1. ഇതെന്തു പോട്ടം എന്ന് കരുതി അന്തം വിടണ്ട...സംഗതി ഞാന്‍ പറയാം...കേരള കലാ മണ്ഡലത്തില്‍ നൃത്തം പഠിക്കാന്‍ വരുന്ന പിള്ളേര്‍ക്ക് പല മുദ്രകളും അറിയാം ,,ഏക മുദ്ര,ദ്വി മുദ്ര തുടങ്ങി..ഇവിടെ സൌദിയില്‍ വന്ന ഞാനും പഠിച്ചു ഒരു മുദ്ര .അതാണ്‌ താഴെ കാണുന്ന ചിത്രത്തില്‍....ഇനി ഈ മുദ്ര എന്താണെന്ന്......

    നമ്മുടെ നാട്ടിലെ പോലെ തന്നെ ഭിക്ഷാടനം തൊഴിലാക്കിയ ചിലര്‍ ഇവിടെ സൌദിയിലും ഉണ്ട്...ഒരു ശരാ ശരി മലയാളി പ്രവാസിയുടെ ശരാശരി ദിവസ വേതനം അറുപതു റിയാല്‍ ആണെന്നിരിക്കെ ഇത്തരക്കാര്‍ കൈ നീട്ടി ഉണ്ടാക്കുന്നത് ദൈനം ദിനം 600 റിയാല്‍ ..ഏകദേശം പതിനായിരത്തോളം രൂപയാണ്.ഇവിടെയുള്ള കറുത്ത വര്‍ഗക്കാര്‍,അഫ്ഗാനികള്‍,പാകിസ്ഥാനികള്‍,ഫലസ്തീനികള്‍ തുടങ്ങിയവരാണ് അധികവും.ട്രാഫികില്‍ നിര്‍ത്തിയിട്ട വണ്ടിക്കു മുമ്പിലും,ഷോപ്പിംഗ്‌ മാലുകള്‍ക്ക് മുമ്പിലും,തൊട്ടു ആള് കൂടുന്നിടത്തൊക്കെ ഇവരെ കാണാം.അറബികളുടെ ദാനശീലതെയും,സാധാരണക്കാരന്റെ അനുകമ്പയെയും ,ചൂഷണം ചെയ്യുന്ന ഇവര്‍ ആരുടെ മുന്നിലും കൈ നീട്ടാന്‍ മടി ഇല്ലാത്തവരാണ്...

    ഇത്തരക്കാരെ ചെറുക്കാനുള്ള ഈ ഉപായം പറഞ്ഞു തന്നത് എന്‍റെ ഒരു സുഹൃത്താണ്....ഒരു റിയാല്‍ ..എന്നും പറഞ്ഞു ഒരു വിരല്‍ മുകളിലേക്ക് പൊക്കി വരുന്ന അവര്‍ക്ക് അതെ നാണയത്തില്‍ തിരിച്ചടി കൊടുക്കുക..നാല് വിരല്‍ മടക്കി ചൂണ്ടു വിരല്‍ മുകളിലേക്ക് പൊക്കി ഒരു ഡയലോഗ്.....അല്ലഹ് കരീം'''''...പടചോനാണ് വലിയവന്‍....ഇത് കേട്ടാല്‍ അവര്‍ വന്ന വഴിയെ പോവും....

    ഇനി ക്ലൈമാക്സ്‌ .....please like my profile picture എന്നും പറഞ്ഞു `ഇന്‍ബോക്സില്‍ കയറി ഭിക്ഷ യാജിക്കുന്നവരോടും എനിക്ക് ഒന്നേ പറയാനുള്ളൂ...ചൂണ്ടു വിരല്‍ ഉയര്‍ത്തി ....അല്ലാഹ് കരീം......

    വാല്കഷ്ണം...അര്‍ഹതപ്പെട്ടത് ഔദാര്യമല്ല ,,,,അവകാശമാണ് ..അത് നമ്മളെ തേടി വരും....