https://www.youtube.com/watch?v=v2OIzRzh0bY
Wednesday, 17 December 2014
ചുംബന സമരം
ഒന്ന് വേഗം വിടടാ ..ഇല്ലെങ്കില്‍ ഇപ്പോള്‍ പടം തുടങ്ങും.""
"ഒന്ന് സമാധാനമായി ഇരിക്കെന്റെ ഷിബുവേ..ഒരു മണിക്കല്ലേ സിനിമ തുടങ്ങുക..അതിനു മുമ്പ് തീയറ്ററില്‍ എത്തും പോരെ..
"ഒന്ന് സമാധാനമായി ഇരിക്കെന്റെ ഷിബുവേ..ഒരു മണിക്കല്ലേ സിനിമ തുടങ്ങുക..അതിനു മുമ്പ് തീയറ്ററില്‍ എത്തും പോരെ..
ആ ബൈക് ബൈപ്പാസ്സും പിന്നിട്ടു ഹൈട്ടെക്സിനു മുകളിലുള്ള ഇട റോഡിലൂടെ കയറി വിസ്മയയില്‍ എത്തി..പണ്ട് ഒരു തീയറ്റര്‍ മാത്രമായിരുന്ന വിസ്മയ ഇപ്പോള്‍ നാല് സ്ക്രീന്‍ ഉള്ള മല്ടിപ്ലെക്സ് തീയറ്റര്‍ ആയി മാറിയിരിക്കുന്നു.ഒരേ സമയം നാല് സിനിമകള്‍ പ്രദര്‍ശിപ്പിക്കാം.. സീറ്റിംഗ് കപ്പാസിറ്റി കുറവാണെങ്കിലും ദിവസേന അഞ്ചു ഷോയും കളിപ്പിക്കാം..ചുറ്റിനും ക്യാമറകളും സ്ട്ട്രിക്ട് മാനേജ്മെന്റും ആയതു കൊണ്ട് തന്നെ ഏതു പാതി രാത്രിക്കും ധൈര്യമായി ഫാമിലിയുമായി പടം കാണാന്‍ വരാം..
ടിക്കെറ്റ് എടുത്തു അകത്തേക്ക് കയറാന്‍ നില്‍ക്കുമ്പോഴാണ് ഷിബു ആള്‍കൂട്ടത്തില്‍ ആ മുഖം കണ്ടത്..പഴയ ക്ലാസ്മേറ്റ് ഷാനു... ""ഡാ ഷാനു നിനക്ക് എന്നെ മനസ്സിലായോ//""
ഷാനു അവനെ കെട്ടിപ്പിടിച്ചു.. അത്ര പെട്ടെന്ന് മറക്കാന്‍ പറ്റുമോ അളിയാ നിന്നെ... പിന്നെ ഞാന്‍ കാണാറുണ്ട് എഫ് ബി യില്‍ നിന്റെ തീ പാറുന്ന എഴുത്തുകള്‍...
""മച്ചാന്‍ ഗള്‍ഫില്‍ പോയതിനു ശേഷം നമുക്കൊന്ന് കൂടാന്‍ പറ്റിയിട്ടില്ല .രണ്ടാം തിയതി നമുക്ക് മറൈന്‍ ഡ്രൈവ് വരെ ഒന്ന് പോയാലോ..ചുംബന മേള നടക്കുന്നുണ്ട് അവിടെ..
""ചുംബന മേളയോ..അതെന്താ??
""അപ്പൊ അളിയന് ഒന്നും അറിയില്ലേ..നമ്മുടെ നാട്ടില്‍ കുറച്ചു മുരട്ടു സദാചാര വാദികള്‍ ഉണ്ട്..ഒരു ആണും പെണ്ണും ഉമ്മ വച്ചാല്‍ ആകാശം ഇടിഞ്ഞു വീഴും എന്ന് വിചാരിക്കുന്നവര്‍..അവര്‍ക്കൊക്കെ ഉള്ള ഒരു മുന്നരിയിപ്പാണീ ചുംബന മേള..""
""അളിയാ എന്നെ വിട്ടേക്ക് ഞാനില്ല ഇത്തരം ആഭാസങ്ങള്‍ക്ക്.."
