Monday, 4 November 2013


നൂറാമത്തെ ലൈക്


  1. നൂറാമത്തെ ലൈക്‌ ................ എഫ് ബി യില്‍ അവന്‍ ആരുമായിരുന്നില്ല.അതായിരുന്നു അവന്റെ ഏറ്റവും വലിയ സങ്കടം .സുഹൃത്തുക്കളുടെ ഫോട്ടോയും സ്റ്റാടസും ഒരുപാട് ലൈകും ഷെയറും നേടുമ്പോള്‍ അവന്റെ വില കുറഞ്ഞ നോക്കിയ ഫോണിന്റെ നിറം മങ്ങിയ കാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ ആരും മൈന്‍ഡ്ചെയ്യാറില്ലായിരുന്നു.തന്റെ പ്രൊഫൈല്‍ ചിത്രത്തിന് ഒരു ലൈക്‌ കിട്ടാന്‍ സുഹ്ര്‍ത്തുക്കളുടെ ഇന്ബോക്സിലേക്ക് ഒരു പാട് മെസ്സേജ് അയച്ചു.please like ma profile pic...ബസ്‌ സ്റ്റാന്റില്‍ ഒരു നേരത്തെ ആഹാരത്തിന് തെണ്ടുന്നവനെക്കള്‍ ദയനീയമായിരുന്നു ഒരു ലൈകിനു വേണ്ടി തെണ്ടുന്ന അവന്റെ അവസ്ഥ

    .എന്നാല്‍ ഇത് 2 വര്ഷം മുമ്പുള്ള അവന്റെ കഥ. ഇപ്പോള്‍ അവന്‍ എഫ് ബ്യില്‍ ശരിക്കും ഒരു ഹീറോ ആണ്.വിപണിയിലെ ഏറ്റവും വില കൂടിയ ഗെലക്സി മൊബൈല്‍ ആണ് അവന്റെ കയ്യില്‍.അവനിടുന്ന പോസ്റ്റുകള്‍ക്ക് നിമിഷ നേരം കൊണ്ട് ലൈകുകള്‍ വന്നു നിറയുമായിരുന്നു .ഒരു ദിവസം വീടിലെ പൂവാലി പശു വിഷം തീണ്ടി ചത്തപ്പോള്‍ അതിന്റെ തലയില്‍ കൈ വച്ച് കരയുന്ന അവന്റെ ചിത്രം അവന്‍ തന്നെയാണ് എഫ് ബി യില്‍ കയറ്റിയത്.ആ ഒരൊറ്റ ചിത്രം എഫ് ബി യില്‍ അവന്റെ ജാതകം തിരുത്തി.ആയിരത്തിലേറെ ഷെയറുകള്‍ ആണ് ആ ഒരൊറ്റ ച്ത്രതിനു അവനു കിട്ടിയത്.അതോടെ അവനു ഒരു കാര്യം മനസ്സിലായി .കണ്ണീര്‍ ഫ് ബ്യില്‍ വലിയ വിലയാണെന്ന്..

    റോഡിലെ ഇലക്ട്രിക്‌ പോസ്റ്റിനു താഴെ ഷോക്കടിച്ചു ചത്ത 2 കുരുവികളെ ചുണ്ടോടു ചുണ്ട് ചേര്‍ത് വച്ച അവന്‍ ഫോട്ടോയെടുത്തു എഫ് ബി യില്‍ കയറ്റി.മനുഷ്യന്റെ ക്രൂര കൃത്യം എന്നാ അടിക്കുറിപ്പും നല്‍കി .ഇവന്റെ ഫോടോകല്‍ക്കെല്ലാം നല്ല അഭിപ്രായവും ഉണ്ടായിരുന്നു'.ഫ്രണ്ട് ലിസ്റ്റ് 500 ല്‍ നിന്നും 3000 ലേക്ക് കടന്നു.ഫോളോവേര്സിന്റെ എണ്ണവും 500നു മുകളിലായി. അതോടെ അവനിലെ മനുഷ്യത്വവും മരിച്ചു.വീട്ടില്‍ വളര്‍ത്തുന്ന പൂച്ചക്കുട്ടിയുടെ 2 കയ്യും കെട്ടി മുറ്റത്തെ കുളത്തിലേക്ക് ഇട്ടവന്‍ അത് vedioയില്‍ പകര്‍ത്തി .കുളത്തിലേക്ക്‌ താഴ്ന്നു പോവുന്ന ആ മിണ്ടാപ്രാണിയുടെ ധീനരോധനം എഫ് ബി യില്‍ അവനെ വീണ്ടും ഹീറോ ആക്കി മാറ്റി .

    ഓരോ ദിവസവും അവന്‍ കിടക്കുന്നത് പിറ്റേന്ന് പകര്ത്തേണ്ട ചിത്രങ്ങളെ കുറിചോര്താണ്. ഭക്ഷണം കിട്ടിയില്ലെങ്കിലും ലൈക് കിട്ടിയാല്‍ മതി എന്നാ അവസ്ഥ. 14 കുട്ടികളുടെ മരണത്തിനിടയാകിയ ബസ്‌ അപകടം നടന്നത് അവന്‍ അറിയുന്നത് വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ടിവി ന്യൂസിലൂടെ ആണ്..ഭക്ഷണം മതിയാക്കി ബൈക്കെടുത്ത് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും എല്ലാവരെയും ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു.മലയാളികളും നന്നായോ എന്ന് മനസ്സില്‍ പ്രാകി കൊണ്ട് അവന്‍ അവിടെ കൂടിയിട്ട മരിച്ചവരുടെ ചെരുപ്പുകളും തളം കെട്ടി നില്‍ക്കുന്ന ചോരയും fb യില്‍ കയറ്റി സായൂജ്യമടഞ്ഞു. കഴിഞ്ഞ ഒരു ആഴ്ച ആയി പുതിയ ഫോട്ടോസ് ഒന്നും കിട്ടാത്ത സംഘടതിലായിരുന്നു അവന്‍.....ദൈവമേ നാളെ നല്ല ഒരു ഫോടോക്കുള്ള സ്കോപ് ഉണ്ടാക്കണേ എന്ന് പ്രാര്‍ത്ഥിച്ചു അവന്‍ കിടന്നു....

    മമ്മുട്ടിയുടെ ഓണപ്പടം മാറിനി കഴിഞ്ഞു സംഗീത തിയേറ്ററില്‍ നിന്നും വരുമ്പോഴാണ് റോഡ്‌ സൈഡില്‍ ആള്‍കൂട്ടം അവന്‍ കണ്ടത് . ഈശ്വരാ ആക്സിടന്റ്റ് ആവണേ ആള് അവിടെ തന്നെ കാനനേ എന്നും പ്രാര്‍ഥിച്ചു അവന്‍ മൊബൈലെടുത്ത് ആളുകളെ വകഞ്ഞു മാറ്റി ഉള്ളിലേക്ക് കയറി .ഭാഗ്യം ആള്‍ വടിയായിട്ടില്ല.ആരും ഹോസ്പിറ്റലില്‍ എതിചിട്ടുമില്ല .രക്തം തളം കെട്ടി ചെഞ്ചായം പൂശിയ റോഡ്‌ അരികില്‍ നിന്ന് ലോ അങ്ങിളില്‍ ആ വൃദ്ദന്റെ ചിത്രമെടുത്തു അവന്‍........ഒരു ചെറു പുഞ്ചിരിയോടെ കമിഴ്ന്നു കിടക്കുന്ന അയാളെ ഒന്ന് കൂടി നോക്കി അവന്‍ ചൂടോടെ ആ ഫോട്ടോ എഫ് ബി യില്‍ പോസ്റ്റ്‌ ചെയ്തു...

    വീടിനു മുന്നില്‍ എത്താന്‍ ആയപ്പോള്‍ അവന്‍ മൊബൈല്‍ തുറന്നു നോക്കി......അവനു സന്തോഷമായി 99 like.ഒരു ലൈക്‌ കൂടി കിട്ടിയാല്‍ നൂറാവും. വീടിനു മുന്നില്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ അവനു പന്തികേട്‌ തോന്നി.പതിവില്ലാത്ത ഒരാള്‍ക്കൂട്ടം ....താര്‍പായ പുറത്തേക്കു വലിച്ചു കെട്ടിയിരിക്കുന്നു.ഒരു സംശയത്തോടെ അവന്‍ മുന്നിലേക്ക്‌ നടന്നു. അവന്റെ അമ്മ നെഞ്ചത്തടിച്ചു കരയുന്നു.പെങ്ങള്‍ വാവിട്ടു നിലവിളിക്കുന്നു ...താഴെ ഉമ്മറത്തിണ്ണയില്‍ കത്തിച്ചു വച്ച നിലവിളക്കിനു മുന്നില്‍ അച്ഛന്റെ തുന്നിക്കെട്ടിയ മൃത ശരീരം.........കൂട്ടത്തില്‍ ആരോ പറയുന്നത് കേട്ടു...തക്ക സമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാത്തത് കൊണ്ടാ ...അര മണിക്കൂര്‍ മുമ്പെങ്കിലും എതിചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു ..സംഗീത തിയേറ്ററിനടുത്ത് വച്ചാ അപകടം.........ഇത് കൂടി കേട്ടതോടെ അവന്‍ തളര്‍ന്നു താഴെ വീണ് ....അപ്പോള്‍ അവന്റെ മൊബൈല്‍ ഒന്ന് ചിലച്ചു

    ........അത് അവന്‍ കിട്ടിയ നൂറാമത്തെ ലൈക്‌ ആയിരുന്നു.

അമ്മത്തൊട്ടില്‍


  1. ഇത് വായിക്കാതെ പോവരുത് ,,,

    അമ്മതൊട്ടില്‍
    $$$$$$$$$$$$$

    അവള്‍ ബംഗ്ലൂരില്‍ MBBSനു പഠിക്കുകയായിരുന്നു.കൂടുകാരന്റ്റെ രാത്രി വൈകിയ ബാച്ച്ലര്‍ പാര്‍ടിയില്‍ മദ്യ ലഹരിയില്‍ പരിസരം മറന്നു അഴിഞ്ഞാടി കാമുകന്‍റെ കൂടെ കിടക്ക പങ്കിടുമ്പോള്‍ പതിവ് സുരക്ഷ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ അവന്‍ മറന്നിരുന്നു .

