെന്നും പറഞ്ഞു തന്നത് ക്ലാസ്സ് ലീഡര്‍ നസീര്‍ ആണ്.പിന്നെ അമാന്തിച്ചില്ല,ഒപ്പം ചുക്ക് എന്നാ ഫ്രണ്ടിനെയും കൂട്ടി കാലത്ത് ഓട്ടം തുടങ്ങി.പുലര്‍ച്ച അഞ്ചു മണിക്ക് എഴുന്നേല്‍ക്കും...സ്പൈകും ,ബനിയനും,ബര്‍മുഡയും അണിഞ്ഞു പുറത്തിറങ്ങി ചുക്കിന്റെ വീടിന്റെ മുന്നിലെത്തിയാല്‍ ഒരു കൂവലാണ് ...ചുക്കെ കൂയ്......
അതോടെ അവനും പുറത്ത് ചാടും ,കറുത്ത് സുന്ദരനായ ചുക്കിന്റെ പല്ല് മാത്രമേ ഇരുട്ടത് കാണൂ....ഏകദേശം ആറു കിലോമീറ്റെര്‍ അങ്ങോട്ടും ആറു കിലോമീറ്റര്‍ ഇങ്ങോട്ടും....ജോഗ്ഗിംഗ് കഴിഞ്ഞാല്‍ നേരെ പുഴയിലേക്ക്.....നീരാട്ടും കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും അപ്പവും മുട്ടക്കറിയുമോ ,പുട്ടും കടലയുമോ റെഡി ആയിട്ടുണ്ടാവും,അതും കഴിഞ്ഞു ക്ലാസ്സിലേക്ക്.
അങ്ങനെയാണ് ആ ദിവസം വന്നെത്തിയത് .ഒരു അമാവാസി രാത്രി,,അമാവാസി സ്പെഷ്യല്‍ ഏഷ്യാനെറ്റ് മൂവി 'ആകാശ ഗംഗയും ''കണ്ടാണ് ഉറങ്ങാന്‍ കിടന്നത് .പുലര്‍ച്ച അലാറം അടിക്കുന്നതിനു മുമ്പ് ഞാന്‍ ഉണര്‍ന്നു.സമയം നോക്കിയപ്പോള്‍ നാല് മണി കഴിഞ്ഞിട്ടേ ഉള്ളു...അന്നാണെങ്കില്‍ ചുക്കും ഇല്ല ഓടാന്‍.
ഒരു ശങ്ക ..ഇന്ന് ഓടണോ........
ചുമരില്‍ ചിരിച്ചു നില്‍ക്കുന്ന സല്‍മാന്‍ ഖാനെ കണ്ടപ്പോള്‍ ഓടാന്‍ തന്നെ തീരുമാനിച്ചു,
പുറത്തിറങ്ങിയപ്പോള്‍ കൂറ്റ കൂട്ടിരുട്ട്.ഒടുക്കത്തെ മഞ്ഞും.....തലയില്‍ തൊപ്പിയും വച്ച് ഞാന്‍ അര്‍ദ്ധ മനസ്സോടെ ഓട്ടം ആരംഭിച്ചു .2 കിലോമീറ്റര്‍ പിന്നിട്ടു അരിക്കണ്ടം പാക്ക് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ മനസ്സ് മടുത്തു.തിരിച്ചു പോവാന്‍ തന്നെ തീരുമാനിച്ചു .
തിരിച്ചു ഓടി തോട്ടപായ കഴിഞ്ഞു പരപ്പതോടിക വളവില്‍ എത്തിയപ്പോള്‍ ശവം കരിഞ്ഞ വാസന മൂകിലേക്ക് അടിച്ചു കയറി..അടുത്തുള്ള ചുടല പറമ്പില്‍ നിന്നാണ്.ഇന്നലെ ആരുടെയോ ദഹനം കഴിഞ്ഞിട്ടുണ്ടാവും.
പകല്‍ പോലും ആളുകള്‍ ഒറ്റയ്ക്ക് നടക്കാന്‍ പേടിക്കുന്ന വഴിയാണ്.ഒരുപാട് കഥകള്‍ ഈ സ്ഥലത്തെ കുറിച്ച് പ്രചരിച്ചിട്ടുണ്ട്.കുറുക്കന്മാരുടെ ശക്തമായ ഓരിയിടല്‍ .....ഒരു വാഹനം പോലും ആ വഴി വരുന്നില്ല..കണ്ണില്‍ കുത്തിയാല്‍ കാണാത്ത ഇരുട്ടും...
മനസ്സില്‍ ഭയത്തിന്റെ നീര്‍ കുമിളകള്‍ വളര്‍ന്നു തുടങ്ങി,കാലുകള്‍ക്ക് വല്ലാത്ത ഭാരം പോലെ ... ഓടിയിട്ടു നീങ്ങുന്നില്ല.തലേന്ന് കണ്ട സിനിമയിലെ യക്ഷിയുടെ മുഖം മനസ്സിലേക്ക് ഓടി വന്നു.
