1. അയ്യപ്പനും ഞാനും ഭാഗം 1

    അന്ന് ഞാന്‍ മധുര പതിനഞ്ചിന്റെ മധ്യത്തില്‍ മയൂര നൃത്തം ചവിട്ടുന്ന കാലം.ഉത്സവ പറമ്പില്‍ നാടകം കാണാന്‍ ആളുകള്‍ തടിച്ചു കൂടിയത് പോലെ അവിടവിടെ മുളച്ചു പൊന്തിയ താടി രോമങ്ങള്‍,കൂനിടി വെട്ടി മുളച്ച കൂണ്‍ പോലെ അവിടവിടെയായി പൊങ്ങി നില്‍ക്കുന്ന മീശ രോമങ്ങള്‍ കണ്മഷിയും ,കരിക്കട്ടയും,ഉപയോഗിച്ച് വിട്ട ഭാഗം പൂരിപ്പിച്ചു നടന്ന ആ കാലം...ബാലരമയും മനോരമയും തൂക്കി വിറ്റ്മുതുചിപ്പിയും,മുത്തും പിന്നെ പെരിന്തല്‍മണ്ണ സ്ടാണ്ടിലെ വയസ്സന്‍ കാക്കയുടെ ചാക്കിനടിയില്‍ ഒളിപ്പിച്ചു വച്ച 50 രൂപയുടെ വിഷിഷ്ട്ട പുസ്തകവും വായിച്ചു നിര്‍വ്ര്തിയടഞ്ഞ ആ കാലം.എന്തിനോടും ഏതിനോടും മോഹം തോന്നിയ കൌമാര കാലം.

    ഞാനല്ല ഈ കഥയിലെ നായകന്‍...ഞാന്‍ വെറുമൊരു സഹ നടന്‍ മാത്രം. സര്‍ക്കാര്‍ ജോലിക്കാരനായ വേലായുധന് രണ്ടു മക്കളാണ്. ശിവനും, അയ്യപ്പനും...ദൈവത്തിന്റെ പേരുകളാണ് രണ്ടു പേര്‍ക്കും, എന്നാലോ ദൈവത്തിനു നിരക്കാത്തതാണ് രണ്ടിന്റെയും കയ്യിലിരുപ്പ്. മൂത്തവന്‍ ശിവന്‍ പ്രീ ഡിഗ്രി ക്ക് പഠിക്കുന്നു.ഇളയവന്‍ അയ്യപ്പന്‍ എന്‍റെ കൂടെ പത്താം ക്ലാസ്സിലും ...

    ഇതില്‍ അയപ്പനാണ് താരം.അനീതിയും,അക്രമവും എവിടെ ഉണ്ടോ അവിടെ ഞങ്ങളും ഉണ്ട് . തെറ്റിദ്ദരിക്കണ്ട അക്രമം ഉണ്ടാക്കാന്‍. കുട്ടി ഹസ്സന്‍ കാക്കയുടെ പെട്രോമാക്സില്‍ മണ്ണെണ്ണക്ക് പകരം വെള്ളം ഒഴിച്ചതും,സ്കൂളിന്റെ ഓട് എറിഞ്ഞു പൊട്ടിച്ചതും ,ക്ലാസ്സ്‌ ടീച്ചര്‍ക്ക് നേരെ നായ്കുരണ പോടീ പ്രയോഗം നടത്തിയതിനു പിന്നിലുമെല്ലാം ഞങ്ങളുടെ കറുത്ത കരങ്ങളായിരുന്നു.

    വെളുത് മെലിഞ്ഞു തോട്ടി പോലെ ഇരുന്ന ഞാനും ,കറുത്ത് ഉരുണ്ടു മത്തങ്ങാ പോലിരിക്കുന്ന അയ്യപ്പനും രൂപത്തില്‍ ഭയങ്കര വ്യത്യാസം ആയിരുന്നു.പക്ഷെ ഞങ്ങളുടെ സൌഹൃദത്തെ ഒരിക്കലും അത് ബാദിചിരുന്നില്ല.സാക്ഷാല്‍ അയ്യപ്പനെയും വാവരെയും പോലെ ആയിരുന്നു ഞങ്ങള്‍ രണ്ടു പേരും.

