പ്രണയം അനന്തമാണ്,അനശ്വരമാണ്,അനിര്‍വചനീയമാണ്,,,,,,,,,,,,,,മാങ്ങാതൊലിയാണ്,തേങ്ങാ കൊലയാണ്...
എന്‍റെ വീടിനു തൊട്ടടുത്ത് പള്ളി വക ഒരു കോട്ടെര്സ് ഉണ്ട്.ഏകദേശം അഞ്ചു മുറികള്‍ ഉണ്ട് അതില്‍ വാടകയ്ക്ക് കൊടുക്കാന്‍. ആയിടക്കാണ് ഒരു സുന്തരനായ ചെറുപ്പക്കാരനും,ചെറുപ്പക്കാരിയും, അവിടെ താമസമാക്കിയത്.അവരെ കുറിച്ച് പല കിംവദന്തിയും നാട്ടില്‍ പ്രചരിച്ചു.ആ ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്നതാണ്...
അവള്‍ അവന്‍റെ സെറ്റപ്പ് ആണ് തുടങ്ങി പലതും....
ഒരു ദിവസം പുഴയില്‍ വച്ച് ഞാന്‍ അവനെ കണ്ടു...മുടിയൊക്കെ നീട്ടി വളര്‍ത്തി വെള്ളാരം കണ്ണുള്ള..ചിരിക്കുമ്പോള്‍ നുണക്കുഴി വിരിയുന്ന ഒരു സുന്ദരന്‍ ..തഞ്ചത്തില്‍ ഞാന്‍ അവനോടു കാര്യങ്ങള്‍ അന്വേഷിച്ചു....അവന്‍ എല്ലാം എന്നോട് തുറന്നു പറഞ്ഞു..അവന്‍റെ പേര്‍ സുധീര്‍ എന്നാണ്..ചങ്ങനാശ്ശേരി ആണ് വീട്. ബാപ്പ പത്ത് ഇരുപതു വര്‍ഷമായി ഗള്‍ഫിലാണ്..നല്ല സാമ്പത്തിക ഭദ്രധയുള്ള കുടുമ്പം. ഇവന്റെ ഡിഗ്രി കഴിഞ്ഞതോടെ അവന്‍റെ ബാപ്പ അവനു ടൌണില്‍ തന്നെ നല്ല ഒരു ഫാന്‍സി ഷോപ്പ് തുറന്നു കൊടുത്തു.തരക്കേടില്ലാത്ത വരുമാനം...
അങ്ങനെയിരിക്കുമ്പോഴാണ് അടുത്ത കോള്ളജില്‍ പഠിക്കുന്ന റിന്‍സി ജെയിംസ് എന്ന് പേരുള്ള ഒരു കുട്ടി അവന്‍റെ കടയില്‍ വരുന്നത്...ആദ്യ കാഴ്ചയിലെ അവളെ അവനങ്ങ് ബോധിച്ചു.പിന്നീട് അവള്‍ ആ കടയില്‍ നിത്യ സന്ദര്‍ശക ആയി...ഇരുവരും പതിയെ പ്രണയവും ആരംഭിച്ചു....
വീട്ടില്‍ കല്യാണാലോചനകള്‍ വരാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ വഷളായി...കാരണം ഇരുവരും ഒരിക്കലും പിരിയാന്‍ കഴിയാത്ത വിധം അടുത്തിരുന്നു.വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടെയും കല്യാണം നടക്കില്ല എന്നുറപ്പായിരുന്നു. അങ്ങനെ അവര്‍ ആരും അറിയാതെ രെജിസ്റെര്‍ വിവാഹം ചെയ്തു ഒളിച്ചോടി പോന്നതാണ്.
എനിക്ക് അവന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ അഭിമാനം തോന്നി ...സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിച്ച നട്ടെല്ലുള്ള ഒരു ആണ്‍കുട്ടി...പിന്നീട അവനു ഞാന്‍ തന്നെയാണ് ടൌണില്‍ ഉള്ള ഒരു തുണിക്കടയില്‍ ജോലി ശരിയാക്കി കൊടുത്തതും..മാസം നാലായിരം രൂപ നല്ല ശമ്പളം അല്ലെങ്കിലും തട്ടി മുട്ടി ജീവിച്ചു പോവാന്‍ അത് മതിയാകുമായിരുന്നു...
കുറെ ദിവസങ്ങള്‍ കഴിഞ്ഞു ..ഒരു രാത്രി ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നു..നോക്കിയപ്പോള്‍..സുധീര്‍..
കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോള്‍ അവന്‍റെ വൈഫിനു സുഖമില്ല ,,,കടുത്ത പനിയാണ്...അടുത്തുള്ള ഹോസ്പിറ്റലില്‍ കാണിച്ചപ്പോള്‍ വലിയ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തതാണ്..ഞാന്‍ അപ്പോള്‍ തന്നെ ഡ്രസ്സ് മാറി അയല്‍പക്കത്തുള്ള അശ്രഫിന്റെ ഓട്ടോ വിളിച്ചു...
നല്ല പനിയുണ്ടായിരുന്നു ആ കുട്ടിക്ക്...കടുത്ത ചൂടും...അങ്ങനെ ആ ഓടോയില്‍ ഞങ്ങള്‍ അല്ഷിഫ ഹോസ്പിറ്റലില്‍ എത്തി.ആ കുട്ടിയെ അവിടെ അഡ്മിറ്റ് ചെയ്യേണ്ടി വന്നു...
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവന്‍ കുറച്ചു ബില്ലുമായി എന്‍റെ അടുക്കല്‍ വന്നു...തല താഴ്ത്തി കണ്ണീരോടെ പറഞ്ഞു..ഇക്കാ ഈ മരുന്ന് മേടിക്കണം എന്‍റെ കയ്യില്‍ പണമില്ല..ഇക്ക കുറച്ചു കാശ് തരണം ..ശമ്പളം കിട്ടിയിട്ട് തിരിച്ചു തരാം....ഞാന്‍ അപ്പോള്‍ തന്നെ കുറച്ചു പൈസ അവനു കൊടുത്തു..അവന്‍റെ പുറത്തു തട്ടി അവനെ ആശ്വസിപ്പിച്ചു....
പിന്നീട് എനിക്ക് ജോലി സംഭന്ധമായ ആവശ്യങ്ങള്‍ക്കായി എറണാകുളം വരെ പോവേണ്ടി വന്നു.കുറച്ചു മാസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ തിരിച്ചു വന്നത്,,,വന്ന പാടെ ഞാന്‍ അവന്‍റെ തുണിക്കടയില്‍ ചെന്ന്.പക്ഷെ അവന്‍ അവിടെ ഉണ്ടായിരുന്നില്ല..തിരിച്ചു പോരാന്‍ ഒരുങ്ങിയപ്പോഴാനു ഞാന്‍ അവളെ കണ്ടത്..അവന്‍റെ ഭാര്യ....ഞാന്‍ തരിച്ചു നിന്നു...കറുപ്പ് കയറിയ കണ്കുഴിയും ,നിരാശ ബാധിച്ച അവളുടെ മുഖവും ആകെ ഒരു പ്രേത കോലം....പിന്നെ കാഷ്യര്‍ ആണ് കാര്യങ്ങള്‍ എന്നോട് പറഞ്ഞത്...നല്ലൊരു സംഖ്യാ മുന്‍കൂര്‍ ആയി അവന്‍ വാങ്ങിയിരുന്നു..ജോലിക്ക് വരാതെയായപ്പോള്‍ ഈ കൊച്ച് ജോലി ചെയ്തു കടം വീട്ടാം എന്ന് പറഞ്ഞു...
അന്ന് രാത്രി പുഴക്കരയില്‍ ഇരിക്കുമ്പോള്‍ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു.അപ്പോഴാണ് ഒരാള്‍ ആടി ആടി വരുന്നത് ഞാന്‍ ശ്രദ്ധിച്ചത്.അടുത്ത് എത്തിയപ്പോഴാണ് ആളെ എനിക്ക് മനസ്സിലായത്...സുധീര്‍.അവന്‍ സാമാന്യം നന്നായി മദ്യപിച്ചിരുന്നു.എന്നെ കണ്ടതും അവന്‍ പരുങ്ങി....അവന്‍റെ കോലം കണ്ടു ദേഷ്യം കയറിയ ഞാന്‍ അവനെ ഒരു പാട് വഴക്ക് പറഞ്ഞു....ഒരു പോട്ടിക്കരചിലോടെ അവന്‍ പറഞ്ഞു തുടങ്ങി.
