Wednesday, 30 October 2013

നിയമ പാലകന്‍



  1. നാട്ടുകാരനും ,അനിയന്‍റെ സുഹൃത്തുമായ ശരീഫ് സ്കൂള്‍ കലോത്സവത്തിന് ഒരു നാടകം വേണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ നിരസിച്ചു....ആളൊഴിഞ്ഞ ക്ലാസ് റൂമില്‍ കൌതുകത്തോടെ നോക്കുന്ന കൌമാരക്കാരികളുടെ ഇടയില്‍ നാടകം പഠിപ്പിക്കുന്ന രംഗം ഓര്‍ത്തപ്പോള്‍ സമ്മതം മൂളി.

    നെറ്റ്‌വര്‍ക്കിംഗ് ബിസിനസ്‌ ശക്തമായിരുന്ന ആ കാലത്ത് അതിനെ ആക്ഷേപിച്ചു ചതുരക്കള്ളികള്‍ എന്നാ നാടകം രണ്ടു ദിവസം കൊണ്ട് തട്ടിക്കൂട്ടി .

    dylog presentation,charector modulation,expressions,stage presentation....തുടങ്ങിയ സംഭവങ്ങളൊന്നും തൊട്ടു തീണ്ടിയില്ലാത്ത അവരെ നാടകം പഠിപ്പിക്കാന്‍ നന്നേ പാട് പെട്ടു.എങ്കിലും കള്ള ചിരിയോടെ വാതില്‍ പഴുതിലൂടെ എത്തി നോക്കുന്ന തട്ടമിട്ട മുഖങ്ങള്‍ എന്നെ അവിടെ തന്നെ പിടിച്ചു നിര്‍ത്തി,..

    രണ്ടു ആഴ്ച കൊണ്ട് അവര്‍ നാടകം പഠിച്ചു...ഡ്രസ്സ്‌ റിഹേഴ്സലും ഭംഗിയായി കഴിഞ്ഞു.

    അങ്ങനെ ആ ദിവസം വന്നെത്തി.ഉച്ചക്ക് ശേഷം നാടക മത്സരങ്ങള്‍ ആരംഭിക്കും.വീട്ടില്‍ നിന്നു ഉച്ച ഭക്ഷണം കഴിഞ്ഞു ഞാന്‍ പറക്കാളി ജമ്ശീറിനെ വിളിച്ചു വണ്ടി കൊണ്ട് വരാന്‍ പറഞ്ഞു.
    അവന്‍റെ കൂടെ ബഷീറും ഉണ്ടായിരുന്നു...പുറപ്പെടാന്‍ നേരം ദേ വരുന്നു,ബ്രിട്ടന്‍ ആശികും കഞ്ഞ അഷറഫും......

    അങ്ങനെ അഞ്ചു പേരും കൂടി അവന്‍റെ വണ്ടിയില്‍ കയറി......ഇപ്പോള്‍ വണ്ടി എന്ന് പറയുമ്പോള്‍ നിങ്ങള്ക്ക് ഒരു പ്രതീക്ഷ ഉണ്ടാവും..വല്ല സ്വിഫ്ടോ ,ആള്‍ട്ടോ യോ അങ്ങനെയൊക്കെ.....എന്നാല്‍ ജാംബവാന്റെ കാലത്തെ ഒരു ഒടംകൊല്ലി yamaha rx100 ബൈക്ക് ആയിരുന്നു. അത്.

    മുന്നിലെ ഡീസല്‍ ടാങ്കില്‍ കൂട്ടത്തില്‍ ഭാരം കുറഞ്ഞ ബഷീറിനെ പ്രതിഷ്ടിച്ചു.....ബാകില്‍ ഹാന്റില്‍ പിടിച്ചു ഡ്രൈവര്‍ ജംഷീര്‍...തീവണ്ടി കൊടുത്താലും ഇവന്‍ ഓട്ടും ..അങ്ങനെയുള്ള ആളാ....അതിനു പിന്നില്‍ അഷറഫ് ..ഏറ്റവും പുറകില്‍ ഞാന്‍..ബാക്കിലെ കമ്പിയില്‍ പകുതി ആസനം പുറത്തും അകത്തുമായി...വീരെന്ദ്ര കുമാറിന്‍റെ പാര്‍ടി പോലെ...

    ഇതിനിടയിലേക്ക് അലമാരയിലേക്ക് പഴം പൊരി തിരുകും പോലെ ആശികിനെയും തിരുകി.....

    നാടകം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ...നാല് കിലോമീറ്റര്‍ ദൂരമുണ്ട് സ്കൂളലേക്ക് ...

    അഞ്ചു പേരെയും വച്ച് ആ ബൈകില്‍ ഞങ്ങള്‍ യാത്ര ആരംഭിച്ചു....മുഖാമിലെ വളവു തിരിഞ്ഞു ,ശാന്തമായൊഴുകുന്ന പുഴയുടെ മീതെ ബ്രിടിഷുകാര്‍ നിര്‍മിച്ച പാലത്തിനു മുകളിലൂടെ മൂളിപ്പാട്ടും പാടി.......

    പെട്ടെന്നാണ് ഞങ്ങള്‍ അവരെ കണ്ടത്......പോലിസ്.......കാക്കിയിട്ട കാപാലികര്‍......ബൈക്ക് തിരിക്കുന്നതിനെക്കാള്‍ ഭേദം പുഴയില്‍ ചാടി മരിക്കുന്നതാണ്.കാരണം അവര്‍ ഞങ്ങളെ കണ്ടു കഴിഞ്ഞു..ചെയ്സ് ചെയ്തു പിടിച്ചാല്‍ കിട്ടുന്ന കൂമ്പിനിടി ഓര്‍ത്തപ്പോള്‍ കീഴടങ്ങാന്‍ തന്നെ തീരുമാനിച്ചു.

    നിര്‍ത്തിയിട്ട പോലിസ് ജീപിനടുത്തു ഞങ്ങള്‍ ബൈക് നിര്‍ത്തി..ഒരു പിസി വന്നു ഞങ്ങളെ ഒന്ന് നോക്കി...

    ഹ ഇതിനിടയില്‍ ബൈക്കും ഉണ്ടായിരുന്നോ......ഇപ്പോഴാ കണ്ടത്.......

    ഫ,,,,,,%^&**(&&^%മക്കളെ റോഡ്‌ @#$$%&&&&&&%%%$$$വകയാണോടാ.....നിന്റെയൊക്കെ കു%^^&&***&^%%%$$അടിച്ചു പൊട്ടിക്കും ഞാന്‍.......ഹോ ജാസിയണ്ണന്റെ ഗാനമേള പോലെ......താഴം പൂവും താമരതാരും .......

    ഞങ്ങള്‍ തല താഴ്ത്തി റോഡ്‌ അരികില്‍ പാവങ്ങളെ പോലെ നിന്നു...എസ് ഐ ജീപിന്റെ ബോനട്ടിനു മുകളില്‍ പേപ്പര്‍ വച്ച് പെറ്റി എഴുതുകയാണ്..ഇടയ്ക്കിടയ്ക്ക് ഞങ്ങളെ നോക്കുന്നുമുണ്ട്.....

    ഞാന്‍ ബഷീറിനോട്‌ കണ്ണ് കൊണ്ട് ആന്ഗ്യം കാണിച്ചു...അവനു സംഭവം മനസ്സിലായി.അവന്‍ പതിയെ ബാക്കിലോട്ടു നീങ്ങി മൊബൈല്‍ എടുത്തു നമ്മുടെ പ്രിയപ്പെട്ട നേതാവിന് വിളിച്ചു...
    ........ഏട്ടാ ഞങ്ങളെ പോലിസ് പിടിച്ചു.....

    എന്താ മക്കളെ സംഭവം......

    ഏട്ടാ ഹെല്‍മറ്റ് ഇല്ലായിരുന്നു...

    അത്രേ ഉള്ളൂ......

    അല്ല ലൈസന്‍സും ഇല്ല...

    അത്രേ ഉള്ളൂ സംഭവം..

    അല്ല അഞ്ചു പേരായിരുന്നു ബൈകില്‍ ...

    മോനെ എത്ര പേര്‍.....

    അഞ്ചു പേര്‍....

    ഡാ കുട്ടാ എനിക്കൊരു അര്‍ജെന്റ്റ് പാര്‍ട്ടി മീറ്റിംഗ് ഉണ്ട് വൈകിട്ട് കാണാം ....

    അങ്ങനെ ആ വഴിയും അടഞ്ഞു....ചെക്കിംഗ് കഴിഞ്ഞു ഞങ്ങള്‍ പോലിസ് ജീപ്പില്‍ സ്ടഷനിലെക്ക്...ബൈകുമെടുത്തു ഒരു പിസിയും .....

    ചെന്ന പാടെ എസ് ഐ റൂമിലേക്ക്‌ വിളിപ്പിച്ചു....ഇരിക്കാന്‍ പറഞ്ഞു....രണ്ടു കസേരയെ ഉള്ളു ഞാനും ജമ്ശീരും ഇരുന്നു മൂന്നു പേര്‍ ബാക്കില്‍ നിന്നു...
    ഞാന്‍ എസ് ഐ യെ സൂക്ഷിച്ചു നോക്കി..കപ്പടാ മീശയും കട്ടി കണ്ണടയും...രൌദ്ര ഭാവവും.......ഹോ ...

