- ലൈക്
മമ്മദ്...ഫേസ് ബുക്കിലെ അറിയപ്പെടുന്ന എഴുത്തുകാരന്‍.വയസ്സ് അമ്പത് കഴിഞ്ഞെങ്കിലും യുവത്വം നഷ്ടപ്പെടാത്ത തൂലിക നെഞ്ചോടു ചേര്‍ത്തയാള്‍.ഏകദേശം മൂവായിരത്തിനു മുകളില്‍ ഫ്രണ്ട്സും ,അഞ്ഞൂറോളം ഫോല്ലോവേര്സും അയാള്‍ക്ക് ഉണ്ടായിരുന്നു.നാട്ടില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും മാധ്യമ സിണ്ടിക്കെട്ടിനു മുമ്പേ അയാള്‍ എഫ് ബി യില്‍ എത്തിക്കുമായിരുന്നു.തന്റേതായ അഭിപ്രായങ്ങള്‍ തുറന്നെഴുതാന്‍ അയാള്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
എന്നാല്‍ ഈയിടെയായി അയാള്‍ക്കും ദീനംബാധിച്ചു ..ലൈക് ദീനം..ലൈക് എത്ര കിട്ടിയാലും മതി വരാത്ത അവസ്ഥ.താന്‍ അടയിട്ടു വിരിയിച്ച പോസ്റ്റിനു താഴെ മഴ കാത്തു നില്‍ക്കുന്ന വേഴാമ്പലിനെ പോലെ ലൈക്കുകള്‍ക്ക് വേണ്ടി അയാള്‍ കാത്തിരുന്നു.കിട്ടുന്ന ലൈക്കുകള്‍ക്കനുസരിച്ചാണ് അയാള്‍ എഴുത്തിന്റെ നിലവാരം അളന്നിരുന്നത്..ഒരു ഘട്ടത്തില്‍ ലൈക് കിട്ടാന്‍ സ്വന്തം മതത്തിനെതിരെ വരെ അയാള്‍ക്ക് എഴുതേണ്ടി വന്നു..
ലൈക്കുകള്‍ കുറഞ്ഞു തുടങ്ങിയപ്പോള്‍ അയാള്‍ അന്വേഷണം ആരംഭിച്ചു..എവിടെയാണ് ലൈക്ക് ചോര്‍ച്ച നടന്നതെന്ന്.ഇലക്ഷനില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥി വോട്ടു ചോര്‍ച്ച അന്വേഷിക്കുന്ന പോലെ.ഒടുവില്‍ രണ്ടു പേരെ അദ്ദേഹം ഫ്രണ്ട് ലിസ്റ്റില്‍ നിന്നും കണ്ടെത്തി...കഴിഞ്ഞ ഒരു വര്‍ഷമായി തനിക്കു ഒരു ലൈകും തരാത്ത രണ്ടു പേര്‍...അവരും പ്രശസ്ത എഴുത്തുകാര്‍...ഗോപന്‍ പുതിയവീട്ടില്‍ ,പ്രമീള സുരേഷും...ഇരുവരും തന്നെക്കാള്‍ ലൈക് മേടിക്കുന്നവര്‍.
പിന്നെയൊന്നും ആലോചിച്ചില്ല..പുതിയ സ്റ്റാറ്റസ് ഇട്ടു..വര്‍ഷങ്ങളായി തന്റെ ഫ്രണ്ട് ലിസ്റ്റില്‍ തനിക്കു ഒരു ലൈകും തരാതെ ഉറങ്ങുകയായിരുന്ന രണ്ടു പേരെ ഞാന്‍ പുറത്താക്കുന്നു..അങ്ങോട്ട് മാത്രമല്ല ലൈക് ...ഇങ്ങോട്ടും ആവാം....ഒരാള്‍ ഗോപന്‍ പുതിയ വീട്ടില്‍ ..പിന്നോരുത്തി പ്രമീള സുരേഷ്.രണ്ടു പേരെയും ഞാന്‍ വെട്ടി നിരത്തുന്നു.