എന്തോ ശബ്ദം കേട്ടാണ് ഞാന്‍ പിന്നിലേക്ക് തിരിഞ്ഞു നോക്കിയത്.ആ കാഴ്ച കണ്ടു എന്റെ സപ്ത നാഡികളും തളര്‍ന്നു പോയി........
വെള്ളത്തുണി കൊണ്ട് താടി കെട്ടിയ ,വെളുത്ത വസ്ത്രമിട്ട ഒരു രൂപം തൊട്ടു പിന്നില്‍ ...അത് നടക്കുകയല്ല.....ഏതോ തളികയില്‍ എന്ന വണ്ണം ഒഴുകി വരികയാണ്.
മനസ്സറിഞ്ഞു ഞാന്‍ ദൈവത്തെ വിളിച്ചു.ആ കൊടും തണുപ്പത്തും എന്റെ ശരീരം വെട്ടി വിയര്‍ത്തു...ഞാനോടി സര്‍വ ശക്തിയും കാലുകളില്‍ ആവാഹിച്ചു,,,തിരിഞ്ഞു നോക്കാതെ....
ആ രൂപം നിലം തൊടാതെ ഒഴുകി വരികയാണ്..ഞാന്‍ വേഗത കൂട്ടുന്നതിനു അനുസരിച്ച് ആ രൂപവും വേഗതയില്‍ ഒഴുകി വരുന്നു.
വില്ലേജ് പടി കഴിഞ്ഞു ആലിങ്ങല്‍ എത്തിയപ്പോഴേക്കും ഞാന്‍ തളര്‍ന്നു,,,വായിലെ വെള്ളം വറ്റി....തല കറങ്ങി നിലത്തു വീണു....
ആ രൂപം എന്റെ നേര്‍ക്ക് വന്നു..അടുത്ത്......തൊട്ടടുത്....കൈ എത്തും ദൂരത്ത്........ജീവിതത്തിനും മരണത്തിനും ഇടക്കുള്ള നിമിഷങ്ങള്‍......ഈ പ്രേതം എന്റെ ചോരയൂറ്റി കുടിക്കുമല്ലോ ദൈവമേ......
മനസ്സില്‍ ഉമ്മയുടെ മുഖം തെളിഞ്ഞു ..അപ്പവും മുട്ടക്കരിയുമായി പാവം എന്നെ കാത്തിരിക്കും......
പടച്ചോനേ...............എന്നോരലര്ച്ചയായിരുന്നു ഞാന്‍...ബോധം നഷ്ടപ്പെടാന്‍ തുടങ്ങി.ഭലിഷ്ടമായ രണ്ടു കരങ്ങള്‍ എന്നെ താങ്ങിയെടുത്ത്,,,ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു........
............................................................ ....................
നിമിഷങ്ങള്‍ക്ക് തീ പിടിച്ചു............
''''എന്താ മോനെ പറ്റിയത്'''''''
എഹ് പ്രേതം മോനെ എന്നൊക്കെ വിളിക്കുമോ....
ഞാന്‍ കണ്ണ് തുറന്നു നോക്കി....അതിലെ കടന്നു പോയ വാഹനത്തിന്റെ വെട്ടത്തില്‍ ഞാന്‍ പ്രേതത്തെ കണ്ട തരിച്ചു നിന്ന്.
കുഞ്ഞുട്ടി മുസ്ലിയാര്‍........വെള്ള ഫുള്‍ കൈ ഷര്‍ട്ടും,തുണിയും,തലയില്‍ മഞ്ഞു കൊള്ളാതിരിക്കാന്‍ വെള്ള മുണ്ട് കൊണ്ട് തലയും താടിയും കെട്ടിയിരിക്കുന്നു. അപ്പോള്‍ നിലം തൊടാതെ ഒഴുകി വന്നതോ.........
പുള്ളിക്കാരന്റെ ഹെര്‍കുലിസിന്റെ ഒരു വണ്ടി സൈകിള്‍ ഞാന്‍ അപ്പോഴാണ് കണ്ടത്.സുബിഹിക്ക് പള്ളിയില്‍ നിസ്കരിക്കാന്‍ വെള്ള വസ്ത്രമിട്ടു സൈകിളില്‍ വരുന്ന കുഞ്ഞുട്ടി മുസ്ലയാര്‍ എന്നാ പ്രേതം......
എന്തായാലും അന്ന് എനിക്കൊരു കാര്യം മനസ്സിലായി,
പുരുഷ സൌന്ദര്യം മസിലുകളില്‍ അല്ല ധൈര്യത്തില്‍ ആണെന്ന്......
Monday, 4 November 2013
ഞാനും പ്രേതവും
Subscribe to:
Post Comments (Atom)
No comments:
Post a Comment