    ക്ട്ക് ക്ട്ക് ...എന്തോ ശബ്ദം ..ഫാനയിരിക്കും എന്ന് വിചാരിച്ചു ഞാന്‍ മുകളിലേക്ക് നോക്കി.ഫാന്‍ അല്ല...പിന്നെ....പേടിച്ചു വിറച്ച ബഷീറിന്റെ മുട്ട് കൂട്ടിയിടിക്കുന്ന ശബ്ദമാണ്.....

    ഊണ് കഴിച്ചോ....എസ് ഐ ചോദിച്ചപ്പോള്‍ ഞാന്‍ ഒന്ന് സംശയിച്ചു.....ബോര്‍ഡില്‍ പോലിസ് സ്റ്റേഷന്‍ എന്ന് തന്നെയല്ലേ എഴുതിയിരുന്നത്.....

    ഉവ്വ് സര്‍.....

    അപ്പൊ അത് നിങ്ങള്‍ മറന്നില്ല പക്ഷെ ഹെലമെറ്റ് വെക്കാന്‍ മറന്നു......ലൈസന്‍സ് ഇല്ല......പോരാത്തതിന് അഞ്ചു പേരും..ഒരു പതിനായിരതിനുള്ള വക ഉണ്ട്.....എഴുതട്ടെ....

    അയ്യോ സര്‍.....പ്ലീസ്.......

    പെട്ടെന്ന് എന്‍റെ തുട ഒന്ന് തരിച്ചു...സൈലെന്റില്‍ ഇട്ട മൊബൈല്‍ വൈബ്രറ്റ് ചെയ്തതാണ്...
    എന്താടോ ഒരു പരുങ്ങല്‍....

    സര്‍ ഫോണ്‍...

    ഇങ്ങു താ ഞാന്‍ എടുത്തോളാം....

    ഇക്ക എവിടെയാണ്,,,നാടകം തുടങ്ങാനായി,,,,ഇക്ക മുന്നില്‍ ഉണ്ടെങ്കില്‍ ഞങ്ങക്ക് ദൈര്യമായി......

    എസ് ഐ : അയ്യോ മക്കളെ ഇക്ക ഇപ്പോള്‍ മറ്റൊരു നാടകത്തില്‍ ആണല്ലോ....

    ഏതു നാടകം ..

    എസ് ഐ|||.നിയമ പാലകന്‍......

    പുള്ളി ഫോണ്‍ കട്ട് ചെയ്തു.....

    ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത ആളാണ്‌ ഞാന്‍...പക്ഷെ നിയമം അനുസരിക്കാന്‍ മടിക്കുന്ന മലയാളികളെ പോലുള്ളവരെ എവിടെയും ഞാന്‍ കണ്ടിട്ടില്ല...ഇവടെ മൂത്രം ഒഴിക്കരുത് എന്നാ ബോര്‍ഡ്‌ കണ്ടാല്‍ അപ്പോള്‍ അവനു ശങ്ക തോന്നും..അവിടെ തന്നെ കാര്യം സാദിക്കും.....നോ പാര്‍ക്കിംഗ് കണ്ടാല്‍ അവിടെയെ വണ്ടി പാര്‍ക്ക്‌ ചെയ്യൂ.....സീറ്റ് ബെല്‍റ്റ്‌ ,ഹെല്‍മറ്റു,എന്നൊക്കെ കേള്‍ക്കുന്നത്തെ അലര്‍ജിയാണ്......

    ഞങ്ങള്‍ അയാളെ തന്നെ നോക്കി നില്‍ക്കുകയാണ് അയാള്‍ തുടര്‍ന്ന്.....

    ഞാന്‍ തിരൂരങ്ങാടി സ്റ്റേഷനില്‍ ആയപ്പോള്‍ എന്‍റെ കൊട്റെഴ്സിനു അടുത്തുള്ള വീട്ടില്‍ ഒരു പയ്യന്‍ ഉണ്ടായിരുന്നു....നിങ്ങളുടെ അതെ പ്രായം...എഞ്ചിനീയറിങ്ങിന് പടിക്കുവാര്‍ന്നു.....നിങ്ങളെക്കാള്‍ വലിയ അഭ്യാസി.....ബൈക് മുന്നും ബാക്കും ഒക്കെ പോക്കും....രണ്ടു കയ്യും വിട്ടേ ബൈക്ക് ഓടിക്കൂ....കാണാനും പ്രോത്സാഹിപ്പിക്കാനും ഒരുപാട് പേര്‍ ഉണ്ടായിരുന്നു....അവസാനം.....ഏതോ സൂപ്പര്‍ ഫസ്ടിനു മുന്നില്‍ പെട്ടു തുന്നി കെട്ടിയ മൃത ശരീരം പള്ളിക്കാട്ടിലേക്ക്‌ എടുത്തപ്പോള്‍ കയ്യടിച്ചവനും....പ്രോല്സാഹിപ്പിച്ചവനും ഒന്നും ഉണ്ടയില്ല.......നഷ്ടം അവന്‍റെ കുടുമ്പത്തിനു......

    നിയമം നിങ്ങളെ രക്ഷിക്കാനുള്ള താണ്......വല്ലതും സംഭവിച്ചു നടുതളര്‍ന്നു കിടന്നാല്‍ ദാ..ഈ ഇരിക്കുന്നവര്‍ പോലും ഉണ്ടാവില്ല തിരിഞ്ഞു നോക്കാന്‍........

    ഒരു ഹെല്‍മറ്റു വച്ചാല്‍ നിന്റെയൊക്കെ മോന്തേടെ സൌന്തര്യം കുറഞ്ഞു പോവുമോടോ......

    ഇനി മേലാല്‍ ഞാന്‍ ഈ വണ്ടിയില്‍ മൂന്നു പേരെ വെക്കുന്നത് കാണരുത്.....ഹെല്‍മറ്റു വയ്ക്കാതെ വണ്ടി ഓടിക്കുന്നതും കാണരുത്....നാളെ തന്നെ ലൈസന്‍സ് എടുത്തോണം.....കേട്ടോടാ.......എല്ലാവരോടും കൂടിയാ പറഞ്ഞതു.....

    അന്നത്തെ നാടകം കാണാന്‍ പറ്റിയില്ലെങ്കിലും പത്തു രൂപ പോലും ഫൈന്‍ അടക്കാതെ ഞങ്ങള്‍ അവിടെ നിന്നു രക്ഷപ്പെട്ടു...

    പിന്നീടൊരിക്കലും ആ വണ്ടിയില്‍ മൂന്നു പേര്‍ കയറിയിട്ടില്ല....അദ്ദേഹം സ്ഥലം മാറി പോയിട്ടും ഹെല്‍മറ്റു വെക്കുന്ന ശീലം ജമ്ശീരും ഉപേക്ഷിച്ചില,,,,,,ഇപ്പോഴും എന്നെ മൂന്നാമനായി ബൈകില്‍ യാത്ര ചെയ്യാന്‍ ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ അത് നിരസിക്കും....കാരണം അദ്ദേഹത്തിന്റെ വാക്കുകള്‍....

    ചിലര്‍ അങ്ങനെയാണ് ഉപദേശിച്ചാല്‍ ചെവിയിലേക്ക് അല്ല തലച്ചോറിലേക്ക് ആണ് കയറുക.....

    തല്ലി പടിപ്പിച്ചതിനെക്കാള്‍ മനസ്സില്‍ നില്‍ക്കുക തലോടി പഠിപ്പിച്ചത് തന്നെയാണ്.....

    ട്രാഫിക്‌ നിയമങ്ങള്‍ അനുസരിക്കാം നമുക്ക് ......നമ്മുടെ ജീവന് വേണ്ടി.....

ഗള്‍ഫുകാരന്റെ ഭാര്യ



  1. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ ടാക്സിയില്‍ ഇരുന്നു അയാള്‍ ചിന്തിക്കുകയായിരുന്നു...തന്റെ നേര്‍ പകുതി,തന്‍റെ പാതി ജീവന്‍ എന്ന് കരുതിയവള്‍ക്ക് എന്ത് പറ്റി??

    രണ്ടു വര്ഷം ആയെ ഉള്ളൂ ഞാന്‍ അവളെ പിരിഞ്ഞിട്ടു,അപ്പോഴേക്കും അവള്‍ മറ്റൊരുത്തന്റെ കൂടെ കിടന്നു....അത് നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും ചെയ്തു...ഛെ...

    വീട്ടിലെത്തിയ അയാള്‍ കയ്യില്‍ ആകെ ഉണ്ടായിരുന്ന ഒരു സുട്കൈസ് ടാബിളിലേക്ക് എറിഞ്ഞു ബെട്രൂമിലേക്ക് നടന്നു.
    അവിടെ ബെഡിന്റെ മൂലയില്‍ മുഖംപൊത്തിയിരുന്നു കരയുകയായിരുന്നു അവള്‍....തന്റെ ഭാര്യ...വന്ജകി....എന്നെ മറന്നു മറ്റൊരുത്തന്റെ കൂടെ കിടന്നു..ഇപ്പൊ കരച്ചിലും.....

    ഓര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല.ഞെട്ടിത്തിരിഞ്ഞു നോക്കിയ അവളുടെ മുഖത്ത് അയാളുടെ കരതലം ആഞ്ഞു പതിച്ചു.ഒരലര്‍ച്ചയോടെ അവള്‍ തെറിച്ചു വീണു.....

