1. അയ്യപ്പനും ഞാനും.....3

    കാലങ്ങള്‍ ഒരുപാട് കഴിഞ്ഞു പോയി..കാലാന്തരികമായ മാറ്റങ്ങള്‍ എന്നെയും അയ്യപ്പനെയും പിടികൂടി..പണ്ട് മീശ കറുപ്പിച്ചു നടന്ന ഞങ്ങള്‍ക്ക് നല്ല എണ്ണം പറഞ്ഞ കട്ടി മീശ മൂക്കിനു താഴെ കിളിര്‍ത്തു വന്നു..ഞാന്‍ ഇത്തിരി തടി കൂടി ഒന്ന് കൂടി നീണ്ടു വെളുത്തു..അയ്യപ്പന്‍ തടി ഒന്ന് കൂടി കറുത്ത് ഇരുണ്ടു .നമ്മടെ സെന്തിലിനെ പോലെ...

    അങ്ങനെ ഒരു ഞായറാഴ്ച ദിവസം..അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാതെ കാലത്ത് തന്നെ നേരം വെളുത്..വിരുന്നുകാര്‍ ആരെങ്കിലും വരും വരെ ആയുസ്സുള്ള പൂവന്‍ കോഴി അപ്പുറത്ത് നിന്നു നീട്ടി കൂവി..അന്ന നടയില്‍ കയ്യും വച്ച് പൂജാ ബിംബവും സ്വപ്നം കണ്ടു സുഖ സുഷുപ്തിയില്‍ ആയിരുന്നു ഞാന്‍.തലേന്ന് മധുര സ്വപ്‌നങ്ങള്‍ കണ്ടത് കൊണ്ടാവണം കിടക്കയില്‍ നിറയെ ഉറുമ്പുകള്‍..പെട്ടെന്ന്‍ ഫോണ്‍ ഒന്ന് അലറി കരഞ്ഞു. '''' നയാ പൈസയില്ല കയ്യിലൊരു നയാ പൈസയില്ല......കരയുന്ന ഫോണിന്റെ കഴുത്തിന്‌ പിടിച്ചു ഞാന്‍ ചെവിയോടു ചേര്‍ത്ത്....'''ഹെല്ലോ ആരാടാ ഈ കൊച്ച് വെളുപ്പാന്‍ കാലത്ത്.''

    ഞാനാ അയ്യപ്പന്‍.....

    സ്വാമിയെ ശബരിമലയില്‍ നിന്നാണോ...????

    അല്ലേടാ നിന്റെ അയല്‍പക്കത് നിന്നാ...ഇന്ന് നമുക്ക് പെണ്ണ് കാണാന്‍ പോണ്ടേ......

    ഉറക്കം ഏതു വഴിയെ പോയി എന്നറിയില്ല..അയ്യപ്പന് പെണ്ണ് കാണാന്‍ പോവുന്നതിലും ഭേദം കയറെടുത്തു തൂങ്ങുന്നതാണ്..99 പെണ്ണ് അവന്‍ കണ്ടിടുണ്ട്..ഒന്നും ശരിയായില്ല കാരണം അവന്‍റെ പിടിവാശി...കെട്ടാന്‍ പോവുന്ന പെണ്ണിനെ കുറിച്ചുള്ള അവന്‍റെ സങ്കല്പങ്ങള്‍ കേട്ടാല്‍ പെറ്റ തള്ള സഹിക്കുകേല. പെണ്ണിന് ചന്തിക്കൊപ്പം മുടി വേണം...ചിത്രയെപോലെ പാട്ട് പാടണം...ഇംഗ്ലീഷ് അറിയണം...കണ്ണുകള്‍ കാവ്യയെ പോലെ ഇരിക്കണം...ഡിഗ്രി വേണം..തുടങ്ങി നൂറോളം ഡിമാണ്ട്....അയ്യപ്പനെ പെണ്ണ് കാണാന്‍ കൊണ്ട് പോയ ബ്രോക്കര്‍ പുതിയ ഒരു വീട് വച്ച് അയ്യപ്പന്‍റെ കാശു കൊണ്ട്..പിന്നെ അവന്‍റെ ജാതകത്തിലും ഇച്ചിരി പിശകുണ്ട്..