..ഇക്കാ ഞാന്‍ ഇപ്പോള്‍ വാര്‍ക്ക പണിക്കു പോവുകയാണ്..എന്‍റെ കൈ കണ്ടോ..എന്‍റെ കോലം കണ്ടോ....നന്നായി ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി..ഒരാഴ്ച മുമ്പ് എന്‍റെ ഉമ്മ മരിച്ചു..എന്നെ ഓര്‍ത്തു നീറി നീറിയാ ആ പാവം മരിച്ചത്...എന്നോട് എന്തൊരു സ്നേഹം ആയിരുന്നു എന്‍റെ ഉമ്മാക്ക് എന്ന് അറിയുമോ ഇക്കാ...അയാള്‍ കരഞ്ഞു കൊണ്ട് തുടര്‍ന്ന്.രാത്രി എത്ര നേരം വൈകിയാലും ഞാന്‍ വരാതെ എന്‍റെ കൂടെ ഭക്ഷണം കഴിക്കാതെ ആ പാവം ഉറങ്ങില്ല ഇക്കാ....ഒരു ദിവസം ഞാന്‍ ഗാനമേളക്ക് പോയി വൈകിയപ്പോള്‍ ഉമ്മയോട് പറയാതെ ഞാന്‍ സുഹൃത്തിന്റെ റൂമില്‍ കിടന്നു...പിറ്റേന്ന് ഞാന്‍ പുലരച്ചേ വീട്ടില്‍ വരുമ്പോഴും ആ പാവം എനിക്കുള്ള ചോറും മൂടി വച്ച് ഉറങ്ങാതെ എന്നെ കാത്തിരിക്കുകയായിരുന്നു..ഞാന്‍ പാപിയാണ് ഇക്കാ....
വാടക കൊടുക്കാന്‍ പണമില്ല....ഒരു അസുഖം വന്നാല്‍ ഹോസ്പിറ്റലില്‍ പോവാന്‍ പണമില്ല...സഹായത്തിനു ,,ആശ്വാസത്തിന് ഒരാള്‍ പോലും ഇല്ല....ഇവിടെ വന്നതിനു ശേഷം പലപ്പോഴും പട്ടിണി കിടന്നിട്ടുണ്ട്...എന്തിനു..അവള്‍ക്കു ഒരു അടിവസ്ത്രം വാങ്ങിക്കൊടുക്കാന്‍ പോലും എനിക്ക് ക്കഴിഞ്ഞിട്ടില്ല...വല്യ വീട്ടിലെ കുട്ടിയാ എന്‍റെ കൂടെ കൂടി അവളുടെ ജീവിതവും ഞാന്‍ തകര്‍ത്തു........അയാള്‍ നിര്‍ത്താതെ കരഞ്ഞു കൊണ്ടിരുന്നു..എങ്ങനെ അയാളെ ആശ്വസിപ്പിക്കണം എന്നെനിക്കരിയിലായിരുന്നു....
അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച...പിന്നീട് അവര്‍ അവിടെ നിന്നും വീട് മാറി...നാളുകള്‍ക്കു ശേഷം പത്രത്തില്‍ കണ്ടു രണ്ടു പേരും തൂങ്ങി മരിച്ചെന്നു.......ഒരു പാട് സ്വ\പ്നങ്ങള്‍ ബാക്കിയാക്കി അവര്‍ ജീവിതം അവസാനിപ്പിച്ചു.
പ്രണയിച്ച പെണ്ണിനെ കല്യാണം കഴിക്കുന്നത് നല്ലതാണ്...വീട്ടുകാരുടെ സമ്മതത്തോടെ ആണെങ്കില്‍...അല്ലെങ്കില്‍ നട്ടെല്ല് മാത്രം പോര അവളെ പോറ്റാനുള്ള കഴിവും കൂടി വേണം...രണ്ടോ മൂന്നോ വര്ഷം പ്രണയിച്ച പെണ്ണിനെ പിരിയുന്ന വേദന നമുക്ക് സഹിക്കാന്‍ കഴിയില്ല...അപ്പോള്‍ പതിരുപതെട്ടു വര്ഷം നമ്മെ കഷ്ടപ്പെട്ടു പോറ്റി വളര്‍ത്തിയ രക്ഷിതാക്കള്‍ക്ക് നമ്മള്‍ നനഷ്ടപ്പെടുമ്പോള്‍ അവരുടെ വേദന എത്ര മാത്രമായിരിക്കും.......മാതാ പിതാക്കളെ വേദനിപ്പിച്ചവര്‍ ജീവിതത്തില്‍ വിജയിച്ചിട്ടില്ല...
നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അവരെ വേദനിക്കാതിരിക്കട്ടെ.......
വീട്ടുകാരെ ധിക്കരിച്ചു,,മാതാ പിതാക്കളെ വെറുപ്പിച്ചു പ്രണയത്തിന്‍റെ വഴിയെ നീങ്ങുന്നവര്‍ ഒന്നോര്‍ക്കുക...ഇത് പോലുള്ള മരക്കൊമ്പുകള്‍ ഇനിയും ബാക്കിയുണ്ട് നിങ്ങള്ക്ക് വേണ്ടി......
Wednesday, 30 October 2013
പ്രണയം
Subscribe to:
Post Comments (Atom)


No comments:
Post a Comment