    വീണ്ടും തല്ലാന്‍ അണഞ്ഞ അയാളോട് അവള്‍ അലറി......

    തൊട്ടു പോവരുത് എന്നെ.......

    തൊട്ടാല്‍ നീ എന്ത് ചെയ്യുമെടീ.....

    എന്‍റെ കൈ നിങ്ങളുടെ മുഖത്തും പതിയും....

    അയാള്‍ ഒന്ന് വിളറി....നിനക്ക് എന്ത് കുറവായിരുന്നു ഇവിടെ.....ഇട്ടുണ്ണാന്‍ പോന്തളികയില്‍ ഭക്ഷണവും...പണത്തിനു പണവും,ആവശ്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യവും ...എന്നിട്ടും നീ എന്നെ ചതിച്ചു...........

    ഒരു പെണ്ണിന് ജീവിക്കാന്‍ ഈ പറഞ്ഞതൊന്നുമല്ല അത്യാവശ്യം..അവളുടെ ഭര്‍ത്താവിന്റെ സാമീപ്യമാണ്....നമ്മുടെ കല്യാണം കഴിഞ്ഞിട്ട് 12 വര്‍ഷമായി.....രണ്ടര വര്ഷം കൂടുമ്പോള്‍ ആറു മാസം ലീവിന് നിങ്ങള്‍ വരും..ഈ 12 വര്‍ഷത്തില്‍ നിങ്ങള്‍ എന്‍റെ കൂടെ ജീവിച്ചത് വെറും നാല് വര്‍ഷതോളമാണ്...ഇങ്ങനെയെങ്കില്‍ നിങ്ങള്‍ എന്തിനു എന്നെ കല്യാണം കഴിച്ചു...?????ജീവിക്കാന്‍ വകയില്ലാതെ നിങ്ങള്‍ ഗള്‍ഫില്‍ പോയതാണെങ്കില്‍ എനിക്ക് മനസ്സിലാവും...അവസാന വട്ടം നിങ്ങള്‍ യാത്രയായപ്പോള്‍ പറഞ്ഞത് ബസ്സ്ടാണ്ടിനു മുന്നിലെ മുപ്പത് സെന്ററില്‍ പുതിയ ഷോപിംഗ് ഷോപ്പിംഗ്‌ കോമ്പ്ലെക്സ് പടുതുയര്‍ത്തണ്ണം എന്നാണ്....നിങ്ങള്‍ ഓരോന്നും പടുത്തുയര്‍ത്തുബോള്‍ തകര്‍ന്നടിഞ്ഞത് എന്‍റെ സ്വപ്നങ്ങളാണ്.....

    രണ്ടു വര്ഷം നിനക്ക് എന്നെ കാണാതായപ്പോഴേക്കും നിനക്ക് കഴപ്പ് മൂത്തോടീ....*&&^%%മോളെ........

    അതെ പെണ്ണിനെ സൃഷ്ടിച്ചത് ഐസ് കട്ട കൊണ്ടല്ല ആണിന്റെ വാരിയെല്ല് കൊണ്ടാ.....
    അബദ്ദത്തില്‍ ഏതെങ്കിലും മൊബൈല്‍ കടയില്‍ നിന്നു ഈസി റീ ചാര്‍ജ് ചെയ്‌താല്‍ നമ്പര്‍ നോട്ട് ചെയ്തു അവന്‍ രാത്രി വിളിക്കും..കിടന്നോ ..ഒറ്റയ്ക്കാണോ....വരട്ടെ എന്നും പറഞ്ഞു......ഒരു ഓട്ടോയില്‍ കയറിയാല്‍ ഓട്ടോ അന്നേരം റിസേര്‍വ് ആവും...ബസ്സില്‍ കയറിയാല്‍ തട്ടലും മുട്ടലും..ഉഴിയലും.....മരണ വീട്ടില്‍ പോയാല്‍ വരെ ഗള്‍ഫുകാരന്റെ ഭാര്യയാ എന്നും പറഞ്ഞു ഓരോരുത്തരുടെ നോട്ടം....
    വീട്ടില്‍ തേങ്ങയിടാന്‍ വരുന്നവനും...തെങ്ങിന് ത്ടമിടാന്‍ വരുന്ന്നവനും
    നിങ്ങള്‍ മേടിച്ചു തന്ന ഈ വില കൂടിയ ഷിഫോണ്‍ സാരിക്കുള്ളിലെ പച്ച മാംസതിലേക്ക് ആര്‍ത്തിയോടെ തുറിച്ചു നോക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയിട്ടുണ്ട്....എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാതവളുടെ അവസ്ഥ...

    ഭര്‍: ഇല്ലാത്ത സമയമുണ്ടാക്കി ദിവസവും രണ്ടു മണിക്കൂറോളം നിനക്ക് ഞാന്‍ വിളിക്കാറില്ലേ......

    ഉവ്വ് വിളിക്കാറുണ്ട്....ഓരോ തവണ ഞാന്‍ വരാന്‍ പറയുമ്പോഴും നിങ്ങള്‍ പറയും ലീവില്ല..തിരക്കിലാണ്.. ഓരോ ദിവസവും എണ്ണി നിങ്ങളെയും പ്രതീക്ഷിച്ചു നില്‍ക്കുന്ന എനിക്ക് കിട്ടുന്ന മറുപടി....അപ്പോള്‍ കിട്ടാത്ത ലീവ് ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടന്നു എന്നറിഞ്ഞപ്പോള്‍ കിട്ടി അല്ലെ.,,
    അവസാനം ഫോണിലൂടെ ഒരു ഉമ്മയും തരും.....നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം ........"""ഫോണിലൂടെ ഉമ്മ തന്നാല്‍ തീരുന്നതല്ല ഒരു ഭാര്യയുടെ വികാരം.....ഒരു ഭര്‍ത്താവിന്റെ കടമയും.......

    ഭര്‍: നീ പറയുന്നത് ഞാന്‍ ഗള്‍ഫ്‌ നിര്‍ത്തി ആ രമണിയുടെ ഭര്‍ത്താവിന്റെ പോലെ ജീവിക്കണം എന്നാണോ....


    അയാള്‍ക്കെന്താ ഒരു കുഴപ്പം ..നിങ്ങള്‍ ഈ കെട്ടിപ്പൊക്കിയ മണി മന്ധിരതെക്കാള്‍ കളിയും ചിരിയും സമാധാനവും ഉണ്ട് ആ ചെറ്റ കുടിലില്‍ ....രാത്രി കിടക്കാന്‍ നേരത്ത് ഭാര്യക്ക് വേണ്ടത് ഗാലക്സി മൊബൈല്‍ അല്ല തന്റെ ഭര്‍ത്താവിന്റെ സാമീപ്യമാണ്....സുഖത്തിലും ദുഖത്തിലും........ഒരു പെണ്ണ് വഴി പിഴക്കുന്നുവെങ്കില്‍ അത് അവളുടെ ഭര്‍ത്താവിന്റെ പരാജയമാണ്....നിങ്ങള്‍ പരാജയപ്പെട്ടു...

    ഭര്‍- നീ പറയുന്നത് കേട്ടാല്‍ തോന്നും ഞാന്‍ അവിടെ കിടന്നു സുഖിക്കുയാനെന്നു.....

    നിങ്ങള്‍ സുഖിക്കുക തന്നെയായിരുന്നു....നിങ്ങളുടെ റൂമിലുള്ള ഇന്തോനേഷ്യ പെണ്ണ് നിങ്ങളുടെ ആരാണ്.......നിങ്ങള്‍ ആണുങ്ങള്‍ക്ക് എന്ത് തെറ്റും ചെയ്യാം....പക്ഷെ ഏതെങ്കിലുംപെണ്ണ് നിമിഷ ദൌര്ഭാല്യത്തില്‍ കുടുങ്ങി എന്തെങ്കിലും ചെയ്‌താല്‍ അവള്‍ വഴി പിഴച്ചവലായി....തെവിടിശിയായി..വിവാഹ മോചനമായി.....

    ഈ തലയിനക്ക് നാവുണ്ടായിരുന്നെങ്കില്‍ അത് പറഞ്ഞു തരുമായിരുന്നു ഞാന്‍ ഒഴുക്കിയ കണ്ണീരിന്റെ കണക്...

    അയാള്‍ക്ക്‌ ഉത്തരം മുട്ടി പോയി....പുറത്തേക്കിറങ്ങിയ അയാള്‍ മൊബൈലില്‍ നമ്പര്‍ ഡയല്‍ ചെയ്തു...

    ഹലോ മുനീര്‍ എന്‍റെ വിസ കാന്‍സെല്‍ ചെയ്തേക്കു....

    എന്താ സര്‍ പെട്ടെന്ന്......

    എനിക്കും ജീവിക്കണം///////എനിക്കും ജീവിക്കണം////

അല്ലഹ് കരീം



  1. ഇതെന്തു പോട്ടം എന്ന് കരുതി അന്തം വിടണ്ട...സംഗതി ഞാന്‍ പറയാം...കേരള കലാ മണ്ഡലത്തില്‍ നൃത്തം പഠിക്കാന്‍ വരുന്ന പിള്ളേര്‍ക്ക് പല മുദ്രകളും അറിയാം ,,ഏക മുദ്ര,ദ്വി മുദ്ര തുടങ്ങി..ഇവിടെ സൌദിയില്‍ വന്ന ഞാനും പഠിച്ചു ഒരു മുദ്ര .അതാണ്‌ താഴെ കാണുന്ന ചിത്രത്തില്‍....ഇനി ഈ മുദ്ര എന്താണെന്ന്......

