- സിറ്റി ചാനലില്‍ പ്രോഗ്രാം ചെയ്തു നടക്കുന്ന കാലം.അന്നൊരു ഓണ തലേന്ന് ആയിരുന്നു.കുടിയന്മാരുടെ ഓണം
എന്ന ഒരു റോഡ് ഷോ ആണ് ചെയ്തിരുന്നത്,ചാനലിന്‍റെ വാഹനത്തില്‍ എന്‍റെ കൂടെ കാമറ മാന്‍ സണ്ണി ചെറിയാനും,പ്രോടൂസര്‍ ഇല്ല്യസും,ഡ്രൈവര്‍ ബാബു ചേട്ടനും ഉണ്ട്.പെരിന്തല്‍മണ്ണ എത്തിയപ്പോള്‍ ഊണ് കഴിക്കാന്‍ ഞങ്ങള്‍ ഹോടലില്‍ കയറി..
ഭക്ഷണം കഴിച്ചു ആദ്യം ഞാന്‍ ആണ് പുറത്തിറങ്ങിയത്..അപ്പോഴുണ്ട് എതിരെ ഒരാള്‍ എന്നെ ലക്ഷ്യമാക്കി നടന്നു വരുന്നു .വിശന്നോട്ടിയ വയറും ,അഴുക്കു പുരണ്ട വസ്ത്രങ്ങളും,വിഷാദം നിഴലിച്ച കണ്ണുകളും കണ്ടപ്പോള്‍ തന്നെ ഭിക്ഷയാണ് ലക്‌ഷ്യം എന്ന് എനിക്ക് മനസ്സിലായി.
ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി സാറേ ...എന്ന് വളരെ ദയനീയമായി അയാള്‍ പറഞ്ഞപ്പോള്‍,ഒന്നും നോക്കാതെ ഒരു 50 രൂപ അയാള്‍ക്ക് കൊടുത്തു.അയാള്‍ വലിയ വായില്‍ വലിയൊരു നന്ദിയും പറഞ്ഞിട്ടാണ് പോയത്.
ഭക്ഷണം കഴിച്ചു എല്ലാവരും പുറത്തിറങ്ങി...മനഴി സ്ടാണ്ടിനു അടുത്തുള്ള ബീവറേജ് ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം...കുപ്പി വാങ്ങി ഹാപ്പി ആയി പോവുന്ന കുടിയന്മാരോടുള്ള രസകരമായ ചോദ്യങ്ങളും,അവര്‍ നല്‍കുന്ന മറുപടിയും,,,,അതായിരുന്നു തീം.
ബീവരെജിനു മുന്നില്‍ നിര്‍ത്തിയ ഞങ്ങളുടെ വാഹനത്തിനുള്ളില്‍ വച്ച് മൈക്കും ,ലാപ്പലും ഞാന്‍ ചെക്ക് ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി അയാളെ ഞാന്‍ കണ്ടത്....കുറച്ചു മുമ്പ് ഭക്ഷണം കഴിച്ചിട്ടില്ല സാറേ എന്നും പറഞ്ഞു എന്‍റെ കയ്യില്‍ നിന്നും 50 രൂപ മാന്യമായി ഇരന്നു വാങ്ങിയ വിദ്വാന്‍. കയ്യില്‍ രണ്ടു വലിയ മദ്യ കുപ്പികളുമായി സന്തോഷത്തോടെ വരുന്നു...ഡോര്‍ തുറന്നു ഞാന്‍ പുറത്തിറങ്ങിയപ്പോഴേക്കും ഒരു ഓട്ടോയില്‍ കയറി അയാള്‍ സ്ഥലം കാലിയാക്കിയിരുന്നു....
പണ്ടൊക്കെ കാണ൦ വിറ്റും ഓണം ഉണ്ണണം എന്നായിരുന്നു...ഇയാളെ പോലുള്ളവര്‍ ആ പഴഞ്ചൊല്ല് ചെരുതായങ്ങ് മാറ്റി. മാനം വിറ്റും മദ്യം വാങ്ങണം എന്നാക്കി. അതില്‍ നിന്നും ഞാന്‍ ഒരു പാഠം പഠിച്ചു
ലക്ഷ്യതിലെക്കെതുന്ന സഹായമേ ഗുണം ചെയ്യൂ...
മദ്യവും,മദ്യപാനിയും നമ്മുടെ നാട്ടില്‍ സൃഷ്ടിക്കുന്ന വിപത്ത് ചെറുതല്ല..നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന മാറാ വ്യാധി ആയി മാറിയിരിക്കുന്നു മദ്യം . മദ്യത്തിനും ലഹരിക്കും എതിരെ നമുക്ക് ഒരുമിച്ചു കൈ കോര്‍ക്കാം ...നല്ലൊരു നാളെക്കായ്.... ഉറക്കത്തിലേക്കു നീങ്ങും മുംബ് നേരുന്നു ഞാന്‍ ശുഭ രാ
Wednesday, 30 October 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment