1. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ ടാക്സിയില്‍ ഇരുന്നു അയാള്‍ ചിന്തിക്കുകയായിരുന്നു...തന്റെ നേര്‍ പകുതി,തന്‍റെ പാതി ജീവന്‍ എന്ന് കരുതിയവള്‍ക്ക് എന്ത് പറ്റി??

    രണ്ടു വര്ഷം ആയെ ഉള്ളൂ ഞാന്‍ അവളെ പിരിഞ്ഞിട്ടു,അപ്പോഴേക്കും അവള്‍ മറ്റൊരുത്തന്റെ കൂടെ കിടന്നു....അത് നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും ചെയ്തു...ഛെ...

    വീട്ടിലെത്തിയ അയാള്‍ കയ്യില്‍ ആകെ ഉണ്ടായിരുന്ന ഒരു സുട്കൈസ് ടാബിളിലേക്ക് എറിഞ്ഞു ബെട്രൂമിലേക്ക് നടന്നു.
    അവിടെ ബെഡിന്റെ മൂലയില്‍ മുഖംപൊത്തിയിരുന്നു കരയുകയായിരുന്നു അവള്‍....തന്റെ ഭാര്യ...വന്ജകി....എന്നെ മറന്നു മറ്റൊരുത്തന്റെ കൂടെ കിടന്നു..ഇപ്പൊ കരച്ചിലും.....

    ഓര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല.ഞെട്ടിത്തിരിഞ്ഞു നോക്കിയ അവളുടെ മുഖത്ത് അയാളുടെ കരതലം ആഞ്ഞു പതിച്ചു.ഒരലര്‍ച്ചയോടെ അവള്‍ തെറിച്ചു വീണു.....

    വീണ്ടും തല്ലാന്‍ അണഞ്ഞ അയാളോട് അവള്‍ അലറി......

    തൊട്ടു പോവരുത് എന്നെ.......

    തൊട്ടാല്‍ നീ എന്ത് ചെയ്യുമെടീ.....

    എന്‍റെ കൈ നിങ്ങളുടെ മുഖത്തും പതിയും....

    അയാള്‍ ഒന്ന് വിളറി....നിനക്ക് എന്ത് കുറവായിരുന്നു ഇവിടെ.....ഇട്ടുണ്ണാന്‍ പോന്തളികയില്‍ ഭക്ഷണവും...പണത്തിനു പണവും,ആവശ്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യവും ...എന്നിട്ടും നീ എന്നെ ചതിച്ചു...........

    ഒരു പെണ്ണിന് ജീവിക്കാന്‍ ഈ പറഞ്ഞതൊന്നുമല്ല അത്യാവശ്യം..അവളുടെ ഭര്‍ത്താവിന്റെ സാമീപ്യമാണ്....നമ്മുടെ കല്യാണം കഴിഞ്ഞിട്ട് 12 വര്‍ഷമായി.....രണ്ടര വര്ഷം കൂടുമ്പോള്‍ ആറു മാസം ലീവിന് നിങ്ങള്‍ വരും..ഈ 12 വര്‍ഷത്തില്‍ നിങ്ങള്‍ എന്‍റെ കൂടെ ജീവിച്ചത് വെറും നാല് വര്‍ഷതോളമാണ്...ഇങ്ങനെയെങ്കില്‍ നിങ്ങള്‍ എന്തിനു എന്നെ കല്യാണം കഴിച്ചു...?????ജീവിക്കാന്‍ വകയില്ലാതെ നിങ്ങള്‍ ഗള്‍ഫില്‍ പോയതാണെങ്കില്‍ എനിക്ക് മനസ്സിലാവും...അവസാന വട്ടം നിങ്ങള്‍ യാത്രയായപ്പോള്‍ പറഞ്ഞത് ബസ്സ്ടാണ്ടിനു മുന്നിലെ മുപ്പത് സെന്ററില്‍ പുതിയ ഷോപിംഗ് ഷോപ്പിംഗ്‌ കോമ്പ്ലെക്സ് പടുതുയര്‍ത്തണ്ണം എന്നാണ്....നിങ്ങള്‍ ഓരോന്നും പടുത്തുയര്‍ത്തുബോള്‍ തകര്‍ന്നടിഞ്ഞത് എന്‍റെ സ്വപ്നങ്ങളാണ്.....

    രണ്ടു വര്ഷം നിനക്ക് എന്നെ കാണാതായപ്പോഴേക്കും നിനക്ക് കഴപ്പ് മൂത്തോടീ....*&&^%%മോളെ........

