ഒന്ന് വേഗം വിടടാ ..ഇല്ലെങ്കില്‍ ഇപ്പോള്‍ പടം തുടങ്ങും.""
"ഒന്ന് സമാധാനമായി ഇരിക്കെന്റെ ഷിബുവേ..ഒരു മണിക്കല്ലേ സിനിമ തുടങ്ങുക..അതിനു മുമ്പ് തീയറ്ററില്‍ എത്തും പോരെ..
"ഒന്ന് സമാധാനമായി ഇരിക്കെന്റെ ഷിബുവേ..ഒരു മണിക്കല്ലേ സിനിമ തുടങ്ങുക..അതിനു മുമ്പ് തീയറ്ററില്‍ എത്തും പോരെ..
ആ ബൈക് ബൈപ്പാസ്സും പിന്നിട്ടു ഹൈട്ടെക്സിനു മുകളിലുള്ള ഇട റോഡിലൂടെ കയറി വിസ്മയയില്‍ എത്തി..പണ്ട് ഒരു തീയറ്റര്‍ മാത്രമായിരുന്ന വിസ്മയ ഇപ്പോള്‍ നാല് സ്ക്രീന്‍ ഉള്ള മല്ടിപ്ലെക്സ് തീയറ്റര്‍ ആയി മാറിയിരിക്കുന്നു.ഒരേ സമയം നാല് സിനിമകള്‍ പ്രദര്‍ശിപ്പിക്കാം.. സീറ്റിംഗ് കപ്പാസിറ്റി കുറവാണെങ്കിലും ദിവസേന അഞ്ചു ഷോയും കളിപ്പിക്കാം..ചുറ്റിനും ക്യാമറകളും സ്ട്ട്രിക്ട് മാനേജ്മെന്റും ആയതു കൊണ്ട് തന്നെ ഏതു പാതി രാത്രിക്കും ധൈര്യമായി ഫാമിലിയുമായി പടം കാണാന്‍ വരാം..
ടിക്കെറ്റ് എടുത്തു അകത്തേക്ക് കയറാന്‍ നില്‍ക്കുമ്പോഴാണ് ഷിബു ആള്‍കൂട്ടത്തില്‍ ആ മുഖം കണ്ടത്..പഴയ ക്ലാസ്മേറ്റ് ഷാനു... ""ഡാ ഷാനു നിനക്ക് എന്നെ മനസ്സിലായോ//""
ഷാനു അവനെ കെട്ടിപ്പിടിച്ചു.. അത്ര പെട്ടെന്ന് മറക്കാന്‍ പറ്റുമോ അളിയാ നിന്നെ... പിന്നെ ഞാന്‍ കാണാറുണ്ട് എഫ് ബി യില്‍ നിന്റെ തീ പാറുന്ന എഴുത്തുകള്‍...
""മച്ചാന്‍ ഗള്‍ഫില്‍ പോയതിനു ശേഷം നമുക്കൊന്ന് കൂടാന്‍ പറ്റിയിട്ടില്ല .രണ്ടാം തിയതി നമുക്ക് മറൈന്‍ ഡ്രൈവ് വരെ ഒന്ന് പോയാലോ..ചുംബന മേള നടക്കുന്നുണ്ട് അവിടെ..
""ചുംബന മേളയോ..അതെന്താ??
""അപ്പൊ അളിയന് ഒന്നും അറിയില്ലേ..നമ്മുടെ നാട്ടില്‍ കുറച്ചു മുരട്ടു സദാചാര വാദികള്‍ ഉണ്ട്..ഒരു ആണും പെണ്ണും ഉമ്മ വച്ചാല്‍ ആകാശം ഇടിഞ്ഞു വീഴും എന്ന് വിചാരിക്കുന്നവര്‍..അവര്‍ക്കൊക്കെ ഉള്ള ഒരു മുന്നരിയിപ്പാണീ ചുംബന മേള..""
""അളിയാ എന്നെ വിട്ടേക്ക് ഞാനില്ല ഇത്തരം ആഭാസങ്ങള്‍ക്ക്.."
"രണ്ടു പേര്‍ ഉമ്മ വെക്കുന്നത് ഇത്ര വലിയ തെറ്റാണോ??