    ആയിടക്കാണ് രതി റാണി ഷക്കീല മലയാള സിനിമയിലേക്ക് കാലെടുത്തു വക്കുന്നത് ...കിന്നാരതുമ്പികള്‍ എന്നാ ചിത്രത്തിലൂടെ...പാടത് ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ ആദ്യ ഓവറില്‍ ഡക്കടിച്ചു വിഷന്നരായി മതിലില്‍ കയറി ഇരിക്കുന്ന ചേട്ടന്മാര്‍ ഷക്കീലയെ കുറിച്ച് പറയുമ്പോള്‍ കാതു കൂര്‍പ്പിച്ചു കേള്‍ക്കുമായിരുന്നു.ആ സിനിമയിലെ പ്രശസ്തമായ ഡയലോഗും ...'''തെറ്റ് ചെയ്യാതവരായി ആരുമില്ല ഗോപു'''''

    അങ്ങനെ ഷക്കീല ഒരു മോഹമായി,കിന്നാരത്തുമ്പികള്‍ കാണാന്‍ ആശയായി....അങ്ങാടിപ്പുറം ചിത്രാലയയില്‍ ആണ് ഈ പടം ഓടുന്നത്.പക്ഷെ അവിടെ പോയി പടം കാണാന്‍ ,ടിക്കറ്റും വണ്ടിക്കൂലിയും അടക്കം അറുപതു രൂപ വേണം...ആറു രൂപ തികച്ചു എടുക്കാന്‍ ഇല്ലാത്ത ഞങ്ങള്‍ എങ്ങനെ 60 രൂപ ഉണ്ടാക്കും.

    \അങ്ങനെ ആഴ്ചകള്‍ കടന്നു പോയി.ഒരു വെള്ളിയാഴ്ച പത്രം വായിക്കാന്‍ കാലത്ത് അപ്പുണ്ണി നായരുടെ കടയില്‍ പോയ ഞാന്‍ അത് കണ്ട ഞെട്ടി.അപ്പുണ്ണി നായരുടെ ചായക്കടയുടെ മതിലില്‍ സിനിമാ പോസ്ടര്‍ ഒട്ടിക്കുന്ന ഇടത്ത് ''കിന്നാരത്തുമ്പികള്‍'''...അതും പാണ്ടിക്കാട് അപ്പൂസ് മൂവീസില്‍ ..ദിവസേന മൂന്നു കളികള്‍ ..ഈശ്വരാ പടത്തിലും ആവശ്യത്തിനു ''കളികള്‍'' ഉണ്ടായിരിക്കണേ. ഷക്കീല കുളിക്കുന്ന പടമാണ് പോസ്ടരില്‍...പക്ഷെ ഒട്ടിച്ചവന്‍ ചെയ്തത് വല്ലാത്ത ചെയ്ത്തായിപ്പോയി. നഗ്നമായ ശക്കുവിന്റെ മാറിടത്തിന് മുകളില്‍ തന്നെ ദിവസേന 3 കളികള്‍ എന്ന ചെറിയ പോസ്റ്റര്‍ ഒട്ടിച്ചു...നായിന്റെ മോന്‍.

    ഇത് ഒരു സുവര്‍ണാവസരമാണ്.അപ്പൂസ് തിയേറ്ററിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളൂ .....6 ഉം 6 ഉം 12 രൂപ രണ്ടു പേര്‍ക്ക് ടിക്കറ്റിനും. ഞാനും അയ്യപ്പനും പ്ലാന്‍ ചെയ്തു. മൂന്നു പ്രശ്നങ്ങള്‍ ഞങ്ങള്‍ക്ക് തരണം ചെയ്യണം..പടം കാണണമെങ്കില്‍. ഒന്ന് 12 രൂപ..ഇനി പണം കിട്ടിയാലും കുട്ടികളായത്തിന്റെ പേരില്‍ ടിക്കെട്ടു നിശേദിക്കുമോ എന്ന പേടി ...ടിക്കെട്ടു കിട്ടിയാലും അറിയുന്ന ആരെങ്കിലും കയ്യോടെ പൊക്കി വീട്ടില്‍ കൊണ്ട് വന്നാക്കുമോ എന്ന പേടി...
    എന്തിനും ആദ്യം ഫണ്ട് വേണം..പൈസ എങ്ങനെ ഉണ്ടാക്കും,...ഒന്നുകില്‍ അമ്മായിക്കാക്ക വരണം...പുള്ളി വന്നാല്‍ ഒന്ന് തല ചൊറിഞ്ഞാല്‍ ചിലപ്പോള്‍ പത്തോ ഇരുപതോ തരും..
    പക്ഷെ പുള്ളിക്കാരന്‍ കഴിഞ്ഞ മാസം വന്നു പോയതെ ഉള്ളൂ...

