1. നാട്ടുകാരനും ,അനിയന്‍റെ സുഹൃത്തുമായ ശരീഫ് സ്കൂള്‍ കലോത്സവത്തിന് ഒരു നാടകം വേണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ നിരസിച്ചു....ആളൊഴിഞ്ഞ ക്ലാസ് റൂമില്‍ കൌതുകത്തോടെ നോക്കുന്ന കൌമാരക്കാരികളുടെ ഇടയില്‍ നാടകം പഠിപ്പിക്കുന്ന രംഗം ഓര്‍ത്തപ്പോള്‍ സമ്മതം മൂളി.

    നെറ്റ്‌വര്‍ക്കിംഗ് ബിസിനസ്‌ ശക്തമായിരുന്ന ആ കാലത്ത് അതിനെ ആക്ഷേപിച്ചു ചതുരക്കള്ളികള്‍ എന്നാ നാടകം രണ്ടു ദിവസം കൊണ്ട് തട്ടിക്കൂട്ടി .

    dylog presentation,charector modulation,expressions,stage presentation....തുടങ്ങിയ സംഭവങ്ങളൊന്നും തൊട്ടു തീണ്ടിയില്ലാത്ത അവരെ നാടകം പഠിപ്പിക്കാന്‍ നന്നേ പാട് പെട്ടു.എങ്കിലും കള്ള ചിരിയോടെ വാതില്‍ പഴുതിലൂടെ എത്തി നോക്കുന്ന തട്ടമിട്ട മുഖങ്ങള്‍ എന്നെ അവിടെ തന്നെ പിടിച്ചു നിര്‍ത്തി,..

    രണ്ടു ആഴ്ച കൊണ്ട് അവര്‍ നാടകം പഠിച്ചു...ഡ്രസ്സ്‌ റിഹേഴ്സലും ഭംഗിയായി കഴിഞ്ഞു.

    അങ്ങനെ ആ ദിവസം വന്നെത്തി.ഉച്ചക്ക് ശേഷം നാടക മത്സരങ്ങള്‍ ആരംഭിക്കും.വീട്ടില്‍ നിന്നു ഉച്ച ഭക്ഷണം കഴിഞ്ഞു ഞാന്‍ പറക്കാളി ജമ്ശീറിനെ വിളിച്ചു വണ്ടി കൊണ്ട് വരാന്‍ പറഞ്ഞു.
    അവന്‍റെ കൂടെ ബഷീറും ഉണ്ടായിരുന്നു...പുറപ്പെടാന്‍ നേരം ദേ വരുന്നു,ബ്രിട്ടന്‍ ആശികും കഞ്ഞ അഷറഫും......

    അങ്ങനെ അഞ്ചു പേരും കൂടി അവന്‍റെ വണ്ടിയില്‍ കയറി......ഇപ്പോള്‍ വണ്ടി എന്ന് പറയുമ്പോള്‍ നിങ്ങള്ക്ക് ഒരു പ്രതീക്ഷ ഉണ്ടാവും..വല്ല സ്വിഫ്ടോ ,ആള്‍ട്ടോ യോ അങ്ങനെയൊക്കെ.....എന്നാല്‍ ജാംബവാന്റെ കാലത്തെ ഒരു ഒടംകൊല്ലി yamaha rx100 ബൈക്ക് ആയിരുന്നു. അത്.

    മുന്നിലെ ഡീസല്‍ ടാങ്കില്‍ കൂട്ടത്തില്‍ ഭാരം കുറഞ്ഞ ബഷീറിനെ പ്രതിഷ്ടിച്ചു.....ബാകില്‍ ഹാന്റില്‍ പിടിച്ചു ഡ്രൈവര്‍ ജംഷീര്‍...തീവണ്ടി കൊടുത്താലും ഇവന്‍ ഓട്ടും ..അങ്ങനെയുള്ള ആളാ....അതിനു പിന്നില്‍ അഷറഫ് ..ഏറ്റവും പുറകില്‍ ഞാന്‍..ബാക്കിലെ കമ്പിയില്‍ പകുതി ആസനം പുറത്തും അകത്തുമായി...വീരെന്ദ്ര കുമാറിന്‍റെ പാര്‍ടി പോലെ...

    ഇതിനിടയിലേക്ക് അലമാരയിലേക്ക് പഴം പൊരി തിരുകും പോലെ ആശികിനെയും തിരുകി.....