    കാമുകന്‍റെ സമ്മാനം അടിവയറ്റില്‍ മാംസ പിണ്ടമായി രൂപാന്ദരം പ്രാപിച്ചത് അവള്‍ അറിഞ്ഞത് വളരെ വൈകിയാണ്.ഹോസ്പിറ്റലില്‍ അബോര്‍ഷന്‍ ചെയ്യാന്‍ എത്തിയ അവളെ ഡോക്ടര്‍ അതില്‍ നിന്നും അവളെ വിലക്കിയത് അവളുടെ ദുര്‍ബലമായ ശരീര പ്രക്രതി കരുതിയാണ്.അബോര്‍ഷന്‍ ചെയ്താന്‍ ജീവ ഹാനി വരെ സംഭവിക്കാം എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ കൊച്ചിനെ പ്രസവിക്കുക അല്ലാതെ അവളുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു.

    മാതാ പിതാക്കള്‍ വിദേശത്തായ ഒരു കൂടുകാരിയുടെ വീട്ടില്‍ അവള്‍ കൊച്ചിനെ പ്രസവിച്ചു.നെറ്റിയുടെ വലതു ഭാഗത്ത് വലിയ മറുകുള്ള ഒരു സുന്ദരന്‍ .കുഞ്ഞിനെ മുലയൂട്ടാനോ ഒന്ന് ലാളിക്കാനോ അവള്‍ തയ്യാറായില്ല.തന്റെ ജീവിതം തകര്‍ത്ത സാത്താന്റെ കുഞ്ഞു എന്ന് പറഞ്ഞവള്‍ വിലപിച്ചു.

    പേറ്റു നോവ്‌ മാറും മുമ്പ് ആ ചോര കുഞ്ഞിനേയും കയ്യിലേന്തി കൂട്ടുകാരിയുടെ കാറില്‍ അവള്‍ നഗരം കറങ്ങി .ആ ചോരകുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഒരു ഇടം തിരയുകയായിരുന്നു അവള്‍.അവസാനം ഒരു അനാഥാലയത്തിന് മുന്നില്‍ ആ കുഞ്ഞിനെ അവള്‍ ഉപേക്ഷിച്ചു.ജനുവരിയിലെ മരം കോച്ചുന്ന തണുപ്പില്‍ ആ കുഞ്ഞു വിശന്നു കരഞ്ഞപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും അവള്‍ തയ്യാറായില്ല.

    കോഴ്സ് കഴിഞ്ഞ അവള്‍ നാടിലെ ഹോസ്പിറ്റലില്‍ പ്രക്ടിസ് തുടങ്ങി.അന്ന് ആ അനാഥാലയത്തിന് മുന്നില്‍ ഉപേക്ഷിച്ച തന്റെ കുഞ്ഞിനു എന്ത് സംഭവിച്ചു എന്ന് ഓര്‍ത്തവള്‍ ഉല്‍കണ്ടപ്പെട്ടില്ല,മറിച്ചു ആ പ്രസവത്തോടെ മാറ്റ് കുറഞ്ഞു പോയ തന്റെ സൌന്ദര്യത്തെ ഓര്‍ത്താണ് അവള്‍ ആശങ്കപ്പെട്ടത് .

    വീട്ടുകാര്‍ കണ്ടെത്തിയ മറ്റൊരു ഡോക്ടര്‍ക്ക് മുന്നില്‍ യാതൊരു മടിയും കൂടാതെ അവള്‍ തല കുനിച്ചു.അയ്യാള്‍ നല്ലവനായിരുന്നു.എല്ലാം മറന്നു അയാള്‍ അവളെ സ്നേഹിച്ചു .അവള്‍ തിരിച്ചും.ഒരിക്കല്‍ പോലും പഴയ കാര്യങ്ങള്‍ അവളെ അലട്ടിയില്ല .

    ആ ദാമ്പത്യത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ പിറന്നു.രണ്ട് ആണും ഒരു പെണ്ണും.ഡോക്ടര്‍ അച്ഛന്റെയും ഡോക്ടര്‍ അമ്മയുടെയും പോന്നോമാനകളായി ആ കുഞ്ഞുങ്ങള്‍ വളര്‍ന്നു.

    കാലചക്രം അതിവേഗം കറങ്ങി നീങ്ങി.യുവത്വത്തിന്‍റെ പ്രസരിപ്പില്‍ നിന്നും വാര്‍ധക്യത്തിന്റെ തുരുത്തിലേക്ക് അവര്‍ പറിച്ചു നടപ്പെട്ടു.മൂന്ന് മക്കളും എണ്ണം പറഞ്ഞ ഡോക്ടര്‍മാരായി.മൂവരുടെയും കല്യാണവും കഴിഞ്ഞു.രണ്ടു ഡോക്ടര്‍ മരുമക്കളും കൂടി ആ വീട്ടിലേക്കു അതിഥികളായി എത്തി.സന്തോഷത്തിന്റെ ദിനങ്ങള്‍...........

    എന്നാല്‍ ആകാശത്തു കാര്‍മേഘം ഉരുണ്ടു കൂടിയത് വളരെ പെട്ടെന്നാണ്.വിധിയുടെ വികൃതി വേര്‍പാടിന്റെ കോടാലിയുമായി വന്നു.ഭര്‍ത്താവിന്റെ കൂടെ ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന അവരുടെ കാറിനു നേരെ അതി വേഗതയില്‍ വന്ന ഒരു സൂപ്പര്‍ ഫാസ്റ്റ് പാഞ്ഞു കയറി.ഒന്ന് അനങ്ങാന്‍ പോലും കഴിയാത്ത വിധത്തില്‍ തുടയെല്ല് തകര്‍ന്നപ്പോഴും അവരെ സങ്കടപ്പെടുതിയത് ഭര്‍ത്താവിന്‍റെ മരണമാണ്.

    പര സഹായമില്ലാതെ ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ അവര്‍ ഒരു ഇരുട്ട് മുറിയില്‍ തളച്ചിടപ്പെട്ടു.അമ്മയുടെ വരുമാനം നിലച്ചപ്പോള്‍ മക്കളുടെ സ്വഭാവവും മാറി.അമ്മയുടെ മലവും മൂത്രവും കോരന്‍ തങ്ങള്‍ക്കാവില്ലെന്നു മരുമക്കള്‍ തറപ്പിച്ചു പറഞ്ഞു.

    ഭര്‍ത്താക്കന്മാര്‍ ജോലിക്ക് പോവുമ്പോള്‍ വരുന്ന രഹസ്യ കാമുകന്മാരുമായി പ്രണയ സല്ലാപം നടത്താന്‍ മരുമക്കള്‍ക്ക് ആ അമ്മ ഒരു തടസ്സമായിരുന്നു.

    ഭാര്യമാരുടെ തലയണ മന്ദ്രത്തില്‍ പെട്ട ആ മക്കള്‍ അമ്മയെ ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു .
    രാത്രി ഭക്ഷണത്തില്‍ അമിതമായി ചേര്‍ത്ത ഉറക്ക ഗുളിക അമ്മയെ ഉറക്കിയപ്പോള്‍ ദൂരെ ഏതോ ഒരു ബസ്സ്ടാന്റിന്റെ കിടതിണ്ണയില്‍ അമ്മയെ ഇറക്കി മക്കള്‍ സ്ഥലം കാലിയാക്കി.
    കടുത്ത വേദനയും വിശപ്പും കാരണം കണ്ണ് തുറന്ന ആ അമ്മ നടുങ്ങിപ്പോയി.താന്‍ വീട്ടിലല്ല കിടക്കുന്നത് എന്ന് ബോധ്യപ്പെടാന്‍ അവര്‍ക്ക് സമയമെടുത്ത്‌.ഈച്ച ആര്‍ക്കുന്ന എച്ചിലില്‍ മാന്തുന്ന തെരുവ് നായ്ക്കളുടെ നോട്ടം തന്റെ നേരെയാണ് എന്ന് പാവം നടുക്കത്തോടെ തിരിച്ചറിഞ്ഞു.

    ആദ്യമായ് അവര്‍ തന്റെ ആദ്യ കുഞ്ഞിനെ കുറിച്ചോര്‍ത്തു.അന്ന് ഞാന്‍ അവനെ ഉപേക്ഷിച്ചപ്പോഴും അവന്റെ ചുറ്റിനും ഇങ്ങനെ തെരുവ് നായ്ക്കള്‍ വട്ടമിട്ടുണ്ടാവും.ഇത് പോലെ വിശന്നു കരഞ്ഞിട്ടുണ്ടാവും.ഇതേ വേദന അവനും അനുഭവിചിട്ടുണ്ടാവും....എന്റെ ദൈവമേ എന്റെ മകനെ നീ കാത്തു രക്ഷിക്കണമേ .ജീവിതത്തില്‍ ആദ്യമ്മായ് അവര്‍ അവനു വേണ്ടി പ്രാര്‍ത്ഥിച്ചു .

    മക്കളുടെ അവഗണനയില്‍ മനം നൊന്ത ആ പാവത്തിന്റെ ബോധം പതിയെ മറയുകയായിരുന്നു.ആരൊക്കെയോ ഓടിവരുന്നതും തന്നെ എടുത്തു പോക്കുന്നതും കാറില്‍ കയറ്റുന്നതും അബോധ മനസ്സിലും അവരറിഞ്ഞു .

    കണ്ണ് തുറന്നു നോക്കുമ്പോള്‍ മുകളില്‍ ശക്തിയായി കറങ്ങുന്ന ഫാന്‍.ചുറ്റിനും ഒരു പാട് പേര്‍ തന്നെ തന്നെ ഉറ്റു നോക്കുന്നു.എല്ലാവരും തന്‍റെ പ്രായക്കാര്‍.പതിയെ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി .താന്‍ ഏതോ അഗതി മന്തിരതിലാണെന്ന്.

    എല്ലാവരും പലതും ചോദിക്കുന്നുണ്ട്,എന്നാല്‍ തന്‍ ഒന്നും കേള്‍ക്കുന്നില്ല.എല്ലാവരും ഉണ്ടായിരുന്ന ഞാന്‍ എത്ര പെട്ടെന്നാണ് അനാഥ ആയത്.
    ഹരി മോന്‍ വന്നു എന്ന് പറയുന്നതും എല്ലാവരും വാതില്‍ക്കലേക്ക് ഓടുന്നതും അവര്‍ കണ്ടു.ആയാസപ്പെട്ട്‌ തല ചെരിച്ചു നോക്കിയപ്പോള്‍ ചന്ദന കളര്‍ ജൂബയും കസവ് തുണിയും ഉടുത്ത ഒരു സുന്തരന്‍ ചെറുപ്പക്കാരന്‍.അവന്‍ ആ പ്രായം ചെന്ന അമ്മമാരെ എല്ലാം കെട്ടിപ്പിടിക്കുന്നു ,ഉമ്മ കൊടുക്കുന്നു.