    നമ്മുടെ നാട്ടിലെ പോലെ തന്നെ ഭിക്ഷാടനം തൊഴിലാക്കിയ ചിലര്‍ ഇവിടെ സൌദിയിലും ഉണ്ട്...ഒരു ശരാ ശരി മലയാളി പ്രവാസിയുടെ ശരാശരി ദിവസ വേതനം അറുപതു റിയാല്‍ ആണെന്നിരിക്കെ ഇത്തരക്കാര്‍ കൈ നീട്ടി ഉണ്ടാക്കുന്നത് ദൈനം ദിനം 600 റിയാല്‍ ..ഏകദേശം പതിനായിരത്തോളം രൂപയാണ്.ഇവിടെയുള്ള കറുത്ത വര്‍ഗക്കാര്‍,അഫ്ഗാനികള്‍,പാകിസ്ഥാനികള്‍,ഫലസ്തീനികള്‍ തുടങ്ങിയവരാണ് അധികവും.ട്രാഫികില്‍ നിര്‍ത്തിയിട്ട വണ്ടിക്കു മുമ്പിലും,ഷോപ്പിംഗ്‌ മാലുകള്‍ക്ക് മുമ്പിലും,തൊട്ടു ആള് കൂടുന്നിടത്തൊക്കെ ഇവരെ കാണാം.അറബികളുടെ ദാനശീലതെയും,സാധാരണക്കാരന്റെ അനുകമ്പയെയും ,ചൂഷണം ചെയ്യുന്ന ഇവര്‍ ആരുടെ മുന്നിലും കൈ നീട്ടാന്‍ മടി ഇല്ലാത്തവരാണ്...

    ഇത്തരക്കാരെ ചെറുക്കാനുള്ള ഈ ഉപായം പറഞ്ഞു തന്നത് എന്‍റെ ഒരു സുഹൃത്താണ്....ഒരു റിയാല്‍ ..എന്നും പറഞ്ഞു ഒരു വിരല്‍ മുകളിലേക്ക് പൊക്കി വരുന്ന അവര്‍ക്ക് അതെ നാണയത്തില്‍ തിരിച്ചടി കൊടുക്കുക..നാല് വിരല്‍ മടക്കി ചൂണ്ടു വിരല്‍ മുകളിലേക്ക് പൊക്കി ഒരു ഡയലോഗ്.....അല്ലഹ് കരീം'''''...പടചോനാണ് വലിയവന്‍....ഇത് കേട്ടാല്‍ അവര്‍ വന്ന വഴിയെ പോവും....

    ഇനി ക്ലൈമാക്സ്‌ .....please like my profile picture എന്നും പറഞ്ഞു `ഇന്‍ബോക്സില്‍ കയറി ഭിക്ഷ യാജിക്കുന്നവരോടും എനിക്ക് ഒന്നേ പറയാനുള്ളൂ...ചൂണ്ടു വിരല്‍ ഉയര്‍ത്തി ....അല്ലാഹ് കരീം......

    വാല്കഷ്ണം...അര്‍ഹതപ്പെട്ടത് ഔദാര്യമല്ല ,,,,അവകാശമാണ് ..അത് നമ്മളെ തേടി വരും....

പണി പാലും വെള്ളത്തില്‍


  1. ഇന്നലെ വൈകുന്നേരം കഴിച്ച പാകിസ്താന്‍ പൊറോട്ടയും ,രാത്രി കഴിച്ച ഇന്ത്യന്‍ പൊറോട്ടയും വയറിനുള്ളില്‍ ആമാശയത്തിന്റെ അതിര്‍ത്തിയെ ചൊല്ലി ഭീകര തര്‍ക്കം..തര്‍ക്കത്തിനൊടുവില്‍പാകിസ്താന്‍ പോറോട്ടയെ ഇന്ത്യന്‍ പൊറോട്ട വെടിവച്ചു കൊന്നു....വെടി ശബ്ദം പുറത്തേക്കു വന്നപ്പോഴാണ് സംഗതി ഞാന്‍ അറിഞ്ഞത് .പാകിസ്താന്‍ പൊറോട്ടയുടെ ശവം ചീഞ്ഞു മണക്കും മുമ്പേ കക്കൂസില്‍ കബറടക്കി ..ഉറങ്ങിക്കിടന്ന ശിഹാബിന്റെ സോപും അടിച്ചു മാറ്റി ഒരു ദാരിദ്ര്യ കുളി കുളിച്ചു ഞാന്‍ പുറത്തേക്കിറങ്ങി...

    പെരുന്നാള്‍ പ്രമാണിച്ച് പുതിയ പാന്‍റും,ഷര്‍ട്ടും ,ശട്ടിയും വാങ്ങണം...ഫലസ്തീന്‍ കുബരിക്കരികില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഹൈഫാ മാളില്‍ വലതു കാല്‍ വച്ച് കയറി..പോക്കെറ്റില്‍ ആവശ്യത്തിനുള്ള റിയാല്‍ ഉണ്ടെന്നു ഉറപ്പു വരുത്തി...

    കണ്ണിനു കുളിര് പകരുന്ന കാഴ്ചകള്‍ ആയിരുന്നു ഉള്ളില്‍...പല രാജ്യക്കാരായ കിളികള്‍ പാറി പറന്നു നടക്കുന്നു.പെട്ടെന്നാണ് ഒരു പിന്‍ വിളി ..തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു മധ്യ വയസ്കന്‍....മൊയിദീന്റെ മകനല്ലേ.......ആണെങ്കില്‍ എന്നാണ് വായില്‍ വന്നതെങ്കിലും അതങ്ങ് വിഴുങ്ങി ഭവ്യതയോടെ പറഞ്ഞു ..അതെ ഇക്ക...

    ഞാന്‍ നിന്റെ ഉപ്പാന്റെ സുഹൃത്ത് ആണ്...ഉപ്പ ഒരു കല്യാണ കാര്യം പറഞ്ഞിരുന്നു നിനക്ക്..... ഞാന്‍ വിചാരിച്ചു അയാള്‍ ബ്രോകര്‍ ആണെന്ന്..അല്ലെന്നു അയാളുടെ തുടര്‍ന്നുള്ള സംസാരത്തില്‍ നിന്നും മനസ്സിലായി.

    എന്‍റെ മോളാ...ഡിഗ്രി രണ്ടാം വര്‍ഷത്തിനു പഠിക്കുന്നു...നിന്റെ ഉപ്പയും ഉമ്മയും കണ്ടിട്ടുണ്ട് ..അവര്‍ക്ക് ഇഷ്ടായി,,ഇനി മോന്‍ ലീവിന് പോവുമ്പോള്‍ പോയി കണ്ടു നോക്ക്..ഇഷ്ടമായാല്‍ നമുക്ക് ഇത് നടത്താം... അയാള്‍ വെളുത്തിട്ട് ആണ് കാണാന്‍ സുന്ദരന്‍,പ്രായം തോന്നിക്കില്ല....മകളും അങ്ങനെയൊക്കെ തന്നെയാവും ..മനസ്സില്‍ ഒരു തട്ട് ലഡ്ഡു ഒന്നിച്ചു പൊട്ടി..ഞാന്‍ വിനായ കുനയാനിതനായി....സംസാരത്തില്‍ സ്നേഹവും ബഹുമാനവും ആവശ്യത്തിനു കുത്തി നിറച്ചു...അയാള്‍ക്ക്‌ എന്തായാലും എന്നെ ഇഷ്ടപ്പെട്ടു എന്നുറപ്പ്...അപ്പോഴാണ്‌ പണി പാലും വെള്ളത്തില്‍ കിട്ടിയത്.


    രണ്ടു ഫിലിപ്പിന്‍ കിളികള്‍ പാറി വന്നു ...ഒരുത്തി ചോദിച്ചു

    are you shahul malayil..??? അതെ എന്നോ അല്ല എന്നോ പറയാന്‍ പറ്റാത്ത അവസ്ഥ. do you remember me.....എന്‍റെ പോന്നോ വിടാന്‍ ഭാവമില്ല...ഇവള്‍ എന്‍റെ എഫ് ബി ഫ്രണ്ട് ആണ്..ഒന്ന് രണ്ടു തവണ ചാറ്റിയിട്ടും ഉണ്ട്...എന്തിനേറെ പറയുന്നു അവയ്ക്ക് ഒപ്പം നിന്നു ഫോട്ടോ എടുക്കണം...ഓരോ കപ്പ്‌ കാപ്പി കുടിക്കണം....അവളുടെ ഓരോ
    ആഗ്രഹങ്ങളേ...

