- അയ്യപ്പനും ഞാനും.....4
വൈകി വായിക്കുന്നവര്‍ക്കായി....... കെട്ടാന്‍ പോവുന്ന പെണ്ണിന് കാവ്യയുടെ കണ്ണ് വേണം,പാലിന്റെ നിറം വേണം,ചന്തിക്കൊപ്പം മുടി വേണം തുടങ്ങി ഒരു പാട് ടിമാണ്ടുകള്‍ ഉള്ള വ്യക്തിയാണ് അയ്യപ്പന്‍.99പെണ്ണ് കണ്ട അയ്യപ്പന്‍റെ വിവാഹം നീളുന്നതും ഈ കാരണങ്ങള്‍ കൊണ്ട് തന്നെ...അയ്യപ്പന്‍റെ നൂറാമത്തെ പെണ്ണ് കാണലിനു ഞാനും അയ്യപ്പനും പെണ്ണ് വീട്ടിലെത്തുന്നു.....തുടര്‍ന്ന് വായിക്കുക....
ഞങ്ങള്‍ രണ്ടു പേരും വീടിനകത്ത് കയറി ഇരുന്നു.പഴയ ഒരു തറവാടാണ്..നടുമുറ്റവും ആമ്പല്‍ കുളവും ഒക്കെ ഉള്ള ഒരു നാലുകെട്ട്..തൊടിയില്‍ വളര്‍ന്നു നില്‍ക്കുന്ന മാവും,പ്ലാവും,തെങ്ങുമെല്ലാം പഴയ പ്രൌഡി വിളിച്ചോതുന്നു..തൊട്ടടുത്ത് പശുതൊഴുത്തില്‍ ധാരാളം പശുക്കള്‍.ചുമരില്‍ ഒരു മാനിന്റെ തല അത് പോലെ സ്ടഫ് ചെയ്തു വച്ചിരിക്കുന്നു.അതിനടുത് ചത്ത് പോയ ചന്ദ്ര ശേഖരന്റെ എന്ന് തോന്നിപ്പിക്കുന്ന ഒരു പഴയ ഫോട്ടോ..കപ്പട മീശയും ഉണ്ടക്കണ്ണും ഉള്ള ഒരു ആജാനബാഹു.അതിനു തൊട്ടടുത്ത് ഒരു ഇരട്ടക്കുഴല്‍ തോക്കും തൂക്കിയിരിക്കുന്നു.ഈ കണ്ട സ്വത്തിനു മുഴുവന്‍ അവകാശി അവള്‍ മാത്രം.ഒറ്റ മോളല്ലേ അയ്യപ്പാ കോളടിച്ചു....
പെട്ടെന്ന് പൂമുഖ വാതില്‍ക്കല്‍ ഒരു പദനിസ്വനം.ഞങ്ങള്‍ രണ്ടു പേരും ആകാംക്ഷയോടെ വാതിലക്കലേക്ക് നോക്കി....എന്നാല്‍ ഞങ്ങളുടെ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ട് ദാ വരുന്നു തള്ള ചായയും പലഹാരങ്ങളുമായി.
മോള് കുളിക്കുവാ ഇപ്പൊ വരും.നിങ്ങള്‍ കാപ്പി കുടിച്ചോളൂ
കുളി എന്ന് കേട്ടതും അയ്യപ്പന്‍റെ കണ്ണുകള്‍ കുളക്കടവിലേക്ക് നീണ്ടു...
മോന്റെ വീട്ടില്‍ ആരോക്കെയുണ്ട്.......
അയ്യപ്പന്‍ തല വെട്ടിച്ചു...അച്ഛന്‍ റിട്ടയേഡ് ആയി പിന്നെ അമ്മയും ചേട്ടനും,ചേട്ടന്റെ ഭാര്യയും...
ഇവിടത്തെ ആളും റിട്ടയേഡ് ആയിട്ട് ആറു മാസമായി..പാവം ഡെങ്കിപ്പനി വന്നാ ചത്തത്...ദാ ഫോട്ടോ ക്കണ്ടില്ലേ..അറിയപ്പെടുന്ന വെടി വെപ്പുകാരനായിരുന്നു..പലയിടത്തും പോയി വെടി വച്ചിട്ടുണ്ട്....
ഞാനും അയ്യപ്പനും മുഖത്തോട് മുഖം നോക്കി..
അയ്യപ്പനും അത്യാവശ്യം നല്ല വെടിവേപ്പുകാരനാണ് നാട്ടില്‍ അന്വേഷിച്ചാല്‍ മനസ്സിലാവും.,,,അയ്യപ്പന്‍ കാലില്‍ ഒന്ന് ചവിട്ടി...
എന്നാ മക്കള്‍ കാപ്പി കുടിക്ക്..അവളെ ഞാനിങ്ങു പറഞ്ഞു വിടാം..
