പെരുന്നാളിന് കിട്ടിയ അഞ്ചു ദിവസത്തെ ലീവ് അടിച്ചു പൊളിക്കലിന്റെ ഭാഗമായി ഇന്നലെ സുഹൃത്തിന്റെ റൂമില്‍ ചെന്നപ്പോള്‍ അവിടെ എല്ലാവരും കമ്പ്യൂട്ടറിന്റെ മുന്നിലാണ്.സംഭവം അറിയാന്‍ ആകാംക്ഷയോടെ തലയിട്ട ഞാന്‍ കണ്ടത് അവന്‍റെ നാട്ടിലെ കൂട്ടുകാര്‍ വീഗാലാന്‍ഡില്‍ ടൂര്‍ പോയ ഫോട്ടോസ് ആണ്. ഇതില്‍ ഇപ്പൊ എന്തിരിക്കുന്നു എന്ന് കരുതി ഇരിക്കുമ്പോഴാണ് ഫോട്ടോസ് മാറി മാറി വന്നത്..നനഞ്ഞോട്ടിയ വസ്ത്രങ്ങളണിഞ്ഞ തരുണീ മണികള്‍ ..ആഖോഷതിനിടെ അലക്ഷ്യമായിട്ട വസ്ത്രതിനിടെ പുറത്തു കാണുന്ന അര്‍ദ്ധ നഗ്ന മേനികള്‍ ആസ്വതിക്കുകയാണ് അവര്‍...
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത് പോലൊരു പെരുന്നാളിന് ഞാനും എന്‍റെ പ്രിയ സുഹൃത്ത് ബഷീറും മലമ്പുഴ ഫാന്റസി പാര്‍ക്ക് അമ്യൂസ്മെന്റ് പാര്‍കില്‍ പോയി...കാലത്ത് തുടങ്ങിയ ആഘോഷം വൈകും വരെ നീണ്ടു..എല്ലാ റൈടുകളിലും ,പൂളുകളിലും ആയി ഒടുക്കത്തെ അര്മാധിക്കള്‍....അവിടത്തെ സ്പെഷ്യല്‍ വേവ് പൂള്‍ ആയിരുന്നു..തിരമാല തടാകം..,,,അത്യാവശ്യം വലിയ ഒരു പൂളില്‍ അവര്‍ സൃഷ്ടിക്കുന്ന കൃതിമ തിരമാല...ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരു വടമുപയോഗിച്ചു ഇരു വശങ്ങളിലുമായി തരംതിരിച്ചിരിക്കുന്നു....തിരമാല കളി തുടങ്ങുന്നതിനു മുമ്പായി അവര്‍ അനൌണ്‍സ് ചെയ്യും..ഈ അനൌണ്സ് കേട്ടാല്‍ പിന്നെ എല്ലാവരും ഓടി ഈ പൂളിലെത്തും. പിന്നീട് ഈ തിരമാലയിലാണ് എല്ലാവരുടെയും പ്രകടനം...ആര്‍പ്പുവിളികള്‍...അട്ടഹാസങ്ങള്‍...എന്തായാലും സംഭവം രസമാണ്....