പണ്ട് വെട്ടിനിരത്തല്‍ സമരം കഴിഞ്ഞു വിശ്രമിക്കുന്ന സഖാക്കന്മാരുടെ ചുണ്ടത് കണ്ട അതെ പുഞ്ചിരി തന്നെയായിരുന്നു അയാളുടെ മുഖത്തും..മുന്‍പല്ല് നഷ്ടപ്പെട്ടു മോണ കാണുന്ന വായിലേക്ക് ഒരു മുറി ബീഡി തിരുകി ഒരു പുകയെടുത്തു അയാള്‍....ഗോപന്‍....കോപ്പ് ഹഹഹ അയാള്‍ ഊറിച്ചിരിച്ചു....
പോസ്റ്റ് ഇട്ടു നിമിഷങ്ങള്‍ക്കകം ആളുകള്‍ കമ്മെന്ട്ടുമായി എത്തി..ചിലര്‍ അനുകൂലിച്ചു ..ചിലര്‍ പ്രതികൂലിച്ചു,ചിലര്‍ പ്രതിശേധിച്ചു.വല്ലാതെ വിമര്‍ശിച്ചവരെ അപ്പോള്‍ തന്നെ വെട്ടി നിരത്തി...വിമര്‍ശനങ്ങള്‍ അയാള്‍ക്ക് ഇഷ്ട്ടമായിരുന്നില്ല...തന്നെ എപ്പോഴും പിന്താങ്ങുന്ന തന്റെ പ്രിയപ്പെട്ട ഫാന്‍ ..തന്റെ ഏതു പോസ്റ്റും മടികൂടാതെ ലൈകുന്ന''സതീഷ് ''ശക്തമായ പിന്തുണയുമായി വന്നത് അയാളെ കൂടുതല്‍ സന്തോഷിപ്പിച്ചു.
പെട്ടെന്ന് ഫോണ്‍ ബെല്ലടിച്ചു ..അറ്റന്‍ഡ് ചെയ്തപ്പോള്‍ ചാനലില്‍ നിന്നാണ്.'''' ഹെല്ലോ മമ്മദ് സര്‍ ഞാന്‍ ഏഷ്യാനെറ്റില്‍ നിന്നാണ്.ഫേസ് ബുക്കും എഴുത്തുകാരും എന്നാ പേരില്‍ ഒരു ചര്‍ച്ച നടക്കുന്നുണ്ട്...സാറിനു പങ്കെടുക്കാന്‍ കഴിയുമോ..?????
മമ്മദിന്റെ മനസ്സിലും ലഡ്ഡു പൊട്ടി...തീര്‍ച്ചയായും....'' അയാള്‍ മറുപടി നല്‍കി..
താങ്ക്യൂ സര്‍..വൈകിട്ട് ഞങ്ങളുടെ തിരുവനന്തപുരത്തെ സ്റ്റുഡിയോയില്‍ എത്തിയാല്‍ മതി....
അയാള്‍ക്ക് ഭയങ്കര സന്തോഷമായി ഇന്ന് ചാനലില്‍ ഘോര ഘോരം പ്രസങ്ങിക്കണം..ഗോപനെ നാറ്റിക്കണം.....ഉള്ളില്‍ ഊരിയ ചിരി ചുണ്ടത് തത്തി കളിച്ചു..
ചാനലില്‍ പോവുന്നതിനു മുമ്പ് പുതിയ കഥ എഴുതി തീര്‍ക്കണം ...'''''റോഡില്‍ ചിന്തിയ ചോരപ്പാടുകള്‍.''''''....അവസാന ഭാഗം അയാള്‍ എഴുതി ......റോഡില്‍ തെറിച്ചു വീണ അവള്‍ക്കു ബോധം നഷ്ടപെട്ടു...ഒരു പാട് പേര്‍ അത് വഴി വന്നെങ്കിലും ആരും അവളെ സഹായിക്കാന്‍ തുനിഞ്ഞില്ല..അവസാനം മലയാളികളുടെ കിരാത മനസിന് മുന്നില്‍ അവള്‍ മരണത്തിനു കീഴടങ്ങി....മനുഷ്യതം മരവിച്ച മലയാളികളുടെ അവസാനത്തെ ഇര '''''''അവള്‍......