    എല്ലാ അമ്മമാരും അവനെ സ്നേഹിക്കാന്‍ മത്സരിക്കുക ആയിരുന്നു.അവന്റെ ചുളിഞ്ഞ ജുബയുടെ കൈ ശരിയാക്കി കൊടുക്കുന്നു,മുടി ചീവി കൊട്ക്കുന്നു....അങ്ങനെ പലതും......

    എവിടെ എന്റെ പുതിയ അമ്മ എന്ന് ചോദിച്ചാണ് അവന്‍ അവരുടെ അടുത്തേക്ക് വന്നത് .ബുദ്ദിമുട്ടി എണീക്കാന്‍ ശ്രമിച്ച അവരുടെ തലയില്‍ കൈ വച്ച് അവിടെ തന്നെ കിടത്തി. ഡോക്ടര്‍ ആണല്ലേ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നാ അര്‍ത്ഥത്തില്‍ തലയാട്ടി.

    ഡോക്ടരമ്മ ഒന്ന് കൊണ്ടും പേടിക്കണ്ട ഇത് അമ്മയുടെ വീട് തന്നെ ആണ്.കാലു സുഗമായിട്ടു ഈ കഴുത്തില്‍ വീണ്ടും സ്റെതസ്കോപ്പ് ഇടണം.ദേ ഈ പാവങ്ങളെ ഒക്കെ ചികിത്സിക്കണം.

    അമ്മക്ക് അറിയുമോ എനിക്കും ഉണ്ട് ഒരമ്മ.പക്ഷെ എവിടെ ആണെന്നറിയില്ല.ചെറുപ്പത്തില്‍ എന്നെ ഉപേക്ഷിച്ചതാണ്.പക്ഷെ എനിക്ക് ഒരു ദേഷ്യവും ഇല്ല.എന്നോടുള്ള വെറുപ്പോക്കെ പോയി പാവം എന്നെ തിരയുന്നുണ്ടാവും.
    വഴിയില്‍ കണ്ട വയസ്സായ ആരെയും ഞാന്‍ ഇങ്ങോട്ട് കൊണ്ട് വരും .ഓരോരുത്തരെ ഇങ്ങോട്ട് എത്തിക്കുമ്പോഴും അതില്‍ ഞാന്‍ എന്റെ അമ്മയുടെ മുഖം തിരയും.
    ചെറുപ്പത്തില്‍ കൂട്ടുകാര്‍ എന്നെ വിളിച്ചിരുന്നത് തന്തയില്ലാത്തവന്‍ എന്നാ ..പക്ഷെ എനിക്ക് സങ്കടം തോന്നിയിട്ടില്ല.പക്ഷെ സ്കൂള്‍ വിട്ടു വരുമ്പോള്‍ ഓരോ അച്ഛനും അമ്മയും മക്കളെ ലാളിക്കുന്നത് കാണുമ്പോള്‍ പല വീടിന്‍റെയും ഗേറ്റിനു മുന്നില്‍ കണ്ണീരോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട് ഡോക്ടരമ്മേ..........
    എനിക്ക് എന്റെ അമ്മയെ ഒരു നോക്ക് കാണണം ..പ്രതികാരം ചെയ്യനല്ലമ്മേ ..അമ്മെ എന്നൊന്ന് വിളിക്കാന്‍ ആ മടിയില്‍ തല ചായ്ചൊന്നു കിടക്കാന്‍ .........ആ കവിളില്‍ ഒരു ഉമ്മ കൊടുക്കാന്‍...........കൊതിയായിട്ടാനംമേ...ഞാനും ഒരു മകനല്ലേ.......അയാളുടെ കവിളിലൂടെ കണ്ണ് നീര്‍ ഒലിച്ചു ഇറങ്ങുഗ്കയായിരുന്നു.പല വാക്കുകളും സങ്കടം മൂലം തൊണ്ടക്കുഴിയില്‍ കിടന്നു പിടച്ചു.

    കണ്ണുനീര്‍ തുടച്ചു അയാള്‍ തുടര്‍ന്ന്......എനിക്ക് സങ്കടം ഒന്നും ഇല്ല അമ്മെ ....ഒരു പാട് മക്കളെ പെറ്റ അമ്മക്ക് അവരുടെയെല്ലാം സ്നേഹം ഒറ്റയ്ക്ക് അനുഭവിക്കാം.പക്ഷെ................................ഏതെങ്കിലും മകന് ഒരുപാട് അമ്മമാരുടെ സ്നേഹം ഒറ്റയ്ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ????????എങ്കില്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.ഈ അമ്മമാരുടെയെല്ലാം സ്നേഹം എനിക്ക് മാത്രമാണ്......നൊന്ത് പ്രസവിച്ച മക്കള്‍ക്ക്‌ ഇവര്‍ ഒരു ഭാരമായപ്പോള്‍ തെരുവിലേക്ക് ഇറക്കിയപ്പോള്‍ ഇവരെ ഞാന്‍ കൂട്ടിക്കൊണ്ടു വന്നതുന്‍ ആ സ്നേഹം അനുഭവിക്കാന്‍ വേണ്ടി മാത്രമാണ്.ഒരു കല്യാണം പോലും ഞാന്‍ കഴിക്കാത്തത് ഇവരോടുള്ള എന്റെ സ്നേഹം കുറയുമോ എന്ന് പേടിച്ചിട്ടാണ്.
    ദാ അമ്മ ഇത് കണ്ടോ .....അയാള്‍ ജുബ പൊക്കി നെഞ്ച് കാണിച്ചു കൊടുത്തു ,,,,,,,ഇടത്തെ നെഞ്ചില്‍ മാംസം നഷ്ടപ്പെട്ടു വാരിയെല്ല് പുറത്തേക്കു കാണുന്നു........അന്ന് എന്റെ അമ്മ എന്നെ ഉപേക്ഷിച്ചപ്പോള്‍ തെരുവ് നായ്ക്കള്‍ ബാകി വച്ചിട്ട് പോയതാണ്..........ഞാന്‍ എന്ത് തെറ്റ് ചെയ്തംമേ...എന്തിനാ എന്റെ എന്നെ ഉപേക്ഷിച്ചത്........പോട്ടിക്കരഞ്ഞവന്‍ അവരോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.കണ്ണ് നീര്‍ മൂടി കാഴ്ച മങ്ങിയെങ്കിലും അവര്‍ അവ്യക്തമായി കണ്ടു...........അവന്റെ നെറ്റിയുടെ വലത് ഭാഗത്ത് വലിയ മറുക്..........തന്റെ മകന്‍......,,

ഹോസ്പിറ്റലില്‍ ഒരു ദിവസം


  1. ഇന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത ക്ഷീണവും ,തല കറക്കവും,ചെറുതായിട്ട് ചര്‍ദ്ദിയും ...
    ചിരിക്കേണ്ട നിങ്ങള്‍ ഉദ്ദേശിച്ചതല്ല .കുറച്ചു ദിവസമായി ക്ഷീണം തുടങ്ങിയിട്ട്.പക്ഷെ ഹോസ്പിറ്റലില്‍ പോവാനുള്ള മടി കാരണം നീട്ടി വച്ചതാണ്
    ഇന്നെന്തായാലും ഹോസ്പിറ്റലില്‍ പോവാന്‍ തന്നെ തീരുമാനിച്ചു.
    ആദ്യം കണ്ട ടാക്സിയില്‍ തന്നെ കയറി ശരഫിയയിലേക്ക് പോയി.,പാകിസ്ഥാന്‍ കാരനായ ടാക്സി ഡ്രൈവര്‍ ഹിന്ദിയില്‍ എന്തൊകെയോ പറയുന്നു.നമുക്കുണ്ടോ വല്ലതും അറിയുന്നു. അച്ഛാ ഹേ അച്ഛാ ഹേ ......പുള്ളി എന്ത് പറഞ്ഞാലും ഞാന്‍ മറുപടി അതില്‍ ഒതുക്കി.ശരഫിയയില്‍ കുബരിയുടെ ചുവട്ടില്‍ കാര്‍ നിര്‍ത്തി,ടാക്സിക്ക് 10 റിയാലും കൊടുത്ത് ഹോസ്പിറ്റലിലേക്ക് വലിഞ്ഞു നടന്നു.

    റിസപ്ഷനില്‍ ഇരിക്കുന്ന സുന്ദരിയ്യോട് പറഞ്ഞു ഡോക്ടറെ കാണണം.ഇന്‍ഷുറന്‍സ് കാര്‍ഡ്‌ കയ്യില്‍ ഉണ്ടായത് കൊണ്ട് സംഭവം 2 റിയാലില്‍ ഒതുങ്ങി.
    ഡോക്ടറുടെ കാബിനു മുന്‍വശം ശൂന്യമായിരുന്നു.രോഗികള്‍ ആരും ഇല്ല.മുകളിലെ സ്ക്രോള്‍ മഷിനില്‍ എന്റെ നമ്പര്‍ ആണ്.മറ്റൊന്നും ആലോചിക്കാതെ വാതില്‍ തള്ളി തുറന്നു ഞാന്‍ അകത്തേക്ക് കയറി.
    അകത് ഡോക്ടറും ഫിലിപ്പിന്‍ സുന്ദരി നഴ്സും കൂടി ചെസ്സ്‌ കളിക്കുകയായിരുന്നു.പെട്ടെന്ന് എന്നെ കണ്ടപ്പോള്‍ അയാള്‍ക്ക്‌ ദേഷ്യം കയറി. "തനിക്കൊരു റെസ്പെക്റ്റ് ഇല്ലേ ഒന്ന് മുട്ടിയിട്ടു വേണ്ടേ അകത്തു കയറാന്‍." ചമ്മി പോയി ...ഇനിയും ചമ്മാന്‍ ഷാഹുല്‍ മലയിലിന്റെ ജീവിതം ബാക്കി.

    തിരിച്ചു പോയി മുട്ടിയിട്ടു കയറാം എന്ന് കരുതി തിരിച്ചു നടന്നപ്പോഴാണ് ഡോക്ടര്‍ വിളിച്ചത്,,,,,,,,,,

    എന്താ അസുഖം ...?? ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു....പുള്ളിക്കാരന്‍ ഒരു കുന്ത്രാണ്ടം എടുത്ത് കയ്യില്‍ ഒട്ടിച്ചു ബലൂണ് പോലൊരു സാധനത്തില്‍ ഞെക്കാന്‍ തുടങ്ങി.ചെറുപ്പത്തില്‍ സൈകിളില്‍ കാറ്റ് അടിക്കുമ്പോലെ ആണ് എനിക്ക് തോന്നിയത്.
    എന്റെ നോട്ടം അടുത്തുള്ള സുന്ദരി നഴ്സിലായിരുന്നു.ചെറിയ കണ്ണുകളും,തുടുത്ത കവിളുകളും ,ചായം തേച്ച ചുണ്ടും ...ഹാ beutifull........""കണ്ട്രോള്‍ ചെയ്യണം '''ഡോക്ടറുടെ ശബ്ദം കേട്ട് ഞാന്‍ ഞെട്ടി .ഹോ ഇയാള്‍ ഇതിനിടക്ക്‌ അതും കണ്ടോ.......പ്രഷര്‍ കൂടുതലാണ്.ഫുഡ്‌ കണ്ട്രോള്‍ വേണം.......ഹോ അതായിരുന്നോ ഇങ്ങേര്‍ ഉദ്ദേശിച്ചത്..രക്ഷപെട്ടു.


