1. ഇന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത ക്ഷീണവും ,തല കറക്കവും,ചെറുതായിട്ട് ചര്‍ദ്ദിയും ...
    ചിരിക്കേണ്ട നിങ്ങള്‍ ഉദ്ദേശിച്ചതല്ല .കുറച്ചു ദിവസമായി ക്ഷീണം തുടങ്ങിയിട്ട്.പക്ഷെ ഹോസ്പിറ്റലില്‍ പോവാനുള്ള മടി കാരണം നീട്ടി വച്ചതാണ്
    ഇന്നെന്തായാലും ഹോസ്പിറ്റലില്‍ പോവാന്‍ തന്നെ തീരുമാനിച്ചു.
    ആദ്യം കണ്ട ടാക്സിയില്‍ തന്നെ കയറി ശരഫിയയിലേക്ക് പോയി.,പാകിസ്ഥാന്‍ കാരനായ ടാക്സി ഡ്രൈവര്‍ ഹിന്ദിയില്‍ എന്തൊകെയോ പറയുന്നു.നമുക്കുണ്ടോ വല്ലതും അറിയുന്നു. അച്ഛാ ഹേ അച്ഛാ ഹേ ......പുള്ളി എന്ത് പറഞ്ഞാലും ഞാന്‍ മറുപടി അതില്‍ ഒതുക്കി.ശരഫിയയില്‍ കുബരിയുടെ ചുവട്ടില്‍ കാര്‍ നിര്‍ത്തി,ടാക്സിക്ക് 10 റിയാലും കൊടുത്ത് ഹോസ്പിറ്റലിലേക്ക് വലിഞ്ഞു നടന്നു.

    റിസപ്ഷനില്‍ ഇരിക്കുന്ന സുന്ദരിയ്യോട് പറഞ്ഞു ഡോക്ടറെ കാണണം.ഇന്‍ഷുറന്‍സ് കാര്‍ഡ്‌ കയ്യില്‍ ഉണ്ടായത് കൊണ്ട് സംഭവം 2 റിയാലില്‍ ഒതുങ്ങി.
    ഡോക്ടറുടെ കാബിനു മുന്‍വശം ശൂന്യമായിരുന്നു.രോഗികള്‍ ആരും ഇല്ല.മുകളിലെ സ്ക്രോള്‍ മഷിനില്‍ എന്റെ നമ്പര്‍ ആണ്.മറ്റൊന്നും ആലോചിക്കാതെ വാതില്‍ തള്ളി തുറന്നു ഞാന്‍ അകത്തേക്ക് കയറി.
    അകത് ഡോക്ടറും ഫിലിപ്പിന്‍ സുന്ദരി നഴ്സും കൂടി ചെസ്സ്‌ കളിക്കുകയായിരുന്നു.പെട്ടെന്ന് എന്നെ കണ്ടപ്പോള്‍ അയാള്‍ക്ക്‌ ദേഷ്യം കയറി. "തനിക്കൊരു റെസ്പെക്റ്റ് ഇല്ലേ ഒന്ന് മുട്ടിയിട്ടു വേണ്ടേ അകത്തു കയറാന്‍." ചമ്മി പോയി ...ഇനിയും ചമ്മാന്‍ ഷാഹുല്‍ മലയിലിന്റെ ജീവിതം ബാക്കി.

    തിരിച്ചു പോയി മുട്ടിയിട്ടു കയറാം എന്ന് കരുതി തിരിച്ചു നടന്നപ്പോഴാണ് ഡോക്ടര്‍ വിളിച്ചത്,,,,,,,,,,

    എന്താ അസുഖം ...?? ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു....പുള്ളിക്കാരന്‍ ഒരു കുന്ത്രാണ്ടം എടുത്ത് കയ്യില്‍ ഒട്ടിച്ചു ബലൂണ് പോലൊരു സാധനത്തില്‍ ഞെക്കാന്‍ തുടങ്ങി.ചെറുപ്പത്തില്‍ സൈകിളില്‍ കാറ്റ് അടിക്കുമ്പോലെ ആണ് എനിക്ക് തോന്നിയത്.
    എന്റെ നോട്ടം അടുത്തുള്ള സുന്ദരി നഴ്സിലായിരുന്നു.ചെറിയ കണ്ണുകളും,തുടുത്ത കവിളുകളും ,ചായം തേച്ച ചുണ്ടും ...ഹാ beutifull........""കണ്ട്രോള്‍ ചെയ്യണം '''ഡോക്ടറുടെ ശബ്ദം കേട്ട് ഞാന്‍ ഞെട്ടി .ഹോ ഇയാള്‍ ഇതിനിടക്ക്‌ അതും കണ്ടോ.......പ്രഷര്‍ കൂടുതലാണ്.ഫുഡ്‌ കണ്ട്രോള്‍ വേണം.......ഹോ അതായിരുന്നോ ഇങ്ങേര്‍ ഉദ്ദേശിച്ചത്..രക്ഷപെട്ടു.