എഴുതിയത് ഒരു തവണ കൂടി വായിച്ചു നോക്കി ആത്മ സംതൃപ്തി അടഞ്ഞു.പിന്നെ പോസ്റ്റ് ചെയ്തു...ഇന്‍ബോക്സില്‍ ഒരു മെസ്സേജ് ..ആരാധകന്‍ സതീഷ്....സര്‍ പുതിയ കഥക്ക് വെയിറ്റ് ചെയ്യുകയാണ്....
പുതിയ കഥ എഴുതിയിട്ടുണ്ട് എന്ന് റിപ്ലേയും കൊടുത്തു....
നൂലിട്ട കണ്ണട കണ്ണിനു കുറുകെ വച്ച്..താന്‍ എഴുതുന്ന ചളികളെക്കാള്‍ മണമുള്ള ജുബ്ബയും അണിഞ്ഞു...പാതി നരച്ച ബുള്‍ഗാന്‍ താടിയില്‍ തലോടി അയാള്‍ തന്റെ പഴയ സ്കൂട്ടറില്‍ കയറി....
വാഹനമോടിക്കുമ്പോള്‍ മനസ്സ് നിറയെ രണ്ടു പേരായിരുന്നു..തന്റെ എല്ലാ പോസ്റ്റുകളും ലൈക്കുന്ന തന്റെ പ്രിയ എഫ് ബി സുഹൃത്ത് സതീശനും, തന്റെ സൌഹൃത വലയത്തില്‍ നിന്നും ഒഴിവാക്കിയ ഗോപനും ...ഗോപനിട്ടു എങ്ങനെ പണിയാം എന്നോര്‍ത്ത് നില്‍ക്കുമ്പോള്‍ മൊബൈല്‍ ഒന്ന് പ്ലിങ്ങി...പുതിയ നോട്ടിഫികേഷന്‍ ആണ്...തന്റെ പുതിയ കഥക്ക് ആരോ കമന്റ് ചെയ്തിരിക്കുന്നു....ഒരു കൈ ഹന്ടിലില്‍ പിടിച്ചു മറു കൈ കൊണ്ട് അയാള്‍ മൊബൈല്‍ തുറന്നു....കൈ ഒന്ന് വിറച്ചു.....സ്കൂട്ടര്‍ ഒന്ന് വെട്ടി..നിമിഷത്തിന്റെ ഒരംശം..ബാക്കില്‍ വന്ന വാഹനം അയാളെ ഇടിച്ചു തെറിപ്പിച്ചു....അടുത്തുള്ള ടിവൈടറില്‍ തലയിടിച്ചു അയാള്‍ റോഡിലേക്ക് തെറിച്ചു...ഒരാര്‍ത്തനാദം വായുവില്‍ മുഴങ്ങി....
രക്തം വാര്‍ന്നു അയാള്‍ റോഡരികില്‍ കിടക്കുകയാണ്...എണീക്കാന്‍ സാധിക്കുന്നില്ല..തലയില്‍ സാരമായ മുറിവുണ്ട്.....ഒരു സഹായത്തിനു വേണ്ടി അയാള്‍ ചുറ്റും നോക്കി....ഒരു പാട് പേര്‍ അത് വഴി കടന്നു പോവുന്നു...മിക്കവാറും അയാളുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്തവര്‍...എന്നാല്‍ ആരും അയാളെ തിരിഞ്ഞു നോക്കിയില....അയാളുടെ കണ്ണുകളില്‍ ഇരുട്ട് പറന്നു തുടങ്ങി...താന്‍ എഴുതിയ കഥ പോലെ തന്നെ എനിക്കും സംഭവിച്ചല്ലോ ദൈവമേ.....
അതാ വരുന്നു തന്റെ എല്ലാ പോസ്റ്റുകളും ലൈക്ക് ചെയ്യുന്ന തന്റെ പ്രിയ എഫ് ബി സുഹൃത്ത് സതീഷ് ...അവന്‍ മൊബൈലിലും ഞെക്കിയാണ് വരുന്നത്..അടുതെതിയ അവന്‍ അയാളെ ഒന്ന് നോക്കി തിരിഞ്ഞു നടന്നു....ഈശ്വരാ അവനു എന്നെ മനസ്സിലായില്ലേ....