    കണ്ടു നിന്ന ഭാവി അമ്മോശന്റെ ചുണ്ടിലെ ചിരി മാഞ്ഞു , മോനെ ഞാന്‍ പറഞ്ഞത് തമാശ ആയി കരുതിയാല്‍ മതി കേട്ടോ...അവള്‍ക്കു പഠിക്കാനാ താല്പര്യം...ഉടനെയൊന്നും കല്യാണം കഴിപ്പിക്കുന്നില്ല..അവള്‍ക്കു ഡിഗ്രി കഴിഞ്ഞു ബി എഡും ചെയ്യനമാത്രേ ,,,അപ്പൊ ഞാന്‍ പോട്ടെ പരിജയപ്പെട്ടത്തില്‍ സന്തോഷം....അയാള്‍ പോവുന്നത് നോക്കി ഞാന്‍ അന്തം വിട്ടു നിന്നു...ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തി ഊണില്ല എന്ന് പറഞ്ഞ പോലായി നമ്മടെ അവസ്ഥ...തിരിഞ്ഞു നോക്കിയപ്പോള്‍ ഫിലിപ്പിനെ കിളികളും പാരിപ്പോയിരിക്കുന്നു...ചുരുക്കി പറഞ്ഞാല്‍ പുതിയ ഷട്ടി വാങ്ങും മുമ്പേ പഴയ ഷട്ടി കീറി.....കല്യാണം മുടക്കികളുടെ ശല്യം സഹിക്ക വയ്യാതെയാണ് ഇങ്ങോട്ട് ഫ്ലൈറ്റ് കയറിയത്. പട പേടിച്ചു പന്തളത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട....

    വാല്‍കഷ്ണം,,,,പാപി ചെല്ലുന്നിടം പാതാളം

  1. സിറ്റി ചാനലില്‍ പ്രോഗ്രാം ചെയ്തു നടക്കുന്ന കാലം.അന്നൊരു ഓണ തലേന്ന് ആയിരുന്നു.കുടിയന്മാരുടെ ഓണം
    എന്ന ഒരു റോഡ്‌ ഷോ ആണ് ചെയ്തിരുന്നത്,ചാനലിന്‍റെ വാഹനത്തില്‍ എന്‍റെ കൂടെ കാമറ മാന്‍ സണ്ണി ചെറിയാനും,പ്രോടൂസര്‍ ഇല്ല്യസും,ഡ്രൈവര്‍ ബാബു ചേട്ടനും ഉണ്ട്.പെരിന്തല്‍മണ്ണ എത്തിയപ്പോള്‍ ഊണ് കഴിക്കാന്‍ ഞങ്ങള്‍ ഹോടലില്‍ കയറി..

    ഭക്ഷണം കഴിച്ചു ആദ്യം ഞാന്‍ ആണ് പുറത്തിറങ്ങിയത്..അപ്പോഴുണ്ട് എതിരെ ഒരാള്‍ എന്നെ ലക്ഷ്യമാക്കി നടന്നു വരുന്നു .വിശന്നോട്ടിയ വയറും ,അഴുക്കു പുരണ്ട വസ്ത്രങ്ങളും,വിഷാദം നിഴലിച്ച കണ്ണുകളും കണ്ടപ്പോള്‍ തന്നെ ഭിക്ഷയാണ് ലക്‌ഷ്യം എന്ന് എനിക്ക് മനസ്സിലായി.

    ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി സാറേ ...എന്ന് വളരെ ദയനീയമായി അയാള്‍ പറഞ്ഞപ്പോള്‍,ഒന്നും നോക്കാതെ ഒരു 50 രൂപ അയാള്‍ക്ക്‌ കൊടുത്തു.അയാള്‍ വലിയ വായില്‍ വലിയൊരു നന്ദിയും പറഞ്ഞിട്ടാണ് പോയത്.

    ഭക്ഷണം കഴിച്ചു എല്ലാവരും പുറത്തിറങ്ങി...മനഴി സ്ടാണ്ടിനു അടുത്തുള്ള ബീവറേജ് ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം...കുപ്പി വാങ്ങി ഹാപ്പി ആയി പോവുന്ന കുടിയന്മാരോടുള്ള രസകരമായ ചോദ്യങ്ങളും,അവര്‍ നല്‍കുന്ന മറുപടിയും,,,,അതായിരുന്നു തീം.

    ബീവരെജിനു മുന്നില്‍ നിര്‍ത്തിയ ഞങ്ങളുടെ വാഹനത്തിനുള്ളില്‍ വച്ച് മൈക്കും ,ലാപ്പലും ഞാന്‍ ചെക്ക് ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി അയാളെ ഞാന്‍ കണ്ടത്....കുറച്ചു മുമ്പ് ഭക്ഷണം കഴിച്ചിട്ടില്ല സാറേ എന്നും പറഞ്ഞു എന്‍റെ കയ്യില്‍ നിന്നും 50 രൂപ മാന്യമായി ഇരന്നു വാങ്ങിയ വിദ്വാന്‍. കയ്യില്‍ രണ്ടു വലിയ മദ്യ കുപ്പികളുമായി സന്തോഷത്തോടെ വരുന്നു...ഡോര്‍ തുറന്നു ഞാന്‍ പുറത്തിറങ്ങിയപ്പോഴേക്കും ഒരു ഓട്ടോയില്‍ കയറി അയാള്‍ സ്ഥലം കാലിയാക്കിയിരുന്നു....

    പണ്ടൊക്കെ കാണ൦ വിറ്റും ഓണം ഉണ്ണണം എന്നായിരുന്നു...ഇയാളെ പോലുള്ളവര്‍ ആ പഴഞ്ചൊല്ല് ചെരുതായങ്ങ് മാറ്റി. മാനം വിറ്റും മദ്യം വാങ്ങണം എന്നാക്കി. അതില്‍ നിന്നും ഞാന്‍ ഒരു പാഠം പഠിച്ചു

    ലക്ഷ്യതിലെക്കെതുന്ന സഹായമേ ഗുണം ചെയ്യൂ...

    മദ്യവും,മദ്യപാനിയും നമ്മുടെ നാട്ടില്‍ സൃഷ്ടിക്കുന്ന വിപത്ത് ചെറുതല്ല..നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന മാറാ വ്യാധി ആയി മാറിയിരിക്കുന്നു മദ്യം . മദ്യത്തിനും ലഹരിക്കും എതിരെ നമുക്ക് ഒരുമിച്ചു കൈ കോര്‍ക്കാം ...നല്ലൊരു നാളെക്കായ്‌.... ഉറക്കത്തിലേക്കു നീങ്ങും മുംബ് നേരുന്നു ഞാന്‍ ശുഭ രാ

പ്രണയം



  1. പ്രണയം അനന്തമാണ്‌,അനശ്വരമാണ്,അനിര്‍വചനീയമാണ്,,,,,,,,,,,,,,മാങ്ങാതൊലിയാണ്,തേങ്ങാ കൊലയാണ്...

    എന്‍റെ വീടിനു തൊട്ടടുത്ത്‌ പള്ളി വക ഒരു കോട്ടെര്സ് ഉണ്ട്.ഏകദേശം അഞ്ചു മുറികള്‍ ഉണ്ട് അതില്‍ വാടകയ്ക്ക് കൊടുക്കാന്‍. ആയിടക്കാണ്‌ ഒരു സുന്തരനായ ചെറുപ്പക്കാരനും,ചെറുപ്പക്കാരിയും, അവിടെ താമസമാക്കിയത്.അവരെ കുറിച്ച് പല കിംവദന്തിയും നാട്ടില്‍ പ്രചരിച്ചു.ആ ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്നതാണ്...
    അവള്‍ അവന്‍റെ സെറ്റപ്പ് ആണ് തുടങ്ങി പലതും....

    ഒരു ദിവസം പുഴയില്‍ വച്ച് ഞാന്‍ അവനെ കണ്ടു...മുടിയൊക്കെ നീട്ടി വളര്‍ത്തി വെള്ളാരം കണ്ണുള്ള..ചിരിക്കുമ്പോള്‍ നുണക്കുഴി വിരിയുന്ന ഒരു സുന്ദരന്‍ ..തഞ്ചത്തില്‍ ഞാന്‍ അവനോടു കാര്യങ്ങള്‍ അന്വേഷിച്ചു....അവന്‍ എല്ലാം എന്നോട് തുറന്നു പറഞ്ഞു..അവന്‍റെ പേര്‍ സുധീര്‍ എന്നാണ്..ചങ്ങനാശ്ശേരി ആണ് വീട്. ബാപ്പ പത്ത് ഇരുപതു വര്‍ഷമായി ഗള്‍ഫിലാണ്..നല്ല സാമ്പത്തിക ഭദ്രധയുള്ള കുടുമ്പം. ഇവന്റെ ഡിഗ്രി കഴിഞ്ഞതോടെ അവന്‍റെ ബാപ്പ അവനു ടൌണില്‍ തന്നെ നല്ല ഒരു ഫാന്‍സി ഷോപ്പ് തുറന്നു കൊടുത്തു.തരക്കേടില്ലാത്ത വരുമാനം...

    അങ്ങനെയിരിക്കുമ്പോഴാണ് അടുത്ത കോള്ളജില്‍ പഠിക്കുന്ന റിന്‍സി ജെയിംസ്‌ എന്ന് പേരുള്ള ഒരു കുട്ടി അവന്‍റെ കടയില്‍ വരുന്നത്...ആദ്യ കാഴ്ചയിലെ അവളെ അവനങ്ങ്‌ ബോധിച്ചു.പിന്നീട് അവള്‍ ആ കടയില്‍ നിത്യ സന്ദര്‍ശക ആയി...ഇരുവരും പതിയെ പ്രണയവും ആരംഭിച്ചു....