    ഉപ്പു കുറക്കണം.....കുറയ്ക്കാം .....എണ്ണ ഉപേക്ഷിക്കണം ...ഉപേക്ഷികാം....ആഹ പോയി രക്തം പരിശോദിച്ചു വാ.......എങ്കിലേ ബാക്കി പറയാന്‍ കഴിയൂ....

    ഡോക്ടറുടെ മുറിയില്‍ നിന്ന് പുറത്തിറങ്ങി രണ്ടാം നിലയിലെ ലാബിനു മുന്നിലെത്തിയ ഞാന്‍ ഒന്ന് ശങ്കിച്ച് നിന്ന്.....മുട്ടണോ....മുട്ടാം ...ഞാന്‍ മുട്ടി ...രക്ഷയില്ല....വീണ്ടും മുട്ടി........പ്രതികരണമില്ല.മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ നിക്കാതെ മുട്ടി...മുട്ടോടു മുട്ട്.

    താനെന്താടോ വാതില്‍ ചവിട്ടി പോളിക്കുകയാണോ......കുറെ നേരമായല്ലോ തുടങ്ങിയിട്ട്......മലയാള തനിമയുള്ള ഒരു മലയാളി നഴ്സ് ...പക്ഷെ അവളുടെ സംസാരത്തില്‍ ആ
    തനിമ ഇല്ലായിരുന്നു.മുട്ടിയാലും കുഴപ്പം ഇല്ലെങ്കിലും കുഴപ്പം.....ശാഹുലിന്റെ ജീവിതം ചമ്മാന്‍ ഇനിയും ബാക്കി.

    തുറന്നു വച്ച കമ്പ്യൂട്ടരില്‍ എഫ് ബി യില്‍ ആരോടോ ചാറ്റ് ചെയ്യുകയായിരുന്നു അവള്‍.അവളുടെ ദേഷ്യം മുഴുവന്‍ തീര്‍ത്തത് രക്തമെടുക്കാന്‍ സൂചി ഇറക്കിയപ്പോഴാനു.ഹോ ......ഒരു സിറിഞ്ച് ചോര അവള്‍ ഡ്രാകുളയെ പോലെ വലിച്ചെടുത്തു. '''''പുറത്ത് പോയി നിലക്ക് റിസള്‍ട്ട്‌ അര മണിക്കൂര്‍ കഴിഞ്ഞു തരാം.'''''''''

    ആ ഹോസ്പിടലിന്‍റെ നീണ്ട ഇടനാഴിയില്‍ ഞാന്‍ ഏകനായി ഇരുന്നു.അപ്പോഴാണ് ഒരാള്‍ വന്നു ചോദിച്ചത്.....ഷാഹുല്‍ മലയില്‍ അല്ലെ.''''''''' അതെ എങ്ങനെ മനസ്സിലായി ??????? ''''ഞാന്‍ ഇക്കയുടെ എഫ് ബി ഫ്രണ്ട് ആണ്.ഇക്കയുടെ എല്ലാ വീടിയോസും കാണാറുണ്ട് ...ആ യെമനിയെ പാട്ട് പാടിപ്പിക്കുന്ന വീഡിയോ കണ്ട ചിരിച്ചു മടുത്തു......

    വളരെ സന്തോഷം തോന്നി.ഒരു കലാകാരന് അവന്‍റെ സൃഷ്ടി മറ്റുള്ളവര്‍ അന്ഗീകരിക്കുമ്പോഴാനല്ലോ സന്തോഷം തോന്നുന്നത്.