    അതെ പെണ്ണിനെ സൃഷ്ടിച്ചത് ഐസ് കട്ട കൊണ്ടല്ല ആണിന്റെ വാരിയെല്ല് കൊണ്ടാ.....
    അബദ്ദത്തില്‍ ഏതെങ്കിലും മൊബൈല്‍ കടയില്‍ നിന്നു ഈസി റീ ചാര്‍ജ് ചെയ്‌താല്‍ നമ്പര്‍ നോട്ട് ചെയ്തു അവന്‍ രാത്രി വിളിക്കും..കിടന്നോ ..ഒറ്റയ്ക്കാണോ....വരട്ടെ എന്നും പറഞ്ഞു......ഒരു ഓട്ടോയില്‍ കയറിയാല്‍ ഓട്ടോ അന്നേരം റിസേര്‍വ് ആവും...ബസ്സില്‍ കയറിയാല്‍ തട്ടലും മുട്ടലും..ഉഴിയലും.....മരണ വീട്ടില്‍ പോയാല്‍ വരെ ഗള്‍ഫുകാരന്റെ ഭാര്യയാ എന്നും പറഞ്ഞു ഓരോരുത്തരുടെ നോട്ടം....
    വീട്ടില്‍ തേങ്ങയിടാന്‍ വരുന്നവനും...തെങ്ങിന് ത്ടമിടാന്‍ വരുന്ന്നവനും
    നിങ്ങള്‍ മേടിച്ചു തന്ന ഈ വില കൂടിയ ഷിഫോണ്‍ സാരിക്കുള്ളിലെ പച്ച മാംസതിലേക്ക് ആര്‍ത്തിയോടെ തുറിച്ചു നോക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയിട്ടുണ്ട്....എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാതവളുടെ അവസ്ഥ...

    ഭര്‍: ഇല്ലാത്ത സമയമുണ്ടാക്കി ദിവസവും രണ്ടു മണിക്കൂറോളം നിനക്ക് ഞാന്‍ വിളിക്കാറില്ലേ......

    ഉവ്വ് വിളിക്കാറുണ്ട്....ഓരോ തവണ ഞാന്‍ വരാന്‍ പറയുമ്പോഴും നിങ്ങള്‍ പറയും ലീവില്ല..തിരക്കിലാണ്.. ഓരോ ദിവസവും എണ്ണി നിങ്ങളെയും പ്രതീക്ഷിച്ചു നില്‍ക്കുന്ന എനിക്ക് കിട്ടുന്ന മറുപടി....അപ്പോള്‍ കിട്ടാത്ത ലീവ് ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടന്നു എന്നറിഞ്ഞപ്പോള്‍ കിട്ടി അല്ലെ.,,
    അവസാനം ഫോണിലൂടെ ഒരു ഉമ്മയും തരും.....നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം ........"""ഫോണിലൂടെ ഉമ്മ തന്നാല്‍ തീരുന്നതല്ല ഒരു ഭാര്യയുടെ വികാരം.....ഒരു ഭര്‍ത്താവിന്റെ കടമയും.......

    ഭര്‍: നീ പറയുന്നത് ഞാന്‍ ഗള്‍ഫ്‌ നിര്‍ത്തി ആ രമണിയുടെ ഭര്‍ത്താവിന്റെ പോലെ ജീവിക്കണം എന്നാണോ....


    അയാള്‍ക്കെന്താ ഒരു കുഴപ്പം ..നിങ്ങള്‍ ഈ കെട്ടിപ്പൊക്കിയ മണി മന്ധിരതെക്കാള്‍ കളിയും ചിരിയും സമാധാനവും ഉണ്ട് ആ ചെറ്റ കുടിലില്‍ ....രാത്രി കിടക്കാന്‍ നേരത്ത് ഭാര്യക്ക് വേണ്ടത് ഗാലക്സി മൊബൈല്‍ അല്ല തന്റെ ഭര്‍ത്താവിന്റെ സാമീപ്യമാണ്....സുഖത്തിലും ദുഖത്തിലും........ഒരു പെണ്ണ് വഴി പിഴക്കുന്നുവെങ്കില്‍ അത് അവളുടെ ഭര്‍ത്താവിന്റെ പരാജയമാണ്....നിങ്ങള്‍ പരാജയപ്പെട്ടു...

    ഭര്‍- നീ പറയുന്നത് കേട്ടാല്‍ തോന്നും ഞാന്‍ അവിടെ കിടന്നു സുഖിക്കുയാനെന്നു.....

    നിങ്ങള്‍ സുഖിക്കുക തന്നെയായിരുന്നു....നിങ്ങളുടെ റൂമിലുള്ള ഇന്തോനേഷ്യ പെണ്ണ് നിങ്ങളുടെ ആരാണ്.......നിങ്ങള്‍ ആണുങ്ങള്‍ക്ക് എന്ത് തെറ്റും ചെയ്യാം....പക്ഷെ ഏതെങ്കിലുംപെണ്ണ് നിമിഷ ദൌര്ഭാല്യത്തില്‍ കുടുങ്ങി എന്തെങ്കിലും ചെയ്‌താല്‍ അവള്‍ വഴി പിഴച്ചവലായി....തെവിടിശിയായി..വിവാഹ മോചനമായി.....

    ഈ തലയിനക്ക് നാവുണ്ടായിരുന്നെങ്കില്‍ അത് പറഞ്ഞു തരുമായിരുന്നു ഞാന്‍ ഒഴുക്കിയ കണ്ണീരിന്റെ കണക്...

    അയാള്‍ക്ക്‌ ഉത്തരം മുട്ടി പോയി....പുറത്തേക്കിറങ്ങിയ അയാള്‍ മൊബൈലില്‍ നമ്പര്‍ ഡയല്‍ ചെയ്തു...

    ഹലോ മുനീര്‍ എന്‍റെ വിസ കാന്‍സെല്‍ ചെയ്തേക്കു....

    എന്താ സര്‍ പെട്ടെന്ന്......

    എനിക്കും ജീവിക്കണം///////എനിക്കും ജീവിക്കണം////