"രണ്ടു പേര്‍ ഉമ്മ വെക്കുന്നത് ഇത്ര വലിയ തെറ്റാണോ??
"തെറ്റും ശരിയും തീരുമാനിക്കാന്‍ ഞാന്‍ ന്യായാധിപന്‍ ഒന്നുമല്ല സുഹൃത്തേ...പക്ഷെ സ്വന്തം കുഞ്ഞിനു മുലയൂട്ടുന്നത് പോലും ഒളിഞ്ഞു നിന്ന് നോക്കി നിര്‍വൃതി അടയുന്ന ആയിരക്കണക്കിന് ഞരമ്പ് രോഗികളുടെ ഇടയില്‍ വച്ച് ചുംബിക്കുന്നത് സ്വന്തം ഭാര്യയെ ആണെങ്കില്‍ പോലും തെറ്റാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്..നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ മറ്റുള്ളവര്‍ക്ക് ഹരം പകരാന്‍ ഉള്ളതല്ല... മാത്രമല്ല നമ്മെ കണ്ടു വളരുന്ന ഒരു പുതു തലമുറ ഉണ്ട് ഇവിടെ..ഇന്ന് ഞാനും നീയും ഉമ്മ കൊടുക്കാന്‍ പോയാല്‍ നാളെ ഇവരൊക്കെ ഗേള്‍ ഫ്രെണ്ടിനെയും കൂട്ടി വീട്ടില്‍ വരും പൂശാന്‍...എനിക്ക് രണ്ടു പെങ്ങന്മാരാ മച്ചാ അത് കൊണ്ട് തന്നെ ഇത്തരം വിപ്ലവങ്ങള്‍ക്ക് ഞാനില്ല"'
"'നീ കടല് കടന്നതല്ലേ..കുറെ രാജ്യങ്ങള്‍ കണ്ടതല്ലേ..എന്നിട്ടും നിന്റെ മനസ്സ് ഇപ്പോഴും ഇടുങ്ങിയതു തന്നെ.. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പബ്ലിക് ആയി സെക്സ് വരെ ചെയ്യുന്നു.. എന്നിട്ടും നമ്മുടെ നാട്ടില്‍ ഒരു ഉമ്മ കൊടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ല..കഷ്ട്ടം തന്നെ""
"'പബ്ലിക് ആയി സെക്സ് നമ്മുടെ നാട്ടിലും ചെയ്യുന്നുണ്ട്..പക്ഷെ അത് മനുഷ്യരല്ല..നായ്ക്കളാണ്...നമ്മുടെ നാടിനു ഒരു സംസ്കാരമുണ്ട്..ആ സംസ്കാരത്തില്‍ ഞാന്‍ വിശ്വസിക്കുന്നു..പാശ്ചാത്യ സംസ്കാരങ്ങളെ അപ്പാടെ അനുകരിക്കാന്‍ ശ്രമിക്കുന്ന നിനക്ക് ഞാന്‍ പറഞ്ഞാല്‍ മനസ്സിലാവില്ല... വീണ്ടും കാണാം.. അവന്‍ തിരിഞ്ഞു നടന്നു...
""ഇവന്‍ മറ്റവനാ..സദാചാരക്കാരന്‍ ഒരു ആണും പെണ്ണും ഉമ്മ കൊടുത്താല്‍ ഇവന്റെ ഒക്കെ കുരു പൊട്ടും... നീ വാ പടം തുടങ്ങാനായി... പെട്ടെന്നാണ് അവര്‍ അത് കണ്ടത്.. കാന്റീന് പിന്നില്‍ ടോയിലട്ടിനു അരികില്‍ രണ്ടു പേര്‍..പരസ്പ്പരം കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നു.... ""ഷിബു അണ്ണാ ഒന്ന് സൂക്ഷിച്ചു നോക്കിയേ അത് അണ്ണന്റെ പെങ്ങളാ....