    എന്‍റെ മൊബൈല്‍ നമ്പരും സ്കയ്പ് ഐ ഡി യും വാങ്ങിയാണ് അവന്‍ പോയത്.
    സമയം ഒരു ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി ...വെള്ള വസ്ത്രമിട്ട ഒരു മലയാളി മാലാഖ മുന്നില്‍ വന്നു ചോദിച്ചു.....'''''''ഷാഹുല്‍ ഹമീദ് മലയില്‍ അല്ലെ...............ഈശ്വരാ ഇവളും എന്‍റെ ആരാധിക ആണോ???????

    മനസ്സില്‍ മോനെ ഒരൊന്നന്നര ലടു പൊട്ടി....അതെ ശാഹുലാണ് എങ്ങനെ മനസ്സിലായി ............ഓ രെജിസ്ടരില്‍ തന്റെ പേരുണ്ട് തന്റെ റിസള്‍ട്ട്‌ വന്നിട്ടുണ്ട് പോയി വാങ്ങിച്ചോളൂ ..............

    \ ചീറ്റി പോയി.പൊട്ടിയ ല ടു ഒട്ടിച്ചു തിരിച്ചു അലമാരയിലേക്ക് തന്നെ വച്ചു;
    റിസള്‍ട്ട്‌ വാങ്ങി ഡോക്ടറുടെ മുറിയുടെ മുന്നിലെത്തിയപ്പോള്‍വീണ്ടും ശങ്ക ....മുട്ടണോ....
    വേണ്ട മുട്ടാതെ അകത്തു കയറി.....ഇത്തവണ എന്റെ വരവ് ഡോക്ടര്‍ക്ക് ഇഷ്ടപ്പെട്ടു.കാരണം ചെസ്സ്‌ കളിക്കുകയായിരുന്ന ഡോക്ടറുടെ രാജാവിനെ നഴ്സിന്റെ കുതിരയും.ആനയും.തെരുമെല്ലാം വളഞ്ഞു നില്‍ക്കുകയായിരുന്നു...ഞാന്‍ ചെന്നപ്പോള്‍കളി നിര്‍ത്തിയത് കൊണ്ട് പുള്ളിക്കാരന്‍ രക്ഷപെട്ടു.

    റിസള്‍ട്ട്‌ നോക്കിയാ ഡോക്ടര്‍ പറഞ്ഞു കൊളസ്ട്രോള്‍ കൂടുതലാണ്.....അപ്പോഴും എന്റെ ശ്രദ്ദ ആ സുന്ദരിയിലായിരുന്നു. '''കണ്ട്രോള്‍ ചെയ്യണം .................ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ പേടിച്ചു തിരിഞ്ഞു .....ഭക്ഷണം കണ്ട്രോള്‍ ചെയ്യണം......ഹോ അതായിരുന്നോ


    എണ്ണയും,മത്സ്യ മാംസ്യദികളും പൂര്‍ണമായി ഒഴിവാക്കണം ....ഒഴിവാക്കാം.അപ്പോഴും എന്‍റെ കണ്ണ് ആ സുന്ദരിയിലായിരുന്നു.....

    പഞ്ചാരയാനല്ലേ .........അയ്യോ സത്യമ്മയും അല്ല.......അതല്ല ഷുഗര്‍ ഉണ്ട് ...മധുരം ഒഴിവാക്കണം ....ഉവ്വ് ........യുരിക് ആസിഡും കൂടുതലാണ്........വയര്‍ എരിയാരുണ്ടോ .....ഉവ്വ്..........ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി കിടക്കുന്ന പോലെ അനുഭവം ഉണ്ടാവാറുണ്ടോ......ഉവ്വ്.....പേടിക്കണം അള്‍സറിന്റെ തുടക്കമാണ് ...എരിവു കഴിക്കരുത്.

    ആ റൂമില്‍ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും ഞാന്‍ ഒരു മഹാരോഗിയായി മാറി.ഡോക്ടര്‍ എഴുതിയ കുറിപ്പടിയില്‍ വാങ്ങിയ മരുന്നും തലയില്‍ ചുമന്നു ടാക്സിക്ക് വേണ്ടി കാത്തു നില്‍ക്കുമ്പോള്‍ ഞാനോര്‍ത്തു ........പ്രവാസ ജീവിതം കൊണ്ട് എന്ത് നേടി എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇനി ദൈര്യമായി പറയാം ....പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍,അള്‍സര്‍................