    ഉപ്പു കുറക്കണം.....കുറയ്ക്കാം .....എണ്ണ ഉപേക്ഷിക്കണം ...ഉപേക്ഷികാം....ആഹ പോയി രക്തം പരിശോദിച്ചു വാ.......എങ്കിലേ ബാക്കി പറയാന്‍ കഴിയൂ....

    ഡോക്ടറുടെ മുറിയില്‍ നിന്ന് പുറത്തിറങ്ങി രണ്ടാം നിലയിലെ ലാബിനു മുന്നിലെത്തിയ ഞാന്‍ ഒന്ന് ശങ്കിച്ച് നിന്ന്.....മുട്ടണോ....മുട്ടാം ...ഞാന്‍ മുട്ടി ...രക്ഷയില്ല....വീണ്ടും മുട്ടി........പ്രതികരണമില്ല.മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ നിക്കാതെ മുട്ടി...മുട്ടോടു മുട്ട്.

    താനെന്താടോ വാതില്‍ ചവിട്ടി പോളിക്കുകയാണോ......കുറെ നേരമായല്ലോ തുടങ്ങിയിട്ട്......മലയാള തനിമയുള്ള ഒരു മലയാളി നഴ്സ് ...പക്ഷെ അവളുടെ സംസാരത്തില്‍ ആ
    തനിമ ഇല്ലായിരുന്നു.മുട്ടിയാലും കുഴപ്പം ഇല്ലെങ്കിലും കുഴപ്പം.....ശാഹുലിന്റെ ജീവിതം ചമ്മാന്‍ ഇനിയും ബാക്കി.

    തുറന്നു വച്ച കമ്പ്യൂട്ടരില്‍ എഫ് ബി യില്‍ ആരോടോ ചാറ്റ് ചെയ്യുകയായിരുന്നു അവള്‍.അവളുടെ ദേഷ്യം മുഴുവന്‍ തീര്‍ത്തത് രക്തമെടുക്കാന്‍ സൂചി ഇറക്കിയപ്പോഴാനു.ഹോ ......ഒരു സിറിഞ്ച് ചോര അവള്‍ ഡ്രാകുളയെ പോലെ വലിച്ചെടുത്തു. '''''പുറത്ത് പോയി നിലക്ക് റിസള്‍ട്ട്‌ അര മണിക്കൂര്‍ കഴിഞ്ഞു തരാം.'''''''''

    ആ ഹോസ്പിടലിന്‍റെ നീണ്ട ഇടനാഴിയില്‍ ഞാന്‍ ഏകനായി ഇരുന്നു.അപ്പോഴാണ് ഒരാള്‍ വന്നു ചോദിച്ചത്.....ഷാഹുല്‍ മലയില്‍ അല്ലെ.''''''''' അതെ എങ്ങനെ മനസ്സിലായി ??????? ''''ഞാന്‍ ഇക്കയുടെ എഫ് ബി ഫ്രണ്ട് ആണ്.ഇക്കയുടെ എല്ലാ വീടിയോസും കാണാറുണ്ട് ...ആ യെമനിയെ പാട്ട് പാടിപ്പിക്കുന്ന വീഡിയോ കണ്ട ചിരിച്ചു മടുത്തു......

    വളരെ സന്തോഷം തോന്നി.ഒരു കലാകാരന് അവന്‍റെ സൃഷ്ടി മറ്റുള്ളവര്‍ അന്ഗീകരിക്കുമ്പോഴാനല്ലോ സന്തോഷം തോന്നുന്നത്.

    എന്‍റെ മൊബൈല്‍ നമ്പരും സ്കയ്പ് ഐ ഡി യും വാങ്ങിയാണ് അവന്‍ പോയത്.
    സമയം ഒരു ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി ...വെള്ള വസ്ത്രമിട്ട ഒരു മലയാളി മാലാഖ മുന്നില്‍ വന്നു ചോദിച്ചു.....'''''''ഷാഹുല്‍ ഹമീദ് മലയില്‍ അല്ലെ...............ഈശ്വരാ ഇവളും എന്‍റെ ആരാധിക ആണോ???????

    മനസ്സില്‍ മോനെ ഒരൊന്നന്നര ലടു പൊട്ടി....അതെ ശാഹുലാണ് എങ്ങനെ മനസ്സിലായി ............ഓ രെജിസ്ടരില്‍ തന്റെ പേരുണ്ട് തന്റെ റിസള്‍ട്ട്‌ വന്നിട്ടുണ്ട് പോയി വാങ്ങിച്ചോളൂ ..............

    \ ചീറ്റി പോയി.പൊട്ടിയ ല ടു ഒട്ടിച്ചു തിരിച്ചു അലമാരയിലേക്ക് തന്നെ വച്ചു;
    റിസള്‍ട്ട്‌ വാങ്ങി ഡോക്ടറുടെ മുറിയുടെ മുന്നിലെത്തിയപ്പോള്‍വീണ്ടും ശങ്ക ....മുട്ടണോ....
    വേണ്ട മുട്ടാതെ അകത്തു കയറി.....ഇത്തവണ എന്റെ വരവ് ഡോക്ടര്‍ക്ക് ഇഷ്ടപ്പെട്ടു.കാരണം ചെസ്സ്‌ കളിക്കുകയായിരുന്ന ഡോക്ടറുടെ രാജാവിനെ നഴ്സിന്റെ കുതിരയും.ആനയും.തെരുമെല്ലാം വളഞ്ഞു നില്‍ക്കുകയായിരുന്നു...ഞാന്‍ ചെന്നപ്പോള്‍കളി നിര്‍ത്തിയത് കൊണ്ട് പുള്ളിക്കാരന്‍ രക്ഷപെട്ടു.

    റിസള്‍ട്ട്‌ നോക്കിയാ ഡോക്ടര്‍ പറഞ്ഞു കൊളസ്ട്രോള്‍ കൂടുതലാണ്.....അപ്പോഴും എന്റെ ശ്രദ്ദ ആ സുന്ദരിയിലായിരുന്നു. '''കണ്ട്രോള്‍ ചെയ്യണം .................ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ പേടിച്ചു തിരിഞ്ഞു .....ഭക്ഷണം കണ്ട്രോള്‍ ചെയ്യണം......ഹോ അതായിരുന്നോ


    എണ്ണയും,മത്സ്യ മാംസ്യദികളും പൂര്‍ണമായി ഒഴിവാക്കണം ....ഒഴിവാക്കാം.അപ്പോഴും എന്‍റെ കണ്ണ് ആ സുന്ദരിയിലായിരുന്നു.....

    പഞ്ചാരയാനല്ലേ .........അയ്യോ സത്യമ്മയും അല്ല.......അതല്ല ഷുഗര്‍ ഉണ്ട് ...മധുരം ഒഴിവാക്കണം ....ഉവ്വ് ........യുരിക് ആസിഡും കൂടുതലാണ്........വയര്‍ എരിയാരുണ്ടോ .....ഉവ്വ്..........ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി കിടക്കുന്ന പോലെ അനുഭവം ഉണ്ടാവാറുണ്ടോ......ഉവ്വ്.....പേടിക്കണം അള്‍സറിന്റെ തുടക്കമാണ് ...എരിവു കഴിക്കരുത്.

    ആ റൂമില്‍ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും ഞാന്‍ ഒരു മഹാരോഗിയായി മാറി.ഡോക്ടര്‍ എഴുതിയ കുറിപ്പടിയില്‍ വാങ്ങിയ മരുന്നും തലയില്‍ ചുമന്നു ടാക്സിക്ക് വേണ്ടി കാത്തു നില്‍ക്കുമ്പോള്‍ ഞാനോര്‍ത്തു ........പ്രവാസ ജീവിതം കൊണ്ട് എന്ത് നേടി എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇനി ദൈര്യമായി പറയാം ....പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍,അള്‍സര്‍................

പതിനാറിലെ കല്യാണം




  1. ഉമ്മറ കോലായില്‍ വച്ച ബാപ്പയുടെ നിശ്ചലമായ മൃത ശരീരത്തില്‍ തല വച്ച് ആ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു.കണ്ടു നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.ഇന്നലെ വരെ ആഘോഷത്തില്‍ മുങ്ങിയ ആ വീട് ഇന്നൊരു മരണ വീടാണ്.

    എന്ത് പറ്റിയതാ........കൂട്ടത്തില്‍ ആരോ ചോദിക്കുന്നത് ആ പെണ്‍കുട്ടി കേട്ടു.
    അവളോര്‍ത്തു എല്ലാം കീഴ് മേല്‍ മറിഞ്ഞത് എത്ര പെട്ടെന്നാ.
    പ്രസവത്തോടെ ഉമ്മ മരിച്ച തന്നെ ബാപ്പ പൊന്നു പോലെയാണ് നോക്കിയത്.രണ്ടാമതൊരു വിവാഹം പോലും കഴിക്കാതിരുന്നത് എന്നോടുള്ള സ്നേഹം കുറയുമോ എന്ന് പേടിച്ചായിരുന്നു.എന്റെ മാതാവും പിതാവും എന്റെ ബാപ്പയായിരുന്നു.

    10 ക്ലാസ്സ്‌ ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായ ദിവസം ആ മുഖത്തു വിരിഞ്ഞ സന്തോഷം തന്‍ കണ്ടതാണ്.പ്ലസ് 2 വിനു കമ്പ്യൂട്ടര്‍ സൈന്‍സ് എടുത്തതും തന്റെ ആഗ്രഹ പ്രകാരം തന്നെയായിരുന്നു.
    ബാപ്പയുടെ ഒരു ആഗ്രഹവും തന്റെ മേല്‍ അടിച്ചേല്പ്പിചിരുന്നില്ല.
    ആദ്യമായി ഹൃദയ താളം പിഴച്ചു താഴെ വീണപ്പോള്‍ അയല്‍പക്കക്കാര്‍ തക്ക സമയത്ത് ഹോസ്പിറ്റലില്‍ എത്തിച്ചത് കൊണ്ട് ജീവന്‍ രക്ഷിക്കാനായി.ആ ആശുപത്രി കിടക്കയില്‍ കിടന്നു അദ്ദേഹം ചിന്തിച്ചു കാണണം.തനിക്കു ശേഷം തന്റെ മോള്‍ക്ക്‌ ആരുണ്ട്.
    അന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞത് ബാപ്പക്ക് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യരുത് എന്നാണ്.