ഷിബു ഒന്നേ നോക്കിയുള്ളൂ. ഡീ...... ഒരു അലര്‍ച്ച ആയിരുന്നു.. അവളുടെ കൂടെ ഉള്ളവന്റെ മുഖമടച്ചു ഒന്ന് കൊടുത്തു..പിന്നെ അവളുടെ കൈ പിടിച്ചു ധ്രിതിയില്‍ പുറത്തേക്കു നടന്നു.. ""കോളെജിലേക്ക് എന്നും പറഞ്ഞു നീ ഇതിനാനോടീ വീട്ടില്‍ നിന്നിറങ്ങുന്നത്,,,കുടുംബത്തിന്റെ മാനം കളയാന്‍ പിറന്ന $%@!..വീട്ടിലേക്കു എത്തട്ടെ..നിനക്കുള്ളത് ഞാന്‍ തരാം...
ഷിബൂ.... അവന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മുന്നില്‍ ഷാനു... ""മറ്റുള്ളവരുടെ ചുംബന സ്വാതന്ത്ര്യത്തിനു വേണ്ടി ഘോര ഘോരം വാദിച്ച തനിക്കു സ്വന്തം പെങ്ങളുടെ ചുണ്ടത്ത് മറ്റൊരുത്തന്‍ ചുണ്ടമര്‍ത്തിയപ്പോള്‍ സദാചാര കുരു പൊട്ടിയോ?? അളിയാ വിപ്ലവവും,പുരോഗമന ചിന്തയും ഒക്കെ നല്ലതാണ്... ഫേസ് ബുക്കില്‍ എഴുതി ലൈക്ക് മേടിക്കാനും..പ്രസംഗിച്ചു കയ്യടി നേടാനും..പക്ഷെ ജീവിതത്തില്‍ പകര്‍ത്താന്‍ ഇത്തിരി ബുദ്ധിമുട്ടാ... വരട്ടെ...
അയാള്‍ നടന്നു നീങ്ങുന്നതും നോക്കി അവന്‍ നെടുവീര്‍പ്പെട്ടു..
ഒരു വെടിക്കഥ
Adults only (പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം)
ഒരു ബാര്‍ അറ്റാച്ച്ട് ഹോട്ടലിലെ ഏറ്റവും മുകളിലെ റൂഫ്.വെളിച്ചം മങ്ങിയ ഒരരികിലെ ടേബിളില്‍ പാതിയൊഴിഞ്ഞ മദ്യക്കുപ്പി.തീരാറായ വെജിറ്റബിള്‍ സാലട്.ടേബിളിനു ചുറ്റും ഇരിക്കുന്ന മൂന്നു സുഹൃത്തുക്കള്‍.അകത്തെ LED ടീവിയില്‍ ദീപിക പദുക്കോണ്‍ന്‍റെ ശരീര വടിവുകള്‍ തുറന്നു കാണിക്കുന്ന ഏതോ ഹിന്ദി ഗാനം '
ഒരു കാഷ്യൂ നട്ട് വായിലേക്കിട്ടു ഒന്നാമന്‍ പറഞ്ഞു.. "" അളിയാ പൂശുകയാണെങ്കില്‍ ദേ ഇവളെ പോലോരുത്തിയെ പൂശണം ,എന്നിട്ട് ചത്താലും വേണ്ടില്ല. ഒഹ് എന്നാ സെക്സ് അപ്പീലാ...""
ഒരു പെഗ്ഗ് കൂടി വലിച്ചു കേറ്റി രണ്ടാമന്‍ അയാളോട് ചോദിച്ചു "" അളിയന്‍ എത്ര പെണ്ണുങ്ങളെ പൂശിയിട്ടുണ്ട്??
""ഹഹഹ എനിക്ക് കിടക്ക വിരിച്ച പെണ്ണുങ്ങളുടെ കണക്കെടുക്കാന്‍ ഈ രണ്ടു കയ്യിലെ വിരലുകള്‍ മതിയാവില്ല.കാല്‍കുലെട്ടര്‍ വേണ്ടി വരും..അയാള്‍ ഒരു പെഗ്ഗ് കൂടി വലിച്ചു.