"തെറ്റും ശരിയും തീരുമാനിക്കാന്‍ ഞാന്‍ ന്യായാധിപന്‍ ഒന്നുമല്ല സുഹൃത്തേ...പക്ഷെ സ്വന്തം കുഞ്ഞിനു മുലയൂട്ടുന്നത് പോലും ഒളിഞ്ഞു നിന്ന് നോക്കി നിര്‍വൃതി അടയുന്ന ആയിരക്കണക്കിന് ഞരമ്പ് രോഗികളുടെ ഇടയില്‍ വച്ച് ചുംബിക്കുന്നത് സ്വന്തം ഭാര്യയെ ആണെങ്കില്‍ പോലും തെറ്റാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്..നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ മറ്റുള്ളവര്‍ക്ക് ഹരം പകരാന്‍ ഉള്ളതല്ല... മാത്രമല്ല നമ്മെ കണ്ടു വളരുന്ന ഒരു പുതു തലമുറ ഉണ്ട് ഇവിടെ..ഇന്ന് ഞാനും നീയും ഉമ്മ കൊടുക്കാന്‍ പോയാല്‍ നാളെ ഇവരൊക്കെ ഗേള്‍ ഫ്രെണ്ടിനെയും കൂട്ടി വീട്ടില്‍ വരും പൂശാന്‍...എനിക്ക് രണ്ടു പെങ്ങന്മാരാ മച്ചാ അത് കൊണ്ട് തന്നെ ഇത്തരം വിപ്ലവങ്ങള്‍ക്ക് ഞാനില്ല"'
"'നീ കടല് കടന്നതല്ലേ..കുറെ രാജ്യങ്ങള്‍ കണ്ടതല്ലേ..എന്നിട്ടും നിന്റെ മനസ്സ് ഇപ്പോഴും ഇടുങ്ങിയതു തന്നെ.. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പബ്ലിക് ആയി സെക്സ് വരെ ചെയ്യുന്നു.. എന്നിട്ടും നമ്മുടെ നാട്ടില്‍ ഒരു ഉമ്മ കൊടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ല..കഷ്ട്ടം തന്നെ""
"'പബ്ലിക് ആയി സെക്സ് നമ്മുടെ നാട്ടിലും ചെയ്യുന്നുണ്ട്..പക്ഷെ അത് മനുഷ്യരല്ല..നായ്ക്കളാണ്...നമ്മുടെ നാടിനു ഒരു സംസ്കാരമുണ്ട്..ആ സംസ്കാരത്തില്‍ ഞാന്‍ വിശ്വസിക്കുന്നു..പാശ്ചാത്യ സംസ്കാരങ്ങളെ അപ്പാടെ അനുകരിക്കാന്‍ ശ്രമിക്കുന്ന നിനക്ക് ഞാന്‍ പറഞ്ഞാല്‍ മനസ്സിലാവില്ല... വീണ്ടും കാണാം.. അവന്‍ തിരിഞ്ഞു നടന്നു...
""ഇവന്‍ മറ്റവനാ..സദാചാരക്കാരന്‍ ഒരു ആണും പെണ്ണും ഉമ്മ കൊടുത്താല്‍ ഇവന്റെ ഒക്കെ കുരു പൊട്ടും... നീ വാ പടം തുടങ്ങാനായി... പെട്ടെന്നാണ് അവര്‍ അത് കണ്ടത്.. കാന്റീന് പിന്നില്‍ ടോയിലട്ടിനു അരികില്‍ രണ്ടു പേര്‍..പരസ്പ്പരം കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നു.... ""ഷിബു അണ്ണാ ഒന്ന് സൂക്ഷിച്ചു നോക്കിയേ അത് അണ്ണന്റെ പെങ്ങളാ....
ഷിബു ഒന്നേ നോക്കിയുള്ളൂ. ഡീ...... ഒരു അലര്‍ച്ച ആയിരുന്നു.. അവളുടെ കൂടെ ഉള്ളവന്റെ മുഖമടച്ചു ഒന്ന് കൊടുത്തു..പിന്നെ അവളുടെ കൈ പിടിച്ചു ധ്രിതിയില്‍ പുറത്തേക്കു നടന്നു.. ""കോളെജിലേക്ക് എന്നും പറഞ്ഞു നീ ഇതിനാനോടീ വീട്ടില്‍ നിന്നിറങ്ങുന്നത്,,,കുടുംബത്തിന്റെ മാനം കളയാന്‍ പിറന്ന $%@!..വീട്ടിലേക്കു എത്തട്ടെ..നിനക്കുള്ളത് ഞാന്‍ തരാം...
ഷിബൂ.... അവന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മുന്നില്‍ ഷാനു... ""മറ്റുള്ളവരുടെ ചുംബന സ്വാതന്ത്ര്യത്തിനു വേണ്ടി ഘോര ഘോരം വാദിച്ച തനിക്കു സ്വന്തം പെങ്ങളുടെ ചുണ്ടത്ത് മറ്റൊരുത്തന്‍ ചുണ്ടമര്‍ത്തിയപ്പോള്‍ സദാചാര കുരു പൊട്ടിയോ?? അളിയാ വിപ്ലവവും,പുരോഗമന ചിന്തയും ഒക്കെ നല്ലതാണ്... ഫേസ് ബുക്കില്‍ എഴുതി ലൈക്ക് മേടിക്കാനും..പ്രസംഗിച്ചു കയ്യടി നേടാനും..പക്ഷെ ജീവിതത്തില്‍ പകര്‍ത്താന്‍ ഇത്തിരി ബുദ്ധിമുട്ടാ... വരട്ടെ...
അയാള്‍ നടന്നു നീങ്ങുന്നതും നോക്കി അവന്‍ നെടുവീര്‍പ്പെട്ടു..
No comments:
Post a Comment