    ഇന്നവന്റെ കൂടെ പെണ്ണ് കാണാന്‍ പോയാല്‍ ഈ ഞായറാഴ്ച പോയിക്കിട്ടും...മുങ്ങണം.....പീള കെട്ടിയ കണ്ണുകള്‍ കുത്തിത്തുറന്ന് താഴെ ചാടി കിടന്ന ഉടുമുണ്ട് എടുത്തു പുറത്തിറങ്ങിയപ്പോള്‍ ദേ വരുന്നു കയ്യില്‍ ഒരു പെട്ടി ലടുവുമായി അയലത്തെ ജാനകി ചേച്ചി....'''ഡാ ഷാഹുലെ എന്‍റെ മോള്‍ പ്രസവിച്ചു ലഡ്ഡുവാ....

    ''ഈശ്വര പെണ്ണുങ്ങള്‍ ലഡ്ഡുവും പ്രസവിച്ചു തുടങ്ങിയോ......അല്ലേടാ പോത്തെ ആണ്‍ കുട്ടിയാ....ഇതാ ലഡ്ഡു......ലഡ്ഡു വാങ്ങി അണ്ണാക്കിലേക്ക് കുത്തി കയറ്റുമ്പോള്‍ ഞാന്‍ ഓര്‍ത്തു ഓരോരുതന്റെയൊക്കെ യോഗം അല്ലാണ്ടെന്തു പറയാന്‍...കേട്ടിച്ചിട്ടു കൊല്ലം ഒന്നാവുന്നെയുള്ള് അപ്പോഴേക്കും കൊച്ച് ഒരെണ്ണം റിലീസ് ആയി..ആണുങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും.

    ചാവാറായ കോള്‍ഗേട്ടിന്റെ കഴുത് കീറി ബ്രഷ് അതില്‍ മുക്കിയെടുത്തു വായിലേക്ക് വച്ചപ്പോള്‍ പല്ലിനൊരു പുച്ഛം..പണ്ട് ഞാന്‍ മില്‍മ പാല്‍ പോലെ ഇരുന്നതാ ഇവന്റെ വായില്‍ മുളച്ച ശേഷം ആലുക്കാസ് ജവേല്ലരിയിലെ 916 സ്വര്‍ണ്ണം പോലെ ആയി.

    കുളിക്കാന്‍ വേണ്ടി ബാത്രൂമിലേക്ക് കയറിയപ്പോള്‍ അപ്പുറത്ത് ഫാദര്‍ ഉണ്ട്.ഷവര്‍ തുറന്നു ..വെള്ളമില്ല..''ശൂ..ശൂ.......ശൂ...ശബ്ദം മാത്രം..

    ഡാ പതുക്കെ വിട്......''' അപ്പുറത്ത് നിന്നു ഫാദര്‍ ആണ്...പുള്ളിക്കാരന്‍ തെട്ടിദ്ദരിചിരിക്കുന്നു......അയ്യോ അപ്പ ഞാനല്ല ഷവര്‍ ആണ്...

    ആരാണെങ്കിലും നന്നായി വെള്ളം ഒഴിച്ചിട്ടു പോന്നാല്‍ മതി.

    കുളിയും കഴിഞ്ഞു ഡ്രസ്സ്‌ മാറി പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ സ്നേഹനിധിയായ മമ്മി..ഡാ മോനെ പാലും മൊട്ടയും കഴിച്ചിട്ട് പോടാ...ഇനിയും ഇവിടെ നിന്നാല്‍ അയ്യപ്പന്‍റെ പണി പാലിലും മുട്ടയിലും കിട്ടും .....

    പുറത്തിറങ്ങി ബൈകില്‍ കയറി...ഒന്ന് കുലുക്കി നോക്കി..ഹാവൂ ഇവിടെ നിന്നു രക്ഷപ്പെടാനുള്ള എണ്ണ ഉണ്ട്....നമ്മുടെ മന്‍മോഹന്‍ ജി ഭരണത്തില്‍ കയറിയ ശേഷം എണ്ണയടിക്കാന്‍ ബാങ്ക് ലോണ്‍ എടുത്ത വ്യക്തി കൂടി ആണ് ഞാന്‍..ചാവി നോക്കിയപ്പോള്‍ കാണാനില്ല.നാശം പിടിക്കാന്‍..അല്ലെങ്കിലും ഒരു വഴിക്കിറങ്ങുമ്പോള്‍ ഇങ്ങനാ....