""അയലത്തുള്ള ദുബായിക്കാരന്‍ രവിയേട്ടന്റെ ഭാര്യക്ക് രാത്രി തുണക്ക് കിടക്കാന്‍ ചെല്ലുമ്പോള്‍ എനിക്ക് പ്രായം പതിനാലാ.. രാത്രിക്ക് കനം വെക്കുമ്പോള്‍ കടി മൂത്ത് കെട്ടിപ്പിടിക്കാന്‍ വരുന്ന രവിച്ചേട്ടന്റെ ഭാര്യയാ ഈ കലാപരിപാടിയില്‍ എന്‍റെ ആദ്യ ഗുരു.എല്ലാം കഴിഞ്ഞു എഴുന്നേറ്റപ്പോള്‍ അവര്‍ എന്റെ ചെവിയില്‍ പറഞ്ഞ ഒരു കാര്യമുണ്ട്.. ""നീ പുലിയാടാ ചെക്കാന്ന്... മീശ മുളക്കാത്ത ഒമ്പതാം ക്ലാസുകാരന് അഭിമാനിക്കാന്‍ ഇതില്‍ പരം എന്ത് വേണമെടാ...അല്ലെങ്കിലും മദ്യ വയസ്സ് കഴിഞ്ഞ പെണ്ണുങ്ങള്‍ക്ക് ഇഷ്ട്ടം ചള്ള് ചെക്കന്മാരെയാ...
പിന്നെ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.കല്യാണത്തിനു മുമ്പും പിമ്പുമായി നൂറിലേറെ സ്ത്രീകള്‍..ഗള്‍ഫില്‍ ഹൌസ് ഡ്രൈവറായി ജോലി ചെയ്യുന്ന കാലത്ത് സ്പോന്സരുടെ ഭാര്യയെ വരെ ഞാന്‍ വീഴ്ത്തിയിട്ടുണ്ട്..അറബി പുറത്തു പോയാല്‍ അവള്‍ എന്നെ വിളിക്കും..ഭര്‍ത്താവിനു സംശയം തോന്നാതിരിക്കാന്‍ ഭര്‍ത്താവ് ഉപയോഗിക്കുന്ന അതെ സ്പ്രേ അടിച്ചു തരും എനിക്ക്.. നെഞ്ചത്ത് ഒത്തിരി രോമമുണ്ടായത് കൊണ്ട് കിടക്കയില്‍ രോമം വീഴാതിരിക്കാന്‍ അതിനു മുകളില്‍ ഒരു എക്സ്ട്രാ ഷീറ്റ് അവള്‍ വിരിക്കും...പിന്നെ അവിടത്തെ ഫിലിപ്പൈന്‍ ഗദ്ദാമ...ട്രാവല്‍സിലെ ശ്രീലങ്കക്കാരി...ഹഹഹ ഇന്ന് പറഞ്ഞാല്‍ തീരില്ല മച്ചാ... പെണ്ണെന്നു പറഞ്ഞാല്‍ കന്ജാവ് പോലെയാ ഒരിക്കല്‍ വലിച്ചാല്‍ വീണ്ടും വീണ്ടും വലിക്കാന്‍ തോന്നും...
ഞാനും ആ കാര്യത്തില്‍ ഒട്ടും മോശമല്ല ട്ടോ.. രണ്ടാമന്‍ പറഞ്ഞു തുടങ്ങി.ഡിഗ്രിക്ക് പഠിക്കുമ്പോഴാ ഞാന്‍ തുടങ്ങിയത്.തുടങ്ങാനെ താമസം വന്നുള്ളൂ..പിന്നെ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല.പട്ടു പാവാടയും,ഇറക്കി വെട്ടിയ ബ്ലൌസുമിട്ടു വന്നിരുന്ന അനിത..അവളെ വീഴ്ത്താന്‍ എന്‍റെ സീനിയേര്‍സ് അടക്കം പലരും കിണഞ്ഞു നോക്കി..പക്ഷെ നറുക്ക് വീണത് എനിക്കാ..ചൂണ്ടയില്‍ പ്രണയം കോര്‍ത്ത് എറിഞ്ഞപ്പോള്‍ അവള്‍ അങ്ങ് വിഴുങ്ങി..അങ്ങനെ പോര്‍ഷന്‍ തീരാത്തത് കാരണം സ്പെഷല്‍ ക്ലാസ് എടുക്കേണ്ടി വന്ന മഴയുള്ള ഒരു ദിവസം..ആളൊഴിഞ്ഞ ലൈബ്രരിക്കുള്ളില്‍ നനഞ്ഞൊട്ടിയ വസ്ത്രവുമായി നിന്നഅവളെ കണ്ടപ്പോള്‍ പിടിച്ചു നില്‍കാന്‍ എനിക്ക് കഴിഞ്ഞില്ല..ലൈബ്രറിയുടെ വാതില്‍ ചാരി ഞാന്‍ ആ പുസ്തകം അങ്ങ് വായിച്ചു ..ഒറ്റയിരുപ്പിനു ...അനിത എന്ന പുസ്തകം.. ഹഹഹ അവളൊരു തുടക്കം മാത്രമായിരുന്നു..... പിന്നെയും എത്രയോ സ്ത്രീകള്‍ .മച്ചാന്‍ പറഞ്ഞത് നേരാ പെണ്ണ് എന്നും ഒരു ലഹരിയാ...അത് കൊണ്ടാണല്ലോ മൂന്നു പിള്ളേര്‍ ആയിട്ടും ഞാന്‍ ഇന്നും ഈ കലാപരിപാടി തുടരുന്നത്...