    വീട്ടില്‍ കല്യാണാലോചനകള്‍ വരാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ വഷളായി...കാരണം ഇരുവരും ഒരിക്കലും പിരിയാന്‍ കഴിയാത്ത വിധം അടുത്തിരുന്നു.വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടെയും കല്യാണം നടക്കില്ല എന്നുറപ്പായിരുന്നു. അങ്ങനെ അവര്‍ ആരും അറിയാതെ രെജിസ്റെര്‍ വിവാഹം ചെയ്തു ഒളിച്ചോടി പോന്നതാണ്.

    എനിക്ക് അവന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ അഭിമാനം തോന്നി ...സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിച്ച നട്ടെല്ലുള്ള ഒരു ആണ്‍കുട്ടി...പിന്നീട അവനു ഞാന്‍ തന്നെയാണ് ടൌണില്‍ ഉള്ള ഒരു തുണിക്കടയില്‍ ജോലി ശരിയാക്കി കൊടുത്തതും..മാസം നാലായിരം രൂപ നല്ല ശമ്പളം അല്ലെങ്കിലും തട്ടി മുട്ടി ജീവിച്ചു പോവാന്‍ അത് മതിയാകുമായിരുന്നു...

    കുറെ ദിവസങ്ങള്‍ കഴിഞ്ഞു ..ഒരു രാത്രി ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നു..നോക്കിയപ്പോള്‍..സുധീര്‍..
    കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോള്‍ അവന്‍റെ വൈഫിനു സുഖമില്ല ,,,കടുത്ത പനിയാണ്...അടുത്തുള്ള ഹോസ്പിറ്റലില്‍ കാണിച്ചപ്പോള്‍ വലിയ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തതാണ്..ഞാന്‍ അപ്പോള്‍ തന്നെ ഡ്രസ്സ്‌ മാറി അയല്‍പക്കത്തുള്ള അശ്രഫിന്റെ ഓട്ടോ വിളിച്ചു...

    നല്ല പനിയുണ്ടായിരുന്നു ആ കുട്ടിക്ക്...കടുത്ത ചൂടും...അങ്ങനെ ആ ഓടോയില്‍ ഞങ്ങള്‍ അല്ഷിഫ ഹോസ്പിറ്റലില്‍ എത്തി.ആ കുട്ടിയെ അവിടെ അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നു...

    കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവന്‍ കുറച്ചു ബില്ലുമായി എന്‍റെ അടുക്കല്‍ വന്നു...തല താഴ്ത്തി കണ്ണീരോടെ പറഞ്ഞു..ഇക്കാ ഈ മരുന്ന് മേടിക്കണം എന്‍റെ കയ്യില്‍ പണമില്ല..ഇക്ക കുറച്ചു കാശ് തരണം ..ശമ്പളം കിട്ടിയിട്ട് തിരിച്ചു തരാം....ഞാന്‍ അപ്പോള്‍ തന്നെ കുറച്ചു പൈസ അവനു കൊടുത്തു..അവന്‍റെ പുറത്തു തട്ടി അവനെ ആശ്വസിപ്പിച്ചു....

    പിന്നീട് എനിക്ക് ജോലി സംഭന്ധമായ ആവശ്യങ്ങള്‍ക്കായി എറണാകുളം വരെ പോവേണ്ടി വന്നു.കുറച്ചു മാസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ തിരിച്ചു വന്നത്,,,വന്ന പാടെ ഞാന്‍ അവന്‍റെ തുണിക്കടയില്‍ ചെന്ന്.പക്ഷെ അവന്‍ അവിടെ ഉണ്ടായിരുന്നില്ല..തിരിച്ചു പോരാന്‍ ഒരുങ്ങിയപ്പോഴാനു ഞാന്‍ അവളെ കണ്ടത്..അവന്‍റെ ഭാര്യ....ഞാന്‍ തരിച്ചു നിന്നു...കറുപ്പ് കയറിയ കണ്കുഴിയും ,നിരാശ ബാധിച്ച അവളുടെ മുഖവും ആകെ ഒരു പ്രേത കോലം....പിന്നെ കാഷ്യര്‍ ആണ് കാര്യങ്ങള്‍ എന്നോട് പറഞ്ഞത്...നല്ലൊരു സംഖ്യാ മുന്‍‌കൂര്‍ ആയി അവന്‍ വാങ്ങിയിരുന്നു..ജോലിക്ക് വരാതെയായപ്പോള്‍ ഈ കൊച്ച് ജോലി ചെയ്തു കടം വീട്ടാം എന്ന് പറഞ്ഞു...


    അന്ന് രാത്രി പുഴക്കരയില്‍ ഇരിക്കുമ്പോള്‍ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു.അപ്പോഴാണ്‌ ഒരാള്‍ ആടി ആടി വരുന്നത് ഞാന്‍ ശ്രദ്ധിച്ചത്.അടുത്ത് എത്തിയപ്പോഴാണ് ആളെ എനിക്ക് മനസ്സിലായത്...സുധീര്‍.അവന്‍ സാമാന്യം നന്നായി മദ്യപിച്ചിരുന്നു.എന്നെ കണ്ടതും അവന്‍ പരുങ്ങി....അവന്‍റെ കോലം കണ്ടു ദേഷ്യം കയറിയ ഞാന്‍ അവനെ ഒരു പാട് വഴക്ക് പറഞ്ഞു....ഒരു പോട്ടിക്കരചിലോടെ അവന്‍ പറഞ്ഞു തുടങ്ങി.


    ..ഇക്കാ ഞാന്‍ ഇപ്പോള്‍ വാര്‍ക്ക പണിക്കു പോവുകയാണ്..എന്‍റെ കൈ കണ്ടോ..എന്‍റെ കോലം കണ്ടോ....നന്നായി ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി..ഒരാഴ്ച മുമ്പ് എന്‍റെ ഉമ്മ മരിച്ചു..എന്നെ ഓര്‍ത്തു നീറി നീറിയാ ആ പാവം മരിച്ചത്...എന്നോട് എന്തൊരു സ്നേഹം ആയിരുന്നു എന്‍റെ ഉമ്മാക്ക് എന്ന് അറിയുമോ ഇക്കാ...അയാള്‍ കരഞ്ഞു കൊണ്ട് തുടര്‍ന്ന്.രാത്രി എത്ര നേരം വൈകിയാലും ഞാന്‍ വരാതെ എന്‍റെ കൂടെ ഭക്ഷണം കഴിക്കാതെ ആ പാവം ഉറങ്ങില്ല ഇക്കാ....ഒരു ദിവസം ഞാന്‍ ഗാനമേളക്ക് പോയി വൈകിയപ്പോള്‍ ഉമ്മയോട് പറയാതെ ഞാന്‍ സുഹൃത്തിന്റെ റൂമില്‍ കിടന്നു...പിറ്റേന്ന് ഞാന്‍ പുലരച്ചേ വീട്ടില്‍ വരുമ്പോഴും ആ പാവം എനിക്കുള്ള ചോറും മൂടി വച്ച് ഉറങ്ങാതെ എന്നെ കാത്തിരിക്കുകയായിരുന്നു..ഞാന്‍ പാപിയാണ് ഇക്കാ....

    വാടക കൊടുക്കാന്‍ പണമില്ല....ഒരു അസുഖം വന്നാല്‍ ഹോസ്പിറ്റലില്‍ പോവാന്‍ പണമില്ല...സഹായത്തിനു ,,ആശ്വാസത്തിന് ഒരാള്‍ പോലും ഇല്ല....ഇവിടെ വന്നതിനു ശേഷം പലപ്പോഴും പട്ടിണി കിടന്നിട്ടുണ്ട്...എന്തിനു..അവള്‍ക്കു ഒരു അടിവസ്ത്രം വാങ്ങിക്കൊടുക്കാന്‍ പോലും എനിക്ക് ക്കഴിഞ്ഞിട്ടില്ല...വല്യ വീട്ടിലെ കുട്ടിയാ എന്‍റെ കൂടെ കൂടി അവളുടെ ജീവിതവും ഞാന്‍ തകര്‍ത്തു........അയാള്‍ നിര്‍ത്താതെ കരഞ്ഞു കൊണ്ടിരുന്നു..എങ്ങനെ അയാളെ ആശ്വസിപ്പിക്കണം എന്നെനിക്കരിയിലായിരുന്നു....

    അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച...പിന്നീട് അവര്‍ അവിടെ നിന്നും വീട് മാറി...നാളുകള്‍ക്കു ശേഷം പത്രത്തില്‍ കണ്ടു രണ്ടു പേരും തൂങ്ങി മരിച്ചെന്നു.......ഒരു പാട് സ്വ\പ്നങ്ങള്‍ ബാക്കിയാക്കി അവര്‍ ജീവിതം അവസാനിപ്പിച്ചു.