തള്ള പോയതും അയ്യപ്പന്‍റെ നോട്ടം ലടുവിലും ജിലേബിയിലുമായി....തള്ളപോയോ എന്ന് ഒന്ന് കൂടി നോക്കിയാ ശേഷം ഒരു അഞ്ചാറു ലടു ഒന്നിച്ചു അണ്ണാക്കിലേക്ക് കുത്തിത്തിരുകി അയ്യപ്പന്‍..ഒരു മാതിരി ഗ്രഹനി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെ...
വേണേല്‍ തിന്നോടാ അവസാനം ഇതേ ബാക്കിയുണ്ടാവൂ....വേണ്ട അയ്യപ്പാ നിന്റെ കൂടെ പെണ്ണ് കാണാന്‍ വന്നു ഇത്യാതി സാധനങ്ങള്‍ തിന്നു എനിക്ക് പ്രമേഹം വന്നു...എന്നിട്ടും നിനക്ക് ഒരു പെണ്ണ് ഒത്തില്ല.
വീണ്ടും പൂമുഖ വാതില്‍ക്കല്‍ ഒരു കൊലുസ്സിന്റെ ശബ്ദം ...99പെണ്ണ് കണ്ട അയ്യപ്പന് 99റണ്‍സെടുത്തു സെഞ്ചുറിക്ക് കാത്തു നില്‍ക്കുന്ന ദ്രാവിഡിന്റെ അതെ ടെന്‍ഷന്‍.ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടു അവള്‍ വന്നു...അപ്സരസ്സിനെ പോലെ....ചന്ദിക്കൊപ്പം മുടിയുള്ള കാവ്യയുടെ കണ്ണുകള്‍ ഉള്ള...തമന്നയുടെ കളര്‍ ഉള്ള...ശാലീന സുന്തരി....വായിലുണ്ടായിരുന്ന രണ്ടു ലഡ്ഡു അയ്യപ്പന്‍റെ അണ്ണക്കിലൂടെ സ്ലോമോഷനില്‍ ഇറങ്ങിപ്പോയി..
അയ്യപ്പന്‍ കണ്ണും തള്ളി ഇരിക്കുകയാണ്....അവള്‍ നാണത്തോടെ തല കുനിച്ചു കാലിന്റെ പേര് വിരല്‍ ക്കൊണ്ട് ഭൂമിയില്‍ ഇന്ത്യയുടെ ഭൂപടം വരയ്ക്കുന്നു....അയ്യപ്പാ....ഞാന്‍ പതിയെ വിളിച്ചു...അയ്യപ്പന് മറുപടിയില്ല..ഡാ അയ്യപ്പാ വല്ലതും ചോദിക്കെടാ...
എന്താ പേര്..
കുസുമം...
ഹോ നല്ല പേര്..
എന്ത് ചെയ്യുന്നു ....
അമ്മയെ സഹായിക്കുന്നു....
ങേ...
അയ്യപ്പന്‍ ഒന്ന് ഞെട്ടി...മനസ്സിലായില്ല...
ഞാന്‍ കുടുംബശ്രീ മാനജര്‍ ആണ്..അമ്മയും അവിടെയാണ് ജോലി ചെയ്യുന്നത്,,,,
ഹോ അയ്യപ്പന് സമാധാനമായി.
പെട്ടെന്ന് തള്ള കടന്നു വന്നു....അവള്‍ അയ്യപ്പനെ ഒന്ന് കൂടെ നോക്കി അകത്തേക്ക് ഓടി...
അയ്യപ്പന്‍റെ മുഖത്ത് സംതൃപ്തി..പെട്രോളിനും ഡീസലിനും വിലകൂട്ടിയ മന്മോഹന്ജിയുടെ മുഖത്തെ അതെ സന്തോഷം..അവനു പെണ്ണിനെ ക്ഷ പിടിച്ചു എന്ന് വ്യക്തം..
എന്നാ പിന്നെ കുട്ടീടെ ജാതകം ഒന്ന് കിട്ടിയാല്‍ പൊരുത്തം നോക്കാമായിരുന്നു..തള്ളഅകത്തു പോയി ജാതകവുമായി വന്നു...
എന്നാ പിന്നെ കാര്യങ്ങള്‍ ഞങ്ങള്‍ ബ്രോക്കര്‍ ഗോപാലേട്ടനെ അറിയിക്കാം...
വീട്ടുകാരോട് യാത്ര പറഞ്ഞു ഞങ്ങള്‍ നേരെ പോയത്..പണിക്കര്‍ മനോഹരന്റെ വീട്ടില്‍...ജാതക പൊരുത്തം നോക്കണം..ഞങ്ങള്‍ ചെന്നപ്പോള്‍ പണിക്കര്‍ അത്യാവശ്യം നല്ല തണ്ണിയിലായിരുന്നു....