അയാള്‍ പറഞ്ഞു നിര്‍ത്തിയതും രണ്ടു പേരുടെയും നോട്ടം കൂട്ടത്തില്‍ ഇളയവനും അവിവാഹിതനുമായ മൂന്നാമന്റെ നേര്‍ക്കായി... ""ഇനി താന്‍ പറ ...എത്ര പെണ്ണുങ്ങളെ പൂശിയിട്ടുണ്ട് താന്‍??
അവന്‍ ഒന്നും മിണ്ടാതെ നിന്ന്... "" നീ പറയെടാ ...ഞങ്ങളുടെ രണ്ടു പേരുടെയും കഥ ഓസിനു കേട്ടതല്ലേ പറയെടാ...
""നിങ്ങള്‍ പുലികളല്ലേ..ഞാന്‍ ഒരു പാവം..."'
"'അത് ഞങ്ങള്‍ക്കരിയാമെടാ ..നിന്നെയൊന്നും ഒന്നിനും കൊള്ളില്ല... നീയൊക്കെ എന്തിനാടാ ആണാണെന്നും പറഞ്ഞു നടക്കുന്നത്...കഷ്ട്ടം...
മൂന്നാമന്റെ മുഖം ചുവന്നു.. ഒരു പെഗ്ഗ് വെള്ളം കൂടെ ചേര്‍ക്കാതെ അവന്‍ അകത്താക്കി... പിന്നെ ചിറി തുടച്ചു അവന്‍ പറഞ്ഞു.. എന്റെ ജീവിതത്തില്‍ രണ്ടേ രണ്ടു പെണ്ണുങ്ങളെ ഉണ്ടായിട്ടുള്ളൂ...
മറ്റു രണ്ടു പേരും അവന്റെ അടുത്തേക്ക് ഇരുന്നു..അവനെ പറയാന്‍ പ്രോത്സാഹിപ്പിച്ചു... "'ആരാടാ ആ പെണ്ണുങ്ങള്‍??? അവര്‍ ആകാംക്ഷയോടെ അവനെ നോക്കി..
മൂന്നാമന്‍ പതിയെ എഴുന്നേറ്റു. പിന്നെ അവരെ നോക്കി പറഞ്ഞു.. """ഞാന്‍ പൂശിയ രണ്ടു പെണ്ണുങ്ങള്‍ നിങ്ങടെ രണ്ടു പേരുടെയും ഭാര്യമാരെയാടാ..""
അമ്പരന്നു നോക്കുന്ന അവരുടെ മുഖത്ത് നോക്കി അവന്‍ പറഞ്ഞു... ""ഞാനും ആണ്കുട്ടിയാ.....അവന്‍ നടന്നകലുന്നതും നോക്കി രണ്ടു പേരും തരിച്ചു നിന്ന്...
ഗുണപാഠം.. അയല്‍പക്കത്തെ വീട്ടില്‍ കയറി കരുത്തു തെളിയിക്കാന്‍ നിന്നാല്‍ സ്വന്തം വീട്ടില്‍ കയറി മറ്റുള്ളവര്‍ കരുത്തു തെളിയിക്കും..
Subscribe to:
Comments (Atom)