    പിന്നെയുള്ള ഒരു വഴി വെല്ലിപ്പായുടെ തോട്ടത്തിലെ അണ്ടി മോഷ്ടിക്കലാണ്....അതിനു നല്ല ധൈര്യം വേണം...പുള്ളിയെങ്ങാന്‍ കണ്ടാല്‍ പിന്നെ പള്ളിക്കാട്ടില്‍ ഒരു കുഴി കുഴിക്കാന്‍ പറഞ്ഞാല്‍ മതി.... ''''''''''തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു ''''''' മനസ്സിലിരുന്നു ഷക്കീല മന്ത്രിച്ചു. പിന്നെ ഒന്നും ഓര്‍ത്തില്ല. നേരെ കയറി പറമ്പിലേക്ക് ...പല നിറത്തിലുള്ള കശുമാങ്ങകള്‍ തൂങ്ങി കിടക്കുന്ന നല്ല ഒരു മാവില്‍ തന്നെ ഞാന്‍ അയ്യപ്പനെ കയറ്റി....അവന്‍ ഒരു അഭ്യാസിയെ പോലെ ആ കശു മാവില്‍ വലിഞ്ഞു കയറി...മുകളിലേക്ക് നോക്കിയാ ഞാന്‍ അണ്ടി കണ്ടു ഞെട്ടി പോയി.....'''.ഡാ അയ്യപ്പാ അണ്ടി കക്കാന്‍ വരുമ്പോഴെങ്കിലും ഒരു ഷെട്ടി ഇട്ടു കൂടെ.......''''

    ഞാന്‍ ഇടവഴിയില്‍ ഒളിഞ്ഞിരുന്നു....ആരെങ്കിലും വരുമ്പോള്‍ സിഗ്നല്‍ കൊടുക്കുവാന്‍.,,,,അയ്യപ്പന്‍റെ ഓരോ കുലുക്കലിലും അണ്ടികള്‍ പട പടാ താഴേക്ക്‌ ചാടുകയാണ്... ''''എടാ 12 രൂപക്കുള്ളത് ചാടിയാല്‍ നിര്‍ത്തിയേക്കു.....''''

    മനസ്സ് ഭയം കൊണ്ട് പടപടാ മിടിക്കുകയാണ്....അപ്പോഴും മന്സീലിരുന്നു ഷക്കീല മന്ത്രിച്ചു
    '''തെറ്റ് ചെയ്യാതവരായി ആരുമില്ല ഗോപു ''''''''''

    പെട്ടെന്നാണ് ഞാന്‍ അത് കണ്ടത് ആരോ വരുന്നു.ഞാന്‍ സൂക്ഷിച്ചു നോക്കി. പടച്ചോനെ വെല്ലിപ്പയും തേങ്ങാക്കാരന്‍ പരമനും ......

    അയ്യപ്പാ വെല്ലിപ്പ........ഞാന്‍ ഒരു അലര്‍ച്ച ആയിരുന്നു...എന്‍റെ സിഗ്നല്‍ കിട്ടിയതും അയ്യപ്പന്‍ അണ്ടിയെക്കാള്‍ വേഗതയില്‍ താഴെയെത്തി......പിന്നീട് ഒരു ഓട്ടം ആയിരുന്നു.

    ഓട്ടം അവസാനിച്ചത്‌ ഗ്രൌണ്ടിലെത്തിയപ്പോഴാന്. ശ്വാസം നേരെ വീണിട്ടില്ല അപ്പോഴും....എന്ത് വില കൊടുത്തും പടം കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു......ഞാന്‍ അയ്യപ്പാനോട് അടുത്ത പ്ലാന്‍ വിവരിച്ചു...അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു. ഒരല്‍പം കടന്ന കയ്യാണ്...എങ്കിലും സംഭവം നടക്കും....അടുത്ത ഒരു വലിയ തെറ്റ് ചെയ്യാന്‍ ഞങ്ങള്‍ കച്ച കെട്ടി.......അപ്പോഴും മനസ്സിലിരുന്നു ഷക്കീല മന്ത്രിച്ചു

    തെറ്റ് ചെയ്യാതവരായി ആരുമില്ല ഗോപു.
    [തുടരും]

    പടം കാണാന്‍ ഞങ്ങള്‍ക്ക് കാശു കിട്ടുമോ,ടിക്കെട്ടു കിട്ടുമോ..അതോ ഞങ്ങളെ ആരെങ്കിലും തീയട്ടറില്‍ നിന്നും പൊക്കുമോ.....രസകരമായ സംഭവങ്ങള്‍ ഇതേ സമയം നാളെ......