    പെട്ടെന്ന് ചാവിയുടെ കിലുക്കം...ഞാന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോള്‍..ചാവിയുമായി അയ്യപ്പന്‍......

    അയ്യപാ......അതേടാ അയ്യപ്പന്‍ ഞാന്‍ ഫോണ്‍ ചെയ്‌താല്‍ നീ മുങ്ങും എന്നറിയാവുന്നതു കൊണ്ട് ഞാന്‍ ഇച്ചിരി നേരത്തെ വന്നു....

    അവനെയും കയറ്റി ഞാന്‍ ബൈക്ക് എടുത്തു....അയ്യപ്പാ ഇതെങ്കിലും ശരിയാവുമോടാ.......'''എല്ലാം സാക്ഷാല്‍ അയ്യപ്പന്‍റെ കയ്യിലാടാ.....''''ബൈക്ക് കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ ദേ നില്‍ക്കുന്നു ഏമാന്മാര്‍...കൈ കാണിച്ചപ്പോള്‍ ഒന്നും പറയാതെ ബൈക്ക് നിര്‍ത്തി...ഹെല്‍മറ്റു എവിടാടാ.....''സാറേ ഒരു അത്യാവശ്യ കാര്യത്തിനു പോകുവാ .....'''''''എന്താടാ ഇത്രയ്ക്കു അത്യാവശ്യം ...പെണ്ണ് കാണാന്‍ പോകുവാ......'''ആരാടാ പെണ്ണ് കിട്ടാതെ ഇങ്ങനെ മുട്ടിയിരിക്കുന്നത്...ഞാന്‍ അയ്യപ്പനെ ചൂണ്ടി കാണിച്ചു കൊടുത്തു പറഞ്ഞു...ഇവനാ സാറേ .......പോലീസുകാരന്‍ അയ്യപ്പനെ സൂക്ഷിച്ചു നോക്കി....ഇവനൊക്കെ പെണ്ണ് കേട്ടിക്കുന്നതിലും ഭേദം പെണ്ണിനെ വല്ല പുഴയിലും തള്ളി ഇടുന്നതാ...പെണ്ണ് ഒലിച്ചു പോവെന്നതെങ്കിലും കാണാം....

    നൂറു രൂപ പെറ്റിയടച്ചു ഞങ്ങള്‍ ബൈകെടുത്തു..അയ്യപ്പന്‍ പട്ടി കടിച്ച പോലെ ഇരിക്കുവായിരുന്നു....എന്ത് പറ്റി അയ്യപ്പാ.....ശകുനം തന്നെ ശരിയല്ലല്ലോടാ.....ഡാ നീ സങ്കടപ്പെടാതെ ഞാന്‍ ഒരു തമാശ പറയാം....ഒരു ഭാര്യ ഭര്‍ത്താവിനോട് ചോദിച്ചത്രേ ലോകത്തിലെ ഏറ്റവും നല്ല ഫുട്ബാള്‍ കളിക്കാരന്‍ ആരാണെന്ന് ..അപ്പോള്‍ ഭര്‍ത്താവ് സ്നേഹത്തോടെ പറഞ്ഞത്രേ ..''പെലയാടി മോളെ...........ഹഹഹ

    ഇനിയുണ്ടോടാ നിന്റെ കയ്യില്‍ ഇങ്ങനത്തെ ചീഞ്ഞ വിറ്റുകള്‍.....

    ഏറ്റില്ല

    ഞങ്ങള്‍ അവസാനം ബ്രോക്കര്‍ പറഞ്ഞ മയിലാടും കുന്നില്‍ എത്തി.അധികം വീടുകളില്ലാത്ത ആ സ്ഥലത്ത് ഒരു പഴയ ചായക്കട മാത്രമേ ഉണ്ടായിരുന്നുള്ളൂ....ഞങ്ങള്‍ പരുങ്ങുന്നത് കണ്ടു ഒരു വയസ്സന്‍ കാക്ക ഞങ്ങളുടെ അടുത്തേക്ക് വന്നു........എന്താ മക്കളെ വേണ്ടത്........ഇക്ക ഈ കുന്നുംപുറത്ത് ചന്ദ്രശേഖരന്‍.....

    അയ്യോ ഒരു ആറു മാസം മുമ്പ് വന്നാല്‍ കാണാമായിരുന്നു ...


    അതെന്തേ

    പുള്ളി ആറുമാസം മുമ്പ് ചത്ത്‌ പോയി

    അതല്ല പുള്ളിടെ വീട് എവിടെയാ....