വൈകുന്നേരമായതോടെ ഞങ്ങളുടെ ഗ്യാസ് തീര്‍ന്നു.ക്ഷീണിച്ച ഞങ്ങള്‍ വേവ് പൂളിന് മുന്നിലുള്ള ഒരു സിമെന്റ് ബഞ്ചില്‍ ഇരുന്നു.പൂളിലുള്ള എല്ലാവരും തിരമാലയും പ്രതീക്ഷിച്ചു ഇരിക്കുകയാണ്.അപ്പോഴാണ് തൊട്ടടുത്തുള്ള ഒരു ചെറുപ്പക്കാരന്‍ ഞങ്ങളെ പരിചയപ്പെട്ടത്. ഒരു പരപ്പനങ്ങാടിക്കാരന്‍ ഷമീര്‍.രണ്ടു മാസമേ ആയുള്ളൂ പുള്ളിക്കാരന്റെ കല്യാണം കഴിഞ്ഞിട്ട്.ഭാര്യയെയും കൂട്ടി വന്നതാണ്...പുള്ളിക്കാരന്റെ ഭാര്യ പൂളില്‍ ഇറങ്ങിയിട്ടുണ്ട് .അവള്‍ ഇടയ്ക്കിടയ്ക്ക് അയാളെ നോക്കുന്നുമുണ്ട്.....മ്യൂസിക് മുഴങ്ങി...ആളുകള്‍ ആര്‍പ്പു വിളികള്‍ മുഴക്കി.തിരമാലയുടെ വരവായ്..പെട്ടെന്ന് ശമീരിന്റെ തൊട്ടടുത്ത് രണ്ടു ചെറുപ്പക്കാര്‍ വന്നിരുന്നു.അവര്‍ നോക്കുന്നത് സ്ത്രീകളുടെ ഭാഗതേക്കാണ്.ഉയര്‍ന്നു പൊങ്ങുന്ന വെള്ളത്തില്‍ ലക്‌ഷ്യം തെറ്റിക്കിടക്കുന്ന സ്ത്രീകളുടെ നഗ്നതയിലേക്കാണ് അവരുടെ നോട്ടം.
ഡാ നോക്കെടാ ആ മഞ്ഞ ചുരിദാറിനെ...അടിപൊളി പീസാ ...ഹോ....അവളുടെ ആ........ഉം ....ഉം ഹോ ഇവളുടെയൊക്കെ കെട്ടിയവന്റെ ഭാഗ്യം. '''''''' ഷമീറിന്റെ ഭാര്യയെ നോക്കിയാണ് അവര്‍ കമന്റ് അടിക്കുന്നത്...സ്വന്തം ഭാര്യയുടെ ശരീരത്തെ ഭാഗങ്ങളെ കുറിച്ച് അവര്‍ പറയുന്നത് കേട്ടപ്പോള്‍ അയാളുടെ തല കുനിഞ്ഞു...അയാളുടെ അവസ്ഥ ഞങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ...അതും കഴിഞ്ഞു അവര്‍ മൊബൈല്‍ എടുത്തു ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമമായപ്പോള്‍ ഞങ്ങള്‍ ഇടപെട്ടു .കയ്യാങ്കളിയുടെ വക്കിലെത്തിയപ്പോള്‍ സെകുരിടിഇടപെട്ടു അവരെ പുറത്താക്കി....ഷമീര്‍ എന്നാ ആ ചെറുപ്പക്കാരന് പിന്നീട് ഞങ്ങളുടെ മുഖത്ത് നോക്കാന്‍ പോലും ചമ്മലായിരുന്നു.....
ഇനിയും പെരുന്നാളും,ഓണവും,ക്രിസ്സ്തുമസ്സും വരും.നമ്മള്‍ ഫാമിലി ആയി ഒക്കെ ടൂറും പോവും..ഇത് പോലുള്ള വെള്ളത്തിലേക്ക് നമ്മുടെ പെങ്ങന്മാരേയും,കുടുംപക്കരെയും ഇറക്കുന്നതിനു മുമ്പ് മാന്യമായി വസ്ത്രം ധരിപ്പിക്കാനെങ്കിലും മറക്കരുത്..പച്ച മാംസം കൊത്തി വലിക്കുന്ന കഴുകന്‍ ക്യാമറ കണ്ണുകള്‍ നമുക്ക് ചുറ്റുമുണ്ട്.... നമ്മുടെ പെങ്ങന്മാരുടെ അര്‍ത്ഥ നഗ്ന ചിത്രങ്ങള്‍ നാളെ ഏതെങ്കിലും സെക്സ് സൈറ്റിലോ ...അല്ലെങ്കില്‍ വ്യാജ എഫ് ബി അക്കൗണ്ടകളുടെ പ്രൊഫൈല്‍ പിക്ചറിലോ വരാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.....
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട............ശുഭ രാത്രി
Monday, 4 November 2013
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
Subscribe to:
Post Comments (Atom)

No comments:
Post a Comment