    നാടകം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ...നാല് കിലോമീറ്റര്‍ ദൂരമുണ്ട് സ്കൂളലേക്ക് ...

    അഞ്ചു പേരെയും വച്ച് ആ ബൈകില്‍ ഞങ്ങള്‍ യാത്ര ആരംഭിച്ചു....മുഖാമിലെ വളവു തിരിഞ്ഞു ,ശാന്തമായൊഴുകുന്ന പുഴയുടെ മീതെ ബ്രിടിഷുകാര്‍ നിര്‍മിച്ച പാലത്തിനു മുകളിലൂടെ മൂളിപ്പാട്ടും പാടി.......

    പെട്ടെന്നാണ് ഞങ്ങള്‍ അവരെ കണ്ടത്......പോലിസ്.......കാക്കിയിട്ട കാപാലികര്‍......ബൈക്ക് തിരിക്കുന്നതിനെക്കാള്‍ ഭേദം പുഴയില്‍ ചാടി മരിക്കുന്നതാണ്.കാരണം അവര്‍ ഞങ്ങളെ കണ്ടു കഴിഞ്ഞു..ചെയ്സ് ചെയ്തു പിടിച്ചാല്‍ കിട്ടുന്ന കൂമ്പിനിടി ഓര്‍ത്തപ്പോള്‍ കീഴടങ്ങാന്‍ തന്നെ തീരുമാനിച്ചു.

    നിര്‍ത്തിയിട്ട പോലിസ് ജീപിനടുത്തു ഞങ്ങള്‍ ബൈക് നിര്‍ത്തി..ഒരു പിസി വന്നു ഞങ്ങളെ ഒന്ന് നോക്കി...

    ഹ ഇതിനിടയില്‍ ബൈക്കും ഉണ്ടായിരുന്നോ......ഇപ്പോഴാ കണ്ടത്.......

    ഫ,,,,,,%^&**(&&^%മക്കളെ റോഡ്‌ @#$$%&&&&&&%%%$$$വകയാണോടാ.....നിന്റെയൊക്കെ കു%^^&&***&^%%%$$അടിച്ചു പൊട്ടിക്കും ഞാന്‍.......ഹോ ജാസിയണ്ണന്റെ ഗാനമേള പോലെ......താഴം പൂവും താമരതാരും .......

    ഞങ്ങള്‍ തല താഴ്ത്തി റോഡ്‌ അരികില്‍ പാവങ്ങളെ പോലെ നിന്നു...എസ് ഐ ജീപിന്റെ ബോനട്ടിനു മുകളില്‍ പേപ്പര്‍ വച്ച് പെറ്റി എഴുതുകയാണ്..ഇടയ്ക്കിടയ്ക്ക് ഞങ്ങളെ നോക്കുന്നുമുണ്ട്.....

    ഞാന്‍ ബഷീറിനോട്‌ കണ്ണ് കൊണ്ട് ആന്ഗ്യം കാണിച്ചു...അവനു സംഭവം മനസ്സിലായി.അവന്‍ പതിയെ ബാക്കിലോട്ടു നീങ്ങി മൊബൈല്‍ എടുത്തു നമ്മുടെ പ്രിയപ്പെട്ട നേതാവിന് വിളിച്ചു...
    ........ഏട്ടാ ഞങ്ങളെ പോലിസ് പിടിച്ചു.....

    എന്താ മക്കളെ സംഭവം......

    ഏട്ടാ ഹെല്‍മറ്റ് ഇല്ലായിരുന്നു...

    അത്രേ ഉള്ളൂ......

    അല്ല ലൈസന്‍സും ഇല്ല...

    അത്രേ ഉള്ളൂ സംഭവം..

    അല്ല അഞ്ചു പേരായിരുന്നു ബൈകില്‍ ...

    മോനെ എത്ര പേര്‍.....

    അഞ്ചു പേര്‍....

    ഡാ കുട്ടാ എനിക്കൊരു അര്‍ജെന്റ്റ് പാര്‍ട്ടി മീറ്റിംഗ് ഉണ്ട് വൈകിട്ട് കാണാം ....