    അത് കൊണ്ട് തന്നെയാണ് അന്ന് ബാപ്പ കല്യാണ കാര്യം പറഞ്ഞപ്പോള്‍ തുടര്‍ന്നും പഠിക്കണം എന്നാ കണ്ടീഷനോടെ ഞാന്‍ സമ്മതിച്ചത്.
    പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്നെ ചെക്കനോട് ഞാന്‍ കാര്യം പറഞ്ഞിരുന്നു.കല്യാണം കഴിഞ്ഞും എനിക്ക് പഠിക്കണം എന്ന്.അയാള്‍ക്ക്‌ പൂര്‍ണ സമ്മതമായിരുന്നു.അതിലുപരി അയ്യാളുടെ തുറന്ന സംസാരവും നല്ല പെരുമാറ്റവും അയാളിലേക്ക് എന്നെ ആകര്‍ഷിച്ചു.എന്റെ പൂര്‍ണ സമ്മതതോടെയായിരുന്നു വിവാഹ തീയതി നിശ്ചയിച്ചതും.
    ഏക മകളുടെ കല്യാണമായത് കൊണ്ട് തന്നെ നാടൊട്ടുക്കും ബാപ്പ വിവാഹത്തിന് ക്ഷണിച്ചു .ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു പിന്നീട്..........

    ഇന്നലെയായിരുന്നു വിവാഹം .........ആളുകള്‍ എല്ലാം എത്തിത്തുടങ്ങി.സദ്യ വട്ടങ്ങലെല്ലാം തയ്യാറായി.വിവാഹ വസ്ത്രങ്ങളണിഞ്ഞ താന്‍ അതീവ സുന്തരിയായിരുന്നു.പള്ളിയില്‍ നിന്ന് ഖാളിയാര്‍ വന്നു.ആഘോഷാരവങ്ങളോടെ ചെക്കനും കൂട്ടരും എത്തി.

    ഖാളിയാര്‍ നികാഹ് നടത്താനിരിക്കുമ്പോഴാണ് ക്ഷണിക്കപ്പെടാതെ കുറച്ച അതിഥികള്‍ എത്തിയത്.കാക്കിയണിഞ്ഞ അവര്‍ തന്റെ ജനന സര്ടിഫികറ്റ് നോക്കുന്നതും ബാപ്പയെയും ചെക്കനേയും കൊണ്ട് പോവുന്നതും താന്‍ കണ്ടു.

    പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കല്യാണം കഴിപ്പിക്കുന്നു എന്നാ പരാതിയില്‍ ബാപ്പയെയും കല്യാണ ചെറുക്കനേയും അറസ്റ്റ് ചെയ്തതാണ്.....കവിളിലൂടെ ഒലിച്ചിറങ്ങുന്ന കന്നുന്നീരിനിടയിലും ബാപ്പ നെഞ്ച് പൊത്തി ആ പന്തലില്‍ വീഴുന്നത് തന്‍ കണ്ടു ...

    ക്ഷണിക്കപ്പെട്ട നാട്ടുകാര്‍ക്കിടയിലൂടെ തല താഴ്ത്തി ഒരു കുറ്റവാളിയെ പോലെ പോവേണ്ടി വന്നത് ......മകളുടെ കല്യാണം മുടങ്ങിയത്.....ഇത് രണ്ടും ആ ഹൃദയം താങ്ങിയിട്ടുണ്ടാവില്ല......

    ഇന്ന് താന്‍ ഏകയാണ് ...ആരാണ് കാരണം,എന്റെ പൂര്‍ണ്ണ സമ്മതത്തോടെ എന്റെ ബാപ്പ നടത്തിയ കല്യാണം ....എനിക്ക് 16 വയസ്സയതാണോ കുഴപ്പം.....ഈ 16 വയസ്സില്‍ പൂര്‍ണ്ണ സമ്മതത്തോടെ ഒരാള്‍ക്ക്‌ കിടന്നു കൊടുത്താല്‍ കുഴപ്പമില്ല........
    എന്നോടെന്തിണിത് ചെയ്തു....ഞാനെന്തു പിഴച്ചു......പറയൂ .............
    അവള്‍ വിലപിച്ചു കൊണ്ടിരുന്നു......

    ഈ വിലാപവും ഈ പാവം മനുഷ്യന്റെ മൃത ശരീരവും നിങ്ങളുടെ മുന്നിലേക്ക്‌ ഞാന്‍ വക്കുന്നു ....പോസ്റ്റ്‌ മോര്‍ട്ടം ചെയ്യാന്‍....................

ദൈവം വലിയവനാണ്‌


  1. ഡിഗ്രി രണ്ടാം വര്‍ഷത്തിനു പഠിക്കുന്ന കാലം.കോളേജ് അടച്ച സീസണ്‍.ക്രിക്കറ്റ്‌ കളി തന്നെയായിരുന്നു മുഖ്യ വിനോദം.നല്ലൊരു ബാറ്റ്സ്മാനും ഒന്നാന്തരം ബൌളറും ആയിരുന്നു ഞാന്‍

    മിക്ക ദിവസങ്ങളിലും കളി ഉണ്ടാവും.....മീന ചൂടില്‍ പൊരിയുന്ന സൂര്യന്റെ കീഴെ വിയര്‍ത്തൊലിച്ചു കളിച്ച ദിവസങ്ങള്‍...സാമാന്യം വെളുത്തിരുന്ന ഞാന്‍ എണ്ണയില്‍ വറുത്ത വരാല് പോലെ കരിഞ്ഞു പോയി.

    കോളേജ് തുറക്കനായപ്പോള്‍ സങ്കടം തോന്നി,,കറുത്തിരുണ്ട ഈ മുഖവും വച്ച എങ്ങനെ കോളേജില്‍ പോവും .....

    തുടുത്ത മുഖവും,സല്‍മാന്‍ ഖാന്റെമസിലുമായി വരുന്ന അനീഷും ,റിയാസുമൊക്കെ എന്റെ ഈ കോലം കണ്ടാല്‍ ചിരിച്ചു ചാവും

    അന്ന് രാത്രി ബാര്‍ബര്‍ ഷാപ്പില്‍ ഇരിക്കുമ്പോള്‍ ബാര്‍ബര്‍ ബാബുവാണ് പറഞ്ഞത് ടൌണില്‍ പുതിയ ഒരു ബ്യൂടി പാര്‍ലര്‍ തുറന്ന കാര്യം....ഹെന്ന.കളര്‍ ഡൈ ,ബ്ലീച്ചിംഗ് ,സ്ട്രെയിടിംഗ് ,ഓയില്‍ മസ്സാജിംഗ് തുടങ്ങി പലജാതി സംഭവങ്ങള്‍ ഉണ്ടെന്നു.

    വെളുപ്പിക്കാനുള്ള ബ്യൂടി പാകെജിനു 1600 രൂപ മാത്രമേ ഉള്ളത്രെ.സംഗതി കൊള്ളാം ..മുഖത്തെ ഈ കരുവാളിപ്പൊക്കെ മാറിക്കിട്ടും ....പക്ഷെ രൂപ മോളെ എവിടെ നിന്ന് സങ്കടപ്പിക്കും.....

    വീട്ടീന്ന് ഒരു ചില്ലി കാശു കിട്ടില്ല.കാരണം ,എന്‍റെ ഈ കിറുക്കന്‍ കളി പിതാജിക്ക് തീരെ പിടിക്കില്ല ....അത് കൊണ്ട് തന്നെ അങ്ങോട്ട്‌ ചിന്ദിക്കണ്ട.

    ഒടുവില്‍ മാതാജിയുടെ കാലു പിടിച്ചു കാശ് ഒപ്പിച്ചു.ടൌണിലേക്ക് ബസ് കയറുമ്പോഴും മനസ്സില്‍ എന്‍റെ വെളുത് തുടുത്ത മുഖമായിരുന്നു.

    ബസിറങ്ങി രണ്ടു ചാല്‍ നടന്നു ബ്യൂടി പാര്‍ലറിന് മുന്നിലെത്തിയപ്പോഴാണ് ഞാന്‍ ആ ഭിക്ഷക്കാരനെ കണ്ടത്. മുന്നില്‍ മുണ്ട് വിരിച്ചു അതിലേക്കു വീഴുന്ന ചില്ലറ തുട്ടുകള്‍ നോക്കി സന്തോഷിക്കുന്ന ഒരു വൃദ്ദന്‍.

    മുഖം മുഴുവന്‍ പൊള്ളി വിരൂപമായിരിക്കുന്നു.കണ്ണിന്റെ സ്ഥാനത് വെറും ദ്വാരം മാത്രം.മുഖത്തെ മാംസ പേശികള്‍ ഉരുകി ഒട്ടിപ്പിടിച്ചിരിക്കുന്നു.മാംസം നഷ്ടപ്പെട്ട താടിയെല്ല് പുറത്തേക്കു തള്ളി നില്‍ക്കുന്നു. ഒറ്റ തവണ മാത്രമേ ഞാന്‍ നോക്കിയുള്ളൂ. ഭയന്നു പോയി ഞാന്‍.......

    പാരലറില്‍ കയറിയ ഞാന്‍ അറിയാതെ കണ്ണാടിയിലേക്ക് നോക്കി. പിന്നെ ആ വൃദ്ദന്റെ മുഖത്തേക്കും ........ഇച്ചിരി നിറം മങ്ങിയതാനെങ്കിലും എത്ര സുന്തരമായ മുഖം ദൈവം എനിക്ക് തന്നു.....അവിടെ ഇരുന്ന ഇരുപ്പില്‍ ഒരു പാട് ചിന്ദകള്‍ മനസ്സിലേക്ക് കടന്നു വന്നു.

    പിന്നെ എനിക്ക് അവിടെ ഇരിക്കാന്‍ കഴിഞ്ഞില്ല .അവിടെ നിന്നിറങ്ങി ആ വൃദ്ദനു അമ്പത് രൂപയും കൊടുത്തു തിരിച്ചു വീട്ടിലേക്കു ബസ് കയറുമ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു പോയി..........അല്ഹമ്ദുലില്ലഹ് ...........

    താഴേക്കു നോക്കുമ്പോഴാണ് നാം എത്ര ഭാഗ്യവാന്മാര്‍ എന്ന് മനസ്സിലാവുന്നത്
     — feeling depressed

ഞാനും പ്രേതവും


  1. ഇത് ഒരു ഭീകരമായ പ്രേത കഥയാണ്.ഗര്‍ഭിണികളും,കുട്ടികളും,ഒരു തവണ അറ്റാക്ക് വന്നവരും ഇത് വായിക്കരുത്.