    പ്രണയിച്ച പെണ്ണിനെ കല്യാണം കഴിക്കുന്നത്‌ നല്ലതാണ്...വീട്ടുകാരുടെ സമ്മതത്തോടെ ആണെങ്കില്‍...അല്ലെങ്കില്‍ നട്ടെല്ല് മാത്രം പോര അവളെ പോറ്റാനുള്ള കഴിവും കൂടി വേണം...രണ്ടോ മൂന്നോ വര്ഷം പ്രണയിച്ച പെണ്ണിനെ പിരിയുന്ന വേദന നമുക്ക് സഹിക്കാന്‍ കഴിയില്ല...അപ്പോള്‍ പതിരുപതെട്ടു വര്ഷം നമ്മെ കഷ്ടപ്പെട്ടു പോറ്റി വളര്‍ത്തിയ രക്ഷിതാക്കള്‍ക്ക് നമ്മള്‍ നനഷ്ടപ്പെടുമ്പോള്‍ അവരുടെ വേദന എത്ര മാത്രമായിരിക്കും.......മാതാ പിതാക്കളെ വേദനിപ്പിച്ചവര്‍ ജീവിതത്തില്‍ വിജയിച്ചിട്ടില്ല...

    നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അവരെ വേദനിക്കാതിരിക്കട്ടെ.......

    വീട്ടുകാരെ ധിക്കരിച്ചു,,മാതാ പിതാക്കളെ വെറുപ്പിച്ചു പ്രണയത്തിന്‍റെ വഴിയെ നീങ്ങുന്നവര്‍ ഒന്നോര്‍ക്കുക...ഇത് പോലുള്ള മരക്കൊമ്പുകള്‍ ഇനിയും ബാക്കിയുണ്ട് നിങ്ങള്ക്ക് വേണ്ടി......

അയ്യപ്പനും ഞാനും 3


  1. അയ്യപ്പനും ഞാനും.....3

    കാലങ്ങള്‍ ഒരുപാട് കഴിഞ്ഞു പോയി..കാലാന്തരികമായ മാറ്റങ്ങള്‍ എന്നെയും അയ്യപ്പനെയും പിടികൂടി..പണ്ട് മീശ കറുപ്പിച്ചു നടന്ന ഞങ്ങള്‍ക്ക് നല്ല എണ്ണം പറഞ്ഞ കട്ടി മീശ മൂക്കിനു താഴെ കിളിര്‍ത്തു വന്നു..ഞാന്‍ ഇത്തിരി തടി കൂടി ഒന്ന് കൂടി നീണ്ടു വെളുത്തു..അയ്യപ്പന്‍ തടി ഒന്ന് കൂടി കറുത്ത് ഇരുണ്ടു .നമ്മടെ സെന്തിലിനെ പോലെ...

    അങ്ങനെ ഒരു ഞായറാഴ്ച ദിവസം..അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാതെ കാലത്ത് തന്നെ നേരം വെളുത്..വിരുന്നുകാര്‍ ആരെങ്കിലും വരും വരെ ആയുസ്സുള്ള പൂവന്‍ കോഴി അപ്പുറത്ത് നിന്നു നീട്ടി കൂവി..അന്ന നടയില്‍ കയ്യും വച്ച് പൂജാ ബിംബവും സ്വപ്നം കണ്ടു സുഖ സുഷുപ്തിയില്‍ ആയിരുന്നു ഞാന്‍.തലേന്ന് മധുര സ്വപ്‌നങ്ങള്‍ കണ്ടത് കൊണ്ടാവണം കിടക്കയില്‍ നിറയെ ഉറുമ്പുകള്‍..പെട്ടെന്ന്‍ ഫോണ്‍ ഒന്ന് അലറി കരഞ്ഞു. '''' നയാ പൈസയില്ല കയ്യിലൊരു നയാ പൈസയില്ല......കരയുന്ന ഫോണിന്റെ കഴുത്തിന്‌ പിടിച്ചു ഞാന്‍ ചെവിയോടു ചേര്‍ത്ത്....'''ഹെല്ലോ ആരാടാ ഈ കൊച്ച് വെളുപ്പാന്‍ കാലത്ത്.''

    ഞാനാ അയ്യപ്പന്‍.....

    സ്വാമിയെ ശബരിമലയില്‍ നിന്നാണോ...????

    അല്ലേടാ നിന്റെ അയല്‍പക്കത് നിന്നാ...ഇന്ന് നമുക്ക് പെണ്ണ് കാണാന്‍ പോണ്ടേ......

    ഉറക്കം ഏതു വഴിയെ പോയി എന്നറിയില്ല..അയ്യപ്പന് പെണ്ണ് കാണാന്‍ പോവുന്നതിലും ഭേദം കയറെടുത്തു തൂങ്ങുന്നതാണ്..99 പെണ്ണ് അവന്‍ കണ്ടിടുണ്ട്..ഒന്നും ശരിയായില്ല കാരണം അവന്‍റെ പിടിവാശി...കെട്ടാന്‍ പോവുന്ന പെണ്ണിനെ കുറിച്ചുള്ള അവന്‍റെ സങ്കല്പങ്ങള്‍ കേട്ടാല്‍ പെറ്റ തള്ള സഹിക്കുകേല. പെണ്ണിന് ചന്തിക്കൊപ്പം മുടി വേണം...ചിത്രയെപോലെ പാട്ട് പാടണം...ഇംഗ്ലീഷ് അറിയണം...കണ്ണുകള്‍ കാവ്യയെ പോലെ ഇരിക്കണം...ഡിഗ്രി വേണം..തുടങ്ങി നൂറോളം ഡിമാണ്ട്....അയ്യപ്പനെ പെണ്ണ് കാണാന്‍ കൊണ്ട് പോയ ബ്രോക്കര്‍ പുതിയ ഒരു വീട് വച്ച് അയ്യപ്പന്‍റെ കാശു കൊണ്ട്..പിന്നെ അവന്‍റെ ജാതകത്തിലും ഇച്ചിരി പിശകുണ്ട്..

    ഇന്നവന്റെ കൂടെ പെണ്ണ് കാണാന്‍ പോയാല്‍ ഈ ഞായറാഴ്ച പോയിക്കിട്ടും...മുങ്ങണം.....പീള കെട്ടിയ കണ്ണുകള്‍ കുത്തിത്തുറന്ന് താഴെ ചാടി കിടന്ന ഉടുമുണ്ട് എടുത്തു പുറത്തിറങ്ങിയപ്പോള്‍ ദേ വരുന്നു കയ്യില്‍ ഒരു പെട്ടി ലടുവുമായി അയലത്തെ ജാനകി ചേച്ചി....'''ഡാ ഷാഹുലെ എന്‍റെ മോള്‍ പ്രസവിച്ചു ലഡ്ഡുവാ....

    ''ഈശ്വര പെണ്ണുങ്ങള്‍ ലഡ്ഡുവും പ്രസവിച്ചു തുടങ്ങിയോ......അല്ലേടാ പോത്തെ ആണ്‍ കുട്ടിയാ....ഇതാ ലഡ്ഡു......ലഡ്ഡു വാങ്ങി അണ്ണാക്കിലേക്ക് കുത്തി കയറ്റുമ്പോള്‍ ഞാന്‍ ഓര്‍ത്തു ഓരോരുതന്റെയൊക്കെ യോഗം അല്ലാണ്ടെന്തു പറയാന്‍...കേട്ടിച്ചിട്ടു കൊല്ലം ഒന്നാവുന്നെയുള്ള് അപ്പോഴേക്കും കൊച്ച് ഒരെണ്ണം റിലീസ് ആയി..ആണുങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും.

    ചാവാറായ കോള്‍ഗേട്ടിന്റെ കഴുത് കീറി ബ്രഷ് അതില്‍ മുക്കിയെടുത്തു വായിലേക്ക് വച്ചപ്പോള്‍ പല്ലിനൊരു പുച്ഛം..പണ്ട് ഞാന്‍ മില്‍മ പാല്‍ പോലെ ഇരുന്നതാ ഇവന്റെ വായില്‍ മുളച്ച ശേഷം ആലുക്കാസ് ജവേല്ലരിയിലെ 916 സ്വര്‍ണ്ണം പോലെ ആയി.

    കുളിക്കാന്‍ വേണ്ടി ബാത്രൂമിലേക്ക് കയറിയപ്പോള്‍ അപ്പുറത്ത് ഫാദര്‍ ഉണ്ട്.ഷവര്‍ തുറന്നു ..വെള്ളമില്ല..''ശൂ..ശൂ.......ശൂ...ശബ്ദം മാത്രം..

    ഡാ പതുക്കെ വിട്......''' അപ്പുറത്ത് നിന്നു ഫാദര്‍ ആണ്...പുള്ളിക്കാരന്‍ തെട്ടിദ്ദരിചിരിക്കുന്നു......അയ്യോ അപ്പ ഞാനല്ല ഷവര്‍ ആണ്...

    ആരാണെങ്കിലും നന്നായി വെള്ളം ഒഴിച്ചിട്ടു പോന്നാല്‍ മതി.

    കുളിയും കഴിഞ്ഞു ഡ്രസ്സ്‌ മാറി പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ സ്നേഹനിധിയായ മമ്മി..ഡാ മോനെ പാലും മൊട്ടയും കഴിച്ചിട്ട് പോടാ...ഇനിയും ഇവിടെ നിന്നാല്‍ അയ്യപ്പന്‍റെ പണി പാലിലും മുട്ടയിലും കിട്ടും .....