ബോധം നഷ്ട്ടപ്പെടാന്‍ തുടങ്ങി....തലയ്ക്കു ഭാരം കൂടി....താന്‍ നേടിയ ലൈക്കുകള്‍ ഒന്നും തന്റെ രക്ഷക്കെത്തില്ല എന്ന് അയാള്‍ക്ക് മനസ്സിലായി....പെട്ടെന്ന് ആരോ തന്നെ താങ്ങി എടുക്കുന്നപോലെ തോന്നി...അടഞ്ഞു പോവുന്ന കണ്ണുകള്‍ ആയാസപ്പെട്ട് തുറന്നു നോക്കി....അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല...'''ഗോപന്‍'''......അയാളുടെ കണ്ണുകള്‍ നിറഞ്ഞു..ചുണ്ട് വിറച്ചു...ശബ്ദം പുറത്തു വരാതെ അയാള്‍ മന്ത്രിച്ചു മാപ്പ്.....മാപ്...
തെറിച്ചു വീണ മൊബൈല്‍ ഗോപന്‍ എടുത്തു അയാളുടെ കയ്യില്‍ കൊടുത്തു...അയാള്‍ തുറന്നു വച്ച നോട്ടിഫികഷനില്‍ സതീശന്റെ കമന്റ് ഉണ്ടായിരുന്നു...''അപകടത്തില്‍ പെട്ടവരെ ഹോസ്പിറ്റലില്‍ എത്തിക്കാത്ത ചെറ്റകള്‍...ഇവരെ പോലുള്ളവരാണ് നമ്മുടെ നാടിന്റെ ശാപം....നന്നായി എഴുതി മമ്മദ് ...നല്ല സ്റ്റോറി......''
അയാള്‍ ഗോപന്റെ മുഖത്തേക്ക് ഒന്ന് നോക്കി അയാളുടെ മുഖം താഴ്ന്നു....ജീവിതമല്ല ഫേസ് ബുക്ക് എന്നും ഫേസ് ബുക്ക് അല്ല ജീവിതം എന്നും അയാള്‍ തിരിച്ചറിയുകയായിരുന്നു.......
##################################################
ലൈക്ക് കിട്ടാത്തതിന്റെ പേരില്‍ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും സുഹൃത്തുക്കളെ ഒഴിവാക്കുന്ന എഴുത്തുകാര്‍ ഒന്ന് ചിന്തിക്കുക..നിങ്ങള്‍ എഴുതുന്ന എന്ത് ചപ്പും ചവറും ലൈക് ചെയ്യുന്ന ഉപകരണങ്ങള്‍ മാത്രമല്ല സുഹൃത്തുക്കള്‍....പുറത്താക്കിയതും പോര അത് പോസ്റ്റിട്ടു നാട്ടുകാരെ കൊട്ടിഗോഷിക്കുകയും ചെയ്യുമ്പോള്‍ ഒന്നോര്‍ക്കുക ,,,നിങ്ങള്‍ സ്വയം തരാം താഴുകയാണ്....പല്ലിട കുത്തി മണക്കുന്ന പോലെ...
മണിക്കൂര്‍ കണക്കിന് ഇരുന്നു കുത്തിക്കുറിക്കുന്നത് ...പതിനഞ്ചു മിനിട്ടെങ്കിലും ഇരുന്നു വായിക്കേണ്ട പോസ്റ്റിനുകേവലംമിനിട്ടുകള്‍ കൊണ്ട് ലൈക്കുകള്‍ വന്നു മറിയുമ്പോള്‍ ഒന്നോര്‍ക്കുക ഒറ്റ ഒരുത്തനും അത് വായിച്ചിട്ടില്ല എന്നാ സത്യം....വായിക്കാതെ കിട്ടുന്ന ആയിരം ലൈക്കിനെക്കാള്‍ നല്ലതല്ലേ മനസ്സറിഞ്ഞു വായിച്ചു കിട്ടുന്ന ആത്മാര്‍ഥതയുള്ള ഒരു ലൈക്........നമ്മുടെ എഴുത്തുകള്‍ കേവലം ലൈകുകള്‍ക്ക് വേണ്ടി തരം താഴാതിരിക്കട്ടെ..........shahul malayil....
Monday, 4 November 2013
ലൈക്
Subscribe to:
Post Comments (Atom)
No comments:
Post a Comment