    അങ്ങനെ ആ വഴിയും അടഞ്ഞു....ചെക്കിംഗ് കഴിഞ്ഞു ഞങ്ങള്‍ പോലിസ് ജീപ്പില്‍ സ്ടഷനിലെക്ക്...ബൈകുമെടുത്തു ഒരു പിസിയും .....

    ചെന്ന പാടെ എസ് ഐ റൂമിലേക്ക്‌ വിളിപ്പിച്ചു....ഇരിക്കാന്‍ പറഞ്ഞു....രണ്ടു കസേരയെ ഉള്ളു ഞാനും ജമ്ശീരും ഇരുന്നു മൂന്നു പേര്‍ ബാക്കില്‍ നിന്നു...
    ഞാന്‍ എസ് ഐ യെ സൂക്ഷിച്ചു നോക്കി..കപ്പടാ മീശയും കട്ടി കണ്ണടയും...രൌദ്ര ഭാവവും.......ഹോ ...

    ക്ട്ക് ക്ട്ക് ...എന്തോ ശബ്ദം ..ഫാനയിരിക്കും എന്ന് വിചാരിച്ചു ഞാന്‍ മുകളിലേക്ക് നോക്കി.ഫാന്‍ അല്ല...പിന്നെ....പേടിച്ചു വിറച്ച ബഷീറിന്റെ മുട്ട് കൂട്ടിയിടിക്കുന്ന ശബ്ദമാണ്.....

    ഊണ് കഴിച്ചോ....എസ് ഐ ചോദിച്ചപ്പോള്‍ ഞാന്‍ ഒന്ന് സംശയിച്ചു.....ബോര്‍ഡില്‍ പോലിസ് സ്റ്റേഷന്‍ എന്ന് തന്നെയല്ലേ എഴുതിയിരുന്നത്.....

    ഉവ്വ് സര്‍.....

    അപ്പൊ അത് നിങ്ങള്‍ മറന്നില്ല പക്ഷെ ഹെലമെറ്റ് വെക്കാന്‍ മറന്നു......ലൈസന്‍സ് ഇല്ല......പോരാത്തതിന് അഞ്ചു പേരും..ഒരു പതിനായിരതിനുള്ള വക ഉണ്ട്.....എഴുതട്ടെ....

    അയ്യോ സര്‍.....പ്ലീസ്.......

    പെട്ടെന്ന് എന്‍റെ തുട ഒന്ന് തരിച്ചു...സൈലെന്റില്‍ ഇട്ട മൊബൈല്‍ വൈബ്രറ്റ് ചെയ്തതാണ്...
    എന്താടോ ഒരു പരുങ്ങല്‍....

    സര്‍ ഫോണ്‍...

    ഇങ്ങു താ ഞാന്‍ എടുത്തോളാം....

    ഇക്ക എവിടെയാണ്,,,നാടകം തുടങ്ങാനായി,,,,ഇക്ക മുന്നില്‍ ഉണ്ടെങ്കില്‍ ഞങ്ങക്ക് ദൈര്യമായി......

    എസ് ഐ : അയ്യോ മക്കളെ ഇക്ക ഇപ്പോള്‍ മറ്റൊരു നാടകത്തില്‍ ആണല്ലോ....

    ഏതു നാടകം ..

    എസ് ഐ|||.നിയമ പാലകന്‍......

    പുള്ളി ഫോണ്‍ കട്ട് ചെയ്തു.....

    ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത ആളാണ്‌ ഞാന്‍...പക്ഷെ നിയമം അനുസരിക്കാന്‍ മടിക്കുന്ന മലയാളികളെ പോലുള്ളവരെ എവിടെയും ഞാന്‍ കണ്ടിട്ടില്ല...ഇവടെ മൂത്രം ഒഴിക്കരുത് എന്നാ ബോര്‍ഡ്‌ കണ്ടാല്‍ അപ്പോള്‍ അവനു ശങ്ക തോന്നും..അവിടെ തന്നെ കാര്യം സാദിക്കും.....നോ പാര്‍ക്കിംഗ് കണ്ടാല്‍ അവിടെയെ വണ്ടി പാര്‍ക്ക്‌ ചെയ്യൂ.....സീറ്റ് ബെല്‍റ്റ്‌ ,ഹെല്‍മറ്റു,എന്നൊക്കെ കേള്‍ക്കുന്നത്തെ അലര്‍ജിയാണ്......