    പുറത്തിറങ്ങി ബൈകില്‍ കയറി...ഒന്ന് കുലുക്കി നോക്കി..ഹാവൂ ഇവിടെ നിന്നു രക്ഷപ്പെടാനുള്ള എണ്ണ ഉണ്ട്....നമ്മുടെ മന്‍മോഹന്‍ ജി ഭരണത്തില്‍ കയറിയ ശേഷം എണ്ണയടിക്കാന്‍ ബാങ്ക് ലോണ്‍ എടുത്ത വ്യക്തി കൂടി ആണ് ഞാന്‍..ചാവി നോക്കിയപ്പോള്‍ കാണാനില്ല.നാശം പിടിക്കാന്‍..അല്ലെങ്കിലും ഒരു വഴിക്കിറങ്ങുമ്പോള്‍ ഇങ്ങനാ....

    പെട്ടെന്ന് ചാവിയുടെ കിലുക്കം...ഞാന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോള്‍..ചാവിയുമായി അയ്യപ്പന്‍......

    അയ്യപാ......അതേടാ അയ്യപ്പന്‍ ഞാന്‍ ഫോണ്‍ ചെയ്‌താല്‍ നീ മുങ്ങും എന്നറിയാവുന്നതു കൊണ്ട് ഞാന്‍ ഇച്ചിരി നേരത്തെ വന്നു....

    അവനെയും കയറ്റി ഞാന്‍ ബൈക്ക് എടുത്തു....അയ്യപ്പാ ഇതെങ്കിലും ശരിയാവുമോടാ.......'''എല്ലാം സാക്ഷാല്‍ അയ്യപ്പന്‍റെ കയ്യിലാടാ.....''''ബൈക്ക് കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ ദേ നില്‍ക്കുന്നു ഏമാന്മാര്‍...കൈ കാണിച്ചപ്പോള്‍ ഒന്നും പറയാതെ ബൈക്ക് നിര്‍ത്തി...ഹെല്‍മറ്റു എവിടാടാ.....''സാറേ ഒരു അത്യാവശ്യ കാര്യത്തിനു പോകുവാ .....'''''''എന്താടാ ഇത്രയ്ക്കു അത്യാവശ്യം ...പെണ്ണ് കാണാന്‍ പോകുവാ......'''ആരാടാ പെണ്ണ് കിട്ടാതെ ഇങ്ങനെ മുട്ടിയിരിക്കുന്നത്...ഞാന്‍ അയ്യപ്പനെ ചൂണ്ടി കാണിച്ചു കൊടുത്തു പറഞ്ഞു...ഇവനാ സാറേ .......പോലീസുകാരന്‍ അയ്യപ്പനെ സൂക്ഷിച്ചു നോക്കി....ഇവനൊക്കെ പെണ്ണ് കേട്ടിക്കുന്നതിലും ഭേദം പെണ്ണിനെ വല്ല പുഴയിലും തള്ളി ഇടുന്നതാ...പെണ്ണ് ഒലിച്ചു പോവെന്നതെങ്കിലും കാണാം....

    നൂറു രൂപ പെറ്റിയടച്ചു ഞങ്ങള്‍ ബൈകെടുത്തു..അയ്യപ്പന്‍ പട്ടി കടിച്ച പോലെ ഇരിക്കുവായിരുന്നു....എന്ത് പറ്റി അയ്യപ്പാ.....ശകുനം തന്നെ ശരിയല്ലല്ലോടാ.....ഡാ നീ സങ്കടപ്പെടാതെ ഞാന്‍ ഒരു തമാശ പറയാം....ഒരു ഭാര്യ ഭര്‍ത്താവിനോട് ചോദിച്ചത്രേ ലോകത്തിലെ ഏറ്റവും നല്ല ഫുട്ബാള്‍ കളിക്കാരന്‍ ആരാണെന്ന് ..അപ്പോള്‍ ഭര്‍ത്താവ് സ്നേഹത്തോടെ പറഞ്ഞത്രേ ..''പെലയാടി മോളെ...........ഹഹഹ

    ഇനിയുണ്ടോടാ നിന്റെ കയ്യില്‍ ഇങ്ങനത്തെ ചീഞ്ഞ വിറ്റുകള്‍.....

    ഏറ്റില്ല

    ഞങ്ങള്‍ അവസാനം ബ്രോക്കര്‍ പറഞ്ഞ മയിലാടും കുന്നില്‍ എത്തി.അധികം വീടുകളില്ലാത്ത ആ സ്ഥലത്ത് ഒരു പഴയ ചായക്കട മാത്രമേ ഉണ്ടായിരുന്നുള്ളൂ....ഞങ്ങള്‍ പരുങ്ങുന്നത് കണ്ടു ഒരു വയസ്സന്‍ കാക്ക ഞങ്ങളുടെ അടുത്തേക്ക് വന്നു........എന്താ മക്കളെ വേണ്ടത്........ഇക്ക ഈ കുന്നുംപുറത്ത് ചന്ദ്രശേഖരന്‍.....

    അയ്യോ ഒരു ആറു മാസം മുമ്പ് വന്നാല്‍ കാണാമായിരുന്നു ...


    അതെന്തേ

    പുള്ളി ആറുമാസം മുമ്പ് ചത്ത്‌ പോയി

    അതല്ല പുള്ളിടെ വീട് എവിടെയാ....

    എന്നാത്തിനാ മക്കളെ...

    അയാളുടെ മകളെ പെണ്ണ് കാണാന്‍ വന്നതാ ഞങ്ങള്‍..

    ആരാ ചെക്കന്‍

    ഞാന്‍ അയ്യപ്പനെ ചൂണ്ടി കാട്ടി..

    അയാള്‍ അയ്യപ്പനെ നോക്കി പല്ലില്ലാത്ത മോണ കാട്ടി പൊട്ടിച്ചിരിച്ചു....ഇവനിതിരി കളര്‍ കൂടിപ്പോയല്ലോ..ഇവനെന്താ വല്ല പെയിന്റു ബക്കറ്റിലും ചാടിയോ.....ഹഹഹഹ കിളവന്‍ കുലുങ്ങി കുലുങ്ങി ചിരിച്ചു...

    ആട്ടെ മോനെ നിനക്കെന്ത ജോലി

    മെക്കാനിക്കല്‍ എന്ജിനീയരാ....

    എന്ന് വച്ചാല്‍....

    വര്‍ക്ക്‌ ഷോപ്പിലാ...

    ആ മോനെ വണ്ടി പണി എടുക്കുമ്പോള്‍ പുകക്കുഴലിന്റെ അടുത്ത് നില്‍ക്കരുത്...പുകക്കുഴലാനെന്നു കരുതി നിന്നെ കയറ്റി കളയും ഹഹഹ.....

    അയ്യപ്പന് ദേഷ്യം കയറി...അതേയ് വഴി പറഞ്ഞു തന്നാല്‍ മതി....

    ഓ ആയിക്കോട്ടെ...ദേ ആ വലതു ഭാഗത്തെ റോഡ്‌ കണ്ടോ.....

    അതാണോ വഴി

    അല്ല അതിലെ പോവരുത്.അത് പുഴയിലേക്കുള്ള റോഡാ,,

    ദേ ഇടത്തേക്ക് ഒരു വഴി കണ്ടോ...

    അതാണോ..

    അല്ലേയല്ല അതിലെയും പോവരുത്...

    പിന്നെ

    നേരെ പോയാല്‍ മതി...അവരുടെ വീട്ടിലേക്കാ...

    വളവൊക്കെ നിന്റെ തന്ത വന്നു oഒടിക്കുമോടാ...അയ്യപ്പന്‍റെ മനസ്സിലിരുപ്പ് ഞാന്‍ വായിച്ചു. ബൈക്ക് ഞാന്‍ നേരെ വിട്ടു.

    അങ്ങനെ അവസാനം ഞങ്ങള്‍ ആ വീട്ടില്‍ എത്തിച്ചേര്‍ന്നു....ബൈക്കില്‍ നിന്നിറങ്ങിയ ഞാന്‍ ഒന്ന് നീട്ടി വിളിച്ചു ...ചേച്ചി......ഒയ് ചേച്ചി,,,

    പെട്ടെന്ന് അകത്തു നിന്നു വയാസായ ഒരു സ്ത്രീ ഇറങ്ങി വന്നു .ഞാന്‍ ഒന്ന് പുഞ്ചിരിച്ചു,,അവര്‍ കയ്യില്‍ 150 രൂപ തന്നിട്ട് പറഞ്ഞു...മഴയായാല്‍ മോനെ അന്നേരം ചാനല് മുഴുവന്‍ പോവും..പിന്നെ ഏഷ്യാനെറ്റ്‌ പഴയ ക്ലിയര്‍ ഇല്ല..ഒന്ന് ശരിയാക്കണം....

    അമ്മെ ഞങ്ങള്‍ കേബിള്‍കാരല്ല.ബ്രോക്കര്‍ രാജപ്പന്‍ ചേട്ടന്‍ പറഞ്ഞിട്ട് വന്നതാണ്.
    അയ്യോ ക്ഷമിക്കണം കേട്ടോ മക്കളെ ഞാന്‍ വിചാരിച്ചു കേബിള്‍കരാനെന്നു.....

    അങ്ങനെ ഞങ്ങള്‍ രണ്ടു പേരും വലതു കാല്‍ വച്ച് അകത്തേക്ക് കയറി...പെട്ടെന്നാണതു സംഭവിച്ചത്..........[[തുടരും]]]