എന്താ വന്നത്..
പൊരുത്തം നോക്കാനായിരുന്നു....
അയാള്‍ ഞങ്ങളെ ചൂഴ്ന്നോന്നു നോക്കി....രണ്ടു പേരും ചേര്‍ന്ന് നിക്ക്വ ..
ഞങ്ങള്‍ ചേര്‍ന്ന് നിന്നു....
ഹ നല്ല പൊരുത്തമാണല്ലോ..നിലവിളക്കിന്റെഅടുത്ത് കരിന്തിരി വച്ച പോലെ.....
അയ്യപ്പന് ദേഷ്യം വന്നു...അതല്ല പണിക്കരെ ഒരു ജാതക പൊരുത്തം നോക്കാനായിരുന്നു.
ഹാ എന്നാ സാധനം താ...ഞങ്ങള്‍ അയാളുടെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു..ജാതകം നോക്കിയാ അയാള്‍ ഞങ്ങളെ ഒന്ന് നോക്കി...
ഹൈ ഇയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ...
പണിക്കരെ നിങ്ങടെ മുമ്പില്‍ വെടിപ്പോതില്‍ ആധാരം തിരുകിയ പോലെ ഇരിക്കുന്ന കണ്ടില്ലേ....
ഏതാ നാള്...
മൂലം...
ഹൈ തന്റെ പേരല്ല ..നാള്‍,,
അതന്നെ പണിക്കരെ മൂലം....
ഞാന്‍ അയ്യപ്പനെ ഒന്ന് നോക്കി...
രണ്ടു ജാതകങ്ങളും കവടി നിരത്തി പണിക്കര്‍ ഗണിച്ചു....
ഹെന്റെ ശിവനെ.................പണിക്കര്‍ ഒന്നലറി...
ശിവനല്ല പണിക്കരെ അയ്യപ്പന്‍..
അതല്ല നോം സാക്ഷാല്‍ ശിവനെ വിളിച്ചതാ..
ഇല്ല്യ ഇത് നടക്കാന്‍ പാടില്ല..കണ്ടകശ്ശനിയാടോ തനിക്കു... അയ്യപ്പന്‍ എന്നെ ഒന്ന് നോക്കി പറഞ്ഞു... കൊണ്ടേ പോവൂ...
രാഹുവില്‍ കേതുവിന്റെ അപഹാരം ...അകാല മൃത്യു വരെ സംഭവിക്കാം...ഒരിക്കലും ഈ ജാതകങ്ങള്‍ തമ്മില്‍ ചേരില്ല.
അയ്യപ്പന്‍ ഒരു 500 രൂപ മടക്കി പണിക്കരുടെ പോക്കെറ്റില്‍ ഇട്ടു....ഇനി കണ്ണട വച്ച് ഒന്ന് നോക്കിയാട്ടെ പണിക്കരെ...
ഹൈ പത്തില്‍ പത്തു പൊരുത്തവും ഉണ്ടല്ലോ....പൈസ എളിയില്‍ തിരുകി പണിക്കര്‍ പറഞ്ഞു..അയ്യപ്പന്‍ ഹാപ്പി .......ഞാനും happy....
പിന്നെ വണ്ടി പറന്നത് നേരെ ബാറിലോട്ടായിരുന്നു...ചെങ്ങര ബാറിലെ ഓലക്കുടിലില്‍ ബീറിന്റെ കഴുത് പൊട്ടിക്കുമ്പോള്‍ അയ്യപ്പന്‍റെ ഫോണ്‍ ബെല്ലടിച്ചു..
ഫോണ്‍ അറ്റന്‍ഡ് ചെയ്ത അയ്യപ്പന്‍ ഫോണ്‍ എന്‍റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു ..ബ്രോക്കര്‍ ആണ് നിനക്ക് തരാന്‍ പറഞ്ഞു.
ഒരു സംശയത്തോടെ ഫോണ്‍ ഞാന്‍ ചെവിയോടു ചേര്‍ത്ത്...ബ്രോക്കര്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി.....
പെണ്‍കുട്ടിക്ക് അയ്യപ്പനെ ഇഷ്ടപ്പെട്ടില്ലത്രേ.....അയ്യപ്പനോട് നേരിട്ട് പറയാന്‍ അയാള്‍ക്ക് വിഷമം.....ഈശ്വരാ ഞാന്‍ ഇതെങ്ങനെ അവനോടു പറയും...ഞാനാകെ വിഷമത്തിലായി
അയ്യപ്പാ.........