    വര്‍ഷം 2011;;;;;;പുരുഷ സൌന്ദര്യം മസിലുകളിലാന്നെന്ന് വിശ്വസിച്ചിരുന്ന കാലം.ഒരാഴ്ച ജിമ്മിനു പോയപ്പോഴേക്കും കക്ഷത്തില്‍ ഇഷ്ടിക വച്ച പോലായി നടപ്പ്.കുഞ്ചാക്കോ ബോബന്റെ ചിത്രത്തിന് പകരം ഹൃതിക് റോഷന്റെയും സല്‍മാന്‍ ഖാന്റെയും ചിത്രങ്ങളായി ചുമരില്‍.ഒപ്പം പഠിച്ച കുട്ടിയോട് ഉമ്മ ചോദിച്ചതിന്റെ പേരില്‍ ഉമ്മയെ കൂട്ടി വന്നു ക്ലാസ്സില്‍ കയറിയ ആ കാലം.കാലനില്ലെന്നു വിശ്വസിച്ച കലികാലം.

    രാവിലെ ഒടാനിറങ്ങിയാല്‍ മസില് കൂടുമെന്നും ,കൊഴുപ്പ് കുറയുമെന്നും പറഞ്ഞു തന്നത് ക്ലാസ്സ്‌ ലീഡര്‍ നസീര്‍ ആണ്.പിന്നെ അമാന്തിച്ചില്ല,ഒപ്പം ചുക്ക് എന്നാ ഫ്രണ്ടിനെയും കൂട്ടി കാലത്ത് ഓട്ടം തുടങ്ങി.പുലര്‍ച്ച അഞ്ചു മണിക്ക് എഴുന്നേല്‍ക്കും...സ്പൈകും ,ബനിയനും,ബര്‍മുഡയും അണിഞ്ഞു പുറത്തിറങ്ങി ചുക്കിന്റെ വീടിന്റെ മുന്നിലെത്തിയാല്‍ ഒരു കൂവലാണ് ...ചുക്കെ കൂയ്......

    അതോടെ അവനും പുറത്ത് ചാടും ,കറുത്ത് സുന്ദരനായ ചുക്കിന്റെ പല്ല് മാത്രമേ ഇരുട്ടത് കാണൂ....ഏകദേശം ആറു കിലോമീറ്റെര്‍ അങ്ങോട്ടും ആറു കിലോമീറ്റര്‍ ഇങ്ങോട്ടും....ജോഗ്ഗിംഗ് കഴിഞ്ഞാല്‍ നേരെ പുഴയിലേക്ക്.....നീരാട്ടും കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും അപ്പവും മുട്ടക്കറിയുമോ ,പുട്ടും കടലയുമോ റെഡി ആയിട്ടുണ്ടാവും,അതും കഴിഞ്ഞു ക്ലാസ്സിലേക്ക്.


    അങ്ങനെയാണ് ആ ദിവസം വന്നെത്തിയത് .ഒരു അമാവാസി രാത്രി,,അമാവാസി സ്പെഷ്യല്‍ ഏഷ്യാനെറ്റ്‌ മൂവി 'ആകാശ ഗംഗയും ''കണ്ടാണ്‌ ഉറങ്ങാന്‍ കിടന്നത് .പുലര്‍ച്ച അലാറം അടിക്കുന്നതിനു മുമ്പ് ഞാന്‍ ഉണര്‍ന്നു.സമയം നോക്കിയപ്പോള്‍ നാല് മണി കഴിഞ്ഞിട്ടേ ഉള്ളു...അന്നാണെങ്കില്‍ ചുക്കും ഇല്ല ഓടാന്‍.

    ഒരു ശങ്ക ..ഇന്ന് ഓടണോ........

    ചുമരില്‍ ചിരിച്ചു നില്‍ക്കുന്ന സല്‍മാന്‍ ഖാനെ കണ്ടപ്പോള്‍ ഓടാന്‍ തന്നെ തീരുമാനിച്ചു,

    പുറത്തിറങ്ങിയപ്പോള്‍ കൂറ്റ കൂട്ടിരുട്ട്.ഒടുക്കത്തെ മഞ്ഞും.....തലയില്‍ തൊപ്പിയും വച്ച് ഞാന്‍ അര്‍ദ്ധ മനസ്സോടെ ഓട്ടം ആരംഭിച്ചു .2 കിലോമീറ്റര്‍ പിന്നിട്ടു അരിക്കണ്ടം പാക്ക് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ മനസ്സ് മടുത്തു.തിരിച്ചു പോവാന്‍ തന്നെ തീരുമാനിച്ചു .

    തിരിച്ചു ഓടി തോട്ടപായ കഴിഞ്ഞു പരപ്പതോടിക വളവില്‍ എത്തിയപ്പോള്‍ ശവം കരിഞ്ഞ വാസന മൂകിലേക്ക് അടിച്ചു കയറി..അടുത്തുള്ള ചുടല പറമ്പില്‍ നിന്നാണ്.ഇന്നലെ ആരുടെയോ ദഹനം കഴിഞ്ഞിട്ടുണ്ടാവും.

    പകല്‍ പോലും ആളുകള്‍ ഒറ്റയ്ക്ക് നടക്കാന്‍ പേടിക്കുന്ന വഴിയാണ്.ഒരുപാട് കഥകള്‍ ഈ സ്ഥലത്തെ കുറിച്ച് പ്രചരിച്ചിട്ടുണ്ട്.കുറുക്കന്മാരുടെ ശക്തമായ ഓരിയിടല്‍ .....ഒരു വാഹനം പോലും ആ വഴി വരുന്നില്ല..കണ്ണില്‍ കുത്തിയാല്‍ കാണാത്ത ഇരുട്ടും...
    മനസ്സില്‍ ഭയത്തിന്റെ നീര്‍ കുമിളകള്‍ വളര്‍ന്നു തുടങ്ങി,കാലുകള്‍ക്ക് വല്ലാത്ത ഭാരം പോലെ ... ഓടിയിട്ടു നീങ്ങുന്നില്ല.തലേന്ന് കണ്ട സിനിമയിലെ യക്ഷിയുടെ മുഖം മനസ്സിലേക്ക് ഓടി വന്നു.

    എന്തോ ശബ്ദം കേട്ടാണ് ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയത്.ആ കാഴ്ച കണ്ടു എന്റെ സപ്ത നാഡികളും തളര്‍ന്നു പോയി........

    വെള്ളത്തുണി കൊണ്ട് താടി കെട്ടിയ ,വെളുത്ത വസ്ത്രമിട്ട ഒരു രൂപം തൊട്ടു പിന്നില്‍ ...അത് നടക്കുകയല്ല.....ഏതോ തളികയില്‍ എന്ന വണ്ണം ഒഴുകി വരികയാണ്.

    മനസ്സറിഞ്ഞു ഞാന്‍ ദൈവത്തെ വിളിച്ചു.ആ കൊടും തണുപ്പത്തും എന്റെ ശരീരം വെട്ടി വിയര്‍ത്തു...ഞാനോടി സര്‍വ ശക്തിയും കാലുകളില്‍ ആവാഹിച്ചു,,,തിരിഞ്ഞു നോക്കാതെ....

    ആ രൂപം നിലം തൊടാതെ ഒഴുകി വരികയാണ്..ഞാന്‍ വേഗത കൂട്ടുന്നതിനു അനുസരിച്ച് ആ രൂപവും വേഗതയില്‍ ഒഴുകി വരുന്നു.

    വില്ലേജ് പടി കഴിഞ്ഞു ആലിങ്ങല്‍ എത്തിയപ്പോഴേക്കും ഞാന്‍ തളര്‍ന്നു,,,വായിലെ വെള്ളം വറ്റി....തല കറങ്ങി നിലത്തു വീണു....

    ആ രൂപം എന്റെ നേര്‍ക്ക്‌ വന്നു..അടുത്ത്......തൊട്ടടുത്....കൈ എത്തും ദൂരത്ത്........ജീവിതത്തിനും മരണത്തിനും ഇടക്കുള്ള നിമിഷങ്ങള്‍......ഈ പ്രേതം എന്റെ ചോരയൂറ്റി കുടിക്കുമല്ലോ ദൈവമേ......

    മനസ്സില്‍ ഉമ്മയുടെ മുഖം തെളിഞ്ഞു ..അപ്പവും മുട്ടക്കരിയുമായി പാവം എന്നെ കാത്തിരിക്കും......

    പടച്ചോനേ...............എന്നോരലര്ച്ചയായിരുന്നു ഞാന്‍...ബോധം നഷ്ടപ്പെടാന്‍ തുടങ്ങി.ഭലിഷ്ടമായ രണ്ടു കരങ്ങള്‍ എന്നെ താങ്ങിയെടുത്ത്,,,ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു........

    ................................................................................

    നിമിഷങ്ങള്‍ക്ക് തീ പിടിച്ചു............

    ''''എന്താ മോനെ പറ്റിയത്'''''''

    എഹ് പ്രേതം മോനെ എന്നൊക്കെ വിളിക്കുമോ....

    ഞാന്‍ കണ്ണ് തുറന്നു നോക്കി....അതിലെ കടന്നു പോയ വാഹനത്തിന്റെ വെട്ടത്തില്‍ ഞാന്‍ പ്രേതത്തെ കണ്ട തരിച്ചു നിന്ന്.

    കുഞ്ഞുട്ടി മുസ്ലിയാര്‍........വെള്ള ഫുള്‍ കൈ ഷര്‍ട്ടും,തുണിയും,തലയില്‍ മഞ്ഞു കൊള്ളാതിരിക്കാന്‍ വെള്ള മുണ്ട് കൊണ്ട് തലയും താടിയും കെട്ടിയിരിക്കുന്നു. അപ്പോള്‍ നിലം തൊടാതെ ഒഴുകി വന്നതോ.........

    പുള്ളിക്കാരന്റെ ഹെര്‍കുലിസിന്റെ ഒരു വണ്ടി സൈകിള്‍ ഞാന്‍ അപ്പോഴാണ് കണ്ടത്.സുബിഹിക്ക് പള്ളിയില്‍ നിസ്കരിക്കാന്‍ വെള്ള വസ്ത്രമിട്ടു സൈകിളില്‍ വരുന്ന കുഞ്ഞുട്ടി മുസ്ലയാര്‍ എന്നാ പ്രേതം......

    എന്തായാലും അന്ന് എനിക്കൊരു കാര്യം മനസ്സിലായി,

    പുരുഷ സൌന്ദര്യം മസിലുകളില്‍ അല്ല ധൈര്യത്തില്‍ ആണെന്ന്......