    എന്നാത്തിനാ മക്കളെ...

    അയാളുടെ മകളെ പെണ്ണ് കാണാന്‍ വന്നതാ ഞങ്ങള്‍..

    ആരാ ചെക്കന്‍

    ഞാന്‍ അയ്യപ്പനെ ചൂണ്ടി കാട്ടി..

    അയാള്‍ അയ്യപ്പനെ നോക്കി പല്ലില്ലാത്ത മോണ കാട്ടി പൊട്ടിച്ചിരിച്ചു....ഇവനിതിരി കളര്‍ കൂടിപ്പോയല്ലോ..ഇവനെന്താ വല്ല പെയിന്റു ബക്കറ്റിലും ചാടിയോ.....ഹഹഹഹ കിളവന്‍ കുലുങ്ങി കുലുങ്ങി ചിരിച്ചു...

    ആട്ടെ മോനെ നിനക്കെന്ത ജോലി

    മെക്കാനിക്കല്‍ എന്ജിനീയരാ....

    എന്ന് വച്ചാല്‍....

    വര്‍ക്ക്‌ ഷോപ്പിലാ...

    ആ മോനെ വണ്ടി പണി എടുക്കുമ്പോള്‍ പുകക്കുഴലിന്റെ അടുത്ത് നില്‍ക്കരുത്...പുകക്കുഴലാനെന്നു കരുതി നിന്നെ കയറ്റി കളയും ഹഹഹ.....

    അയ്യപ്പന് ദേഷ്യം കയറി...അതേയ് വഴി പറഞ്ഞു തന്നാല്‍ മതി....

    ഓ ആയിക്കോട്ടെ...ദേ ആ വലതു ഭാഗത്തെ റോഡ്‌ കണ്ടോ.....

    അതാണോ വഴി

    അല്ല അതിലെ പോവരുത്.അത് പുഴയിലേക്കുള്ള റോഡാ,,

    ദേ ഇടത്തേക്ക് ഒരു വഴി കണ്ടോ...

    അതാണോ..

    അല്ലേയല്ല അതിലെയും പോവരുത്...

    പിന്നെ

    നേരെ പോയാല്‍ മതി...അവരുടെ വീട്ടിലേക്കാ...

    വളവൊക്കെ നിന്റെ തന്ത വന്നു oഒടിക്കുമോടാ...അയ്യപ്പന്‍റെ മനസ്സിലിരുപ്പ് ഞാന്‍ വായിച്ചു. ബൈക്ക് ഞാന്‍ നേരെ വിട്ടു.

    അങ്ങനെ അവസാനം ഞങ്ങള്‍ ആ വീട്ടില്‍ എത്തിച്ചേര്‍ന്നു....ബൈക്കില്‍ നിന്നിറങ്ങിയ ഞാന്‍ ഒന്ന് നീട്ടി വിളിച്ചു ...ചേച്ചി......ഒയ് ചേച്ചി,,,

    പെട്ടെന്ന് അകത്തു നിന്നു വയാസായ ഒരു സ്ത്രീ ഇറങ്ങി വന്നു .ഞാന്‍ ഒന്ന് പുഞ്ചിരിച്ചു,,അവര്‍ കയ്യില്‍ 150 രൂപ തന്നിട്ട് പറഞ്ഞു...മഴയായാല്‍ മോനെ അന്നേരം ചാനല് മുഴുവന്‍ പോവും..പിന്നെ ഏഷ്യാനെറ്റ്‌ പഴയ ക്ലിയര്‍ ഇല്ല..ഒന്ന് ശരിയാക്കണം....

    അമ്മെ ഞങ്ങള്‍ കേബിള്‍കാരല്ല.ബ്രോക്കര്‍ രാജപ്പന്‍ ചേട്ടന്‍ പറഞ്ഞിട്ട് വന്നതാണ്.
    അയ്യോ ക്ഷമിക്കണം കേട്ടോ മക്കളെ ഞാന്‍ വിചാരിച്ചു കേബിള്‍കരാനെന്നു.....

    അങ്ങനെ ഞങ്ങള്‍ രണ്ടു പേരും വലതു കാല്‍ വച്ച് അകത്തേക്ക് കയറി...പെട്ടെന്നാണതു സംഭവിച്ചത്..........[[തുടരും]]]