    ഞങ്ങള്‍ അയാളെ തന്നെ നോക്കി നില്‍ക്കുകയാണ് അയാള്‍ തുടര്‍ന്ന്.....

    ഞാന്‍ തിരൂരങ്ങാടി സ്റ്റേഷനില്‍ ആയപ്പോള്‍ എന്‍റെ കൊട്റെഴ്സിനു അടുത്തുള്ള വീട്ടില്‍ ഒരു പയ്യന്‍ ഉണ്ടായിരുന്നു....നിങ്ങളുടെ അതെ പ്രായം...എഞ്ചിനീയറിങ്ങിന് പടിക്കുവാര്‍ന്നു.....നിങ്ങളെക്കാള്‍ വലിയ അഭ്യാസി.....ബൈക് മുന്നും ബാക്കും ഒക്കെ പോക്കും....രണ്ടു കയ്യും വിട്ടേ ബൈക്ക് ഓടിക്കൂ....കാണാനും പ്രോത്സാഹിപ്പിക്കാനും ഒരുപാട് പേര്‍ ഉണ്ടായിരുന്നു....അവസാനം.....ഏതോ സൂപ്പര്‍ ഫസ്ടിനു മുന്നില്‍ പെട്ടു തുന്നി കെട്ടിയ മൃത ശരീരം പള്ളിക്കാട്ടിലേക്ക്‌ എടുത്തപ്പോള്‍ കയ്യടിച്ചവനും....പ്രോല്സാഹിപ്പിച്ചവനും ഒന്നും ഉണ്ടയില്ല.......നഷ്ടം അവന്‍റെ കുടുമ്പത്തിനു......

    നിയമം നിങ്ങളെ രക്ഷിക്കാനുള്ള താണ്......വല്ലതും സംഭവിച്ചു നടുതളര്‍ന്നു കിടന്നാല്‍ ദാ..ഈ ഇരിക്കുന്നവര്‍ പോലും ഉണ്ടാവില്ല തിരിഞ്ഞു നോക്കാന്‍........

    ഒരു ഹെല്‍മറ്റു വച്ചാല്‍ നിന്റെയൊക്കെ മോന്തേടെ സൌന്തര്യം കുറഞ്ഞു പോവുമോടോ......

    ഇനി മേലാല്‍ ഞാന്‍ ഈ വണ്ടിയില്‍ മൂന്നു പേരെ വെക്കുന്നത് കാണരുത്.....ഹെല്‍മറ്റു വയ്ക്കാതെ വണ്ടി ഓടിക്കുന്നതും കാണരുത്....നാളെ തന്നെ ലൈസന്‍സ് എടുത്തോണം.....കേട്ടോടാ.......എല്ലാവരോടും കൂടിയാ പറഞ്ഞതു.....

    അന്നത്തെ നാടകം കാണാന്‍ പറ്റിയില്ലെങ്കിലും പത്തു രൂപ പോലും ഫൈന്‍ അടക്കാതെ ഞങ്ങള്‍ അവിടെ നിന്നു രക്ഷപ്പെട്ടു...

    പിന്നീടൊരിക്കലും ആ വണ്ടിയില്‍ മൂന്നു പേര്‍ കയറിയിട്ടില്ല....അദ്ദേഹം സ്ഥലം മാറി പോയിട്ടും ഹെല്‍മറ്റു വെക്കുന്ന ശീലം ജമ്ശീരും ഉപേക്ഷിച്ചില,,,,,,ഇപ്പോഴും എന്നെ മൂന്നാമനായി ബൈകില്‍ യാത്ര ചെയ്യാന്‍ ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ അത് നിരസിക്കും....കാരണം അദ്ദേഹത്തിന്റെ വാക്കുകള്‍....

    ചിലര്‍ അങ്ങനെയാണ് ഉപദേശിച്ചാല്‍ ചെവിയിലേക്ക് അല്ല തലച്ചോറിലേക്ക് ആണ് കയറുക.....

    തല്ലി പടിപ്പിച്ചതിനെക്കാള്‍ മനസ്സില്‍ നില്‍ക്കുക തലോടി പഠിപ്പിച്ചത് തന്നെയാണ്.....

    ട്രാഫിക്‌ നിയമങ്ങള്‍ അനുസരിക്കാം നമുക്ക് ......നമ്മുടെ ജീവന് വേണ്ടി.....