പ്രണയ ലേഖനം


  1. ശരഫിയയിലെക്കുള്ള യാത്ര മദ്ധ്യേ ഞാന്‍ അവനെ കുറിച്ച് ചിന്തിക്കുകയായിരുന്നു.പത്തു വര്‍ഷത്തിനു ശേഷം ആദ്യമായാണ്‌ വീണ്ടും അവനെ കാണാന്‍ പോവുന്നത്.രണ്ടു വര്‍ഷത്തോളം ഇണ പിരിയാത്ത കൂട്ടുകാര്‍ ആയിരുന്നിട്ടും ജീവിത യാത്ര മദ്ധ്യേ അവനെ എനിക്ക് നഷ്ടമായി.

    ശരഫിയയിലെ സം സം ബൂഫിയക്ക്‌ മുന്നിലെ ക്ലാവ് പിടിച്ച സിമന്റ് ബഞ്ചിലിരുന്നു ചുടു ചായ മൊത്തിക്കുടിക്കുമ്പോള്‍ അവന്‍റെ മുഖവും മനസ്സിലേക്ക് ഓടിയെത്തി.

    അന്ന് ഞാന്‍ പ്ലുസ്റ്റ് ടു വിനു പഠിക്കുന്ന കാലം.സ്ക്കൂളിനു മുന്നില്‍ ചെറിയ ഒരു പെട്ടിക്കട നടത്തുകയായിരുന്നു നമ്മുടെ ഈ സുഹൃത്ത് .തല്‍കാലം നമുക്ക് ഇവനെ മുനീര്‍ എന്ന് വിളിക്കാം.ഉപ്പു തൊട്ടു കര്‍പ്പൂരം വരെ അവന്‍റെ കടയില്‍ കിട്ടും.ഐസ്,ഐസ് ക്രീം,നോട്ട് ബുക്ക്‌,മിട്ടായികള്‍ ,തുടങ്ങി മാങ്ങാ തൊട്ടു ചക്ക വരെ ഉപ്പിലിട്ടത്‌ അവന്‍റെ കടയില്‍ കിട്ടും.

    അവനെ പ്രശസ്തനാക്കിയത് അതൊന്നുമല്ല,,അവന്‍റെ മരപ്പലകയിട്ട കടക്കു പിന്നില്‍ ചാക്ക് കൊണ്ട് മറച്ച പുറത്ത് നിന്നു നോക്കിയാല്‍ കാണാത്ത സ്ഥലം ഉണ്ട്...പ്രണയം മൂത്ത കമിതാക്കള്‍ ഇതിനകത്ത് നിന്നാണ് ഗാഡമായി പ്രണയം പങ്കു വെക്കുന്നത്.പത്തു രൂപയുടെ ഒരു ഐസ്ക്രീം വാങ്ങിയാല്‍ മുനീറും ഹപ്പിയാവും.

    ഇന്റര്‍നെറ്റ്‌ ഫൈസ്ബൂകിനെ പ്രസവിക്കാത്ത ആ കാലത്തില്‍ മൊബൈലും പ്രചാരത്തിലില്ല.പ്രണയം കൈമാറുന്നത് പ്രണയ ലേഖനത്തിലൂടെ ആണ്.

    ഏകദേശം പതിനായിരത്തിന് മുകളില്‍ ലവ് ലെറ്റര്‍ എഴുതിയിട്ടുണ്ടാവും ഞാന്‍.എനിക്ക് വേണ്ടി എഴുതിയത് അപൂരവമാവും.എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി.ഒരു ഹാഫ് ബ്രോസ്ട്ടും ,സിനിമാ ടിക്കെറ്റും ആണ് പ്രതിഫലം .
    മുനീറിന്റെ കടയിലെ പ്രണയ മുക്ക് തേടി വരുന്നവര്‍ മിക്കവാറും നമ്മുടെ കസ്ടമേഴ്സ് ആയിരിക്കും.അങ്ങനെയാണ് ഞാനും അവനും കമ്പനി ആവുന്നത്.
    അവന്‍ സുന്ദരനാണെന്ന് പറഞ്ഞാല്‍ അവനെ നേരില്‍ കണ്ടവര്‍ എന്നെ തല്ലിക്കൊല്ലും .അത് കൊണ്ട് തന്നെ തൊലി വെളുപ്പാണ് സൌന്ദര്യം എന്ന് വിശ്വസിക്കുന്നവര്‍ക്ക് അവന്‍ ഒരു വിരൂപനാ എട്ടു വര്‍ഷമായി അവിടെ കട നടത്തുന്ന അവനെ കൊണ്ട് ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടായിരുന്നില്ല.

    ഒരു ദിവസം അവന്‍റെ കടയില്‍ ചെന്നപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു,,അവനു ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് ...മാഷാ അല്ലഹ്...നിനക്കും പ്രേമമോ...പഴ്ങ്കഞ്ഞിയിലും ആവിയോ.......

    ആട്ടെ ഏതാടാ പെണ്ണ്.....അവള്‍ ആരായാലും ഞാനും ഉണ്ട് നിന്റെ കൂടെ .....

    അവള്‍ടെ പേര് പറഞ്ഞപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്.

    സലീന........ആ സ്ക്കൂളിലെ എല്ലാവര്ക്കും അവളെ അറിയാം ...സ്ക്കൂള്‍ ലീഡര്‍ ആണ്.പടിപ്പിസ്ട്ടാണ്.....അതിലുപരി അവളുടെ ഒരു തല്ലു കൊള്ളി ചേട്ടന്‍ അടുത്തുള്ള ബയ്സ് കോള്ളജിലും പഠിക്കുന്നുണ്ട്......

    ഇത് നടക്കില്ല മുനീറെ.....ഒരിക്കലും നടക്കില്ല...ഞാന്‍ അതിനു നിന്റെ കൂടെ നില്‍ക്കുകയും ഇല്ല.ഒരിക്കല്‍ എന്‍റെ കൂട്ടത്തില്‍ നിന്നു ആരോ അവളെ വിസിലടിച്ചതിനു ആളുമാറി എന്‍റെ നെഞ്ചത്ത് അവള്‍ തിരുവാതിര കളിച്ചത് ഞാന്‍ മറന്നിട്ടില്ല.,,,

    അന്ന് ആദ്യമായ്അവനോടു എതിര് പറയേണ്ടി വന്നു.ഇത്ര വര്‍ഷവും ആരോടും തോന്നാത്ത ഒരു മോഹബത് അവളോട്‌....അത് നടക്കില്ലെന്നു എനിക്ക് നന്നായിട്ട് അറിയാം,

    പിറ്റേന്ന് എല്സാമ്മ ടീച്ചറുടെ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ പുറത്ത് നിന്നും ഒരു പേപ്പര്‍ റോക്കറ്റ് പാറിവന്നു....മുനീറിനെ ആരൊക്കെയോ തല്ലുന്നു..വേഗം വാ എന്നായിരുന്നു അതിനകത് എഴുതിയിരുന്നത്...അപ്പോള്‍ തന്നെ ടീച്ചര്‍ കാണാതെ ബാക്കിലെ ജനാല വഴി പുറത്ത് ചാടി..

    മുനീറിന്റെ കടയില്‍ എത്തിയപ്പോള്‍ അടികിട്ടി അവന്‍ ആകെ അവശന്‍ ആയിരുന്നു.കാര്യങ്ങളുടെ കിടപ്പ് എനിക്ക് മനസ്സിലായി...കാലത്ത് ഐസ് ക്രീം വാങ്ങാന്‍ വന്ന സലീനയോടു അവന്‍ ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നു.കുട്ടികളുടെ ഇടയില്‍ വച്ച് അവന്‍ അത് പറഞ്ഞപ്പോള്‍ എല്ലാവരും അവളെ കളിയാക്കി ചിരിച്ചുവത്രേ .അതില്‍ പ്രകോപിതയായ അവള്‍ ചേട്ടനോട് ചെന്ന് പറഞ്ഞതാനത്രേ.

    എങ്കിലും അവന്‍ പറഞ്ഞ വാക്കുകള്‍ എന്നെ അതിശയപ്പെടുത്തി..എന്നെ തല്ലിക്കൊന്നാലും അവളെ എനിക്ക് മറക്കാന്‍ കഴിയില്ല ശാഹുലെ....അവന്‍ കരഞ്ഞു കൊണ്ട് അത്രയും പറഞ്ഞപ്പോള്‍ എനിക്കും വാശിയായി.

    പിറ്റേന്ന് അവളെ കണ്ടപ്പോള്‍ ഞാന്‍ പൊട്ടിത്തെറിച്ചു......അവന്‍ എന്ത് തെറ്റ് ചെയ്തിട്ടാടീ നീ അവനെ ചേട്ടനെ കൊണ്ട് തല്ലിച്ചത്.കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ ആര്‍ക്കും ഇഷ്ടം തോന്നും.നിനക്ക് അവനെ ഇഷ്ടമില്ലെങ്കില്‍ നിനക്കതു തുറന്നു പറഞ്ഞൂടെ ..അവന്‍റെ മനസ്സ് മനസിലാക്കാനുള്ള കഴിവൊന്നും നിനക്കില്ല.ആ പാവത്തിനെ പട്ടിയെ തല്ലുന്ന പോലെയാ തച്ചത്.....തിരിച്ചു തല്ലാന്‍ അറിയാഞ്ഞിട്ടല്ല ,അവന്‍ പറഞ്ഞത് കൊണ്ടാ...ഇനിയും പ്രശ്നമുണ്ടായാല്‍ നിനക്ക് ചീത്തപ്പേര് ഉണ്ടാവും എന്ന് കരുതിയിട്ട..അതാണെടീ സ്നേഹം.....കുറെ പഠിച്ചത് കൊണ്ട് മറ്റുള്ളവരെ മനസ്സിലാക്കാന്‍ കഴിയില്ല.....അവനെ മനസ്സിലാക്കണമെങ്കില്‍ നീ ഇനിയും ഒരു നൂറു ജന്മം ജനിക്കണം..അവന്‍റെ തൊലിപ്പുറത്തെ കറുപ്പേ നീ കണ്ടുള്ളൂ അതിനുള്ളിലെ ഹൃദയം നീ കണ്ടില്ല.....,,,,,,എല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞപ്പോള്‍ അവള്‍ തല കുനിച്ചു നിന്നു.