ഡാ ഷാഹുലെ ഇതാണെടാ നമുക്ക് ഓരോരുത്തര്‍ക്കും ദൈവം ഓരോ പെണ്ണിനെ കരുതി വച്ചിട്ടുണ്ട് ...അത് കൊണ്ടല്ലേ ഇത്രയും കല്യാണങ്ങള്‍ നടക്കാതെ പോയത്.....ഒടുവില്‍ എന്‍റെ മനസ്സ് കീഴടക്കിയ എന്‍റെ കുസുമം......അയ്യപ്പന്‍.. കുസുമം...കുസുമം...അയ്യപ്പന്‍...ഹാ എന്ത് നല്ല ചേര്‍ച്ച......പിന്നെ കല്യാണത്തിന് വേലുവിന്റെ ദേഹണ്ണം മതി...നല്ല നാടന്‍ സദ്യയും അടപ്രഥമന്‍ പായസവും.ഹണിമൂണ്‍ ഊട്ടിയില്‍.....രണ്ടു കുട്ടികള്‍ മതി ...അതാ നല്ലത്...
സൂത്രത്തില്‍ കാര്യം അവതരിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു....
അയ്യപ്പാ ആ കുട്ടി അത്ര പോരാ ഒരു വശപ്പെശക്....
.
ഡാ സുഹൃത്തിന്റെ ഭാര്യയെ കുറിച്ച് അങ്ങനെ ഒനും ചിന്തിക്കാനേ പാടില്ല...ഇന്ന് മുതല്‍ നിന്റെ പെങ്ങളാണവള്‍.....
കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നതിനു മുംബ് ഞാന്‍ സത്യം പറയാന്‍ തീരുമാനിച്ചു...അയ്യപ്പാ കേള്‍ക്കുമ്പോള്‍ ഇച്ചിരി വിഷമം കാണും .....ആ കുട്ടിക്ക് അയ്യപ്പനെ ഇഷ്ടപ്പെട്ടില്ലാത്രേ ...ഈ കല്യാണം നടക്കില്ല.....
ഗ്യാസ് പോയ ബിയര്‍ പോലെ ആയി അയ്യപ്പന്‍...ഒരു നിമിഷം അവന്‍ ഒന്നും മിണ്ടിയില്ല...അവന്‍റെ കണ്ണുകള്‍നിറഞ്ഞൊഴുകി ......
അയ്യപ്പന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല....അവന്‍റെ കുസുമം വിടരും മുമ്പേ കൊഴിഞ്ഞു....
കുറ സമയത്തിന് ശേഷം അവന്‍ കണ്ണുനീര്‍ തുടച്ചു കൊണ്ട് പറഞ്ഞു.......ഇതെനിക്ക് ദൈവം തന്ന ശിക്ഷയാടാ....ഒരുപെണ്ണിനെ കണ്ടു ഇഷ്ടമായ എനിക്ക് ഇത് മുടങ്ങുംപോള്‍ ഇത്ര സങ്കടമാനെങ്കില്‍ എത്രയോ പെണ്‍കുട്ടികളെ ഞാന്‍ സങ്കടപ്പെടുത്തിയിരിക്കുന്ന്.....ഒരു പാട് പെണ്ണ് കണ്ട ഞാന്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കി ഇഷ്ടപ്പെട്ടില്ല എന്ന് പറയുമ്പോള്‍ അവര്‍ക്ക് എത്ര വേദനിച്ചു കാണും......അയ്യപ്പന് ഇനി ടിമാണ്ടുകള്‍ ഇല്ല....ഏതു പെണ്ണിനേയും കെട്ടാന്‍ ഞാന്‍ തയ്യാറാണ്...അവള്‍ എന്‍റെ കണ്ണുകള്‍ തുറന്നു......പെണ്ണ്‍ ഏതായാലും സ്നേഹിക്കാന്‍ അറിയുന്നവള്‍ ആയാല്‍ മതി...വല്യ സൌന്തര്യം ആണ് എനിക്കെന്നു ഞാന്‍ തെറ്റിദ്ദരിച്ചു...
ഞാന്‍ അയ്യപ്പനെ ആശ്വസിപ്പിച്ചു.....
അയ്യപ്പന്‍ ഇന്ന് ജീവിക്കുന്ന പലരുടെയും പ്രതീകമാണ്..കെട്ടാന്‍ പോവുന്ന പെണ്ണിനെ കുറിച്ച് നൂറായിരം സങ്കല്പങ്ങള്‍ വച്ച് പുലര്‍ത്തുന്നവര്‍ പെണ്ണ് കാണാന്‍ പോവുന്നതിനു മുമ്പ് കണ്ണാടിയില്‍ നോക്കി സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും...
Wednesday, 30 October 2013
അയ്യപ്പനും ഞാനും 4
Subscribe to:
Post Comments (Atom)
No comments:
Post a Comment