- ഇന്നലെ വൈകുന്നേരം കഴിച്ച പാകിസ്താന്‍ പൊറോട്ടയും ,രാത്രി കഴിച്ച ഇന്ത്യന്‍ പൊറോട്ടയും വയറിനുള്ളില്‍ ആമാശയത്തിന്റെ അതിര്‍ത്തിയെ ചൊല്ലി ഭീകര തര്‍ക്കം..തര്‍ക്കത്തിനൊടുവില്‍
പാകിസ്താന്‍ പോറോട്ടയെ ഇന്ത്യന്‍ പൊറോട്ട വെടിവച്ചു കൊന്നു....വെടി ശബ്ദം പുറത്തേക്കു വന്നപ്പോഴാണ് സംഗതി ഞാന്‍ അറിഞ്ഞത് .പാകിസ്താന്‍ പൊറോട്ടയുടെ ശവം ചീഞ്ഞു മണക്കും മുമ്പേ കക്കൂസില്‍ കബറടക്കി ..ഉറങ്ങിക്കിടന്ന ശിഹാബിന്റെ സോപും അടിച്ചു മാറ്റി ഒരു ദാരിദ്ര്യ കുളി കുളിച്ചു ഞാന്‍ പുറത്തേക്കിറങ്ങി...
പെരുന്നാള്‍ പ്രമാണിച്ച് പുതിയ പാന്‍റും,ഷര്‍ട്ടും ,ശട്ടിയും വാങ്ങണം...ഫലസ്തീന്‍ കുബരിക്കരികില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഹൈഫാ മാളില്‍ വലതു കാല്‍ വച്ച് കയറി..പോക്കെറ്റില്‍ ആവശ്യത്തിനുള്ള റിയാല്‍ ഉണ്ടെന്നു ഉറപ്പു വരുത്തി...
കണ്ണിനു കുളിര് പകരുന്ന കാഴ്ചകള്‍ ആയിരുന്നു ഉള്ളില്‍...പല രാജ്യക്കാരായ കിളികള്‍ പാറി പറന്നു നടക്കുന്നു.പെട്ടെന്നാണ് ഒരു പിന്‍ വിളി ..തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു മധ്യ വയസ്കന്‍....മൊയിദീന്റെ മകനല്ലേ.......ആണെങ്കില്‍ എന്നാണ് വായില്‍ വന്നതെങ്കിലും അതങ്ങ് വിഴുങ്ങി ഭവ്യതയോടെ പറഞ്ഞു ..അതെ ഇക്ക...
ഞാന്‍ നിന്റെ ഉപ്പാന്റെ സുഹൃത്ത് ആണ്...ഉപ്പ ഒരു കല്യാണ കാര്യം പറഞ്ഞിരുന്നു നിനക്ക്..... ഞാന്‍ വിചാരിച്ചു അയാള്‍ ബ്രോകര്‍ ആണെന്ന്..അല്ലെന്നു അയാളുടെ തുടര്‍ന്നുള്ള സംസാരത്തില്‍ നിന്നും മനസ്സിലായി.
എന്‍റെ മോളാ...ഡിഗ്രി രണ്ടാം വര്‍ഷത്തിനു പഠിക്കുന്നു...നിന്റെ ഉപ്പയും ഉമ്മയും കണ്ടിട്ടുണ്ട് ..അവര്‍ക്ക് ഇഷ്ടായി,,ഇനി മോന്‍ ലീവിന് പോവുമ്പോള്‍ പോയി കണ്ടു നോക്ക്..ഇഷ്ടമായാല്‍ നമുക്ക് ഇത് നടത്താം... അയാള്‍ വെളുത്തിട്ട് ആണ് കാണാന്‍ സുന്ദരന്‍,പ്രായം തോന്നിക്കില്ല....മകളും അങ്ങനെയൊക്കെ തന്നെയാവും ..മനസ്സില്‍ ഒരു തട്ട് ലഡ്ഡു ഒന്നിച്ചു പൊട്ടി..ഞാന്‍ വിനായ കുനയാനിതനായി....സംസാരത്തില്‍ സ്നേഹവും ബഹുമാനവും ആവശ്യത്തിനു കുത്തി നിറച്ചു...അയാള്‍ക്ക് എന്തായാലും എന്നെ ഇഷ്ടപ്പെട്ടു എന്നുറപ്പ്...അപ്പോഴാണ് പണി പാലും വെള്ളത്തില്‍ കിട്ടിയത്.
രണ്ടു ഫിലിപ്പിന്‍ കിളികള്‍ പാറി വന്നു ...ഒരുത്തി ചോദിച്ചു
are you shahul malayil..??? അതെ എന്നോ അല്ല എന്നോ പറയാന്‍ പറ്റാത്ത അവസ്ഥ. do you remember me.....എന്‍റെ പോന്നോ വിടാന്‍ ഭാവമില്ല...ഇവള്‍ എന്‍റെ എഫ് ബി ഫ്രണ്ട് ആണ്..ഒന്ന് രണ്ടു തവണ ചാറ്റിയിട്ടും ഉണ്ട്...എന്തിനേറെ പറയുന്നു അവയ്ക്ക് ഒപ്പം നിന്നു ഫോട്ടോ എടുക്കണം...ഓരോ കപ്പ് കാപ്പി കുടിക്കണം....അവളുടെ ഓരോ
ആഗ്രഹങ്ങളേ...
കണ്ടു നിന്ന ഭാവി അമ്മോശന്റെ ചുണ്ടിലെ ചിരി മാഞ്ഞു , മോനെ ഞാന്‍ പറഞ്ഞത് തമാശ ആയി കരുതിയാല്‍ മതി കേട്ടോ...അവള്‍ക്കു പഠിക്കാനാ താല്പര്യം...ഉടനെയൊന്നും കല്യാണം കഴിപ്പിക്കുന്നില്ല..അവള്‍ക്കു ഡിഗ്രി കഴിഞ്ഞു ബി എഡും ചെയ്യനമാത്രേ ,,,അപ്പൊ ഞാന്‍ പോട്ടെ പരിജയപ്പെട്ടത്തില്‍ സന്തോഷം....അയാള്‍ പോവുന്നത് നോക്കി ഞാന്‍ അന്തം വിട്ടു നിന്നു...ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തി ഊണില്ല എന്ന് പറഞ്ഞ പോലായി നമ്മടെ അവസ്ഥ...തിരിഞ്ഞു നോക്കിയപ്പോള്‍ ഫിലിപ്പിനെ കിളികളും പാരിപ്പോയിരിക്കുന്നു...ചുരുക്കി പറഞ്ഞാല്‍ പുതിയ ഷട്ടി വാങ്ങും മുമ്പേ പഴയ ഷട്ടി കീറി.....കല്യാണം മുടക്കികളുടെ ശല്യം സഹിക്ക വയ്യാതെയാണ് ഇങ്ങോട്ട് ഫ്ലൈറ്റ് കയറിയത്. പട പേടിച്ചു പന്തളത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട....
വാല്‍കഷ്ണം,,,,പാപി ചെല്ലുന്നിടം പാതാളം
Wednesday, 30 October 2013
പണി പാലും വെള്ളത്തില്‍
Subscribe to:
Post Comments (Atom)

No comments:
Post a Comment