    പിറ്റേന്ന് അവളുടെ കൂട്ടുകാരി വന്നു അവനോടു സോറി പറഞ്ഞു.അത് അവനു വലിയൊരു പ്രതീക്ഷയാണ് നല്‍കിയത്.പെണ്‍കുട്ടികള്‍ക്ക് ആണ്കുട്ടികളോട് പ്രണയം തോന്നാന്‍ പലകാരണങ്ങള്‍ ആണ് ഉള്ളത്. ഒന്ന് അവന്‍റെ ജന്മസിദ്ധമായ കഴിവ് ,,പാട്ടിലോ,പ്രസംഗത്തിലോ,മിമിക്രിയിലോ,തമാശ പറയുന്നതിലോ ഉള്ള കഴിവ് പെന്കുട്ടികളെ ആകര്‍ഷിചെക്കാം ,,,,അല്ലെങ്കില്‍ അവന്‍റെ സൌന്തര്യം,അവന്‍റെ സ്വഭാവം,അങ്ങനെയെന്തെങ്കിലും.ഈ പറഞ്ഞതൊന്നും അവനില്ല.....
    പിന്നെ പറയ്യാന്‍ ബാക്കി സിമ്പതി മാത്രം ..ഇനി അതില്‍ പിടിച്ചു തൂങ്ങാം.

    അന്ന് രാത്രി ഞാന്‍ ഒരു കത്തെഴുതി മുനീറിന് വേണ്ടി ..അവള്‍ക്കു....എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയ ലേഖനം.

    പ്രിയപ്പെട്ട സലീനക്ക്....ഒരു സോറി പറയാന്‍ വേണ്ടിയാണ് ഞാന്‍ ഇതെഴുതുന്നത്...ഞാന്‍ ചെയ്തത് തെറ്റാണ്.നിന്നെ പ്രണയിക്കാനുള്ള യോഗ്യതകളൊന്നും എനിക്കില്ല..എങ്കിലും ഞാന്‍ അറിയാതെ സ്നേഹിച്ചു പോയി......... എന്‍റെ മനസ്സിന്റെ മണ്ടത്തരം....നീ കണ്ടത് കറുത്ത് കരുവാളിച്ച എന്‍റെ തൊലി മാത്രമാണ് ..അതിനകത് നിന്നെ മാത്രം ഓര്‍ത്തു കേഴുന്ന ഒരു ഹൃദയമുണ്ട്.......ഇത് വെറുമൊരു പ്രണയ ലേഖനമല്ല മരിച്ചു വിരഹാഗ്നിയില്‍ വെന്തുരുകുന്ന മനസ്സില്‍ നിന്നു അറിയാതെ ഇറ്റിറ്റ് വീഴുന്ന നിണകണങ്ങളില്‍ തൂലിക ചാലിച്ച് അകമെരിയുന്ന ഹൃതടങ്ങള്‍ കടലാസ് കഷ്ണങ്ങളാക്കി ഞാന്‍ എഴുതുകയാണ്....ഈ കത്ത് വായിച്ചു നീ നിന്റെ മനസ്സാക്ഷിയോട്‌ തന്നെ ഒന്ന് ചോദിച്ചു നോക്ക് എന്നോടുള്ള ഇഷ്ടം നിന്റെ മനസ്സിന്റെ ഏതെങ്കിലും ഒരു അനുമണി കൊനിലെങ്കിലും ഉണ്ടോ എന്ന് .....ഇല്ല എന്നാണു ഉത്തരമെങ്കില്‍ നീ ഈ കത്ത് ചീന്തിയിടണം...ചീന്തിയിടുമ്പോള്‍ ശ്രദ്ദിക്കണം രക്തം വന്നേക്കാം ....കാരണം നീ ചീന്തുന്നത് വെറുമൊരു കത്തല്ല എന്‍റെ ഹൃദയമാണ്;;;;;എന്‍റെ ഹൃദയം പുറത്തെടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാന്‍ അത് പുറത്തെടുത്തു കാണിച്ചു തരുമായിരുന്നു....ചോര കിനിയുന്ന ആ ഹൃദയവും,നിശ്ചലമായ എന്‍റെ ശരീരവും കാണുമ്പോഴെങ്കിലും നിനക്ക് മനസ്സിലാവുമായിരുന്നു ഞാന്‍ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നെന്നു. ......നിനക്ക് എന്നോട് വെറുപ്പാണെന്നു അറിയാം ...എങ്കിലും ഞാന്‍ ഭാഗ്യവാനാണ്..നീ അങ്ങനെയെങ്കില്ലും എന്നെ ഓര്‍ക്കുമല്ലോ....നിന്റെ ചേട്ടന്‍ എന്നെ അടിച്ചപ്പോള്‍ എന്‍റെ ശരീരത്തിനല്ല വേദനിച്ചത്‌ ..എന്‍റെ മനസ്സിനാണ്‌...എട്ടു വര്‍ഷമായി ഇവിടെ കച്ചവടം നടത്തുന്ന എനിക്ക് നിന്നോട് ഇഷ്ടം തോന്നിയെങ്കില്‍ ആ എട്ടു വര്ഷം ഞാന്‍ കണ്ട കുട്ടികള്‍ക്ക് ഇല്ലാത്ത എന്തോ പ്രത്യേകത നിനക്കുണ്ട്.....ഒരു വര്ഷം കൂടി കഴിഞ്ഞാല്‍ നീ ഇവിടം വിട്ടു പോവും....ഞാനും പോവും ..നീയില്ലാത്ത ഈ സ്ക്കൂളില്‍ നിന്റെ ഓര്‍മകളുമായി കഴിയാന്‍ എനിക്ക് വയ്യ....മറക്കാന്‍ വയ്യ സലീന...........മറക്കാന്‍ വയ്യ........എനിക്കൊരു പ്രാര്‍ഥനയെ ഉള്ളൂ ഇനിയൊരു ജന്മമുണ്ടെങ്കില്‍ നിനക്ക് ഇഷ്ടപ്പെടാന്‍ കഴിയുന്നഒരാളായി പിരവിയെടുക്കണേ എന്ന്.........ഒരു വിളിപ്പാടകലെ നനഞ്ഞ മണ്ണിന്റെ ഗന്തവുമേറ്റ് ഒരിക്കലും ഉണരാത്ത മയക്കത്തിലേക്കു വഴുതി വീഴും വരെ നീയുണ്ടായിരിക്കും നീ മാത്രമായിരിക്കും എന്‍റെ മ്മനസു നിറയെ..........

    ഇത്രയൊന്നും അല്ല ഓര്‍മയില്‍ ഉള്ളത് എഴുതി എന്ന് മാത്രം........ചുരുക്കി പറഞ്ഞാല്‍ സംഭവം ഏറ്റു...അവളുടെ ചേട്ടന്റെ അടിയും കത്തും...ഒക്കെയായി മുനീറിന്റെ ജീവിതത്തിലേക്ക് സലീന കടന്നു വന്നു....

    പ്ലസ്‌ ടു കഴിയും വരെ അവരുടെ പ്രണയം ആത്മാര്‍ഥമായി തന്നെ ഉണ്ടായിരുന്നു....പിന്നെ ഞാന്‍ അവനെ കുറിച്ച് അന്വേഷിച്ചിട്ടില്ല...ഇപ്പൊ വീണ്ടും പത്തു വര്‍ഷത്തിനു ശേഷം അവനെ കാണാന്‍ പോവുന്നു......

    ഒഴിഞ്ഞ കാലി ഗ്ലാസ്‌ കുമാമിലേക്ക് ഇട്ടു ഒരു സിഗേരട്ടിനു തീ കൊളുതുംപോഴേക്കും അവനെത്തി.....

    അവന്‍റെ കാറില്‍ കയറി അവന്‍റെ റൂമിലേക്ക് പോവുമ്പോള്‍ അവന്‍ സംസാരിച്ചത് മുഴുവന്‍ അവന്‍റെ ബിസിനസ്സിനെ കുറിച്ചാണ്....ശരഫിയയില്‍ അവനു സ്വന്തമായി രണ്ടു ചോക്ക്ലറ്റ് കടകള്‍ ഉണ്ട്....പുതുതായി തുറക്കുന്ന ഹോടലിലേക്ക് വിസയുന്ദ്..ആളുകളെ വേണം.............അങ്ങനെ പലതും.......അവന്‍റെ ആ പഴയ പ്രണയത്തെ കുറിച്ച് ചോദിക്കാന്‍ ഞാന്‍ മടിച്ചു....അവനാണെങ്കില്‍ അത് പറഞ്ഞതും ഇല്ല......

    അവന്‍റെ റൂമില്‍ രണ്ടു ഉണ്ടക്കുട്ടികള്‍ ഉണ്ടായിരുന്നു.അവനെ മുറിച്ചു വച്ച പോലെ....ഷാഹുലെ രണ്ടും നമ്മുടെ പിള്ളേരാ.........

    നീ ഫാമിലി ആയാണോ ഇവിടെ താമസിക്കുന്നത്

    അതെ എന്തെ

    ഏയ്‌ ഒന്നുമില്ല......

    പെട്ടെന്ന് അടുക്കള വാതില്‍ തുറന്നു അവന്‍റെ ഭാര്യ അകത്തേക്ക് വന്നു.ഞാനവളെ സൂക്ഷിച്ചു നോക്കി ..എവിടെയോ കണ്ടു മറന്ന മുഖം......

    സലീന ###########

    ശാഹുല്‍ക്കാക്ക് എന്നെ മനസ്സിലായോ.........

    നിനക്ക് ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചാ ഞാന്‍ പറയാതിരുന്നത് ശാഹുലെ.......ഇവളെ ഞാനങ്ങ് കെട്ടി...ആദ്യമൊക്കെ ഇവളുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു...ഇപ്പൊ എല്ലാം ശരിയായി.....നിന്നെ ഞാന്‍ ഒരു പാട് തപ്പി കല്യാണം ക്ഷണിക്കാന്‍.അപ്പോനീ ത്രിശൂര്‍ ആയിരുന്നു എന്ന് അറിഞ്ഞു........

    ഇക്കാക്ക് ഇത് ഓര്‍മ്മയുണ്ടോ.....സലീന ഒരു പഴകി ദ്രവിച്ച കടലാസ് കഷ്ണം എന്‍റെ നേര്‍ക്ക്‌ നീട്ടി.......ഞാന്‍ എഴുതി കൊടുത്ത ആ പ്രണയ ലേഖനം.......എന്‍റെ കണ്ണുകള്‍ നിറഞ്ഞു.......

    അവന്‍റെ സല്കാരവും കഴിഞ്ഞു ടാക്സിയില്‍ എന്‍റെ റൂമിലേക്ക്‌ തിരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു........

    രണ്ടു രൂപയുടെ ഒരു പേനയും അമ്പത് പൈസയുടെ കടലാസും എഴുതാന്‍ അറിയുന്ന രണ്ടു വിരലുകളും ഉണ്ടെങ്കില്‍ ചിലപ്പോള്‍ ജീവിതം തന്നെ മാറി മറിഞ്ഞെക്കാം........